ഡോ. ഓമന ഗംഗാധരന്റെ 'അരയാലിന്റെ ഇലകള്‍' മലയാള സാഹിത്യ ലോകത്തിനു മുതല്‍ക്കൂട്ട്

ഡോ. ഓമന ഗംഗാധരന്റെ ‘അരയാലിന്റെ ഇലകള്‍’ മലയാള സാഹിത്യ ലോകത്തിനു മുതല്‍ക്കൂട്ട്

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ആയിരം ശിവരാത്രികള്‍,ആരും അല്ലാത്ത ഒരാള്‍, ഇലപൊഴിയും കാലം തുടങ്ങി മികവുറ്റ ഇരുപതോളം നോവലുകളും നിരവധി ചെറുകഥകളും ഏതാനും കവിതകളും മലയാള ഭാഷക്ക് തന്റെ ശക്തമായ തൂലികയിലൂടെ സമ്മാനിച്ച ഡോ. ഓമന ഗംഗാധരന്‍ മറ്റൊരു കരുത്തുറ്റ നോവലിന് പിറവി നല്‍കിക്കൊണ്ട് മലയാള സാഹിത്യ രംഗത്തു വീണ്ടും ശ്രദ്ധേയയാകുന്നു. ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന പേരില്‍ തന്റെ നോവല്‍ സിനിമയായി ആസ്വാദകര്‍ നെഞ്ചിലേറ്റുകയും അതിലെ ഒഎന്‍വി കുറുപ്പിന്റെ ‘നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണച്ചിറകുള്ള പക്ഷീ.. ‘ എന്നു തുടങ്ങുന്ന ഗാനം ദേശീയ അവാര്‍ഡ് നേടി ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചെറിയ സാങ്കേതിക തടസ്സങ്ങള്‍ നിമിത്തമാണ് ‘ഇലപൊഴിയും കാലം’ അഭ്രപാളിയില്‍ പതിയാതെ പോയത്.

7

തന്റെ ജന്മഭൂവില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ദേശീയ വൃക്ഷമായ അരയാലിന്റെ ഇലകള്‍ക്കു കീഴില്‍ ശൈശവ കാലം മുതല്‍ ഏതോ ആകര്‍ഷണം പോലെ ശാന്തതയുടെയും, സമാധാനത്തിന്റെയും ഉള്‍ക്കുളിരിന്റെയും സുഖം നുണഞ്ഞു വിശ്രമം തേടാറുള്ള ഇരിപ്പിടം ഇന്ന് സഞ്ചാരികളുടെ പെരുവഴിയായി അമര്‍ന്നപ്പോള്‍ സ്വന്തം ആത്മ നൊമ്പരങ്ങള്‍ അക്ഷരങ്ങളായി ഉതിര്‍ന്നു വീഴുകയാണ് ‘അരയാലിന്റെ ഇലകളി’ലൂടെ. പ്രവാസ ലോകത്തു പലപ്പോഴും ശിഥിലങ്ങളാകുന്ന കുടുംബ ജീവിതങ്ങള്‍ കഥയുടെ ഇടത്താവളങ്ങളില്‍ നേര്‍ക്കാഴ്ചകളുടെ രോദനങ്ങളായി പലപ്പോഴും തളം കെട്ടിക്കിടക്കുന്നത് വായനക്കാര്‍ക്കു പുനര്‍ വിചിന്തനത്തിനു വകനല്‍കുന്നു. എഴുത്തുകാരിയുടെ പതിവ് ശൈലിയില്‍ ഒട്ടും ഭിന്നമല്ലാതെ ഒരു വൈജ്ഞാനിക നിധിയിലേക്കാണ് വായനക്കാരെ ‘അരയാലിന്റെ ഇലകള്‍ ‘ കൂട്ടിക്കൊണ്ടു പോവുക.

