BREAKING NEWS… മാഞ്ചസ്റ്ററിൽ നിന്ന് കേരളത്തിലേയ്ക്ക് ഉള്ള ഫ്ളൈറ്റുകളിലെ യാത്രക്കാരെ എയർപോർട്ടിൽ നിന്ന് തിരിച്ചയച്ചു. നിരവധി മലയാളി കുടുംബങ്ങളുടെ യാത്ര മുടങ്ങി.

BREAKING NEWS… മാഞ്ചസ്റ്ററിൽ നിന്ന് കേരളത്തിലേയ്ക്ക് ഉള്ള ഫ്ളൈറ്റുകളിലെ യാത്രക്കാരെ എയർപോർട്ടിൽ നിന്ന് തിരിച്ചയച്ചു. നിരവധി മലയാളി കുടുംബങ്ങളുടെ യാത്ര മുടങ്ങി.
August 15 21:17 2018 Print This Article

ന്യൂസ് ഡെസ്ക്

സമ്മർ അവധിക്ക് കേരളത്തിലേയ്ക്ക് പോകാനിരുന്ന നിരവധി മലയാളി കുടുംബങ്ങളുടെ യാത്ര മുടങ്ങി. മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തിയ നിരവധി മലയാളി കുടുംബങ്ങളെ എയർലൈനുകൾ തിരിച്ചയച്ചു. എമിറേറ്റ്സിലും ഇത്തിഹാദിലും പോകാൻ ടിക്കറ്റ് എടുത്തിരുന്നവർക്കാണ് യാത്ര മുടങ്ങിയത്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ശനിയാഴ്ച വരെ നിറുത്തി വച്ചതിനേത്തുടർന്നാണിത്. ടിക്കറ്റ് എടുത്തവർക്ക് മുംബൈ വരെ പോകാനുള്ള സൗകര്യം അത്യാവശ്യമെങ്കിൽ ഇത്തിഹാദ് എയർലൈൻ നല്കുന്നതായി അറിയുന്നുണ്ട്. പിന്നീടുള്ള യാത്ര സ്വന്തം റിസ്കിലായിരിക്കും. എമിറേറ്റ്സും ഇത്തിഹാദും ഈ ഞായറാഴ്ച മുതൽ സർവീസുകൾ പുനരാരംഭിക്കുമെന്ന് കരുതുന്നു. കേരളത്തിലേയ്ക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തിരിക്കുന്നവർ വീട്ടിൽ നിന്ന് തിരിക്കുന്നതിനു മുൻപ് എയർലൈനുകളെ ബന്ധപ്പെടേണ്ടതാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles