സ്‌കൂള്‍ നേരത്തെ വിടാന്‍ ആറാം ക്ലാസുകാരി ഒന്നാം ക്ലാസുകാരനെ കുത്തി

by News Desk 5 | January 18, 2018 2:33 pm

ലഖ്നൗ: സ്‌കൂള്‍ നേരത്തെ വിടാന്‍ ആറാം ക്ലാസുകാരി ഒന്നാം ക്ലാസുകാരനെ കുത്തി പരിക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കിയ സംഭവം. സ്‌കൂള്‍ ശൗചാലയത്തില്‍ വെച്ചാണ് ഒന്നാം ക്ലാസുകാരന് കുത്തേറ്റത്. കുത്തിയ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതെ സമയം സംഭവം പൊലീസിനെ അറിയിക്കാതെ മറച്ചുവെച്ചതിന് സ്‌കൂള്‍ പ്രിന്‍സിപ്പളിനെ അറസ്റ്റ് ചെയ്തു. ആക്രമണത്തിനിരയായ ഒന്നാം ക്ലാസ്സുകാരന്‍ ഹൃത്വിക് ശര്‍മ്മ ലഖ്നൗവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ത്രിവേണി നഗറിലെ ബ്രൈറ്റ്ലാന്‍ഡ് ഇന്റര്‍ കോളേജ് സ്‌കൂളില്‍ ചൊവ്വാഴ്ച്ചയാണ് സംഭവം സ്‌കൂള്‍ നേരത്തെ പൂട്ടാനാണ് അക്രമിക്കുന്നെതെന്ന് പറഞ്ഞതായി ഒന്നാം ക്ലാസ്സുകാരന്‍ ഹൃത്വിക് ശര്‍മ്മ പൊലീസിന് മൊഴി നല്‍കി. ബോയ്ക്കട്ട് അടിച്ച ചേച്ചിയാണ് തന്നെ അക്രമിച്ചെതെന്നും ഹൃത്വിക് മൊഴി നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ അധികാരികള്‍ സംഭവം മറച്ചുപിടിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ആക്രമിക്കപ്പെട്ട കുട്ടിയുടെ ശരീരത്തില്‍ നിന്നും അക്രമിയുടെ മുടി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഹൃത്വകിന് സ്‌കൂളിലെ ഫോട്ടോകള്‍ കാണിച്ചതില്‍ നിന്നും അക്രമിച്ച പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞതായും ഡിഎന്‍എ ഫലത്തിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Endnotes:
  1. കാഴ്ച നഷ്ട്‌പ്പെട്ടു കൊണ്ടിരിക്കുന്ന ആറാം ക്ലാസ്സുകാരി കുരുന്നിനു വേണ്ടിയും രണ്ടു വൃക്കയും തകരാറിലായ രണ്ടുമക്കളുടെ പിതാവിനുവേണ്ടിയും ഈ വിശുദ്ധവാരത്തില്‍ ഇടുക്കി ചാരിറ്റി നിങ്ങളുടെ മുന്‍പില്‍ കൈ നീട്ടുന്നു: http://malayalamuk.com/idukki-charity-group-help-request-to-uk-malayalee/
  2. കാന്‍ഡി ക്രിക്കറ്റ് ടെസ്റ്റ് ; ഇന്നിംഗ്സ് ജയത്തിലൂടെ ഇന്ത്യ പരമ്പര തൂത്തുവാരി: http://malayalamuk.com/ndia-players-celebrate-during-the-third-days-play-of-their-third-cricket-test-match/
  3. യുക്മ സാഹിത്യ മത്സര വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ ഓക്‌സ്‌ഫോര്‍ഡിലെ യുക്മ കേരള പൂരം-വള്ളം കളിയോടനുബന്ധിച്ചുള്ള സമ്മേളനവേദിയില്‍ ജൂണ്‍ 30ന് നല്‍കും.: http://malayalamuk.com/uukma-kerala-pooram-boat-race-2018/
  4. മലയാളം മിഷന്‍ യുകെയിലേക്ക്; നോഡല്‍ ഏജന്‍സിയുടെ റോളില്‍ യുകെ പങ്കാളിത്തം കവന്‍ട്രി കേരള സ്‌കൂളിന്; മലയാളം മിഷന്‍ ഡയറക്ടര്‍ യുകെ സന്ദര്‍ശത്തിന് എത്തുന്നു: http://malayalamuk.com/malayalam-mission/
  5. യുക്മ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു; അവാര്‍ഡുകള്‍ യുക്മയുടെ കേരള പൂരം-വള്ളംകളിയോടനുബന്ധിച്ചുള്ള സമ്മേളന വേദിയില്‍ ജൂണ്‍ 30ന് നല്‍കും: http://malayalamuk.com/yukma-awards/
  6. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ. അദ്ധ്യായം 32 ആരാണ് മനുഷ്യന് താങ്ങും തണലുമാകേണ്ടത്: http://malayalamuk.com/autobiography-of-karoor-soman-part-32/

Source URL: http://malayalamuk.com/1st-standard-boy-stabbed-in-lucknow-school-by-senior-girl/