ആം ആദ്മി പാർട്ടി നേതാവ് നവീൻ ദാസിന്റെ കൊലപാതകം; സ്വവര്‍ഗ പങ്കാളി അറസ്റ്റിൽ

by News Desk 6 | October 11, 2018 3:23 pm

ആം ആദ്മി പാർട്ടി നേതാവ് നവീൻ ദാസിനെ(25) കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ. കേസിലെ മുഖ്യ പ്രതിയും നവീന്‍ദാസിന്റെ സ്വവര്‍ഗ പങ്കാളിയുമായിരുന്ന ത്വയിബ് ഖുറേഷി (25), ഇയാളുടെ സഹോദരന്‍ താലിബ് ഖുറേഷി, സുഹൃത്ത് സമര്‍ഖാന്‍ എന്നിവരെയാണ് സാഹിബബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ത്വയിബ് ഖുറേഷിയെ ഒരുമിച്ച് താമസിക്കാന്‍ നവീന്‍ദാസ് നിര്‍ബന്ധിക്കുകയും സ്വകാര്യ വീഡിയോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

ദില്ലിയിൽവച്ച് നടന്ന സ്വവര്‍ഗാനുരാഗികളുടെ പാർട്ടിയിൽ വച്ചാണ് നവീന്‍ദാസും ത്വയിബ് ഖുറേഷിയും കണ്ടുമുട്ടിയത്. തുടർന്ന് ഇരുവരും തമ്മിൽ അടുപ്പത്തിലായി. ഛത്താർപൂരിലെ ഫ്ലാറ്റിൽ‌ ഇരുവരും ഇടയ്ക്ക് ഒന്നിച്ച് താമസിക്കാറുണ്ടായിരുന്നു. പിന്നീട് ത്വയിബിനെ തനിക്കൊപ്പം ഫ്ലാറ്റിൽ സ്ഥിരമായി താമസിക്കാൻ നവീന്‍ദാസ് നിര്‍ബന്ധിക്കാൻ തുടങ്ങി. എന്നാൽ ത്വയിബ് ഇത് വിസമ്മതിച്ചതോടെ ഇരുവരും തമ്മിലുള്ള സ്വകാര്യ വീഡിയോ പരസ്യപ്പെടുത്തുമെന്നും ബന്ധം വീട്ടിൽ അറിയിക്കുമെന്നും നവീന്‍ദാസ് ഭീഷണിപ്പെടുത്തി. ഇതോടെ ത്വയിബും സഹോദരനും സുഹൃത്തും ചേര്‍ന്ന് നവീനിനെ കൊല്ലാൻ ആസൂത്രണം ചെയ്യുകയായിരുന്നു.

ഒക്ടോബര്‍ നാല് വ്യാഴാഴ്ച്ച രാത്രി ത്വയിബ് നവീന്‍ദാസിനെ ലോനിയിലെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചിരുന്നു. തുടര്‍ന്ന് ഫ്ലാറ്റിലെത്തിയ നവീന് ഹൽവയിൽ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. തുടർന്ന് അബോധാവസ്ഥയിലായ നവീനെ കാറിൽ കയറ്റി ആളൊഴിഞ്ഞ ഭാ​ഗത്തേക്ക് കൊണ്ടുപോയി. അതിനിടയിൽ മൂവരും ചേർന്ന് എടിഎമ്മിൽ കയറി നവീനിന്റെ അകൗണ്ടിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപ മോഷ്ടിച്ചിരുന്നു. തുടർന്ന് വഴിയില്‍ രണ്ടുലിറ്റര്‍ പെട്രോളും വാങ്ങിയിരുന്നു. ഭോപ്രയിൽ എത്തിയതിനുശേഷം നവീന്‍ദാസിനെ ഡ്രൈവര്‍ സീറ്റിലിരുത്തി കാറില്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. സംഭവം അപകടമരണമാണെന്ന് തെറ്റ് ധരിപ്പിക്കുന്നതിനാണ് നവീന്‍ ദാസിനെ ഡ്രൈവര്‍ സീറ്റിലിരുത്തി കത്തിച്ചത്.

എന്നാല്‍ കൃത്യം നടത്തിയശേഷം ഒളിവില്‍ പോയ പ്രതികള്‍ നവീന്‍ദാസിന്റെ മൊബൈല്‍ ഫോണ്‍ ഉപയോ​ഗിച്ചതാണ് അന്വേഷണം ത്വയിബിലെത്താൻ കാരണം. ഇതുകൂടാതെ മുന്‍വശത്തെ രണ്ടാമത്തെ ഡോര്‍ തുറന്നു കിടന്നിരുന്നതും മറ്റു തെളിവുകളുടെ അടിസ്ഥാനത്തിലും സംഭവം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.

Endnotes:
  1. യുകെയില്‍ മലയാളികള്‍ക്കായി ആം ആദ്മി പാര്‍ട്ടി ഘടകം രൂപീകരിക്കുന്നു ; മലയാളി നഴ്സുമാര്‍ ഈ സംശുദ്ധ രാഷ്ട്രീയത്തെ നെഞ്ചിലേറ്റുന്നു ; ലക്ഷ്യം കേരളത്തിലെ ആം ആദ്മി പാര്‍ട്ടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുക: http://malayalamuk.com/aam-aadmi-uk/
  2. പിണറായി വിജയന്‍ രാജീവ് പള്ളത്തിനെ ഭയക്കുന്നുവോ ? ചെങ്ങന്നൂരില്‍ ആം ആദ്മി പാര്‍ട്ടിക്ക് വിജയസാധ്യതയേറുന്നു ; വി വി പാറ്റ് മെഷീനിലെ പേപ്പര്‍ സ്ലിപ്പുകള്‍ എണ്ണാതിരിക്കാന്‍ ഇടത് – വലത് – ബിജെപി മുന്നണികള്‍ ഒന്നിക്കുന്നു ; ഇലക്ട്രോണിക്…: http://malayalamuk.com/rajiv-pallath-pinaraayi/
  3. ചെങ്ങന്നൂരിനെ വിറപ്പിച്ച് ആം ആദ്മികളുടെ സമ്മേളനം ; തൊപ്പിയും വച്ച് , മുദ്രാവാക്യവും വിളിച്ച് ആയിരങ്ങള്‍ ; ആശങ്കയോടെ രാഷ്ട്രീയ കേരളം ; ആവേശമായി സഞ്ജയ് സിംഗ് ; ചൂൽ വിപ്ലവത്തെ കേരള ജനത സ്വീകരിച്ചു കഴിഞ്ഞു: http://malayalamuk.com/aap-chenganoor/
  4. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നും, ഗോവയില്‍ അക്കൌണ്ട് തുറക്കുമെന്നും പ്രവചനം: http://malayalamuk.com/aap-goverment-in-punjab/
  5. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: http://malayalamuk.com/lok-sabha-election-2019-counting-day-updates/
  6. സ്വവര്‍ഗരതി നിയമവിധേയം; ചരിത്രവിധിയുമായി സുപ്രീംകോടതി, വഴിമാറുന്നത് 157 വര്‍ഷത്തെ ചരിത്രം….: http://malayalamuk.com/ndian-members-and-supporters-of-the-lesbian-gay-bisexual-transgender-lgbt-community-celebrate-the-supreme-court-decision/

Source URL: http://malayalamuk.com/aap-leader-burnt-to-death-in-ghaziabad-for-allegedly-blackmailing-gay-muslim-partner/