ബംഗളൂരുവില്‍ ടാന്‍സാനിയന്‍ യുവതിയെ നഗ്‌നയാക്കി റോഡില്‍ നടത്തിച്ച സംഭവം ഇന്ത്യക്ക് തിരിച്ചടിയാകുന്നു. ബംഗളൂരു സംഭവത്തിന്റെ വാര്‍ത്ത വ്യാപിച്ചതോടെ ആഫ്രിക്കയില്‍ ഇന്ത്യയ്ക്കും ഇന്ത്യാക്കാര്‍ക്കും എതിരെ പ്രതിഷേധം ശക്തമാവുക.യാണ്. ആഫ്രിക്കയിലെ രാഷ്ട്രങ്ങളില്‍ പൊതുവേ ഇന്ത്യാക്കാരോട് അനുകൂല മനോഭാവം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ബംഗളൂരു സംഭവം സോഷ്യല്‍ മീഡിയിലുള്ള ആഫ്രിക്കക്കാരില്‍ വലിയ പ്രതിഷേധത്തിനാണ് വഴി തുറന്നിരിക്കുന്നത്.
ഇന്ത്യന്‍ കുരങ്ങന്‍മാരെ ഞാന്‍ വെറുക്കുന്നു. വെളുത്തവരാണെന്ന് അവര്‍ കരുതുന്നുണ്ടോയെന്നും ഈ കുരങ്ങന്‍മാര്‍ ആഫ്രിക്കയില്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്ന തിരക്കിലാണെന്നും,ഇന്ത്യാക്കാരുടെ ആഫ്രിക്കയിലെ സഹോദരന്‍മാരേയും സഹോദരിമാരേയും ഞങ്ങള്‍ ആക്രമിച്ചാല്‍ നിങ്ങള്‍ക്ക് എന്ത് തോന്നുമെന്നുമൊക്കെയുള്ള തരത്തിലുള്ള പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയയിലും ആഫ്രിക്കക്കാരുടെതായി വരുന്നുണ്ട്.

ആഫ്രിക്കയില്‍ വെള്ളാക്കാരേക്കാള്‍ കൂടുതലായി വംശീയ സ്വഭാവം പുലര്‍ത്തുന്നത് ഇന്ത്യാക്കാരാണെന്ന അഭിപ്രായവും ചിലര്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നു. നിര്‍ഭാഗ്യവശാല്‍ ദക്ഷിണാഫ്രിക്കയിലെ കറുത്ത വംശജര്‍ അവരോട് അമിതമായി മൃദു സമീപനം പുലര്‍ത്തുന്നുവെന്നും അഭിപ്രായമുണ്ട്.

അതേസമയം ഇന്ത്യാ വിരുദ്ധ വികാര പ്രകടനങ്ങള്‍ നടത്തുന്നവരെ ആഫ്രിക്കക്കാര്‍ തന്നെ ആശ്വസിപ്പിക്കുന്നുമുണ്ട്. ബംഗളൂരുവിലെ ആക്രമണം ആഫ്രിക്കക്കാര്‍ക്ക് എതിരെയുള്ളതല്ലെന്നും എല്ലാ ഇന്ത്യാക്കാരും വംശീയ വികാരം വച്ചു പുലര്‍ത്തുന്നവര്‍ അല്ലെന്നമാണ് ഈ കൂട്ടര്‍ പറയുന്നു. ഈയൊരു ചെറിയ സംഭവത്തെ പെരുപ്പിക്കരുതെന്നും അവര്‍ പറയുന്നു.