സ്വന്തം ലേഖകന്‍
ഡെര്‍ബി : ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഗ്രേറ്റ് ബ്രിട്ടന്‍ യുകെയിലെ ഇന്ത്യന്‍ നേഴ്‌സുമാരോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഡെര്‍ബിയില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു .

ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നേഴ്‌സായി ജോലി ചെയ്യാന്‍ കഴിഞ്ഞെങ്കിലും ഐ ഈ എല്‍ റ്റി എസ് എന്ന കടമ്പ പാസ്സാകാത്തതിന്റെ പേരില്‍ യുകെയില്‍ നേഴ്‌സ് ആകാന്‍ കഴിയാതെ ഇന്നും കെയറര്‍ ആയി ജോലി ചെയ്യുന്ന അനേകം മലയാളികള്‍ക്കായിരിക്കും ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുക.

യുകെയില്‍ ഉള്ള പല മലയാളികള്‍ക്കും ജോലി സ്ഥലങ്ങളില്‍ ഉള്‍പ്പെടെ നേരിട്ടുള്ള പ്രശ്‌നങ്ങളില്‍ വളരെയധികം സഹായം നല്‍കിയിട്ടുള്ള ഒരു സംഘടനയാണ് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഗ്രേറ്റ് ബ്രിട്ടന്‍.

യുകെയിലേയ്ക്ക് കുടിയേറിയിരിക്കുന്നവരോട് കാണിക്കുന്ന വിവേചനത്തിനെതിരെ പ്രതികരിക്കുകയും , അതോടൊപ്പം തൊഴില്‍ അവകാശങ്ങളെപ്പറ്റി വിശദീകരിച്ചുകൊണ്ട് യുകെയില്‍ ഉടനീളം ബോധവല്‍ക്കരണ സെമിനാറുകള്‍ നടത്തുകയും ചെയ്യുകയാണ് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഗ്രേറ്റ് ബ്രിട്ടന്‍ ഇപ്പോള്‍ ചെയ്യുന്നത് . അതിന്റെ ഭാഗമായി യുകെയിലെ നേഴ്‌സുമാരുടെ യൂണിയന്‍ ആയ ആര്‍ സി എന്‍ , യൂണിസണ്‍ മുതലായ സംഘടനകളുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചുവരുന്നു .

iwa-copy

കേംബ്രിഡ്ജ് എതിനിക്ക് മൈനോറിറ്റി ഫോറം , യുകെയിലെ ചൈനീസ് കമ്മൂണിറ്റി , ഫിലിപ്പിനോ കമ്മൂണിറ്റി തുടങ്ങിയവര്‍ക്കുവേണ്ടി അനേകം സെമിനാറുകള്‍ ഇതിനകം അവര്‍ നടത്തികഴിഞ്ഞു .

ബന്ധുക്കളെ യുകെയിലെയ്ക്ക് കൊണ്ടുവരുന്നതിന് എതിരെ പാസ്സാക്കിയ വിസാ ബോണ്ട് എന്ന നിയമം നടപ്പിലാക്കുവാതിരിക്കാന്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയും , ആ പ്രക്ഷോഭത്തെ തുടര്‍ന്ന്! തെറ്റായ ആ നിയമം പിന്‍വലിപ്പിക്കുവാന്‍ കഴിഞ്ഞതും ഈ സംഘടനയുടെ ജനകീയ ഇടപെടലുകളുടെ വ്യക്തമായ ഉദാഹരണമാണ് .

അതോടൊപ്പം ഇന്ന് യുകെയിലെ കെയറേഴ്‌സ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമായ ഐ ഈ എല്‍ റ്റി എസ് എന്ന വിഷയം പല എം പിമാരുടെയും ശ്രദ്ധയില്‍ കൊണ്ടുവരികയും , ആ എം പിമാരിലൂടെ തന്നെ അത് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കെയറേഴ്‌സിന് ഗുണകരമായ രീതിയിലേയ്ക്ക് മാറ്റുവാനും ഇന്നും പോരാട്ടം നടത്തി വരുകയുമാണ് .

iwa7

എന്തുകൊണ്ടാണ് ഐ ഈ എല്‍ റ്റി എസ് എന്ന വിഷയത്തില്‍ നമ്മള്‍ പ്രതികരിക്കേണ്ടത് , വിവേചനപരമായ ഈ നിയമത്തിനെതിരെ എങ്ങനെയാണ് പ്രതികരിക്കേണ്ടത് , എന്തൊക്കെ മാറ്റങ്ങള്‍ ആണ് വരുത്തേണ്ടത് , ജോലി സ്ഥലങ്ങളിലും മറ്റും അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ് , തുടങ്ങിയ വിഷയങ്ങളില്‍ ഉള്ള ചര്‍ച്ചകള്‍ നടത്തികൊണ്ട് അഭിപ്രായം രൂപീകരിക്കുകയും അത് പരാതികളായി ഓരോ എം പിമാരിലൂടെയും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തിക്കുകയും ചെയ്യുക എന്നതാണ് ഈ ബോധവല്‍ക്കരണ സെമിനാറിന്റെ അടിസ്ഥാനപരമായ ലക്ഷ്യം.

അതിനായി ജനുവരി 8 ന് വൈകിട്ട് 4;30 ന് ഡെര്‍ബിയില്‍ വച്ച് ഈ സെമിനാര്‍ നടത്തുന്നതായി അറിയിച്ചിട്ടുണ്ട് . ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഗ്രേറ്റ് ബ്രിട്ടന്റെ ദേശീയ സെക്രട്ടറി മിസ്സ്‌ ജോഗീന്ദര്‍ ബെയില്‍സ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ദേശീയ നിര്‍വാഹക സമസമിതി അംഗം ബൈജു വര്‍ക്കി തിട്ടാല സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുന്നതായിരിക്കും.

iwa8

സെമിനാറില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് 15 പേര്‍ക്ക് ജനുവരി 20 ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടക്കുന്ന മീറ്റിങ്ങില്‍ പങ്കെടക്കുവാനുള്ള സൌകര്യവും ഉണ്ടായിരിക്കുന്നതാണ്. ഇതിനോടകം അനേകം മെംബേര്‍സ് സെമിനാറില്‍ പങ്കെടുക്കും എന്നും അറിയിച്ചിട്ടുണ്ട്.

സെമിനാര്‍ നടക്കുന്ന ഹോളിന്റെ അഡ്രസ് താഴെ കൊടുക്കുന്നു

Shaheed Bhagat Singh Welfare Cetnre191,
Upper Dale Road
DE23 8BS
Derby, Derbyshire

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :

Paul Mathew  07578104094
Abhilash Babu 07429832168
Raju George 07588 501409
Alijo Mathukutty  07455373636