കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ദീ​പം തെ​ളി​യി​ക്ക​ലി​നി​ടെ പ​ട​ക്കം പൊ​ട്ടി​ക്ക​വേ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ലാ​ണ് സം​ഭ​വം. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ മാ​ഹിം പ്ര​താ​പ് സിം​ഗാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പരിക്കേറ്റിട്ടില്ലെന്നും തീ ​ഉ​ട​ന്‍​ത​ന്നെ അ​ണ​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ക്കു​ന്ന വീ​ഡി​യോ മാ​ഹിം ട്വി​റ്റ​റി​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

അതേസമയം ഞായറാഴ്ച രാത്രി ഒന്‍പതിന് വൈദ്യുതി വിളക്കുകള്‍ അണച്ചും ദീപങ്ങള്‍ തെളിച്ചും ജനങ്ങള്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ജനങ്ങള്‍ ദീപങ്ങള്‍ തെളിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ഔദ്യോഗിക വസതികളില്‍ ലൈറ്റുകള്‍ അണച്ച്‌ ദീപം തെളിച്ചു. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസ് പരിസരത്തെ വിളക്കുകള്‍ അണയ്ക്കുകയും മുഖ്യമന്ത്രിമാരുടേയും മറ്റു മന്ത്രിമാരുടേയും ഓഫീസുകളിലെ ജീവനക്കാര്‍ ദീപം തെളിയിച്ച്‌ ആരോ​ഗ്യപ്രവര്‍ത്തകര്‍ക്ക് ആദ​രവ് അറിയിക്കുകയും ചെയ്തു.

രാത്രി 9 മണിക്ക് എല്ലാവരും 9 മിനിറ്റ് അവരുടെ വീടിന്‍റെ ലൈറ്റുകള്‍ അണച്ച്‌ വാതിലിലോ മട്ടുപ്പാവിലോ വന്ന് മെഴുകുതിരി, വിളക്ക്, ടോര്‍ച്ച്‌, മൊബൈല്‍ വെളിച്ചം എന്നിവ തെളിച്ച്‌ പ്രകാശം പരത്തുവാനാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തത്. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവരെല്ലാം സ്വവസതികളില്‍ വിളക്കു തെളിച്ചു. കേന്ദ്രമന്ത്രിമാരായ ഹര്‍ഷവര്‍ധന്‍, യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, യോ​ഗ ​ഗുരു ബാബാ രാംദേവ് തുടങ്ങിയവര്‍ വിവിധ ദീപം തെളിയിക്കലില്‍ പങ്കുചേര്‍ന്നു.