പുറത്തേക്ക് എത്തിക്കാൻ കുട്ടികളെ ക്രമപ്പെടുത്തിയത് ഓസ്ട്രേലിയൻ സ്വദേശിയായ ഡോക്ടർ ഹാരിസണിന്റെ ബുദ്ധി; തായ് ഗുഹയിൽ നിന്നുള്ള രക്ഷാപ്രവർത്തനം ഇങ്ങനെ ?

by News Desk 6 | July 10, 2018 8:12 am

താം ലുവാങ് ഗുഹയില്‍നിന്നു ആദ്യം പുറത്തിറങ്ങുന്ന ഭാഗ്യവാനെ നിശ്ചയിക്കുന്നതില്‍ തായ് സര്‍ക്കാരും രക്ഷാപ്രവര്‍ത്തകരും ആശയക്കുഴപ്പത്തിലായിരുന്നു.കുട്ടികള്‍ ഇരുട്ടിനെ മടുത്തു തുടങ്ങിയിരുന്നു, അവര്‍ക്കായി കാത്തിരിക്കുന്ന മാതാപിതാക്കളും അക്ഷമരായിരുന്നു. ഗുഹയിലെ പ്രതികൂല സാഹചര്യം അതിജീവിക്കാന്‍ അധികനാള്‍ കുട്ടികള്‍ക്ക്  കഴിയില്ലെന്നായിരുന്നു ഒരു വിഭാഗം രക്ഷാപ്രവര്‍ത്തകരുടെ നിലപാട്. ആശയക്കുഴപ്പം നീക്കിയത് മുങ്ങല്‍ വിദഗ്ധനായ ഓസ്‌ട്രേലിയന്‍ ഡോക്ടര്‍ ഡോ. റിച്ചാര്‍ഡ് ഹാരിസ്.  ഏറ്റവും ആരോഗ്യമുള്ള കുട്ടികളെ ആദ്യം പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കിടയില്‍ അനൗദ്യോഗിക ധാരണയുണ്ടായിരുന്നു. എന്നാല്‍, ഞായറാഴ്ച ഉച്ചയ്ക്ക് ഡോ. ഹാരിസ് കുട്ടികള്‍ക്ക് സമീപമെത്തിയതോടെ പുതിയ രക്ഷാമാര്‍ഗം രൂപപ്പെടുകയായിരുന്നു.

Image result for how to save thai football team

കുട്ടികളെ പുറത്തെത്തിക്കാന്‍ വെള്ളം ഇറങ്ങുംവരെ കാത്തിരിക്കണമെന്ന ഉപദേശം തള്ളാനുള്ള കാരണം ഡോക്ടര്‍ പകര്‍ന്ന ധൈര്യമാണ്. ഓസ്ട്രേലിയയിലെ അഡലെഡ് സ്വദേശിയാണ് ഹാരിസ്(53). അനസ്‌ത്യേഷ്യാ വിദഗ്ധനെന്ന പേരും പെരുമയുമുണ്ട്. 30 വര്‍ഷം മുമ്പാണ് അദ്ദേഹം സാഹസിക നീന്തലിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. കുട്ടികളെയും കോച്ചിനെയും പരിശോധിച്ചശേഷം അദ്ദേഹമാണ് പുറത്തിറങ്ങാനുള്ള ക്രമം നിശ്ചയിച്ചത്.  കൂട്ടത്തില്‍ ഏറ്റവും ഉയരം കുറഞ്ഞ മോണ്‍ഖാലോ ബൂണ്‍പിയാനി (മാര്‍ക്ക് 13) ലാണ് ആദ്യം ഹാരിസിന്റെ കണ്ണു പതിഞ്ഞത്. പ്രജാക് സുതാം, നട്ടാവൂട്ട് തകാസായി(14)… അങ്ങനെ ക്രമം നിശ്ചയിക്കപ്പെട്ടു. പിന്നാലെ പ്രജാക് സുതാമും (നോട്ട് ) വെളിച്ചം കണ്ടു. ആസ്ത്മ മൂലം വലയുന്ന നട്ടാവൂട്ട് തകാസായി (14) ആയിരുന്നു മൂന്നാമന്‍. തകാസായിയുടെ മാതാപിതാക്കള്‍ക്ക് നേരത്തെ അര്‍ബുദം മൂലം മകളെ നഷ്ടപ്പെട്ടിരുന്നു. പിപാത് ബോധു(നിക്ക്15)വാണ് ഏറ്റവുമൊടുവില്‍ പുറത്തെത്തിയത്.

Endnotes:
  1. ഹോളിവുഡ് സിനിമയെ അനുസ്മരിക്കുന്ന രംഗങ്ങള്‍ !!! കൂരിരുട്ടും നിറയെ പ്രളയജലവും,നാലു കിലോമീറ്റര്‍ യാത്ര…. രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായത് 17 രാജ്യങ്ങൾ; അവസാന ദൗത്യവും കഴിഞ്ഞതിനു പിന്നാലെ ഗുഹയിൽ വെള്ളം നിറഞ്ഞു , മഹാ അത്ഭുതം…..: http://malayalamuk.com/thailand-cave-rescue-water-pumbs-failed-just-hours-after-operation/
  2. ഗുഹയില്‍ ജീവ വായു കുറഞ്ഞു, തായ് ലാന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാന്‍ കഴിയുമോ എന്ന് ആശങ്ക: http://malayalamuk.com/tailand-cave/
  3. അവിടെ ഞാൻ കണ്ടു പലനിറത്തിലും വർണ്ണത്തിലുമുള്ള കുറെ ദൈവങ്ങളെ !!! പ്രളയ ഭൂമിയിലും നിറം പകർന്ന മനുഷ്യനന്മയുടെ ആ യാത്ര……: http://malayalamuk.com/floods-kuttanadan-true-story/
  4. ദിവസങ്ങൾ നീണ്ട പരിശ്രമം ഒടുവിൽ ഫലം കണ്ടു ; തായ്‌ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ ഫുഡ്‌ബോള്‍ ടീമിനെ രക്ഷപ്പെടുത്തി: http://malayalamuk.com/thai-soccer-team-found-alive-after-10-days-lost-in-caves/
  5. ജീവന്‍ രക്ഷിച്ചവര്‍ക്ക് നന്ദി പറയാന്‍ തായ് ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമും കോച്ചും ബ്രിട്ടനിലെത്തി; ജീവിതകാലം മുഴുവന്‍ രക്ഷാപ്രവര്‍ത്തകരോട് കടപ്പെട്ടിരിക്കുന്നതായി കുട്ടികള്‍: http://malayalamuk.com/heartwarming-moment-thai-cave-boys/
  6. “ഞായറാഴ്ചയുടെ സങ്കീർത്തനം”.. വർഷത്തിൻറെ നിറവിലേക്ക്.. ബ്രെക്സിറ്റിൽ തുടങ്ങിയ ലേഖന പരമ്പര ഓൺലൈൻ മാദ്ധ്യമ രംഗത്തെ നവീന പ്രതിഭാസം.. ഫാ. ബിജു കുന്നയ്ക്കാട്ടിന് അഭിനന്ദനങ്ങളുമായി അഭിവന്ദ്യ പിതാവും സന്യസ്തരും അല്മായ ഗണവും.: http://malayalamuk.com/sunday-psalms-complete-one-year-of-publishing/

Source URL: http://malayalamuk.com/18-people-enter-the-thai-cave-as-the-deadline-to-save-the-trapped-football-team-approaches/