ഏജന്റിന്റെ ചതി, അയര്‍ലണ്ടിലേക്ക് എത്തിയ നഴ്സുമാര്‍ ദുരിതത്തില്‍, താമസിക്കാനിടം കുതിര ലായത്തില്‍

ഏജന്റിന്റെ ചതി, അയര്‍ലണ്ടിലേക്ക് എത്തിയ നഴ്സുമാര്‍ ദുരിതത്തില്‍, താമസിക്കാനിടം കുതിര ലായത്തില്‍
January 11 21:13 2018 Print This Article

കോട്ടയം: യൂറോപ്പിൽ നേഴ്സ് ജോലി സ്വപ്നം കണ്ട് അയർലന്റിൽ എത്തിയ പെൺകുട്ടികൾ അടക്കമുള്ള മലയാളി നേഴ്സുമാർ ചതിക്കപ്പെട്ടു.കോട്ടയത്തേ ഏറ്റുമാനൂരിലേയും അയർലന്റിലേ മലയാളിയായ ഏജന്റും ലക്ഷങ്ങൾ തട്ടിയെടുത്ത് ഇവരെ ചതിക്കുകയായിരുന്നു. അയർലന്റിൽ പൂട്ടി കിടക്കുന്ന ഒരു നേഴ്സിങ്ങ് ഹോമിന്റെ പേരിൽ വർക്ക് പെർമിറ്റ് ഉണ്ടാക്കി ഇവരേ നാട്ടിൽ നിന്നും കൊണ്ടുവരികയായിരുന്നു. ജോലിക്കായി വൻ തുക ഏജന്റിനു കൈമാറി അയർലന്റിൽ ജോലിക്ക് പോയ നേഴ്സുമാർ വഞ്ചിക്കപ്പെട്ടു. കേരളത്തിൽ നിന്നും വന്ന ഇവർ പണിയും, ചിലവിനു നിവർത്തിയുമില്ലാതെ കഷ്ടപെടുന്നു. ഫാം ഹൗസിലെ കുതിര ലായത്തിലാണ്‌ 9ഓളം നേഴ്സുമാർ ഇപ്പോൾ ജീവിക്കുന്നത്. ഭക്ഷണത്തിനു പോലും നിവർത്തിയില്ലാതെ ഇവർ മലയാളികൾ നല്കുന്ന സഹായത്തിലാണ്‌ ജീവൻ പോലും നിലനിർത്തുന്നത്. പ്രവാസിശബ്ദം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആണ് വാര്‍ത്ത പുറത്ത് കൊണ്ട് വന്നിരിക്കുന്നത്.

കോട്ടയം ഏറ്റുമാനൂരിലേ ഒലിവർ പ്ളേസ്മെന്റ് എന്നെ സ്ഥാപനം വഴിയാണ്‌ നിരവധി നേഴ്സുമാർ അയർലന്റിൽ വന്നിരിക്കുന്നത്. അയർലന്റിലേക്കുള്ള റിക്രൂട്ട്മെന്റ്, ജോലിക്കായുള്ള വിമാന ചിലവ്‌, ജോലിക്കായി വന്നാൽ താമസം ശരിയാകുന്നതുവരെയുള്ള പാർപ്പിടം എല്ലാം സൗജന്യമായി തൊഴിലുടമ നല്കും എന്നിരിക്കേ ഏജൻസി 4.5 മുതൽ 10 ലക്ഷം രൂപ വരെ പലരിൽ നിന്നും പണം വാങ്ങിക്കുന്നു. പണം വാങ്ങിയ ശേഷം അയർലന്റിൽ കൊണ്ടുവരുന്ന ആദ്യ കാലത്ത് ഉള്ളവർക്ക് ഇവർ ജോലി ഏർപ്പാട് ചെയ്തിരുന്നു. പിന്നീട് അയർലന്റിൽ തൊഴിൽ ഉണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് പണത്തിന്റെ ആർത്തിയിൽ നേഴ്സുമാരേ ചതിക്കുകയായിരുന്നു. അവസാനം ഇവർ എത്തിച്ച നേഴ്സുമാർക്ക് തൊഴിലോ പാർപ്പിടമോ ഭക്ഷണമോ പോലും ഇല്ല.

കിടപ്പാടം പണയം വെച്ച് എത്തിയവർ കബളിപ്പിക്കപ്പെട്ടിരിക്കുന്നു . അയർലന്റിൽ ചേന്ന നേഴ്സുമാരായ യുവതികൾ കഷ്ടപാടുകൾ ഒലിവർ പ്ലേസ്മെന്റ് എന്ന ഏജൻസിയുടെ അയർലന്റിലെ പ്രതിനിധിയേ വിളിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇയാൾ ഇവരേ ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും ചെയ്തു എന്നും ബന്ധപ്പെട്ടവർ പരാതി പറയുന്നു. നിശബ്ദമായി ഇരുന്നില്ലേൽ രാജ്യത്ത് താമസിക്കുന്നത് നിയമ വിരുദ്ധമായതിനാൽ പോലീസിൽ വിവരം അറിയിക്കും എന്നും നാട്ടിൽ വിളില്ലെന്നും ഒക്കെ ഭീഷണിപ്പെടുത്തിയതായും വാര്‍ത്തയില്‍ പറയുന്നു.

കബളിപ്പിച്ചത് ഒലിവർ പ്ലേസ്മെന്റ് ഏജന്റ് .ഏറ്റുമാനൂരിലെ സ്ഥാപനത്തിൽ റെജി എന്ന് പറയുന്ന ആളിന് കൈവശം ലക്ഷങ്ങൾ കൊടുത്തതാണ് നേഴ്‌സുമാർ ലീമെറിക്കിലെ എന്നീസ് റോഡിലെ നേഴ്‌സിങ് ഹോമിലേക്ക് ജോലി ശരിയാക്കിയത് .പല കാരണം പറഞ്ഞു പലതവണയായി ഇവർ അഞ്ചര ലക്ഷം രൂപ വാങ്ങിച്ചു എന്ന് ഇതിലെ തട്ടിപ്പിനിരയായ നേഴ്സുമാർ പറയുന്നത് .തട്ടിപ്പിൽ ജോലി ഇല്ലാതെ കഴിഞ്ഞ മൂന്നു മാസമായായി ഇവർ അലയുകയാണ് .ഇവർ അയർലന്റിൽ എത്തിയ ശേഷം ഏജന്റ് പറഞ്ഞ തൊഴിൽ ഉടമയേ ബന്ധപ്പെട്ടു. എന്നാൽ തൊഴിൽ ഉടമ പറയുന്നത് തന്റെ സ്ഥാപനം ഇപ്പോൾ പൂട്ടിയിരിക്കുകയാണെന്നും ഈ ഏജന്റിന്‌ എല്ലാ മുന്നറിയിപ്പും നല്കിയിരുന്നതായും പറയുന്നു. അയർലന്റിലേ ചില നിയമപരമായ കാരണത്താൽ അടച്ചു പൂട്ടിയ നേഴ്സിങ്ങ് ഹോമിന്റെ പേരിലാണ്‌ ഏറ്റുമാനൂരിലേ പ്ലേസ്മെറ്റ്ൻ സ്ഥാപനം റിക്രൂട്ട്മെന്റ് നടത്തിയത്. ഈ സ്ഥാപനത്തിലേക്ക് വന്ന മലയാളി നേഴ്സുമാർക്ക് മറ്റൊരിടത്ത് ജോലി നോക്കാനും പറ്റില്ല. നേഴ്സുമാർക്ക് ഉള്ളതാകട്ടെ വെറും 3 മാസത്തേ വർക്ക് പെർമിറ്റ് വിസ മാത്രം. അതിന്റെ കാലാവധിയും കഴിഞ്ഞു. എല്ലാവരും ഇപ്പോൾ ആശങ്കയിലും ഒളിവിലും എന്നപോലെ കഴിയുന്നു.

ഏറ്റുമാനൂരിലേ ഒലിവർ പ്ളേസ്മെന്റ് അയർലന്റ് റിക്രൂട്ട്മെന്റ് പേരിൽ ഇതിനകം തട്ടിയത് കോടി കണക്കിന്‌ രൂപയാണ്‌.നേഴ്സുമാർക്ക് അയർലന്റ് റിക്രൂട്ട്മെന്റിനായി ഒരു രൂപ ചിലവില്ലാതിരിക്കെയാണ്‌ അയർലന്റിലേക്ക് വരുന്നവരിൽ നിന്നും മധ്യവർത്തിയായി നിന്ന് ഇവർ പണം വാങ്ങിക്കുന്നത്. പൂട്ടി കിടക്കുന്ന സ്ഥാപനത്തിന്റെ പേരിൽ വരെ ഇവർ നേഴ്സുമാരേ കേരളത്തിൽ നിന്നും കൊണ്ടുവന്ന് വഞ്ചിക്കുന്നു. ചില ലോക്കൽ ഇന്റർനെറ്റ് സൈറ്റിലും, ബ്ളോഗിലുമൊക്കെ പരസ്യം ചെയ്താണ്‌ ഇവർ ഉദ്യോഗാർഥികളേ വലയിലാക്കുന്നത്. ചില ട്രാവൽ ഏജന്റുമാരും ഇതിനു പിന്നിൽ ഉണ്ടെന്നും ഇതിൽ ചിലർ പ്രവാസികൾ ആണെന്നും ചതിയില്പെട്ടവർ പറയുന്നു.

വ്യാജ ഐ.ഇ.എൽ.ടി.എസ് സർട്ടിഫിക്റ്റ് വരെ ഏർപ്പെടുത്തി നല്കുന്ന വൻ കണ്ണികൾ ഇതിനു പിന്നിൽ ഉണ്ട്. ഒരു ഐ.ഇ എൽ ടി.എസ് സർട്ടിഫികറ്റിനായി 25 ലക്ഷം ഒക്കെയാണ്‌ വാങ്ങിക്കുന്നത്. .ഇരുപത്തി അഞ്ചും മുപ്പതും ലക്ഷം രൂപ കൊടുത്ത് ഫെയിക്ക് ഐ എൽ ടി എസ് സർട്ടിഫിക്കറ്റുകൾ പ്രകാരം എത്തി ചതിക്കപ്പെട്ടു പിടിയിലായ നൂറു കണക്കിന് നേഴ്‌സുക്കാർ അയർലണ്ടിൽ നിന്നും ജോലി നഷ്ടപ്പെട്ടു തിരിച്ചു പോയിരിക്കുന്നു . ഇവർക്ക് ചിലവിട്ട 25 ലക്ഷം രൂപയും പോയി..മാത്രമല്ല ഒരിക്കലും ആ പാസ്പോർട്ടിൽ യൂറോപ്പിലേക്കും വിദേശത്തും ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിൽ ജീവിതം തകരുകയും ചെയ്യുകയാണ്‌.ഇതിനു പിന്നിലും ഒലിവർ പ്ളേസ്മന്റ് ഉണ്ട് എന്നും ഇവർ വഴി വന്ന് ചതിക്കപ്പെട്ടവർ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ പുറത്തുവരും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles