ഓസ്ട്രേലിയയിൽ ഉണ്ടായ കാർ അപകടത്തിൽ മരണപ്പെട്ട തുരുത്തിപ്ലി തോമ്പ്ര ടി.എ.മത്തായിയുടെയും വല്‍സയുടെയും മകന്‍ ആല്‍ബിന്‍ ടി.മാത്യു (30), ഭാര്യ നിനു എൽദോ (28) എന്നിവരുടെ ശവസംസ്ക്കാര  ചടങ്ങുകൾ  ബുധനാഴ്ച (22/01/2020) തിരുത്തിപ്ലി സെന്റ് മേരിസ് വലിയപള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ബുധനാഴ്ച്ച 12:30 നു ആണ് ശവസംസ്ക്കാര ചടങ്ങുകൾ.

2019 ഡിസംബർ ഇരുപതാം തിയതിയാണ് അപകടം ഉണ്ടായത്. ഓസ്‌ട്രേലിയയിലെ  ന്യൂ സൗത്ത് വെയില്‍സിലെ ഡബ്ലോയ്ക്കടുത്തായിരുന്നു അപകടം ഉണ്ടായത്.

റോഡില്‍ നിന്നു മറിഞ്ഞ് കത്തിയ നിലയിലായിരുന്നു കാർ ഉണ്ടായിരുന്നത്. ക്വീന്‍സ്‌ലന്‍ഡില്‍ നിന്ന് ഡബ്ലോയിലേക്കുള്ള ന്യൂവല്‍ ഹൈവേയിലാണ് അപകടമുണ്ടായത്. ഈ അപകടത്തെത്തുടര്‍ന്നു പുറകെ വന്ന 7 വാഹനങ്ങള്‍ കൂട്ടിയിടിച്ചിരുന്നു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പൊലീസെത്തി തീയണച്ചാണ് അന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അപകടശേഷം  കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു.

പുതിയതായി വാട കയ്‌ക്കെടുത്ത വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കാറില്‍ പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്.  ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു ആല്‍ബിന്‍. കൂനാബറാബ്രന്‍ ഹെല്‍ത്ത് സര്‍വീസിലെ നഴ്‌സായിരുന്നു നീനു.

മൂവാറ്റുപുഴ മുളവൂര്‍ പുതുമനക്കുഴി എല്‍ദോസ്–സാറാമ്മ ദമ്പതികളുടെ മകളാണ് നിനു. മധുവിധു തീരും മുന്‍പെയാണ് ദമ്പതികളെ മരണം തട്ടിയെടുത്തത്. ഒക്ടാബര്‍ 28നായിരുന്നു ഇവരുടെ വിവാഹം. നവംബര്‍ 20ന് ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് പോയി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഓസ്‌ട്രേലിയയില്‍ നേഴ്‌സായി ജോലി ചെയ്യവേ ആണ് അപകടത്തിൽ നീനു  മരണപ്പെടുന്നത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു ആല്‍ബിന്‍. റിട്ട.എസ്‌ഐയാണ് ആല്‍ബിന്റെ പിതാവ് ടി.എ.മത്തായി.