ന്യൂയോര്‍ക്ക്: ആപ്പിള്‍ കമ്പനിയുടെ ഏറ്റവും പുതിയ കണ്ടുപിടിത്തമായ ഡ്രൈവറില്ലാതെ ഓടുന്ന കാര്‍ പരീക്ഷണ ഓട്ടത്തിനിടയില്‍ അപകടത്തില്‍പെട്ടു. ഓട്ടത്തിനിടയില്‍ കാറിന്റെ പിന്നില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. അതീവരഹസ്യമായാണ് ആപ്പിള്‍ സ്വയമോടുന്ന കാറിന്റെ പരീക്ഷണം നടത്തുന്നത്. എന്നാല്‍, അപകടമുണ്ടായത് മോട്ടോല്‍ വാഹനവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 24നാണ് അപകടം നടന്നത്. കലിഫോര്‍ണിയയിലെ കുപെര്‍ടിനോയിലുള്ള ആപ്പിളിന്റെ ആസ്ഥാനത്തുനിന്നു പ്രധാന റോഡിലേക്കു തിരിയാന്‍ ശ്രമിക്കുമ്പോഴാണു പിന്നില്‍ മറ്റൊരു കാറിടിച്ചത്. തീരെ കുറഞ്ഞ സ്പീഡിലായിരുന്നു ആളില്ലാ കാര്‍. ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല.