സണ്ണി ലിയോണെ ചുവന്ന ബിക്കിനിയണിയിച്ചു നൂറുമേനി വിളവ് ; വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ കര്‍ഷകന്റെ ഫ്രീക്കൻ ഐഡിയ, ചിത്രങ്ങൾ കാണാം

by News Desk 6 | February 14, 2018 8:19 am

വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ സണ്ണി ലിയോണിന്റെ പോസ്റ്റര്‍ സ്ഥാപിച്ച് കര്‍ഷകന്‍. അന്‍കിപള്ളി ചെന്‍ചു റെഡ്ഡി എന്ന കര്‍ഷകനാണ് ഈ തന്ത്രം ആദ്യം പരീക്ഷിച്ചത്. തന്റെ പാടത്ത് രണ്ട് വലിയ പോസ്റ്ററുകളാണ് ഇദ്ദേഹം സ്ഥാപിച്ചത്. സണ്ണി ലിയോണിന്റെ ചുവന്ന ബിക്കിനിയിലുള്ള ചിത്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. വെറുതെ പോസ്റ്റര്‍ വയ്ക്കുക മാത്രമല്ല, നല്ലൊരു അടിക്കുറിപ്പും അദ്ദേഹം വച്ചു. ‘ എന്നെ നോക്കി അസൂയപ്പെടരുത്’ എന്നാണത്.

ഇത്തവണ തന്റെ പത്ത് ഏക്കര്‍ വരുന്ന പാടത്തുനിന്ന് നല്ല വിളവ് ലഭിച്ചിരിക്കുന്നത്. അതോടെ നാട്ടുകാരും അതുവഴി പോകുന്നവരും പാടത്തേക്ക് തന്നെ നോക്കാന്‍ തുടങ്ങി. അവരുടെ കണ്ണ് തട്ടാതിരിക്കാനുള്ള മാര്‍ഗം ആലോചിച്ചപ്പോഴാണ് തന്റെ തലയില്‍ ഈ ആശയം തെളിഞ്ഞുവന്നതെന്നും റെഡ്ഡി പറയുന്നു.

അത് ഫലിച്ചു. ഇപ്പോള്‍ ആരും പാടത്തേക്ക് നോക്കുന്നില്ല. എല്ലാവരുടേയും കണ്ണ് പോസ്റ്ററിലാണെന്നും റെഡ്ഡി പറഞ്ഞു. കാബേജും കോളിഫ്‌ളവറും മുളകും ഉള്‍പ്പെടെ പലയിനങ്ങള്‍ റെഡ്ഡി കൃഷി ചെയ്യുന്നുണ്ട്. നെല്ലൂര്‍ ജില്ലയിലെ ബന്ദകിന്ദിപള്ളിയിലാണ് റെഡ്ഡിയുടെ പാടം.

‘ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച് തനിക്ക് ഉറപ്പില്ല, എന്നാല്‍ സണ്ണി ലിയോണ്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ എത്തിക്കഴിഞ്ഞു’ എന്നാണ് ഒരാള്‍ ഇതേ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

Endnotes:
  1. സണ്ണി ലിയോണിനെതിരെ കര്‍ണ്ണാടകയില്‍ പ്രതിഷേധം ശക്തമാകുന്നു; ചൂലുമായി പ്രതിഷേധ മാര്‍ച്ച്: http://malayalamuk.com/protest-against-sunny-leon/
  2. ആരാധകരെ കണ്ടു ഞെട്ടി സണ്ണി ലിയോൺ; ട്വീറ്ററിൽ പങ്കുവച്ച ഈ ചിത്രത്തെക്കുറിച്ച് സണ്ണി പറഞ്ഞ വാക്കുകൾ: http://malayalamuk.com/sunny-leone-in-kochi-actress-thrilled-with-fans-love-as-some-even-broke/
  3. രഞ്ജിനി ഹരിദാസ്‌ എവിടെ?; മിനിസ്ക്രീനിലും അവാര്‍ഡ്‌ വേദികളിലും കത്തിനിന്ന രഞ്ജിനിയ്ക്ക് അപ്രഖ്യാപിത വിലക്കുണ്ടോ ?: http://malayalamuk.com/ranjini-haridas-where-is-she/
  4. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  5. സണ്ണിയില്‍ നിന്നും സണ്ണി ലിയോണ്‍ വരെ എത്തിയതെങ്ങനെ? ഭൂതകാലത്തെ കുറിച്ച് സണ്ണി തുറന്നുപറയുന്നു: http://malayalamuk.com/sunny-leon-talk-about-her-life/
  6. ബിസിനസ്സ് ക്ലാസ് വിമാനടിക്കറ്റും 14 ലക്ഷവുമുണ്ടോ; എങ്കില്‍ സണ്ണി ലിയോണ്‍ ഇനിയും വരും: http://malayalamuk.com/sunny-kerala/

Source URL: http://malayalamuk.com/a-andhra-pradesh-farmer-puts-up-sunny-leone-red-bikini-poster-in-his-crop-field/