ന്യൂഡല്‍ഹി: പൂനെ-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ എന്‍സിപി എംപിക്ക് നല്‍കിയ ഭക്ഷണത്തില്‍ മുട്ടത്തോട്. എംപി വന്ദന ചവാന്റെ പരാതിയില്‍ ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് കമ്പനിക്ക് എയര്‍ ഇന്ത്യ പിഴ ചുമത്തി.

വന്ദന ചവാന്‍ നല്‍കിയ ഓംലറ്റിലാണ് മുട്ടത്തോട് കണ്ടത്. ഭഷണം മോശമാണെന്ന് കാണിച്ച് വന്ദന ഞായറാഴ്ച എയര്‍ ഇന്ത്യയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കാറ്ററിംഗ് കമ്പനിക്ക് പിഴ ചുമത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ അന്ന് നല്‍കിയ മുഴുവന്‍ ആഹാരത്തിന്റെയും തുകയും ഹാന്റ്‌ലിംഗ് ചാര്‍ജുമടക്കമാണ് പിഴ ചുമത്തിയത്.

ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പിഴ ചുമത്താന്‍ തീരുമാനിച്ചതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. സംഭവം വന്ദന ട്വീറ്റും ചെയ്തിരുന്നു. ‘ തനിക്ക് നല്‍കിയ ഓംലറ്റില്‍ മുട്ടത്തോട് ഉണ്ടായിരുന്നു. ഉരുളക്കിഴങ്ങ് കേടുവന്നിരുന്നു. ബീന്‍സ് വെന്തിരുന്നില്ല” എന്നും വന്ദന കുറിച്ചു.