കൊറോണ വൈറസ് വ്യാപനത്തോടെ ലോകത്തിലെ മനുഷ്യന്റെ അനുദിന ജീവിത ശൈലികൾ തന്നെ മാറിമറിഞ്ഞിരിക്കുന്നു എന്നത് നമ്മൾക്കറിവുള്ളതാണ്. നഴ്‌സിങ് പഠനശേഷം കുടുംബമായി അന്യനാടുകളിൽ പ്രവാസികളായി ജീവിക്കുന്ന മലയാളി കുടുംബങ്ങൾ ജോലി സ്ഥലത്തെ ഭീതികരമായ അനുഭവങ്ങളുമായി വീടണയുമ്പോൾ കുട്ടികളെക്കുറിച്ചുള്ള ചിന്തകൾ അവരെ കൂടുതൽ ആശങ്കാകുലരാക്കുന്നു. സ്‌കൂൾ അടച്ചതുമൂലം വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ അടക്കപ്പെട്ട കുട്ടികൾ… ചിത്രശലഭത്തെപ്പോലെ പറന്നു നടക്കേണ്ട കുട്ടികൾ ആണ് വീടിനുള്ളിൽ ആയിപ്പോയത്… എന്നാൽ ചില അമ്മമാരെങ്കിലും കിട്ടുന്ന ഈ സമയങ്ങൾ ക്രിയാത്മകമായി കുട്ടികൾക്ക് വേണ്ടി മാറ്റിവെക്കുന്നു.ഓസ്ട്രേലിയയിലെ മെൽബണിൽ നിന്നും നാൽപത്തിയൊന്ന് കിലോമീറ്റർ അകലെയുള്ള ഫ്രാങ്കസ്റ്റൻ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ജൂലിയും മകളായ ജൊവീനയുമാണ് മലയാളം യുകെയുടെ ഇന്നത്തെ ലോക്ക് ഡൗൺ പാചക വേദിയിലെ താരങ്ങൾ. ഭർത്താവ് കുഞ്ചെറിയ ടോമി, ജാനറ്റ്, ജെന്നിഫർ, ജോവിനാ, ടോമി എന്നിവർ മക്കളുമാണ്. കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളമായി മെൽബണിൽ താമസിക്കുന്ന മലയാളി കുടുംബം. കലയോട് താല്പര്യമുള്ള ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിനിയായ മലയാളി നഴ്‌സ്‌.  മലയാളിയായ ജൂലി കുഞ്ചറിയ തന്റെ പത്ത് വയസ്സുകാരിയായ മോൾ ജൊവീനോയെ പാചകത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കുന്ന വീഡിയോ എന്തുകൊണ്ടും ശ്രദ്ധാർഹമാണ്.

കോവിഡ് -19 മഹാമാരി ലോക ജനതയുടെ ജീവിത ക്രമം മാറ്റി മറിച്ചപ്പോൾ സ്കൂളിൽ പോയി അറിവിന്റെ മാന്ത്രിക ലോകത്ത് നീന്തിത്തുടിച്ചിരുന്ന കുട്ടികൾ വീട്ടിലിരിപ്പായി. എന്നാൽ മെൽബണിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുന്ന ജൂലി കുഞ്ചറിയ ചെറിയ ചെറിയ പാചക പരീക്ഷണങ്ങളിലൂടെ മകളായ ജൊവീനോയെ ജീവിതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിക്കുന്നത് തികച്ചും അഭിനന്ദനാർഹമാണ്. കോയ്ൻ ബിസ്ക്കറ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്നാണ് ജൂലി ജൊവീനോയെ അഭ്യസിപ്പിക്കുന്ന വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. ടീ വി യുടെയും വീഡിയോ ഗെയിമും കളിക്കുന്നതിനേക്കാൾ എത്രയോ നല്ല രീതിയിൽ കുട്ടികളുടെ മനസ്സിനെ ഉണർത്തുന്ന ഈ കുക്കിംഗ് വീഡിയോ എന്ന് തെളിയിക്കുകയാണ് ഈ മെൽബൺ മലയാളി നഴ്‌സ്‌

ചേരുവകൾ

മൈദ /ഓൾ പർപ്പസ് ഫ്ലോർ —3/4 കപ്പ്
വാനില എസ്സൻസ് —- 1/2 കപ്പ്
ബേക്കിംഗ് പൗഡർ — 1/2 കപ്പ്‌
ഉപ്പ് ——- ആവശ്യത്തിന്
മഞ്ഞൾ പൊടി —- 1/4 ടേബിൾ സ്‌പൂൺ
പൗഡേർഡ്‌ ഷുഗർ —- 5 ടേബിൾ സ്‌പൂൺ
നെയ്യ് /ബട്ടർ —- 2 ടേബിൾ സ്‌പൂൺ
മുട്ട —- 2 എണ്ണം

വീഡിയോ കാണാം..

[ot-video][/ot-video]