‘ഇവന്റെ കഴിവിന് പരിധികളില്ല’; സഞ്ജു സാംസണിന്റെ അദ്ഭുത പ്രകടനത്തെ വാനോളം പുകഴ്ത്തി എബി ഡി വില്ലിയേഴ്സ്

by News Desk 5 | April 17, 2018 10:49 am

മുംബൈ: സഞ്ജു സാംസണിന്റെ അദ്ഭുത പ്രകടനത്തെ വാനോളം പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരം എബി ഡി വില്ലിയേഴ്സ്. ആര്‍.സി.ബിയ്ക്കെതിരായ മത്സരത്തില്‍ വെടിക്കെട്ട് പ്രകടനത്തെ പ്രശംസിച്ച് നേരത്തെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് എബിഡിയുടെ വാക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്.

‘രാജസ്ഥാന് വേണ്ടി തീര്‍ത്തും സ്പെഷ്യലായ ഇന്നിംഗ്സാണ് സഞ്ജു കാഴ്ചവെച്ചത്. കുറച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പാണ് അദ്ദേഹവുമായി ഇ-മെയിലില്‍ ബന്ധപ്പെടാന്‍ തുടങ്ങിയത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉദിച്ചുവരുന്ന ഈ പ്രതിഭയെ കണ്ട് അതിശയിച്ചു നില്‍ക്കുകയാണ് ഞാന്‍. അവന്‍ എത്ര ദൂരം കളിയില്‍ പിന്നിടും എന്നെ വിശ്വസിക്കൂ. അദ്ദേഹത്തിന്റെ കഴിവിന് പരിധികളില്ല.’ എബി ഡി വില്ലിയേഴ്സ് പറഞ്ഞു.

45 പന്തില്‍ നിന്ന് 92 റണ്‍സാണ് ആര്‍.സി.ബിയ്ക്കെതിരായ മത്സരത്തില്‍ സഞ്ജു നേടിയത്. ലോകത്തിലെ തന്നെ മികച്ച ബൗളിംഗ് നിര സ്വന്തമായുള്ള ടീമാണ് കോഹ്‌ലിയുടെ ആര്‍സിബി. എന്നാല്‍ സഞ്ജുവിന്റെ മിന്നും പ്രകടനത്തിന് മുന്നില്‍ നിസ്സഹാരായി. രണ്ട് ബൗണ്ടറികളും പത്ത് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. മത്സരത്തില്‍ രാജസ്ഥാന്‍ വിജയിക്കുകയും ചെയ്തു.

Endnotes:
  1. സഞ്ജു സഞ്ജു… ഇ​തുകേ​ട്ട് ബോ​റ​ടി​ക്കു​ന്നു​ ! മലയാളി താരം സഞ്ജു സാംസണെ കളിയാക്കിയും വെല്ലുവിളിച്ചും വിനോദ് കാം​ബ്ലിയുടെ ട്വീറ്റ്, കലിതുളളി സഞ്ജുവിന്റെ ആരാധകരും: http://malayalamuk.com/vinod-kambli-openly-challenges-sanju-samson-clashes-with-fans-on-twitter/
  2. ചെങ്ങന്നൂരിൽ മാണിയുടെ വോട്ട് ആർക്ക് ? , ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ; നോക്കുകൂലി നിരോധനത്തില്‍ പിണറായി വിജയനെ വാനോളം പുകഴ്ത്തി കെഎം മാണി……: http://malayalamuk.com/nokkukooli-ban-km-mani-praise-pinarayi/
  3. ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ച് എബി ജോസഫും മേഴ്സിയും; ആശംസകളോടെ ലെസ്റ്റര്‍ മലയാളികള്‍: http://malayalamuk.com/25th-wedding-anniversary-wishes/
  4. ക്രിക്കറ്റ് ലോകത്തു വീണ്ടും അത്ഭുതപ്പെടുത്തി മലയാളികളുടെ പ്രിയ താരം സഞ്ജു; സൂപ്പർ മാൻ സ്റ്റൈൽ ഫീൽഡിങ് വീഡിയോ കാണാം: http://malayalamuk.com/sanju-samson-flies-on-field-to-save-a-six/
  5. വിഷു ദിനത്തിൽ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാറ്റിങ് വെടിക്കെട്ട് തീർത്ത് സഞ്ജു സാംസൺ; 10 സിക്സറിന്റെ അകമ്പടിയോടെ പുറത്താകാതെ 91 റൺസ്: http://malayalamuk.com/ipl-live-ipl-live-streaming-ipl-live-score-ipl-2018-live-score/
  6. 10 അടി ഉയരമുള്ള ഭിത്തിയിലും ഇവന്‍ വലിഞ്ഞു കയറും; മൂന്ന് വയസുകാരനായ സ്‌പൈഡര്‍മാന്‍ ബാലന്‍ അദ്ഭുതമാകുന്നു: http://malayalamuk.com/spiderman-boy-wonder-3-climbs-up-10ft-wall-with-nothing-to-hold-on-to/

Source URL: http://malayalamuk.com/ab-de-villiers-on-sanju-samson-performance/