മലയാള ഭാഷയിലാണ് ഏറ്റവും വലിയ തെറിയെന്നതിന് ഇതിൽ പരം തെളിവ് വേണോ; അല്ലുഅർജുൻ ചിത്രത്തെ വിമർശിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ആരാധകരുടെ അസഭ്യവര്‍ഷവും ബലാത്സംഗ ഭീഷണിയും…

മലയാള ഭാഷയിലാണ് ഏറ്റവും വലിയ തെറിയെന്നതിന് ഇതിൽ പരം തെളിവ് വേണോ; അല്ലുഅർജുൻ ചിത്രത്തെ വിമർശിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ആരാധകരുടെ അസഭ്യവര്‍ഷവും ബലാത്സംഗ ഭീഷണിയും…
May 10 19:55 2018 Print This Article

അല്ലു അര്‍ജുന്റെ പുതിയ ചിത്രത്തെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ആരാധകരുടെ അസഭ്യവര്‍ഷവും ബലാത്സംഗ ഭീഷണിയും. അല്ലു അര്‍ജുന്റെ പുതിയ ഡബ്ബിങ് ചിത്രം ‘എന്റെ പേര് സൂര്യ എന്റെ നാട് ഇന്ത്യ’ കണ്ടു തലവേദനയെടുത്തു എന്ന് മാധ്യമപ്രവര്‍ത്തകയായ അപര്‍ണ പ്രശാന്തിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് അല്ലു ആരാധകരെ ചൊടിപ്പിച്ചത്. ‘അല്ലു അര്‍ജുന്റെ ഡബ്ബിങ് പടം കണ്ടു തലവേദന സഹിക്കാന്‍ വയ്യാതെ ഓടിപ്പോവാന്‍ നോക്കുമ്പോ മഴയത്ത് തീയറ്ററില്‍ പോസ്റ്റ് ആവുന്നതിനേക്കാള്‍ വലിയ ദ്രാവിഡുണ്ടോ’ എന്നായിരുന്നു അപര്‍ണയുടെ പോസ്റ്റ്. അല്ലു ആരാധകരെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ അസഭ്യ വര്‍ഷവുമായി രംഗത്തെത്തുകയായിരുന്നു. തെറിവിളികളുടെ കുത്തൊഴുക്ക് കൂടാതെ ബലാത്സംഘ ഭീഷണിയും ചിലര്‍ ഉയര്‍ത്തുന്നു. പോസ്റ്റിന്റെ കൂടെ അപര്‍ണ ഷെയര്‍ ചെയ്ത തന്റെ കസിന്റെ കൂടെയുള്ള ഫോട്ടോ വെച്ചും ചിലര്‍ അശ്ലീല കമന്റുകള്‍ നടത്തി.

ചിത്രത്തിനെതിരെ പറഞ്ഞതിന് അപര്‍ണ രാജ്യദ്രോഹിയായത് കൊണ്ടാണെന്നും പട്ടാളക്കാരെ അപമാനിക്കുകയാണെന്നുമടക്കം ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. തനിക്കെതിരെ അസഭ്യ വര്‍ഷം നടത്തിയവര്‍ക്കെതിരെ അപര്‍ണ മലപ്പുറം സൈബര്‍ സെല്ലിലും ഹൈടെക്ക് സെല്ലിലും പരാതി നല്‍കിയിരിക്കയാണ് അപർണ്ണ. പരാതി നല്‍കിയ വിവരങ്ങളും തെറി വിളിയുടെ സ്‌ക്രീന്‍ഷോട്ടുകളും ചേര്‍ത്ത് അപര്‍ണയിട്ട പുതിയ പോസ്റ്റിലും അല്ലു ആരാധകരുടെ തെറി വിളിക്കു കുറവില്ല…

അപര്‍ണയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം…

ഒട്ടും വൈകാരികതയോടെ എഴുതുന്ന പോസ്റ്റ് അല്ല..നാല് വര്‍ഷത്തോളമായി സിനിമാ കുറിപ്പുകള്‍ എഴുതുന്നത് കൊണ്ട് തെറി വിളികള്‍ കേള്‍ക്കുന്നത് ആദ്യമായല്ല. പക്ഷെ ഒരു തമാശ വാചകത്തിലെ ഒറ്റ വരിക്കു കിട്ടിയ കമന്റുകളില്‍ ചിലതു താഴെ കൊടുക്കുന്നു..റേപ്പ്‌ത്രെട്ടുകളും മറ്റു ഭീഷണികളും കേട്ടാല്‍ അറക്കുന്ന തെറികളും ഉണ്ട്. ഇതൊക്കെ കേള്‍ക്കാന്‍ എന്നെ പോലുള്ളവര്‍ ബാധ്യസ്ഥ ആണെന്ന് കരുതുന്നവരോടല്ല..ഞാനോ ആരോ ആവട്ടെ ,പഠിച്എല്ലാ റേപ് ഫാന്റസികളും നിറക്കാന്‍ ഉള്ള മൈതാനം ആണ് അഭിപ്രായം പറയുന്ന പെണ്‍ പ്രൊഫൈലുകള്‍ എന്ന് കരുതുന്നവര്‍ക്കെതിരെ പറ്റാവുന്ന എല്ലാ ഊര്‍ജവും എടുത്ത് പ്രതികരിക്കും..അങ്ങനെ ഉള്ള സമാന ഹൃദയരോട് സംവദിക്കാന്‍ മാത്രമാണു ഈ പോസ്റ്റ്, അങ്ങനെ പ്രതികരിക്കാന്‍ ഇനി ഒരാള്‍ക്ക് ധൈര്യമുണ്ടാവുക എന്നത് മാത്രമാണ് ലക്ഷ്യം..സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.തുടര്‍ നടപടികള്‍ അന്വേഷിച്ചു വരുന്നു..
മുഖമില്ലാതെ ‘മെസ് ‘ ഡയലോഗുകള്‍ അടിക്കുന്നവര്‍ക്കു സ്വന്തം പ്രൊഫൈലില്‍ നിന്ന് ‘കമന്റ് ഇടാന്‍ ഉള്ള ‘ തന്റേടം’ ‘അല്ലു ഏട്ടന്‍’ തരാത്തത് കഷ്ടമായി പോയി..പിന്നെ സ്ത്രീകളെ തൊടുന്നത് കണ്ടു ഇടപെട്ടു തല്ലി തോല്‍പിച്ച അങ്ങേരെ നിങ്ങള്‍ ചങ്കിലാ കൊണ്ട് നടക്കണേ എന്ന് മനസിലായി
മാപ്പ് അപേക്ഷിച്ചു പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്ന നിഷ്‌കളങ്കരും അല്ലാത്തവരും ആയ എല്ലാവരോടും, എനിക്ക് ആ സിനിമ ഇഷ്ടമായില്ല,ഒട്ടും ഇഷ്ടമായില്ലെന്നു മാത്രമല്ല കണ്ടിട്ട് തലവേദന സഹിക്കാനും പറ്റിയില്ല

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles