കഴുത്തിൽ വരിഞ്ഞു മുറുകിയ പാടുകൾ; ദുരൂഹ മരണം മലയാളി ബാലികയുടെ മൃതദേഹം രണ്ടു മാസമായി കുവൈറ്റിൽ മോര്‍ച്ചയില്‍

by News Desk 6 | October 29, 2019 11:23 am

കുവൈറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മലയാളി ബാലികയുടെ മൃതദേഹം രണ്ടു മാസമായി മോര്‍ച്ചയില്‍ സൂക്ഷിക്കുന്നു. ഓഗസ്റ്റ് 26 ന് അബ്ബാസിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ചെങ്ങന്നൂര്‍ പുലിയൂര്‍ പെരിശ്ശേരി സ്വദേശി രാജേഷ്-കൃഷ്ണപ്രിയ ദമ്പതികളുടെ മകള്‍ തീര്‍ത്ഥ (9)യുടെ മൃതദേഹമാണ് അന്വേഷണത്തിന്റെ ഭാഗമായി മാതാപിതാക്കള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രണ്ടു മാസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.

കുട്ടിയുടെ മരകാരണം കഴുത്തില്‍ കുരുക്ക് മുറുകിയാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവ സമയം കുട്ടിയുടെ മാതാപിതാക്കള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. മരണത്തില്‍ ദുരൂഹത ഇയര്‍ന്നതോടെ പെണ്‍കുട്ടിയുടെ ഉറ്റ ബന്ധുക്കളായ രണ്ടുപേരെയും അവരോടൊപ്പം ഫ്‌ളാറ്റില്‍ ഷെയറിങിനായി താമസിച്ച രണ്ടു സ്ത്രീകളെയും സംഭവ സമയത്ത് ഇവര്‍ താമസിച്ച കെട്ടിടത്തില്‍ എത്തിയതായി സിസി ടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയ മറ്റൊരു സ്ത്രീയെയും രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിരുന്നു.

കസ്റ്റഡിയില്‍ ഉള്ളവരെ നിരന്തരമായി ചോദ്യം ചെയ്തിട്ടും മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ഇന്ത്യന്‍ എംബസി മുഖേന അഭ്യര്‍ത്ഥന നടത്തിയിരുന്നുവെങ്കിലും യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ മാതാപിതാക്കള്‍ക്ക് ഇവരെ അനുഗമിക്കാനാകില്ല. മാതാപിതാക്കളുടെ യാത്രാ വിലക്ക് നീക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

Endnotes:
  1. അമ്മവീട്ടിലെത്തിയ 11കാരിയുടെ മരണം, ദുരൂഹതയുടെ ചുരുളഴിയുന്നു;11 കാരി മരിച്ചത് ഷോക്കേറ്റല്ല, കഴുത്തിലെ പാടുകൾ തെളിവായി….: http://malayalamuk.com/palakkad-11-year-old-death/
  2. തിരുവോണ ദിവസം മരണപ്പെട്ട യുവാവിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം റീ പോസ്റ്റുമോർട്ടത്തിനായി വീണ്ടെടുത്തപ്പോൾ കണ്ട കാഴ്ച്ച ! ഞെട്ടിക്കുന്ന വിവരങ്ങൾ: http://malayalamuk.com/ranni-onam-day-died-youngster-re-postmortem-existing-report/
  3. കന്യാസ്ത്രീ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണം, മഠാധികാരികൾ നല്‍കിയ വിവരം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു; മരണം ഉറപ്പായ ശേഷം മൃതദേഹം പുഷ്പഗിരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയതിൽ ദുരൂഹത….: http://malayalamuk.com/thiruvalla-nun-death-case-foloup/
  4. ബെംഗളൂരുവില്‍ കമിതാക്കളായ ടെക്കികളുടെ മരണം ആത്മഹത്യയെന്ന്‌ പോലീസ്; അപകടത്തിൽപ്പെട്ടന്ന നിലയിൽ സുഹൃത്തുക്കൾക്ക് അയച്ച വാട്സ് അപ്പ് സന്ദേശം, കാണാതായപ്പോൾ മുതൽ പൊലീസിന്റെ നിസ്സഹകരണം ബന്ധുക്കളിൽ മറ്റു പല സംശയങ്ങളും: http://malayalamuk.com/kerala-it-professionals-found-hanging-in-bengaluru/
  5. തലച്ചോറിന്റെ സ്ഥാനത്ത് നനഞ്ഞ തുണി മാത്രം, പല്ലുകളുമില്ല; സിന്‍ജോമോന്റെ മരണത്തിനു പിന്നില്‍ കൂടുതല്‍ ദുരൂഹതകള്‍: http://malayalamuk.com/sinjomon-suspicious-death/
  6. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/

Source URL: http://malayalamuk.com/9-year-old-indian-girl-died-in-abbasiya/