വീണ്ടും ദേശീയതലത്തില്‍ ബിജെുപി നാണം കെടുന്നു. ജനരക്ഷായാത്രയുമായി കുമ്മനം രാജശേഖരന്‍ കേരളത്തിലങ്ങോളമിങ്ങോളം നടക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ സോഷ്യല്‍ മീഡിയയിലും മലയാള മാധ്യമങ്ങളിലും ദേശീയ ചാനലുകളിലും കേരളത്തേയും ബിജെപിയെയും പറ്റിയുള്ള ചര്‍ച്ചകളാണ്. ഇതിനിടെ രണ്ട് വാക്കുകളും ബിജെപി നേതാക്കാള്‍ മലയാള ഭാഷയ്ക്ക് നല്‍കി.

ഇങ്ങനെ ട്രോളുകളുടേയും ബിജെപി നേതാക്കന്മാര്‍ ഉണ്ടാക്കിവയ്ക്കുന്ന തമാശകളുടേയും പൊടിപൂരം ഉണ്ടാകുമ്പോള്‍ ബിജെപിയുടെ സൈബര്‍ അണികളുടെ ഒരു തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര ഹിന്ദി ന്യൂസ് ചാനല്‍ എബിപി. നേരത്തെ കേരളത്തിലെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഇതിനെ കളിയാക്കി നശിപ്പിച്ചുവെങ്കിലും ഇത് ഇന്ത്യമൊത്തം അറിയിച്ച് ബിജെപിയെ നാറ്റിക്കാനുറച്ചിരിക്കുകയാണ് എബിപി ന്യൂസ് ചാനല്‍.

സണ്ണി ലിയോണിനെ കാണാന്‍ വലിയ ആള്‍ക്കൂട്ടമാണ് കൊച്ചിയിലെത്തിയത്. എന്നാല്‍ ജനരക്ഷാ റാലി എന്ന പേരില്‍ കുമ്മനം റാലി നടത്തുമ്പോള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരില്‍ എത്തിയിരുന്നു. എന്നാല്‍ ജനപ്രാതിനിധ്യം കുറഞ്ഞിട്ടാണ് അമിത് മടങ്ങിയതെന്ന മട്ടില്‍ ദേശീയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ടുകള്‍ നല്‍കി.

എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ബിജെപി അനുഭാവികള്‍ അവകാശപ്പെടുന്നത് സണ്ണി ലിയോണിനെ കാണാനെത്തിയവരുടെ ചിത്രത്തിലെ ആള്‍ക്കൂട്ടം അമിതിനെ കാണാനെത്തിയവരാണെന്നാണ്. ഇക്കാര്യം പൊളിച്ചടുക്കിയും പരിസഹിച്ചും അക്കാര്യം മലയാളികള്‍ മറന്നുവരുമ്പോഴാണ് എബിപി ന്യൂസ് ഇക്കാര്യം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. പരിപാടിയുടെ വീഡിയോ താഴെ കാണാം.