അനുപമയെ പ്രകാശ് രാജ് ശകാരിച്ചോ? നടി പൊട്ടിക്കരഞ്ഞു, ഒടുവിൽ കാര്യങ്ങൾ ആശുപത്രി വരെ എത്തി; വിശദീകരണവുമായി സംവിധായകന്‍

by News Desk 6 | July 12, 2018 1:32 pm

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസു കീഴടക്കിയ താരമാണ് അനുപമ പരമേശ്വരന്‍. അടുത്തിടെ അനുപമ, പ്രകാശ് രാജിനൊപ്പമുള്ള ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ആ തമാശകള്‍’ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. അതിനു പിന്നില്‍ ഒരു കഥയുണ്ട്. അതത്ര ചെറിയ തമാശകളല്ല.

‘ഹലോ ഗുരു പ്രേമശോകം’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അനുപമയെ സഹതാരം പ്രകാശ് രാജ് ശകാരിച്ചുവെന്നും നടി പൊട്ടിക്കരഞ്ഞുവെന്നും പിന്നീട് വയ്യാതായ അനുപമയെ സെറ്റിലുള്ളവര്‍ ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമെല്ലാമായിരുന്നു വാര്‍ത്തകള്‍. ചിത്രത്തിന്റെ ഷൂട്ടിങ് പിന്നീട് മൂന്നു ദിവസത്തേക്ക് നിര്‍ത്തിവച്ചു എന്നായിരുന്നു അറിഞ്ഞത്.

സംഭവത്തെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകന്‍ നക്കിന ത്രിനാഥ റാവു ഡെക്കാന്‍ ക്രോണിക്കിളിനോട് പറഞ്ഞത് ഇങ്ങനെ:

“മുതിര്‍ന്ന താരങ്ങള്‍ യുവതാരങ്ങളെ ഉപദേശിക്കുന്നതൊക്കെ പതിവു കാര്യങ്ങളാണ്. ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്. ഒരു സീനില്‍ അനുപമ കുറച്ചുകൂടി മെച്ചപ്പെടുത്തണം എന്ന് തോന്നിയതിനെ തുടര്‍ന്ന് പ്രകാശ് രാജ് അവരെ ഉപദേശിച്ചു. ഒരുപക്ഷെ അനുപമയ്ക്ക് വിഷമം തോന്നിയിരിക്കാം. അത്രയേ സംഭവിച്ചിട്ടുള്ളൂ,” അദ്ദേഹം പറഞ്ഞു.

അനുപമ തലകറങ്ങിവീണത് ഫുഡ് പോയിസണ്‍ മൂലമായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. “രാവിലെ മുതലേ അവര്‍ വളരെ ഡള്ളായിരുന്നു. വിശ്രമിക്കാന്‍ പറഞ്ഞിട്ടും ഷൂട്ട് തുടരാം എന്ന് അനുപമ തന്നെയാണ് പറഞ്ഞത്. പിന്നീട് വയ്യാതായപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 10 മിനിറ്റില്‍ തിരിച്ചു പോന്നു. ചിത്രീകരണം നിര്‍ത്തിവച്ചത് അതുകൊണ്ടൊന്നും അല്ല. പ്രകാശ് രാജിന്റെ ഡേറ്റ് അതുവരെയേ നമുക്ക് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടായിരുന്നു. പിന്നീട് ഷൂട്ട് നടത്തുകയും ചെയ്തു,” അദ്ദേഹം വ്യക്തമാക്കി.

 

Endnotes:
  1. മോദി ‘നല്ല നടൻ’, യോഗി ആദിത്യനാഥ് ക്ഷേത്രത്തിലെ പൂജാരിയോ? തന്റെ കഴിവിനു ലഭിച്ച ബഹുമതി തിരിച്ചു നൽകുന്നില്ല : പ്രകാശ് രാജ്: http://malayalamuk.com/i-say-you-keep-it-i-dont-want-the-awards-dont-tell-me-that-good-days-wil-come-prakash-raj/
  2. പ്രകാശ് രാജിന്റെ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്ന തുറന്ന എഴുത്തിന് വിലക്ക്; പിന്നിൽ ബിജെപിയെന്ന് പറയാതെ പറഞ്ഞു താരം: http://malayalamuk.com/actor-prakash-raj-editorial-surgical-strike-banded/
  3. ഇത് മനുഷ്യന്‍ കുരങ്ങായി പരിണമിക്കുന്ന കാലം; കേന്ദ്രമന്ത്രിയെ കളിയാക്കി പ്രകാശ് രാജ്: http://malayalamuk.com/prakash-raj-ridicules-union-minister-satyapal-singh-darwin-theory-controversy/
  4. അഭിനന്ദനങ്ങൾ ! പക്ഷേ താങ്കൾ ശരിക്കും സന്തോഷിക്കുന്നുണ്ടോ ? മോദിക്ക് നേരെ ചോദ്യങ്ങൾ ഉന്നയിച്ചു പ്രകാശ് രാജ്: http://malayalamuk.com/gujarat-election-prakash-raj-fb-post/
  5. “സിസ്റ്റർ അനുപമയെ അപമാനിച്ചിറക്കിയത് നമ്മുടെ മുഖത്തേറ്റ പ്രഹരം.. കന്യാസ്ത്രീകളുടെ ജീവന് സുരക്ഷ നല്കണം.. അത്രയ്ക്ക് അസഹിഷ്ണുതയും ആക്രമണ വ്യഗ്രതയുമാണ് പള്ളിമുറ്റത്ത് ആണുങ്ങൾ കാണിക്കുന്നത്”. എഴുത്തുകാരി എസ്. ശാരദക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്.: http://malayalamuk.com/saradhakuttys-facebook-post-on-sr-anupama/
  6. ചേര്‍ത്തലയെ ഇളക്കി മറിച്ചുകൊണ്ട് നെഴ്സുമാരുടെ പ്രതിക്ഷേധം : പതിനായിരങ്ങള്‍ പങ്കെടുത്ത റാലി : ഞെട്ടിവിറച്ച് മാനേജ്മമെന്റും , ഗവണ്മെന്റും: http://malayalamuk.com/cherthala-nurses-strike/

Source URL: http://malayalamuk.com/anupama-parameswaran-prakash-raj-condraveshcy/