ഓഖി ദുരിതാശ്വാസ ഫണ്ടിന്റെ വരവ് ചിലവ് കണക്കുകള്‍ ആഴ്ചതോറും പ്രസിദ്ധീകരിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി

by News Desk 5 | January 12, 2018 6:27 am

ഓഖി ദുരിതാശ്വാസത്തിന് വേണ്ടി വിവിധ ജനവിഭാഗങ്ങളില്‍ നിന്നും സമാഹരിച്ച പണം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ആശ്വാസത്തിനു മാത്രമായി ഉപയോഗിക്കുന്നു എന്നുറപ്പുവരുത്താന്‍ അതിന്റെ വരവ് ചിലവ് കണക്കുകള്‍ എല്ലാ ആഴ്ചയും പ്രസിദ്ധീകരിക്കണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്ക് 8 ലക്ഷം രൂപ ചിലവാക്കി എന്ന് കണ്ടെത്തുകയും അതിന്റെ പേരില്‍ മുഖ്യമന്ത്രിയും ഗവര്‍മെന്റും പാര്‍ട്ടിയും ശക്തമായ വിമര്‍ശനം നേരിടുന്ന ഇക്കാലത്ത് സര്‍ക്കാര്‍ ഇതിന്റെ വരവ് ചെലവ് കണക്കുകള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ ബാധ്യസ്ഥരാണ്.

ഓഖി ദുരിതാശ്വാസ ഫണ്ട് പാര്‍ട്ടിയെ സമ്മേളനത്തിന്റെ് യാത്രയ്ക്ക് ചിലവഴിച്ചു എന്ന ആരോപണം തന്നെ കേരളം പോലുള്ള ഒരു സംസ്ഥാനത്തിന് അപമാനകരമാണ്. എന്നാല്‍ ആ ഉത്തരവ് പിന്‍വലിക്കുകയും അതിനു ചെലവഴിച്ച പണം പാര്‍ട്ടി അടയ്ക്കാം എന്ന് പറയുന്നതിലൂടെ പാര്‍ട്ടിയും സര്‍ക്കാരും തെറ്റ് ചെയ്തു എന്ന് സ്വയം സമ്മതിക്കുകയാണ്. സമൂഹത്തില്‍ ഏറ്റവും ദുര്‍ബലരായ എല്ലാ നീതിയും നിഷേധിക്കപ്പെട്ട് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ഇവര്‍ക്ക് വേണ്ടത്ര സഹായം ലഭിക്കുന്നില്ല എന്ന ആരോപണം നിലനില്‍ക്കെ അതേ ഫണ്ടില്‍നിന്ന് ഇത്തരം യാത്രയ്ക്ക് പണം ചെലവാക്കാന്‍ ഉത്തരവിട്ടവര്‍ക്കെതിരെ എന്ത്‌നടപടിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

ഈ ഉത്തരവിട്ട ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസും ഏറെ സംശയങ്ങള്‍ക്കും ഇട നല്‍കുന്നു. റവന്യൂ മന്ത്രി അറിയാതെ റവന്യൂ വകുപ്പിലെ യോഗം വിളിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള ഒരാള്‍ ആണ് ഇദ്ദേഹം. റവന്യൂമന്ത്രിയെ തരിമ്പുപോലും ബഹുമാനിക്കാതെ മുഖ്യമന്ത്രിയുടെ പാദസേവകനാണ് എന്നു കൂടി കുപ്രസിദ്ധനായ വ്യക്തിയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഓഫിസ് അറിയാതെ ഇത്തരം കാര്യങ്ങള്‍ നടക്കും എന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിയില്ല.

ഓഖി ദുരിതാശ്വാസ ഫണ്ട് ഇത്തരം ഉദ്യോഗസ്ഥരെയാണ് ഏല്‍പിക്കുന്നത് എങ്കില്‍ അത് ചിലവഴിക്കുന്നതിനെ പറ്റി ന്യായമായും ജനങ്ങള്‍ക്ക് സംശയമുണ്ടാകും. അതുകൊണ്ട് ഈ ചുമതലയില്‍നിന്നും പി. എച്ച്. കുര്യനെ അടിയന്തരമായി മാറ്റണം എന്നും വിശ്വസ്തതയുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അതുവഴി ഗവര്‍മെന്റ്, ഗവണ്‍മെന്റേതിര ഏജന്‍സികളും, പൊതുജനങ്ങളും സമാഹരിച്ച ദുരിതാശ്വാസ ഫണ്ടിന്റെ വിശ്വാസത കാത്തുസൂക്ഷിക്കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു

Endnotes:
  1. യുകെയില്‍ മലയാളികള്‍ക്കായി ആം ആദ്മി പാര്‍ട്ടി ഘടകം രൂപീകരിക്കുന്നു ; മലയാളി നഴ്സുമാര്‍ ഈ സംശുദ്ധ രാഷ്ട്രീയത്തെ നെഞ്ചിലേറ്റുന്നു ; ലക്ഷ്യം കേരളത്തിലെ ആം ആദ്മി പാര്‍ട്ടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുക: http://malayalamuk.com/aam-aadmi-uk/
  2. പിണറായി വിജയന്‍ രാജീവ് പള്ളത്തിനെ ഭയക്കുന്നുവോ ? ചെങ്ങന്നൂരില്‍ ആം ആദ്മി പാര്‍ട്ടിക്ക് വിജയസാധ്യതയേറുന്നു ; വി വി പാറ്റ് മെഷീനിലെ പേപ്പര്‍ സ്ലിപ്പുകള്‍ എണ്ണാതിരിക്കാന്‍ ഇടത് – വലത് – ബിജെപി മുന്നണികള്‍ ഒന്നിക്കുന്നു ; ഇലക്ട്രോണിക്…: http://malayalamuk.com/rajiv-pallath-pinaraayi/
  3. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നും, ഗോവയില്‍ അക്കൌണ്ട് തുറക്കുമെന്നും പ്രവചനം: http://malayalamuk.com/aap-goverment-in-punjab/
  4. ചെങ്ങന്നൂരിനെ വിറപ്പിച്ച് ആം ആദ്മികളുടെ സമ്മേളനം ; തൊപ്പിയും വച്ച് , മുദ്രാവാക്യവും വിളിച്ച് ആയിരങ്ങള്‍ ; ആശങ്കയോടെ രാഷ്ട്രീയ കേരളം ; ആവേശമായി സഞ്ജയ് സിംഗ് ; ചൂൽ വിപ്ലവത്തെ കേരള ജനത സ്വീകരിച്ചു കഴിഞ്ഞു: http://malayalamuk.com/aap-chenganoor/
  5. മോഡിയും രാഹുലും പിണറായിയും പഞ്ചാബിലെ എക്സിറ്റ് പോളിനെ ഭയപ്പെടുന്നുവോ ?: http://malayalamuk.com/modi-rahul-pinaraayi/
  6. കമലഹാസ്സന്റെ പാര്‍ട്ടി ആം ആദ്മി പാര്‍ട്ടി തന്നെ ആണോ ? അതുകൊണ്ടല്ലേ കേജരിവാള്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ ഉദ്ഘാടനത്തിന് വിശിഷ്ട വ്യക്തിയായി ക്ഷണിക്കപ്പെട്ടത് .: http://malayalamuk.com/aap-and-makkal-neethi-mayyam/

Source URL: http://malayalamuk.com/aap-53/