അങ്കമാലി കൊലപാതകം സ്വത്തിനുവേണ്ടി തന്നെ ! അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിൽ കരച്ചില്‍ അടക്കാനാവാതെ കുരുന്നുകൾ

by News Desk 6 | February 14, 2018 8:00 am

പതിനായിരം രൂപയില്‍ താഴെ വരുന്ന രണ്ടു മരങ്ങള്‍ക്കു വേണ്ടിയുള്ള തര്‍ക്കമാണ് മൂക്കന്നൂരിലെ അരും കൊലയില്‍ കലാശിച്ചത്.
കൊല്ലപ്പെട്ട ശിവന്റെ വീടിന്റെ കിണറിനു സമീപം നില്‍ക്കുന്ന രണ്ടു പ്ലാവുകളെ സംബന്ധിച്ചായിരുന്നു തര്‍ക്കം.

അമ്മയ്ക്കു വേണ്ടി അവസാന കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ കുരുന്ന് അതുലിനു കരച്ചില്‍ അടക്കാനായില്ല. അനുജത്തി അപര്‍ണ ബന്ധുവിന്റെ മടിയിലിരുന്നു അന്ത്യചുമ്പനം നല്‍കിയപ്പോള്‍ കണ്ടു നിന്നവര്‍ക്കു സങ്കടം അടക്കാനായില്ല.
കുവൈത്തില്‍ നിന്നു ഇന്നലെ രാവിലെ നാട്ടിലെത്തിയ ഭര്‍ത്താവ് സുരേഷിനു സ്മിതയുടെ ചേതനയറ്റ ശരീരം കാണേണ്ടി വന്നു. വെട്ടേറ്റതിനെ തുടര്‍ന്നു ശസ്ത്രക്രിയ നടത്തി ഏറെ കഴിയും മുന്‍പാണ് അശ്വിനെ എടക്കാടുള്ള വീട്ടില്‍ സംസ്കാരചടങ്ങുകള്‍ക്ക് എത്തിച്ചത്. മൂക്കന്നൂര്‍ എരപ്പില്‍ എത്തിച്ച സ്മിതയുടെ കുട്ടികള്‍ അമ്മയുടെയും മത്തച്ഛന്റെയും മുത്തശ്ശിയുടെയും മൃതദേഹങ്ങള്‍ ഒരുമിച്ചു കണ്ട് കരയാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു.

athul-and-sister

ആശുപത്രിയില്‍ നിന്ന് ഉറ്റവരെ കാണാനായി വീട്ടിലെത്തിച്ച ബന്ധുക്കളെ കുട്ടികള്‍ ചേര്‍ത്തു പിടിച്ചു. മൂത്തമകന്‍ അതുല്‍ അമ്മയുടെ കാല്‍തൊട്ടു നെറുകയില്‍ വച്ചപ്പോള്‍ കൂട്ടക്കരച്ചിലുയര്‍ന്നു.

വിധി വളരെ പെട്ടെന്നാണ് ഇവരുടെ ജീവിതത്തിലെ വെളിച്ചം തല്ലിക്കെടുത്തിയത്.

ശിവരാത്രി ആഘോഷിക്കാന്‍ എടലക്കാട്ടുള്ള വീട്ടില്‍ നിന്ന് എരപ്പിലെ വീട്ടിലേയ്ക്കു വന്ന ഒറ്റ ദിവസംകൊണ്ട് ഇവരുടെ ജീവിതം മാറി മറിഞ്ഞു. മൂത്ത കുട്ടി അതുലാണ് അമ്മയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തത്. വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള മകന്‍ അശ്വിന്റെ അടുത്തേയ്ക്കാണ് സുരേഷ് ആദ്യം എത്തിച്ചത്. കുട്ടികളായ അപര്‍ണയും അതുലും അശ്വിനൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു. അവരൊന്നിച്ചാണ് വീട്ടിലേയ്ക്ക് പോയത്.

പ്രതി ബാബുവിനു തറവാടു വീട് നല്‍കിയിരുന്നു.തറവാടു വീടിനോടു ചേര്‍ന്ന് തന്നെയാണ് ശിവനും വീടുവച്ചിരുന്നത്.മക്കളെ വിവാഹം ചെയ്തയച്ച ശേഷം ശിവനും വല്‍സയും മാത്രമായിരുന്നു താമസം.

Endnotes:
  1. ഇന്ന് മദറിംഗ് സൺഡേ… മാതൃത്വത്തിന് ആദരമർപ്പിക്കുന്ന ദിനം… ജീവന്റെ കാവൽക്കാരായ അമ്മമാർ മലയാളം യുകെ ന്യൂസിലൂടെ തങ്ങളുടെ ഹൃദയം തുറക്കുന്നു…: http://malayalamuk.com/mothering-sunday-special-mothers-sharing-the-experience/
  2. സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക്: പ്രഖ്യാപനം നവംബർ നാലിന്: തിരുക്കർമ്മങ്ങൾ ഇൻഡോറിൽ; ഒരുങ്ങുന്നു മലയാളക്കരയും: http://malayalamuk.com/sis-rani-maria/
  3. വാജ്പേയിക്ക് വിട !!! യമുനാതീര‍ത്ത് അന്ത്യവിശ്രമം….: http://malayalamuk.com/atal-bihari-vajpayee-funeral-update/
  4. ഷാജന്‍ സ്കറിയ കരഞ്ഞ് കാലുപിടിക്കുന്ന വോയ്സ്‌ ക്ലിപ്പ് പുറത്ത്; ശബ്ദരേഖ പുറത്ത് വിട്ടത് സുഭാഷിനെതിരെ വധ ഭീഷണി മുഴക്കിയതിന്റെ പശ്ചാത്തലത്തില്‍: പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു: http://malayalamuk.com/shajan-scarias-voice-clip/
  5. എട്ടു വര്ഷം മുന്പ് വീട് വിട്ടു പോയ മകനെ ആ അച്ഛന്‍ കാത്തിരിക്കുന്നു; അറിയിക്കാനുള്ളത് അമ്മയുടെ മരണ വാർത്ത: http://malayalamuk.com/man-seeking-son/
  6. 60 കിലോമീറ്റര്‍ ചുറ്റളവില്‍ 4800 അടി ഉയരമുള്ള സ്വര്‍ണമല; ഇത് പുറത്തു വന്നാല്‍ ലോകത്തിലെ സ്വര്‍ണ വില 5000 ഇന്ത്യന്‍ രൂപയില്‍ താഴെ: http://malayalamuk.com/gold-hill-found/

Source URL: http://malayalamuk.com/angamali-murder-for-two-trees/