കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം; നീനുവിന്റെ പഠനച്ചെലവ് ഏറ്റെടുക്കും

by News Desk 5 | June 13, 2018 7:00 am

തിരുവനന്തപുരം: കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കുടുംബത്തിന് വീടുവെക്കാനാണ് ധനസഹായം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നീനുവിന്റെ പഠനച്ചെലവ് ഏറ്റെടുക്കാനും തീരുമാനിച്ചു.

കെവിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കെവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങി വീട് വെക്കുന്നതിനുള്ള സഹായമായാണ് 10 ലക്ഷം രൂപ നല്‍കുന്നത്.

കെവിന്റേത് മുങ്ങിമരണമാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന വിദഗ്ദ്ധ പാനല്‍ യോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മര്‍ദ്ദനത്തില്‍ ബോധരഹിതനായ കെവിനെ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞതാണോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.

Endnotes:
  1. കെവിന്റെ കുടുംബത്തിന് വീട് വയ്ക്കാന്‍ 10 ലക്ഷം; നീനുവിന് പഠനസഹായം; കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് ശുപാര്‍ശ ചെയ്യും: http://malayalamuk.com/kerala-cabinet-decisions/
  2. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; അന്തിമോപചാരമർപ്പിക്കാൻ ജനങ്ങളുടെ ഒഴുക്ക്, കണ്ണീരിൽ കുതിർന്ന നട്ടാശേരിയിലെ വീട്…. വീഡിയോ: http://malayalamuk.com/kevin-deadbody-reached-home/
  3. നീനുവിന്റെ പിതാവ് തലേദിവസം കെവിന്റെ പിതാവിന്റെ വർക്‌ഷോപ്പില്‍ എത്തിയിരുന്നു; കെവിന്റെ പിതാവ് ജോസഫിന്റെ വെളിപ്പെടുത്തൽ: http://malayalamuk.com/neenu-father-chacko-about-kevin-father-joseph/
  4. യാദൃച്ഛികമായുണ്ടായ പരിചയം പ്രണയമായി മാറിയത് ആരും അറിയാതെ; രജിസ്റ്റർ കല്യാണത്തെപ്പറ്റി അറിഞ്ഞത് ഒരു കൂട്ടുകാരൻ മാത്രം, സുഹൃത്തിന്റെ വെളിപ്പെടുത്തലുകൾ…: http://malayalamuk.com/kevin-murdered-and-his-last-call/
  5. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: http://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/
  6. ചേര്‍ത്തലയെ ഇളക്കി മറിച്ചുകൊണ്ട് നെഴ്സുമാരുടെ പ്രതിക്ഷേധം : പതിനായിരങ്ങള്‍ പങ്കെടുത്ത റാലി : ഞെട്ടിവിറച്ച് മാനേജ്മമെന്റും , ഗവണ്മെന്റും: http://malayalamuk.com/cherthala-nurses-strike/

Source URL: http://malayalamuk.com/10-lakh-allotted-for-kevins-family/