യു.ബി.സി ഗ്ലാസ്ഗോയുടെ ഓള്‍ യു.കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശകരമായ പരിസമാപ്തി; മുപ്പതോളം ടീമുകളെ പിന്തള്ളി വിനോദ്-ടോണി സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി

യു.ബി.സി ഗ്ലാസ്ഗോയുടെ ഓള്‍ യു.കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശകരമായ പരിസമാപ്തി; മുപ്പതോളം ടീമുകളെ പിന്തള്ളി വിനോദ്-ടോണി സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി
March 13 07:26 2018 Print This Article

ജോ ഇഞ്ചനാട്ടില്‍

യു.കെയിലെ മികച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ ഒന്നായ യുണൈറ്റഡ് ബാഡ്മിന്റണ്‍ ക്ലബ് ഗ്ലാസ്ഗോയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഓള്‍ യു.കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വിനോദ്-ടോണി സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി. യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മുപ്പതോളം ടീമുകളെ പിന്തള്ളിയാണ് യു.ബി.സിയുടെ വിനോദ്-ടോണി സഖ്യം ഒന്നാം സ്ഥാനം നേടിയത്.

ഗ്ലാസ്‌ഗോയില്‍ നിന്നുള്ള സുനില്‍-ശ്രീവാസ്തവ സഖ്യം രണ്ടാം സ്ഥാനവും യു.ബി.സിയുടെ തന്നെ ലിനു-ഷിബു സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അരുണ്‍-കാലം സഖ്യത്തിനാണ് നാലാം സ്ഥാനം. മികച്ച ക്രൗഡ് പുള്ളര്‍ ടീമിനുള്ള ടീമിനുള്ള പുരസ്‌കാരം ഫാ ജിന്‍സണ്‍-ജോര്‍ജ് മാണി സഖ്യം കരസ്ഥമാക്കി.

യു.ബി.സി ഗ്ലാസ്‌ഗോയുടെ ഹോം ഗ്രൗണ്ടായ ഡന്‍കാന്‍ റിഗ് സ്‌പോര്‍ട്‌സ് സെന്ററില്‍ വെച്ചായിരുന്നു മത്സരങ്ങള്‍ നടത്തപ്പെട്ടത്. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ആയിരുന്നു മത്സരങ്ങള്‍. യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ടീമുകളെ നാല് ഗ്രൂപ്പുകള്‍ ആയി തിരിച്ചായിരുന്നു മത്സരങ്ങള്‍.

വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസ് അടക്കം നിരവധി സമ്മാനങ്ങളാണ് ലഭിച്ചത്. ഒന്നാം സമ്മാനം 201 പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനം 151 പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനം 101 പൗണ്ടും ട്രോഫിയും നാലാം സമ്മാന 51 പൗണ്ടും ട്രോഫിയുമായിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles