കേരളത്തിന് പ്രതീക്ഷയായ വിഴിഞ്ഞം വെള്ളാന ആയത് എങ്ങനെ യെന്ന് ആം ആദ്മി പാര്‍ട്ടി

കേരളത്തിന് പ്രതീക്ഷയായ വിഴിഞ്ഞം വെള്ളാന ആയത് എങ്ങനെ യെന്ന് ആം ആദ്മി പാര്‍ട്ടി
July 17 07:51 2017 Print This Article

തിരുവനന്തപുരം: വിഴിഞ്ഞം ആഴക്കടല്‍ തുറമുഖ പദ്ധതിക്ക് വേണ്ടി കേരള സര്‍ക്കാരും അഡാനിയും തമ്മിലുള്ള കരാര്‍, ഒരു ലക്ഷം കോടിവരെ കേരളത്തിന് നഷ്ടമാകുമെന്ന സിഎഓജി റിപ്പോര്‍ട്ട് ഗൗരവത്തില്‍ എടുക്കാത്ത എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് സംശയം ജനിപ്പിക്കുന്നതാണെന്ന് ആംആദ്മി പാര്‍ട്ടി. വിഴിഞ്ഞം അഴിമതിക്കരാര്‍ തിരുത്തണം എന്നാവശ്യപ്പെട്ട് നടത്തുന്ന തിരുവനന്തപുരം ജില്ലാ വാഹന ജാഥ പൂന്തുറയില്‍ ഇന്നലെ ഉത്ഘാടനം ചെയ്ത് കൊണ്ട്, പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ അഡ്വ. സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖക്കരാര്‍ എന്ന കേരളം കണ്ട ഏറ്റവും വലിയ അഴിമതി പുറത്ത് കോണ്ടുവന്ന, 18 പോജോളം വരുന്ന CAG റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുമ്പിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക്
വേണ്ടിയാണ് ആ റിപ്പോര്‍ട്ട് നിയമസഭ മേശപുറത്ത് വെച്ചിരിക്കുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാവട്ടെ ആം ആദ്മി പാര്‍ട്ടി നടത്തുന്ന ജില്ലാ വാഹന ജാഥ എന്ന് മുന്‍ CAG ഉദ്യോഗസ്ഥനും സാമ്പത്തിക ഓഡിറ്റ് വിദഗ്ധനും ആയ പി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തവേ സൂചിപ്പിച്ചു.

ഉത്ഘാടന ചടങ്ങില്‍, ജാഥ ക്യാപ്റ്റന്‍ മെല്‍വിന്‍ വിനോദ്, വൈസ് ക്യാപ്റ്റന്മാര്‍ സാജു ഗോപിദാസ്, സൂസന്‍ ജോര്‍ജ് എന്നിവര്‍ക്ക് ജാഥ പതാക അഡ്വ. സി ആര്‍ നീലകണ്ഠന്‍ കൈമാറി. വിഴിഞ്ഞം തുറമുഖ പദ്ധതിയും മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഊന്നി ഗ്ലാവിയസ് അലക്സാണ്ടര്‍ തയ്യാറാക്കിയ ഗാനങ്ങളുടെ സിഡി ചടങ്ങില്‍ പ്രകാശനം ചെയ്തു.

ജില്ലാ സെക്രട്ടറി അഡ്വ. സോമനാഥന്‍ അധ്യക്ഷനായ ഉദ്ഘാടന ചടങ്ങില്‍, ബിപിന്‍ ദാസ് സ്വാഗതവും, സൂസന്‍ ജോര്‍ജ് നന്ദിയും പറഞ്ഞു. ചടങ്ങ് ഷൗക്കത്ത് അലി എരോത്ത് ഏകോപനം നടത്തി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles