പതിനാറുകാരിയുടെ പ്രണയബന്ധം അറിഞ്ഞ ബന്ധുക്കൾ പിന്തിരിപ്പിക്കാൻ പെൺകുട്ടിയെ സുഹൃത്തിന്റെ വീട്ടിൽ ആക്കി; മധ്യവയസ്കനായ കുടുംബ സുഹൃത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തി, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ !

by News Desk 6 | January 13, 2018 9:50 am

നാട്ടിലെ പ്രണയം പൊളിക്കാന്‍ മാതാപിതാക്കള്‍ 15 കാരിയെ കുടുംബ സുഹൃത്തിന്റെ വീട്ടിലാക്കി. കുടുംബ സുഹൃത്തിന്റെ പിതാവായ 57 കാരന്‍ ഇത് തരമായിക്കണ്ടു പെണ്‍കുട്ടിയെ ശല്യം ചെയ്യാന്‍ തുടങ്ങി. ഇയാളുടെ പീഡനം സഹിക്കവയ്യാതായതോടെ പെണ്‍കുട്ടി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടിയുടെ മൊഴി ലഭിച്ചതോടെ പോലീസ് തമിഴ്‌നാട് ബിദര്‍ക്കാട് മുണ്ടനിശ്ശേരി വര്‍ഗീസിനെ (57) അറസ്റ്റ് ചെയ്തു. കൊട്ടിയൂര്‍ സ്വദേശിനിയായ 15-കാരി ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.

തങ്കച്ചന്റെ പഴൂര്‍ ആശാരിപ്പടിയിലുള്ള ഫര്‍ണിച്ചര്‍ കടയില്‍വച്ച് ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാട്ടില്‍ ഒരു യുവാവുമായുണ്ടായ പ്രണയബന്ധം വീട്ടില്‍ അറിഞ്ഞതോടെ പെണ്‍കുട്ടിയെ കുടുംബസുഹൃത്തായ സ്ത്രീയുടെ ബിദര്‍ക്കാടുള്ള തറവാട്ടുവീട്ടിലേക്ക് മാറ്റിത്താമസിപ്പിക്കുകയായിരുന്നു.

ഇവിടെ താമസിച്ചുവരുന്നതിനിടെ തങ്കച്ചന്‍ വീട്ടിലും പഴൂരിലെ ഫര്‍ണിച്ചര്‍ കടയിലും വെച്ച് പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. ഫര്‍ണിച്ചര്‍കടയില്‍വച്ച് തങ്കച്ചന്‍ വീണ്ടും മോശമായി പെരുമാറിയതോടെയാണ് കടയിലെ മര ഉരുപ്പടികളില്‍ ചിതലിനെ പ്രതിരോധിക്കാനുള്ള കീടനാശിനി കഴിച്ച് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. വിഷംകഴിച്ച് അവശനിലയിലായ പെണ്‍കുട്ടിയെ തങ്കച്ചന്‍തന്നെയാണ് മൂന്ന് ആശുപത്രികളിലെത്തിച്ചത്.

രണ്ടുതവണ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ അന്വേഷണം നടത്തുകയുംചെയ്തു. തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ തങ്കച്ചന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ചു. പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗംചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിസൂക്ഷിച്ചിരുന്ന തങ്കച്ചന്‍, പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ ഈ ചിത്രങ്ങള്‍ ഫോണില്‍നിന്ന് നീക്കംചെയ്തിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചിത്രങ്ങള്‍ വീണ്ടെടുത്തതോടെ തങ്കച്ചന്‍ പൊലീസിനുമുന്നില്‍ കുറ്റസമ്മതം നടത്തി. പോക്‌സോ, ഐ.ടി. തുടങ്ങിയ വകുപ്പുകള്‍പ്രകാരമാണ് പ്രതിയുടെപേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പെണ്‍കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. തങ്കച്ചനെ റിമാന്‍ഡ് ചെയ്തു.

Endnotes:
  1. ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ വനസമ്പത്തും ധാതുക്കളും… 99 വർഷം കരാർ നിശ്ചയിക്കുന്ന ബ്രിട്ടീഷ് പതിവ് ഇവിടെ 999 വർഷമായതെങ്ങിനെ? മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടുവോ?  ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ… അഡ്വ.…: http://malayalamuk.com/mullapperiyar-agreement-adv-russel-joy-reveals-the-truth/
  2. പറശ്ശിനിക്കടവ് കൂട്ടബലാല്‍സംഗം: മകളുടെ നഗ്നത കാണാൻ കുളിമുറിയിൽ ദ്വാരം ഉണ്ടാക്കി അച്ഛൻ, മുഖ്യ പ്രതികളുടെ അറസ്റ്റോടെ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തേക്ക്: http://malayalamuk.com/kannur-parassinikadavu-girl-brutal-rape-case-follow-up/
  3. ബംഗ്ലൂരുവില്‍ നഴ്‌സിംങ്ങ് പഠിക്കുന്ന മകളെ കാണാൻ പോയ പിതാവിന്റെ മരണം ആത്മഹത്യ തന്നെ; വർഷങ്ങൾക്കു ശേഷം ആത്മഹത്യ കുറിപ്പ് കിട്ടി !!!: http://malayalamuk.com/kerala-father-committed-suicide-in-bangalore/
  4. തലശ്ശേരിയിൽ ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾ ഉൾപ്പെടെ നാലുപേർ പല നാളുകളായി മരിച്ചത് ഒരേ രീതിയിൽ; പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ല്‍ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ല്‍ പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള വ​സ്തു, ദുരൂഹ മരണങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്: http://malayalamuk.com/thalasherry-family-four-pepole-mistires-dath/
  5. നിങ്ങൾ ഈ കാണിച്ചു കൂട്ടുന്ന ആക്രാന്തമോ പ്രണയം ? പ്രണയം കാമത്തിന് വഴിമാറുന്നു…..: http://malayalamuk.com/pranayam-kamathinu-vazhi-maranno-malayalam-uk-editorial-bijo-thomas/
  6. ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ മൃതസംസ്കാരം തടഞ്ഞു; വിദ്യാർത്ഥിനിയുടെ പിതൃസഹോദരൻ വികാരിയുടെ കരണകുറ്റിക്ക് അടിച്ചു: എന്റെ നിലപാട് രണ്ടു മതവിഭാഗങ്ങളെ അവഹേളിക്കാതിരിക്കാൻ എന്ന് ഫാ. കിഴക്കേൽ: http://malayalamuk.com/funeral-controvesy-st-marys-church-kothamangalam-fr-jose-against-dioceses/

Source URL: http://malayalamuk.com/16-year-old-raped/