എ-ലെവല്‍ പരീക്ഷാഫലം ഇന്ന് പുറത്തുവരും. യുകെയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്. തങ്ങളുടെ വിദ്യാഭ്യാസത്തെയും ഭാവിയെയും നിര്‍ണ്ണയിക്കുന്ന സുപ്രധാന ദിവസം കൂടിയാണ് എ-ലെവല്‍ പരീക്ഷയുടെ ഫലം പുറത്തു വരുന്ന ഈ ദിവസം. സ്‌കൂളുകളിലും കോളേജുകളിലും ഫലങ്ങള്‍ ലഭ്യമാകും. യുസിഎസ് ട്രാക്കില്‍ ലോഗിന്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഏത് യൂണിവേഴ്‌സിറ്റിയിലാണ് ഉപരിപഠനത്തിന് പ്രവേശനം ലഭിച്ചതെന്ന വിവരവും അറിയാന്‍ കഴിയും. രാവിലെ 8 മണി മുതല്‍ യുസിഎഎസ് ട്രാക്ക് ഓപ്പണ്‍ ആയിരിക്കും.

യുസിഎഎസില്‍ ലോഗിന്‍ ചെയ്യാന്‍ ഇത്രയും മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്. വെല്‍കം ഇമെയിലില്‍ നിങ്ങള്‍ക്ക് ലഭിച്ച പേഴ്‌സണല്‍ ഐഡിയും അപ്ലൈ ചെയ്തപ്പോള്‍ ഉപയോഗിച്ച പാസ് വേര്‍ഡുമാണ് ഇതിന് ആവശ്യം. ട്രാക്ക് ചെക്ക് ചെയ്ത് നിങ്ങളുടെ സ്ഥാനം എവിടെയെന്ന് കണ്ടെത്താവുന്നതാണ്. നിങ്ങളുടെ പ്ലേസ് അണ്‍കണ്ടീഷണല്‍ ആണെങ്കില്‍ യൂണിവേഴ്‌സിറ്റിയോ കോളേജോ നിങ്ങളുടെ സ്റ്റാറ്റസ് അവര്‍ക്ക് എ ലെവല്‍ ഫലങ്ങള്‍ ലഭിക്കുമ്പോള്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും. കണ്ടീഷനുകള്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ സ്റ്റാറ്റസ് ലഭിക്കില്ല. കൂടുതല്‍ കോഴ്‌സുകളിലേക്ക് അപ്ലൈ ചെയ്തുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.

പ്രതീക്ഷിച്ചതിലും ഉയര്‍ന്ന ഫലം ലഭിക്കുകയും ആദ്യ ചോയ്‌സിനേക്കാള്‍ മെച്ചപ്പെട്ട കണ്ടീഷനുകള്‍ ലഭിക്കുകയും ചെയ്താല്‍ അഡ്ജസ്റ്റ്‌മെന്റ് ഉപയോഗിച്ച് മറ്റ് കോഴ്‌സുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. നിങ്ങള്‍ക്ക് ലഭിച്ച ഓഫറുകള്‍ക്ക് റിപ്ലൈ നല്‍കുകയും ഒരു കണ്ടീഷണല്‍ പ്ലേസ് ഹോള്‍ഡ് ചെയ്യുകയുമാണെങ്കില്‍ ഏത് യൂണിവേഴ്‌സിറ്റിയാണ് നിങ്ങളുടെ കണ്ടീഷനുകള്‍ സ്വീകരിച്ചതെന്നും പ്രവേശനം നല്‍കിയതെന്നും സ്ഥിരീകരിക്കുന്നതു വരെ യുസിഎഎസ് സാവകാശം നല്‍കും.