മോദിയുടെയും എം.കെ സ്റ്റാലിന്റെയും പ്രസംഗം കേട്ട് ടിവി ദേഷ്യത്തിൽ ടിവി എറിഞ്ഞുടയ്ക്കുന്ന കമല്‍ഹാസൻ; വൈറലാകുന്ന വീഡിയോ, വാർത്ത ഇങ്ങനെ ?

മോദിയുടെയും എം.കെ സ്റ്റാലിന്റെയും പ്രസംഗം കേട്ട് ടിവി ദേഷ്യത്തിൽ ടിവി എറിഞ്ഞുടയ്ക്കുന്ന കമല്‍ഹാസൻ; വൈറലാകുന്ന വീഡിയോ, വാർത്ത ഇങ്ങനെ ?
April 14 03:14 2019 Print This Article

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ കന്നിയങ്കത്തിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി പുറത്തിറക്കിയ ഒരു വിഡിയോ ശ്രദ്ധ നേടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എം.കെ സ്റ്റാലിന്റെയും പ്രസംഗങ്ങള്‍ കേട്ട് അസ്വസ്ഥനായി ടിവി എറിഞ്ഞുടയ്ക്കുന്ന കമല്‍ഹാസനാണ് വിഡിയോയില്‍.

ടെലിവിഷന്‍ കണ്ടു കൊണ്ടിരിക്കുന്ന കമല്‍ഹാസന്‍ താത്പര്യമില്ലാതെ ചാനല്‍ മാറ്റി കൊണ്ടിരിക്കുന്നതാണ് വിഡിയോയുടെ തുടക്കം. ഡി.എം.കെയുടെ എം.കെ സ്റ്റാലിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗങ്ങളാണ് പശ്ചാത്തലത്തില്‍. നേതാക്കന്മാരുടെ പ്രസംഗം കേട്ട് അസ്വസ്ഥനാകുന്ന കമല്‍ ഒടുവില്‍ ദേഷ്യത്തോടെ കയ്യിലിരിക്കുന്ന റിമോട്ട് എറിഞ്ഞ് ടിവി തകര്‍ക്കുന്നു. ശേഷം ജനങ്ങളോട് കുറേ ചോദ്യങ്ങളും കമല്‍ ചോദിക്കുന്നു.

തിരുമാനിച്ചു കഴിഞ്ഞോ? നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്യാന്‍ പോകുന്നത്? കുടുംബവാഴ്ചയുടെ പേരില്‍ നാടിനെ കുളം തോണ്ടിയവര്‍ക്കോ? നമ്മളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഒത്തൊരുമിച്ച് പോരാടുമ്പോള്‍ നമ്മളെ അടിച്ചു തകര്‍ത്തവര്‍ക്കോ? കാര്‍ഷിക മേഖലയെ താറുമാറാക്കി ജനങ്ങളെ വഴിയാധാരമാക്കിയവര്‍ക്കോ? കോര്‍പ്പറേറ്റുകളുടെ കൈക്കൂലിക്കായി നമ്മുടെ ജനങ്ങളെ വെടിവെച്ചു കൊന്നവര്‍ക്കോ? ഇങ്ങനെ കൂറെ ചോദ്യങ്ങൾ കമൽ ചോദിക്കുന്നു.

വോട്ട് ബോധപൂര്‍വ്വം വിനിയോഗിക്കണമെന്നും നിങ്ങളുടെ വിജയത്തില്‍ താനും കൂടെയുണ്ടായിരിക്കുമെന്നും ഒടുവിൽ കമല്‍ പറയുന്നു. മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ കന്നിയങ്കത്തിന് ഒരുങ്ങുകയാണെങ്കിലും കമല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles