കൊച്ചുമകന്റെ ദാരുണ അന്ത്യം: നെഞ്ചുപൊട്ടുന്ന വേദനയുമായി ഈ വൃദ്ധദമ്പതികൾ, ജയമോള്‍ പോലീസിനോട് പറഞ്ഞതെല്ലാം കളവെന്ന വാദവുമായി മുത്തച്ഛന്‍

കൊച്ചുമകന്റെ ദാരുണ അന്ത്യം: നെഞ്ചുപൊട്ടുന്ന വേദനയുമായി ഈ വൃദ്ധദമ്പതികൾ,  ജയമോള്‍ പോലീസിനോട് പറഞ്ഞതെല്ലാം കളവെന്ന വാദവുമായി മുത്തച്ഛന്‍
January 20 08:44 2018 Print This Article

കൊല്ലം കുണ്ടറ കുരീപ്പള്ളി ജോബ് ഭവനില്‍ ജോബ് ജി.ജോണിന്റെ മകന്‍ ജിത്തു ജോബ് (14)നെ അമ്മ കൊല്ലപ്പെടുത്തിയ സംഭവത്തില്‍ വസ്തു തര്‍ക്കമില്ലെന്നു ജിത്തുവിന്റെ മുത്തച്ഛന്‍. താന്‍ ഇതു വരെ വസ്തു ഭാഗംവയ്ക്കുന്ന കാര്യം കൊച്ചുമകനുമായി ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ലെന്ന മുത്തച്ഛന്‍ നെടുമ്പന കുരീപ്പള്ളി ജോബ് ഭവനില്‍ ജോണിക്കുട്ടി പറഞ്ഞു. മിക്ക ദിവസവും കുരീപ്പള്ളിയിലെ ട്യൂഷനു ശേഷം ജിത്തു ജോണിക്കുട്ടിയും ഭാര്യ അമ്മിണി ജോണിനെയും സന്ദര്‍ശിക്കാന്‍ വരുമായിരുന്നു. കൊല്ലപ്പെട്ട ദിവസം സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ വൈകുന്നേരം കളികഴിഞ്ഞ് ജിത്തു ഇരുവരെയും സന്ദര്‍ശിക്കാന്‍ വീട്ടില്‍ വന്നത് പൊട്ടിക്കരഞ്ഞുകൊണ്ട് ജോണിക്കുട്ടി ഓര്‍മ്മിച്ചു.

അന്നു ആറു മണിക്ക് തന്റെ കൈയില്‍ നിന്നു ചായ വാങ്ങി കുടിച്ച ശേഷമായിരുന്നു ജിത്തു മടങ്ങിയതെന്നു അമ്മിണി പറഞ്ഞു. പിന്നീട് രാത്രി പത്തു മണിയോടെ ജിത്തുവിനെ കാണാനില്ലെന്നു അറിഞ്ഞ ഇരുവരും കൊച്ചു മകനെ അന്വേഷിച്ച് ഇറങ്ങി. പിന്നീട് രണ്ടു ദിവസം കഴിഞ്ഞ് ജിത്തുവിന്റെ കൊലപാതക വാര്‍ത്തയാണ് വരുന്നത്.

17 ന് വൈകിട്ടോടെ വീട്ടുപരിസരത്തുനിന്ന് കഷണങ്ങളാക്കി കത്തിക്കരിഞ്ഞ നിലയില്‍ ജിത്തുവിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ജയമോളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ കൈയില്‍ കണ്ട പൊള്ളല്‍ പാടുകളാണ് പൊലീസില്‍ സംശയം ഉണര്‍ത്തിയത്.

ജിത്തു കുണ്ടറ എംജിഡി ബോയ്സ് എച്ച്എസ് വിദ്യാര്‍ഥിയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടരയോടെ പഠനാവശ്യത്തിനു സ്‌കെയില്‍ വാങ്ങാന്‍ പുറത്തുപോയശേഷം കാണാനില്ലെന്നു വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പത്രങ്ങളില്‍ പരസ്യവും നല്‍കിയിരുന്നു.

ജിത്തു അമ്മയോട് വസ്തു നല്‍കില്ലെന്ന അറിയിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നു അമ്മ ജയമോള്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു. ഇത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നു ജോണിക്കുട്ടി പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles