തിരക്കഥ വിവാദത്തിനും തമിഴ് റോക്കസിനും പിന്നിലെ വിജയ് ഫിലിം സർക്കാരിനെതിരേ തമിഴ്നാട് മന്ത്രി രംഗത്ത്

തിരക്കഥ വിവാദത്തിനും തമിഴ് റോക്കസിനും പിന്നിലെ വിജയ് ഫിലിം സർക്കാരിനെതിരേ തമിഴ്നാട് മന്ത്രി രംഗത്ത്
November 07 12:42 2018 Print This Article

ചെന്നൈ: ഇളയദളപതി വിജയ്‌യുടെ സർക്കാർ എന്ന ചിത്രത്തിനെതിരേ തമിഴ്നാട് മന്ത്രി രംഗത്ത്. ചിത്രത്തിൽ രാഷ്ട്രീയക്കാരെ അവഹേളിക്കുന്ന രംഗങ്ങളുണ്ടെന്നും ഇതു വെട്ടിമാറ്റിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്നുമാണ് തമിഴ്നാട് സിനിമാ മന്ത്രി കടന്പൂർ രാജു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിഷയം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

ദീപാവലി ദിവസം റിലീസ് ചെയ്ത വിജയ് ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്പോഴാണ് മന്ത്രിയുടെ ഭീഷണിയെത്തിയിരിക്കുന്നത്. രാഷ്ട്രീയപ്രമേയം ചർച്ച ചെയ്യുന്ന ചിത്രത്തിന്‍റെ മാസ്റ്റർ പ്രിന്‍റ് റിലീസ് ദിവസം തന്നെ ഇന്‍റർനെറ്റിൽ ഇടുമെന്ന് തമിഴ് റോക്കേഴ്സ് എന്ന വെബ്‌സൈറ്റ് ഭീഷണി മുഴക്കിയിരുന്നു. ഈ ഭീഷണി അതിജീവിച്ചപ്പോഴാണ് ചിത്രത്തിനെതിരേ മന്ത്രി രംഗത്തുവന്നിരിക്കുന്നത്.  സിനിമയുമായി ബന്ധപ്പെട്ട വാർത്തകളിൽ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഉൾപ്പടെ ചർച്ചയായിരുന്നു. ചിത്രത്തിൽ കീർത്തി സുരേഷും വരലക്ഷ്മി ശരത്കുമാറുമാണ് നായികമാർ.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles