ഓടി രക്ഷപെട്ടില്ലായിരുന്നെങ്കില്‍ അവൻ എന്നെയും കൊന്നേനെ ! അങ്കമാലി കൂട്ടകൊലപാതകം ഞെട്ടൽ വിട്ടുമാറാതെ മരിച്ച ശിവന്റെ സഹോദര ഭാര്യയുടെ വാക്കുകൾ

by News Desk 6 | February 13, 2018 1:36 pm

ഞാന്‍ ഓടി രക്ഷപെട്ടില്ലായിരുന്നെങ്കില്‍ എന്നെ അവന്‍ വെട്ടിക്കൊല്ലുമായിരുന്നു. ഭര്‍തൃസഹോദരനെയും, ഭര്‍തൃസഹോദര ഭാര്യയെയും അവരുടെ മകളെയുംവെട്ടുന്നതു കണ്ട് ആദ്യം ഓടിയെത്തിയ ഉഷയുടെ നടുക്കം വിട്ടൊഴിഞ്ഞിട്ടില്ല. മരിച്ച ശിവന്റെ സഹോദരന്‍ ഷാജിയുടെ ഭാര്യയാണു ഉഷ.

ഉഷയുടെ വീടിനു മുറ്റത്തു വച്ചാണ് സ്മിതയെ ബാബു വെട്ടിക്കൊന്നത്. അരിശം തീരുന്നതുവരെ തുരുതുരാ വെട്ടുകയായിരുന്നു. ഇത് കണ്ട് പേടിച്ച് ഓടുകയായായിരുന്നു ഉഷ. ഷാജി ഉഷയെ വിവാഹം കഴിക്കുമ്പോള്‍ കൊല നടത്തിയ ബാബു ഒന്‍പതാം ക്ലാസില്‍ പഠിക്കുകയായയിരുന്നു. മദ്യപാനിയായ ബാബു തറവാട്ട് വീട്ടിലാണ് താമസിച്ചിരുന്നത്. ഏഴു വര്‍ഷമുമ്പാണ് ഷാജി മരിച്ചത്. ഭര്‍തൃബലിക്കായി ആലുവ മണപ്പുറത്തേക്ക് പോകുവാന്‍ തയാറെടുക്കുന്നതിനിടയിലാണു ദാരുണ കൊലപാതകം നേരില്‍ കാണാനിടയായത്.

കാളാര്‍കുഴിയിലെ അങ്കണവാടിയിലെ ഹെല്‍പ്പറാണ് ഉഷ. മണപ്പുറത്ത് ബലിതര്‍പ്പണത്തിനു പോകാനാണ് ഉഷ നേരത്തെ വീട്ടിലെത്തിയത്. കൊല നടത്തിയ ബാബുവുമായി ഇവര്‍ സംസാരിക്കാറില്ല. മകളുടെ വിവാഹം ക്ഷണിക്കാന്‍ ബാബുവിന്റെ വീട്ടിലെത്തിയപ്പോള്‍ ബാബു അടിച്ചു പുറത്താക്കുകയായിരുന്നുവെന്ന് പറയുന്നു. ഉഷയെ ആക്രമിക്കാന്‍ അങ്കണവാടിയിലും ബാബു എത്തിയിരുന്നു.

Endnotes:
  1. അച്ഛനും, അമ്മയും, ഏട്ടനും, ഏട്ടത്തിയമ്മയും, പെങ്ങളും, അളിയനും…… എല്ലാവരും എന്നെ രൂക്ഷമായി നോക്കി ! ആദ്യ രാത്രിയിൽ മണിയറയിൽ നിന്നും കേട്ട നിലവിളി ! കഥ ഇങ്ങനെ ?: http://malayalamuk.com/fast-night-disappointing-end-true-story/
  2. കഥാകാരന്റെ കനല്‍വഴികള്‍, കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 17 കള്ള ട്രെയിന്‍ യാത്ര: http://malayalamuk.com/autobiography-of-karoor-soman-part-17/
  3. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 18 ശ്രീബുദ്ധന്‍റെ മുന്നിലെത്തിയ വഴികള്‍: http://malayalamuk.com/autobiography-of-karoor-soman-part-18/
  4. കഥാകാരന്റെ കനല്‍വഴികള്‍, കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 16 എന്നെ നക്സലാക്കിയ നാടകം ബോക്കാറോയില്‍: http://malayalamuk.com/auto-biography-of-karoor-soman-part-16/
  5. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ അദ്ധ്യായം 11 റാഞ്ചിയിലേക്കുള്ള ട്രെയിന്‍ യാത്ര: http://malayalamuk.com/auto-biography-of-karoor-soman-part-11/
  6. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 24 മദര്‍ തെരേസയെ കണ്ട നിമിഷങ്ങള്‍: http://malayalamuk.com/autobiography-of-karoor-soman-part-24/

Source URL: http://malayalamuk.com/angamali-murder-case/