ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; എബ്ലൈസ് 2018 നാളെ; നവ സുവിശേഷവത്ക്കരണരംഗത്ത് പുത്തന്‍ ചുവടുവയ്പുമായി ഫാ. സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; എബ്ലൈസ് 2018 നാളെ; നവ സുവിശേഷവത്ക്കരണരംഗത്ത് പുത്തന്‍ ചുവടുവയ്പുമായി ഫാ. സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും.
January 05 06:07 2018 Print This Article

ബര്‍മിങ്ഹാം: കാലഘട്ടത്തിന്റെ സുവിശേഷവത്ക്കരണത്തിന് പുതിയ രൂപവും ഭാവവും പകര്‍ന്നുള്ള ചുവടുവയ്പ്പിന് ഫാ.സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും നാളെ തുടക്കം കുറിക്കും. യൂറോപ്പിലെ പുതു തലമുറയുടെ സുവിശേഷവത്ക്കരണത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച് ബഥേല്‍ സെന്റര്‍ നാളെ പുത്തന്‍അഭിഷേകത്തില്‍ നിറയും. ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യൂറോപ്പ് മിനിസ്ട്രി ആധുനികലോകത്തിന്റെ നന്മയും തിന്മയും കണ്ടുവളരുന്ന പുതുതലമുറയെ ദൈവത്തോട് ചേര്‍ത്തുനിര്‍ത്തുന്ന പ്രവണതയ്ക്ക് തുടക്കംകുറിച്ചുകൊണ്ട്, ഇളംമനസുകളില്‍ ദൈവിക സ്‌നേഹം പകരാന്‍ ഒരുക്കുന്ന, ക്രിസ്തീയ സംഗീതത്തിന്റെ അഭിഷേക നിറവാര്‍ന്ന മ്യൂസിക്കല്‍ മെഗാ സ്റ്റേജ് ഷോയ്ക്കായി ബഥേലില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

തന്റെ യൗവനം ലോകരക്ഷയ്ക്കായി മാറ്റിവച്ച യേശുക്രിസ്തുവിന്റെ പിന്നില്‍ അണിചേരാന്‍ വര്‍ത്തമാന കാലത്തിന്റെ പ്രതീക്ഷയായ കുട്ടികളെയും യുവതീയുവാക്കളെയും ഒരുക്കുക, അതിനായി അവരുടെ മാതാപിതാക്കളെ പ്രാപ്തരാക്കുക, എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ ക്രിസ്ത്യന്‍ മ്യൂസിക്കല്‍ സ്റ്റേജ് ഷോ സെഹിയോന്‍ യൂറോപ്പ് വിറ്റ്‌നെസ്സെസ് മ്യൂസിക് ബാന്‍ഡ് ടീമാണ് നയിക്കുക. ആത്മീയ ആവേശം പകരുന്ന സേക്രഡ് ഡ്രാമയും ക്രിസ്ത്യന്‍ മ്യൂസിക്കല്‍ ഡാന്‍സും എബ്ലേസ് 2018 ന്റെ ഭാഗമായി നടക്കും.

സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ കാത്തലിക് മ്യൂസിക്കല്‍ മെഗാ സ്റ്റേജ് ഷോയുടെ പ്രോമോ വീഡിയോ കാണാം

ഒരാള്‍ക്ക് 5 പൗണ്ട് മാത്രം നിരക്കിലുള്ള ടിക്കറ്റുകള്‍ [email protected] എന്ന ഇ മെയില്‍ വഴിയോ അല്ലെങ്കില്‍
sehionuk.org/retreatregistration എന്ന വെബ്‌സൈറ്റ് വഴി നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിലൂടെയോ ലഭിക്കുന്നതാണ്. ശനിയാഴ്ച്ച ബഥേല്‍ സെന്ററില്‍ നേരിട്ടും സെഹിയോന്‍ മിനിസ്ട്രി അംഗങ്ങള്‍ മുഖേനയും ടിക്കറ്റുകള്‍ ലഭ്യമാണ്. ജനുവരി 6 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രോഗ്രാം. വിവിധ സ്ഥലങ്ങളില്‍നിന്നും പ്രത്യേക യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വര്‍ത്തമാനകാലത്തിന്റെ വെല്ലുവിളികളെ യേശുവില്‍ അതിജീവിക്കാന്‍ പുതുതലമുറയെ പ്രാപ്തമാകുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ സ്വര്‍ഗീയ സംഗീതവിരുന്നിലേക്ക് റവ.ഫാ.സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും മുഴുവനാളുകളെയും നാളെ ജനുവരി 6 ശനിയാഴ്ച്ച ബര്‍മിങ്ഹാം ബെഥേല്‍ സെന്ററിലേക്ക് യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

അഡ്രസ്സ്.
BETHEL CONVENTION CENTRE
KELVIN WAY
WEST BROMWICH
BIRMINGHAM
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജിത്തു ദേവസ്യ 07735 443778
ക്ലെമന്‍സ് നീലങ്കാവില്‍ 07949499454.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles