വീട്ടമ്മയോടൊപ്പമുള്ള അശ്ലീല രംഗം മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെ അടിമാലി പൊലീസ് അറസ്റ്റു ചെയ്തു. രാജാക്കാട് വെള്ളച്ചാലിൽ ലിനു (23) വിനെയാണ് ഇന്നലെ വൈകീട്ട് തമിഴ്‌നാട്ടിലേക്ക്‌ കടക്കാൻ ശ്രമിക്കുന്നതിനിടെ പൂപ്പാറ ഭാഗത്ത് വെച്ച് പോലീസ് പിടികൂടിയത്‌.

വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ച ശേഷമാണ് അശ്ലീല വീഡിയോ ഇന്റർനെറ്റു വഴി പ്രചരിപ്പിച്ചത്. വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇതിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയായിരുന്നു.

ഏതാനും ദിവസങ്ങളായി വാട്സ് ആപ്പ് ഗ്രൂപ്പുകൾ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ യുവതി വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിഡിയോ പ്രചരിച്ചതോടെ, പീഡനത്തിനിരയായ യുവതിയുടെ ഇരട്ട സഹോദരിയും മാനഹാനി മൂലം സഹായം അഭ്യർത്ഥിച്ച് പൊലീസിനെ സമീപിച്ചിരിക്കുകയാണ്.

തുടർന്ന് ഇന്റർനെറ്റ് അധികൃതരോട് വീഡിയോ പിൻവലിക്കുന്നതിന് അടിയന്തിരനടപടി ആവശ്യപ്പെട്ട് അടിമാലി സി.ഐ: കത്തെഴുതി. നെടുംകണ്ടത്തെ ഹോട്ടൽ തൊഴിലാളിയാണ് അറസ്റ്റിലായ ലിനു. നെടുങ്കണ്ടത്ത് ഹോട്ടൽ പണിക്കാരനായ യുവാവ് അടിമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരു കുട്ടിയുടെ മാതാവ് കൂടിയായ സ്ത്രീയെ ഫെസ് ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. തുടർന്ന് അടിമാലിയിൽ വാടക വീട്ടിലെത്തി ബന്ധപ്പെടാറുണ്ടായിരുന്നു. ഭർത്താവുമായി പിണങ്ങി നിൽക്കുന്നതിനിടെയാണ് ആറു മാസം മുമ്പ് യുവാവുമായി ഇവർ അടുക്കുന്നത്.

ഏതാനും ദിവസം മുമ്പ് ആരുമില്ലാത്ത തക്കം നോക്കി രാജാക്കാട്ടിലെ വീട്ടിൽ ഇരുവരും ഒത്തുചേർന്ന സമയത്തും അശ്ലീല ദൃശ്യങ്ങൾ പകർത്തിയിരുന്നു.ഇതിനിടെ പല സ്ഥലങ്ങളിലേക്കും ഇവരൊരുമിച്ച്‌ യാത്രയും ചെയ്തു.കഴിഞ്ഞ ചതയദിനത്തിൽ വാടക വീട്ടിലെത്തിയപ്പോഴാണ് ദൃശ്യം പകർത്തിയത്.

തൊട്ടടുത്ത ദിവസം തന്നെ സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായി. ഇതിനെ തുടർന്ന് ഇരയായ യുവതി അടിമാലി സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം നടന്നു വരികയായിരുന്നു. ഇതിനിടെയാണ് ഇരട്ട സഹോദരി പരാതിയുമായി പൊലീസിന് മുന്നിലെത്തിയത്. ഇതോടെ കാര്യ ഗൗരവം പൊലീസിന് പിടികിട്ടി. ആരെയാണ് പീഡനത്തിന് ഇരായാക്കിയതെന്ന് തിരിച്ചറിയാൻ പറ്റാത്ത വിധമായിരുന്നു കാര്യങ്ങൾ.

അപമാനം ഭയന്ന് ആത്മഹത്യയുടെ വക്കിലാണ് താനെന്ന് ഇരട്ട സഹോദരി പൊലീസിനെ അറിയിച്ചു. ഇതോടെയാണ് ഫേസ്‌ബുക്കിനും വാട്‌സ് ആപ്പിനും പൊലീസ് കത്തെഴുതിയത്. പ്രതിയെ പൊക്കുകയും ചെയ്തു. അടിമാലി സിഐപി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് പൂപ്പാറയിൽനിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ ജോലി നോക്കിയിരുന്ന നെടുങ്കണ്ടത്തെ ഹോട്ടലിൽ പൊലീസ് പരിശോധനക്ക് എത്തിയെങ്കിലും ഇവിടെ നിന്ന് ലിനു രക്ഷപ്പെട്ടിരുന്നു.