കനത്ത മഴയിൽ കുട്ടനാടൻ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി; എ.സി റോഡ് കരകവിഞ്ഞു ഒഴുകുന്നു……

by News Desk 6 | June 13, 2018 10:10 am

ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത​മ​ഴ​യി​ലും കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വി​നേ​യും തു​ട​ർ​ന്ന് കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്നു. നി​ര​വ​ധി വീ​ടു​ക​ളും റോ​ഡു​ക​ളും വെ​ള്ള​ത്തി​ൽ.

ജ​ന​ജീ​വി​ത​വും ദു​സ്സ​ഹ​മാ​യി. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി. ഗ്രാ​മീ​ണ മേ​ഖ​ല​ക​ൾ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യാ​ണ്. ഇ​ട​റോ​ഡു​ക​ൾ ഏ​റെ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി. മി​ക്ക വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി. നെ​ൽ​ക്ക​ർ​ഷ​ക​രും ആ​ശ​ങ്ക​യി​ലാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ വെ​ള്ളം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ്ര​ധാ​ന ന​ദീ​തീ​ര​ങ്ങ​ളും തോ​ടു​ക​ളും ക​ര​ക​വി​ഞ്ഞൊ​ഴു​കാ​ൻ തു​ട​ങ്ങി. ഇ​ന്ന​ലെ മ​ഴ അ​ല്പം ശ​മി​ച്ചെ​ങ്കി​ലും കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് നി​ല​ച്ചി​ല്ല. ന​ദി​ക​ളു​ടേ​യും തോ​ടു​ക​ളു​ടേ​യും തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് അ​താ​ത് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കു​ന്നു​ണ്ട്.

Image may contain: one or more people, tree, sky, outdoor, nature and water

തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ തു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജെ​സി​ബി​യും മോ​ട്ട​റും അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ തോ​ട്ട​പ്പ​ള്ളി​യി​ൽ ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്. കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നി​ട്ടും റ​വ​ന്യു വ​കു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കാ​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധ​മു​ണ്ട്. അ​ന്പ​ല​പ്പു​ഴ, ത​ക​ഴി, എ​ട​ത്വ, മു​ട്ടാ​ർ, ത​ല​വ​ടി, വീ​യ​പു​രം, ചെ​റു​ത​ന പ​ഞ്ചാ​യ​ത്തി​ലാ​ണ് വെ​ള്ള​ക്കെ​ടു​തി കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

Image may contain: one or more people, motorcycle, outdoor and water

വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​വു​ക​യും വെ​ള്ള​ത്തി​ന്‍റെ വ​ര​വും ശ​ക്ത​മാ​യ​തോ​ടെ തൊ​ഴു​ത്തു​ക​ളി​ൽ​നി​ന്നും മൃ​ഗ​ങ്ങ​ളെ ക​ര​യി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ​ല വീ​ട്ടു​കാ​രും. ചി​ല​യി​ട​ങ്ങ​ളി​ൽ ത​ട്ട് നി​ർ​മി​ച്ചാ​ണ് മ്യ​ഗ​ങ്ങ​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നീ​രേ​റ്റു​പു​റം-​മു​ട്ടാ​ർ-​കി​ട​ങ്ങ​റ, എ​ട​ത്വ-​ക​ള​ങ്ങ​ര-​മാ​ന്പു​ഴ​ക്ക​രി, എ​ട​ത്വ-​താ​യ​ങ്ക​രി-​വേ​ഴ​പ്രാ, എ​ട​ത്വ-​വീ​യ​പു​രം എ​ന്നീ റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. പ​ല റോ​ഡു​ക​ളി​ലും ഗ​താ​ഗ​തം നി​ല​ച്ചു. കാ​ഞ്ഞി​രം​തു​രു​ത്ത് റോ​ഡ് പൂ​ർ​ണ​മാ​യും മു​ങ്ങി​യ​തോ​ടെ ക​ര​യു​മാ​യു​ള്ള ബ​ന്ധം​ത​ന്നെ നി​ല​ച്ച മ​ട്ടാ​ണ്. ജ​ല​മാ​ർ​ഗ​മാ​ണ് ഇ​വ​രു​ടെ ആ​ശ്ര​യം. വ​ള്ള​മി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ളു​ടെ സ്ഥി​തി ഏ​റെ ദ​യ​നീ​യ​മാ​ണ്. പാ​ട​ശേ​ഖ​ര​ത്തി​നു ന​ടു​വി​ൽ തു​രു​ത്തി​നു സ​മാ​ന​മാ​യി താ​മ​സി​ക്കു​ന്ന ഒ​റ്റ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളു​ടെ സ്ഥി​തി വി​വ​ര​ണാ​തീ​ത​മാ​ണ്. ന​ദി​യി​ലെ കു​ത്തൊ​ഴു​ക്ക് നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​ണ്. ക​ര​യി​ലേ​ക്ക് ഒ​ഴു​ക്ക് പ​തി​ക്കു​ന്ന​തോ​ടെ വ​ൻ​തോ​തി​ൽ ക​ര​യി​ടി​ഞ്ഞ് ന​ദി​യാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ക​യാ​ണ്. ക​ര​യി​ടി​യു​ന്ന​ത് വ​ൻ​തോ​തി​ൽ വീ​ടു​ക​ൾ​ക്ക് ബ​ല​ക്ഷ​യ​മു​ണ്ടാ​ക്കും. മാ​ത്ര​മ​ല്ല ക​ര​കൃ​ഷി​യേ​യും സാ​ര​മാ​യി ബാ​ധി​ച്ചു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