ആര്‍ഷഭാരത സംസ്‌കാരം നേരില്‍ മനസ്സിലാക്കി ‘നന്ദിനിക്കുട്ടി’ എന്ന കഥാപാത്രത്തിന് തൂലികയിലൂടെ സ്വഭാവത്തില്‍ നിറം ചാര്‍ക്കുവാന്‍ നോവലിസ്റ്റ് ഡല്‍ഹിയിലെ മുഗളര്‍ കീഴടക്കിയ പുരാണ കില അടക്കം പല സാസ്‌കാരിക കേന്ദ്രങ്ങളും ഇതിനായി തന്നെ സന്ദര്‍ശിച്ചിരുന്നുവത്രേ. പണ്ട് പാണ്ഡവരുടെ രാജധാനിയായിരുന്നു ഈ കോട്ട. കുരുക്ഷേത്രത്തിലും, ഋഷികേശിലും ഹരിദ്വാറിലും കൂടാതെ ഭാരതീയന്റെ ആദി സംസ്‌കാരമായ ഗംഗയും യമുനയുംകൃഷണ ലീലയുടെ കേദാര ഭൂമിയായ വൃന്ദാവനം ഒക്കെ ഭഗവത് ഗീതയുടെ പൊരുള്‍ തേടി ലേഖിക ചുറ്റി നടന്നു കണ്ടു മനസ്സിലാക്കിയെന്നത് കഥയും ലേഖികയുമായ ആത്മ ബന്ധം ആണ് തുറന്നു കാണിക്കുക. ദില്ലി, മഹാരാഷ്ട്ര, ഉത്തരാഞ്ചല്‍ തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ ഭഗവത് ഗീത തന്നില്‍ വളര്‍ത്തിയ ജിജ്ഞാസയുടെ ഉറവിട കേദാരം തേടി നടന്ന ലേഖിക വിശുദ്ധിയുടെ നിറവുള്ള കൂവളം, മറ്റു ഹിമാലയന്‍ മരങ്ങളായ ദേവതാരു, പൈന്‍ എന്നിവയും നേരില്‍ കാണുവാന്‍ അവസരം സൃഷ്ടിച്ചു എന്നത് നോവലിനായുള്ള തന്റെ തികഞ്ഞ ആല്മാര്‍പ്പണം മാത്രം. ആധുനിക ലോകം കണ്ട പുരാണ ഋഷികേശില്‍ ഗുരുവും, വിജ്ഞാനത്തില്‍ അമാനുഷിക പാണ്ഡിത്യവും ഉള്ള ഗുരു നിത്യ ചൈതന്യയതി ഈ നോവലിന്റെ ആത്മാവും വഴികാട്ടിയും ആണെന്ന് തന്നെ പറയുന്നതില്‍ തെറ്റില്ല.

ലണ്ടനിലെ ന്യുഹാം കോര്‍പ്പറേഷന്‍ മുന്‍ സിവിക്ക് മേയര്‍, ഡെപ്യുട്ടി സിവിക്ക് മേയര്‍, നീണ്ടകാലം കൗണ്‍സിലര്‍, ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് മുന്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, മെന്റല്‍ ഹെല്‍ത്ത് ആക്ട് മാനേജര്‍ തുടങ്ങിയ പദവികള്‍ അലങ്കരിക്കുകയും യു കെ പ്രവാസി ലോകത്തെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയായും ശ്രദ്ധിക്കപ്പെട്ട സാഹിത്യകാരിയുമായും തിളങ്ങിയ ഡോ. ഓമന ഗംഗാധരന്‍ തന്റെ പ്രഥമ നോവലായ ‘ആയിരം ശിവ രാത്രികളുടെ’ 32 വര്‍ഷങ്ങള്‍ക്കു ശേഷം ആണ് പ്രശസ്തിയിലേക്ക് കുതിച്ചുയരുന്ന ‘അരയാലിന്റെ ഇലകള്‍’ എന്ന നോവല്‍ പൂര്‍ത്തിയാക്കുന്നത്.

ജന്മ ഭൂമിയായ ചങ്ങനാശ്ശേരിയില്‍ സാമൂഹ്യ-വികസന മേഖലകളില്‍ തിളക്കമാര്‍ന്ന സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യവസായ പ്രമുഖനായിരുന്ന പിതാവ് അയ്യപ്പന്‍ കോണ്‍ട്രാക്ടരുടെ പഴയ വ്യവസായ കേന്ദ്രം നിലനിന്നിരുന്ന ഇപ്പോഴത്തെ നമ്പര്‍ 2 ബസ് സ്റ്റാന്‍ഡില്‍ വെച്ചു സി.എഫ്. തോമസ് എംഎല്‍എ ‘അരയാലിന്റെ ഇലകളുടെ’ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ഡോ. ഓമനയുടെ അമ്മാവന്റെ മകനും ആലപ്പുഴ സ്പിന്നിങ് മില്‍ ചെയര്‍മാനും കോണ്‍ഗ്രസ്സ് നേതാവുമായ അഡ്വ. ബാബുരാജ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഓമനയുടെ ഏറ്റവും ഇഷ്ടപ്പെട്ട അദ്ധ്യാപകനും ആതുരാശ്രമം ഹോമിയോ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പലും ആയിരുന്ന ഡോ. അപ്പുക്കുട്ടന് പ്രഥമ കോപ്പി നല്‍കിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുവാന്‍ കഴിഞ്ഞത് ഏറെ വികാരനിര്‍ഭരമായ അനുഗ്രഹീത നിമിഷം സമ്മാനിച്ചു എന്ന് നോവലിസ്റ്റ് പ്രത്യേകം എടുത്തു പറഞ്ഞു.

