നടി ശരണ്യ ശശിയുടെ ദയനീയമായ ജീവിതാവസ്ഥ, ബ്രെയിൻ ട്യൂമറിന്റെ ഏഴാമത്തെ സ്റ്റേജ്; ശരീരം തളർന്ന അവസ്ഥയിൽ, സഹായിക്കണം സഹപ്രവർത്തകരുടെ വീഡിയോ

by News Desk 6 | June 11, 2019 3:08 am

സിനിമാ–സീരിയൽ നടി ശരണ്യ ശശിയുടെ ദയനീയമായ ജീവിതാവസ്ഥ തുറന്നുകാട്ടി സാമൂഹ്യപ്രവർത്തകൻ സൂരജ് പാലാക്കാരൻ. അദ്ദേഹത്തിന്റെ െഫയ്സ്ബുക്ക് വിഡിയോയിലൂടെയാണ് നടിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്. ആറുവർഷം മുമ്പ് ബ്രെയിൻ ട്യൂമർ ബാധിച്ച നടി ഇപ്പോൾ ഏഴാമത്തെ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണ്. വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് നടികടന്നുപോകുന്നതെന്നും സന്മനസ്സുള്ളവർ നടിയെ സാമ്പത്തികമായി സഹായിക്കണമെന്നും ശരണ്യയെ നേരിട്ടു സന്ദർശിച്ച ശേഷം സൂരജ് പറയുന്നു. ശരണ്യ ശശിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സീമ ജി. നായർ പറയുന്നതും വിഡിയോയിൽ കാണാം.

‘പല കലാകാരന്മാർക്കും അവരുടെ താരപ്രഭയിൽ കൂടെ നിൽക്കാൻ ഒരുപാട് പേര്‍ ഉണ്ടാകും. എന്നാൽ ഒരപകടം വന്നാലോ അസുഖം വന്നാലോ തിരിഞ്ഞുനോക്കാൻ പോലും പിന്നീട് ആരും വന്നെന്ന് വരില്ല. ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ ഞാൻ വിഡിയോയിൽ കാണിക്കാത്തതിന്റെ കാരണം പറയാം. ഒരു കലാകാരൻ അല്ലെങ്കിൽ കലാകാരി തളർന്നുകിടക്കുന്ന അവസ്ഥ തീര്‍ത്തും പരിതാപകരമാണ്.’–സൂരജ് പറയുന്നു.

സീമ ജി. നായരുടെ വാക്കുകൾ–‘ശരണ്യയ്ക്ക് ആറുവർഷം മുമ്പ് ട്യൂമർ വന്നിരുന്നു. അന്നൊക്കെ കലാകാരന്മാർ സഹായിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഓരോ വർഷവും ബ്രെയിൻ ട്യൂമർ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിൽ വരുകയും, ഓരോ തവണയും ആശുപത്രിയിൽ എത്തി ഓപ്പറേഷൻ ചെയ്യുകയുമാണ്.ഏഴ് മാസം മുമ്പാണ് അവസാനമായി ഓപ്പറേഷൻ നടത്തിയത്. അത് ആറാമത്തെ സർജറി ആയിരുന്നു. ഇപ്പോൾ ഏഴ് മാസത്തിനു ശേഷം ഏഴാമത്തെ സർജറിക്കായി ശരണ്യ പോകുകയാണ്. ഇത് കുറച്ച് ക്രിട്ടിക്കൽ ആണ്. ഒരുവശം ഏകദേശം തളർന്നുപോകുന്ന അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുന്നു. എന്നെപ്പോലെ കലാരംഗത്തുള്ള മറ്റുള്ളവർ ഓരോ ഓപ്പറേഷനും അവളെ സഹായിച്ചിട്ടുണ്ട്. എന്നാൽ ഓരോ വർഷവും വരുന്ന ഈ അസുഖത്തിൽ എല്ലാവർക്കും സഹായിക്കാൻ പരിമിതകളുണ്ടാകും. അവളായിരുന്നു ആ കുടുംബത്തിന്റെ അത്താണി. അവളിലൂടെയാണ് ആ കുടുംബം കഴിഞ്ഞുപോയിരുന്നത്.’–സീമ ജി. നായർ പറഞ്ഞു.

‘ശരണ്യയുടെ അടുത്തുനിന്നും വിഡിയോ പോസ്റ്റ് ചെയ്യണമെന്നാണ് ഞാൻ ഉദേശിച്ചിരുന്നത്. എന്നാൽ അവർ ഒരു നടിയാണ്. ഈ കെടന്നകിടപ്പ് മറ്റുള്ളവരെ കാണിച്ച് സഹതാപംപറ്റാൻ ആ കുട്ടിക്ക് വിഷമമുണ്ട്. അതുകൊണ്ട് ശര്യണയുടെ അമ്മയുടെ നമ്പറും മറ്റുവിവരങ്ങളും ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.’–സൂരജ് പറഞ്ഞു.

ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ടെലിവിഷൻ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാർച്ച് 12 എന്നിവ പ്രധാനചിത്രങ്ങൾ. ആൻമരിയ കലിപ്പിലാണ് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

Endnotes:
  1. കൊച്ചിയിലെ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് പോൺ സിനിമകളുടെ നിർമ്മാണം; സിനിമ, സീരിയൽ താരങ്ങൾ ഉൾപ്പെടെ പ്രമുഖ പല നടിമാരുടെയും നഗ്ന വീഡിയോ പുറത്തായേക്കും: http://malayalamuk.com/malayalam-actress-leaked-videos-controversial-videos/
  2. നാട്ടുകാരുടെയും വീട്ടുകാരുടെയും രോഷം ആളിക്കത്തിയതോടെ ഭയം കൊണ്ട് വിറച്ചു…… പൊട്ടിക്കരഞ്ഞു, കുറ്റബോധം തോന്നുന്നെന്ന് തുറന്ന് പറഞ്ഞു; പ്രണവും ശരണ്യയും പരിചയപ്പെട്ടത് ഫെയ്‌സ്ബുക്ക് വഴി, തക്ക സമയത്തു കാമുകനായി സുഹൃത്തിന്റെ രംഗപ്രവേശനം…….: http://malayalamuk.com/kannur-baby-killed-cruel-mother-latest-news/
  3. കുടുംബം തകര്‍ത്തല്ലോടാ എന്നും പറഞ്ഞ് തല്ലാനോങ്ങി….! സ്റ്റേഷനിൽ വച്ച് ഭാര്യയുടെ കാമുകൻ നിഥിനെ കണ്ട പ്രണവ് പൊട്ടിത്തെറിച്ചു; ഭര്‍ത്താവ് പ്രണവിനെ കണ്ട ശരണ്യ പൊട്ടിക്കരഞ്ഞു, നാടകീയ രംഗങ്ങൾ പോലീസ് സ്റ്റേഷനിൽ: http://malayalamuk.com/kannur-murder-sharanya-kamukan-arrest-follow-up/
  4. ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ വനസമ്പത്തും ധാതുക്കളും… 99 വർഷം കരാർ നിശ്ചയിക്കുന്ന ബ്രിട്ടീഷ് പതിവ് ഇവിടെ 999 വർഷമായതെങ്ങിനെ? മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടുവോ?  ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ… അഡ്വ.…: http://malayalamuk.com/mullapperiyar-agreement-adv-russel-joy-reveals-the-truth/
  5. ‘നേരിട്ട് കാണാതെ ഞാൻ ഒന്നും തുറന്നു പറയില്ല എന്ന് പറഞ്ഞു’ റിമിയുടെ രഹസ്യമൊഴിയിൽ ദിലീപും നടിയും തമ്മില്‍ ശത്രുതയുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ: http://malayalamuk.com/rimmitomyrahsayamozhi/
  6. സംവിധായകന്‍ ഐ.വി.ശശി അന്തരിച്ചു; മലയാളത്തിലെ ആദ്യ ട്രെന്റ് സെറ്റര്‍, സെറ്റില്‍ വെള്ളത്തൊപ്പിയുമായി ചിരിയുടെ മുഖവുമായി നിറഞ്ഞ പ്രതിഭ: http://malayalamuk.com/malayalam-famous-director-i-v-sasi-dead/

Source URL: http://malayalamuk.com/actress-sharanya-brain-tumor-help/