ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാർഥി ഡ‍ീൻ കുര്യാക്കോസിന് വ്യക്തമായ മുന്നേറ്റം. പതിനഞ്ച് ശതമാനം വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ ഡീനിന്റെ ലീഡ് 25000 കടന്നു. ജോയ്സ് ജോർജ് ഏറെ പിന്നിലാണ്.

ഇതേ ചലനം തന്നെയാണ് ആലപ്പുഴ ലോകസഭാമണ്ഡലത്തിലും കണ്ടത്. യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ 1717 വോട്ടിന് മുന്നിലായിരുന്നു. എന്നാലിപ്പോൾ ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥി എം.എ ആരിഫ് നേരിയ ലീഡ് നേടിയിട്ടുണ്ട്. 1686 വോട്ടിന് എൽഡിഎഫ് മുന്നിലെത്തി. ആലപ്പുഴ എന്ന ഒരേയൊരു മണ്ഡലത്തിലാണ് എൽഡിഎഫ് മുന്നിലേക്ക് എത്തുന്നത്.

എൽഡിഎഫിന് വേരോട്ടമുള്ള മണ്ഡലമാണ് ആലപ്പുഴ. അവിടെയാണ് ആരിഫ് ലീഡ് നിലനിർത്തുന്നത്. യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനാണ് തൊട്ടുപിന്നിൽ. മൂന്നാമത് എൻഡിഎയുടെ സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണനാണ്. അമ്പലപ്പുഴ, ഹരിപ്പാട്, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ ഷാനിമോൾക്കാണ് ലീഡ്. ചേർത്തല, ആലപ്പുഴ, അരൂർ മണ്ഡലത്തിൽ ആരിഫും മുന്നിലുണ്ട്.

കേരളത്തിൽ ഇരുപത് സീറ്റിലും ലീഡ് നേടി യുഡിഎഫ് മുന്നേറ്റം തുടരുകയാണ്. എൽഡിഎഫും എൻഡിഎയും ഒരിടത്തും ലീഡ‍് ചെയ്യുന്നില്ല. സിപിഎം ശക്തികേന്ദ്രമായ പാലക്കാട് യുഡിഎഫ് സ്ഥാനാർഥി വി കെ ശ്രീകണ്ഠൻ ആണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ് സ്ഥാനാർഥി എംബി രാജേഷ് പിന്നിലാണ്. 28000ത്തോളം വോട്ടിന്റെ ലീ‍ഡുണ്ട് ശ്രീകണ്ഠൻ.

ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി പികെ ബിജു പിന്നിലാണ്. തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർഥി സി ദിവാകരൻ മൂന്നാം സ്ഥാനത്താണ്. ശശി തരൂർ ലീഡ് ചെയ്യുന്ന മണ‍്ഡലത്തിൽ ബിജെപിയുടെ കുമ്മനം രാജശേഖരൻ ആണ് രണ്ടാം സ്ഥാനത്ത്.

*കണ്ണൂരില്‍ കെ സുധാകരൻ മുന്നിൽ

*വടകരയിൽ കെ മുരളീധരൻ മുന്നില്‍

*എറണാകുളത്ത് ഹൈബി ഈഡന്‍ മുന്നില്‍

‌*മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്കാണ് ലീഡ്

*പൊന്നാനിയില്‍ യുഡിഎഫ് മുന്നില്‍

*ആലത്തൂരില്‍ രമ്യ ഹരിദാസിന് ലീഡ്

*കാസര്‍കോട് രാജ്മോഹൻ ഉണ്ണിത്താൻ മുന്നില്‍

*പാലക്കാട് വി കെ ശ്രീകണ്ഠന് ലീഡ്

*തൃശൂരില്‍ ടി.എന്‍.പ്രതാപൻ ലീഡ് ചെയ്യുന്നു

*വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നില്‍

*കോഴിക്കോട് യുഡിഎഫ് ലീഡ്.

*ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് ലീഡ്

*കോട്ടയത്ത് തോമസ് ചാഴികാടൻ മുന്നിൽ

*പത്തനംതിട്ടയില്‍ ആന്റോ ആന്റണി മുന്നിൽ

*ആലപ്പുഴയിൽ ഷാനിമോള്‍ ഉസ്മാൻ മുന്നിൽ

രാജ്യം ഉറ്റുനോക്കുന്ന വോട്ടെണ്ണലിൽ എൻഡിഎ കുതിപ്പ്. ലീഡ് മുന്നൂറും കടന്ന് മുന്നേറുകയാണ്. എൻഡിഎ– 327, യുപിഎ– 110, എംജിബി – 17, മറ്റുള്ളവർ -98.