നൂ​റു ക​ണ​ക്കി​ന് നേ​ന്ത്ര​വാ​ഴ​ക​ൾ, മ​രി​ച്ചീ​നി, ചേ​ന, ചേ​ന്പ് ഉ​ൾ​പ്പ​ടെ​യു​ള്ള ഇ​ട​വി​ള​ക​ളും കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ ന​ശി​ച്ചു. കു​ട്ട​നാ​ട്ടി​ലെ നെ​ൽ​ക്ക​ർ​ഷ​ക​ർ​ക്കാ​ണ് ക​ടു​ത്ത ആ​ശ​ങ്ക. ന​ദി ക​ര​ക​വി​ഞ്ഞ​തും മ​ഴ ശ​ക്തി​യ​ർ​ജി​ച്ച​തും മൂ​ലം ര​ണ്ടാം​കൃ​ഷി ഇ​റ​ക്കി​യ പാ​ട​ങ്ങ​ളി​ൽ മ​ട​വീ​ഴ്ച​യും വെ​ള്ള​വും ക​യ​റി തു​ട​ങ്ങി.

സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ത്ത ബ​ണ്ടു​ക​ൾ​ക്ക് ഉ​യ​ര​ക്കു​റ​വു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ പാ​ട​ത്തു ചു​റ്റും ജാ​ഗ്ര​ത​യോ​ടു​കൂ​ടി​യാ​ണ് കാ​ത്തു നി​ൽ​ക്കു​ന്ന​ത്. കു​ട്ട​നാ​ട്ടി​ൽ 2000 ഹെ​ക്ട​റോ​ളം പാ​ട​ത്ത് വി​ത​യി​റ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സീ​സ​ണി​നെ അ​പേ​ക്ഷി​ച്ച് ഇ​ക്കു​റി ര​ണ്ടാം​കൃ​ഷി കു​റ​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം 7200 ഹെ​ക്ട​റി​ൽ ര​ണ്ടാം​കൃ​ഷി ഇ​റ​ക്കി​യി​രു​ന്നു. മ​ഴ തു​ട​ർ​ന്നാ​ൽ ആ​ദ്യ വി​ത ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക്. ര​ണ്ടാം​കൃ​ഷി ഇ​റ​ക്കി​യ പാ​ട​ത്ത് ഒ​ട്ടു​മി​ക്ക ക​ർ​ഷ​ക​രും ചെ​റു​കി​ട​കൃ​ഷി​ക്കാ​രും പാ​ട്ട​ക​ർ​ഷ​ക​രു​മാ​ണ്. പ​ണം പ​ലി​ശ​യ്ക്കെ​ടു​ത്തും ക​ടം വാ​ങ്ങി​യു​മാ​ണ് മി​ക്ക​വ​രും കൃ​ഷി ഇ​റ​ക്കി​യ​ത്. ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​യ്ക്കു​മേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തു​ക​യാ​ണ്.

Endnotes:
  1. പന്തുരുളാൻ മണിക്കൂറുകൾ മാത്രം ! പുൽത്തകിടികളൊരുങ്ങി, ആരവങ്ങൾക്കായ്……: http://malayalamuk.com/fifa-world-cup-2018-schedule/
  2. “കര അറിയാത്ത ഓളപ്പരപ്പിൽ കനിവിന്റെ സഹായകരങ്ങളുമായി ഇറങ്ങിയ ഇടയന്മാർ !!! വെ​​ള്ള​​പ്പൊ​​ക്ക ദു​​രി​​ത​മേ​​ഖ​​ല​​ക​​ളി​​ലേ​​ക്കു കാ​​രു​​ണ്യ​​ത്തി​​ന്‍റെ സ​​ഹാ​​യ​ഹ​​സ്ത​​വു​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​തയും……: http://malayalamuk.com/vellapokkam-in-kuttanad-changanacherry-athirupatha-helpline/
  3. ആ​വോ​ളം നു​ക​രാം ജ​ടാ​യു​പ്പാ​റ​യു​ടെ സൗ​ന്ദ​ര്യം കേ​ബി​ൾ കാ​റി​ൽ….! ജ​ടാ​യു എ​ർ​ത്ത് സെ​ന്‍റ​ർ ലോ​ക​ത്തി​ന്‍റെ നി​റു​ക​യി​ലേ​ക്ക്; മു​ഖ്യ​മ​ന്ത്രി 17ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും…..: http://malayalamuk.com/jadayupara-cable-car-service/
  4. മിഷേൽ ഷാജിയുടെ മരണം: ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​നയ്ക്ക് സി-​ഡാ​ക്കിന്‍റെ സ​ഹാ​യം തേ​ടി, ക്രോണിന്‍റെ പങ്ക് തെളിയിക്കാൻ കഴിയാതെ പോലീസ് വലയുന്നു: http://malayalamuk.com/mishel-shaji-murder-police-request-help-us-c-dak-agency/
  5. തലശ്ശേരിയിൽ ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾ ഉൾപ്പെടെ നാലുപേർ പല നാളുകളായി മരിച്ചത് ഒരേ രീതിയിൽ; പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ല്‍ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ല്‍ പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള വ​സ്തു, ദുരൂഹ മരണങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്: http://malayalamuk.com/thalasherry-family-four-pepole-mistires-dath/
  6. കു​ട്ട​നാ​ട്ടി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ബോ​ട്ട് സ​ർ​വീ​സ് നിർത്തലാക്കി; ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ: http://malayalamuk.com/kuttanadu-kswtc-services-droped/

Source URL: http://malayalamuk.com/ac-road-vellapokkam/