6

തന്റെ സ്വതസിദ്ധവും സമ്പുഷ്ടവുമായ ഭാഷാമികവില്‍ കാവ്യ ഭംഗിയോടെ ഏഴു ഭൂഖണ്ഡങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ ഓര്‍മ്മകളുടെ സുവര്‍ണ്ണ ചെപ്പ് തുറന്നു പ്രവാസത്തില്‍ നിന്നും പ്രവാസത്തിലേക്കുള്ള ജീവിത നേര്‍ക്കാഴ്ച്ചയായി നമ്മില്‍ ഒരുവളായി ‘നന്ദിനിക്കുട്ടി’ മാറുന്ന അനുഭവവേദ്യമായ അതുല്യ നോവലായി ‘അരയാലിന്റെ ഇലകള്‍’ വായനക്കാര്‍ക്ക് തീര്‍ത്തും ആസ്വദിക്കാം.

പ്രവാസ ജീവിതത്തില്‍ സ്വന്തമായി എല്ലാവരും ഉണ്ടെങ്കിലും, അനുഗ്രഹങ്ങളുടെ പറുദീശായില്‍ ഏകാന്ത പഥികയായി മാറുന്ന ‘നന്ദിനിക്കുട്ടി’ എന്ന അമേരിക്കന്‍ പ്രവാസിയുടെ സുഖ-ദുംഖ സമ്മിശ്ര ജീവിത മുഹൂര്‍ത്തങ്ങള്‍ കണ്മുമ്പില്‍ കണ്ടു മറഞ്ഞ ഒരു അഭ്രപാളിപോലെ ഓരോ പ്രവാസിയുടെയും ഹൃദയത്തിന്റെ അകത്തളത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുന്ന ഒരു നോവ് നോവലിലൂടെ സഞ്ചരിക്കുമ്പോള്‍ തീര്‍ച്ചയായും അനുഭവപ്പെടും.

വിവാഹിതയായി അമേരിക്കയിലേക്ക് ചേക്കേറുമ്പോഴും, സമ്പന്നതയുടെയും ആര്‍ഭാടത്തിന്റെയും തിരക്കേറിയ കുടുംബ ജീവിതത്തിനടയിലും പിറന്ന മണ്ണും ബന്ധങ്ങളും കളിക്കൂട്ടുകാരും ആരെയും മറക്കാതെ വളര്‍ന്നു വന്ന പാതകള്‍ ഊട്ടി വളര്‍ത്തിയ ബന്ധുക്കള്‍, സാരോപദേശങ്ങള്‍ നല്‍കിയ അദ്ധ്യാപകര്‍, ഭാഷാ പോഷണവും സാഹിത്യാഭിരുചിയും സംഘാടക പാടവവും സ്വയം ആര്‍ജ്ജിച്ച ‘നന്ദിനിക്കുട്ടി’യെന്ന ശക്തമായ ഒരു കഥാപാത്രം കേന്ദ്രീകരിച്ച് കുടുംബത്തെയും നാടിനെയും വേദങ്ങളെയും ശാസ്ത്രത്തെയും കലകളെയും പ്രകൃതിയേയും ഭൂഖണ്ഡങ്ങളെയും ശക്തമായ കഥാപാത്രങ്ങളിലൂടെ കോര്‍ത്തിണക്കി രചിക്കപ്പെട്ട ഈ നോവല്‍ തികച്ചും വ്യത്യസ്തയും മേന്മയും പുലര്‍ത്തുന്നു എന്നു നിസംശയം പറയാം.

താളിയോലകളില്‍ തുടങ്ങി ഡിജിറ്റല്‍ യുഗം വരെയും രാജ്യ സ്‌നേഹികളായ ജനകീയ സേവകരില്‍ നിന്നും വര്‍ഗ്ഗീയതയുടെയും അഴിമതിയുടെയും കറപുരണ്ട രാഷ്ട്രീയ അപചയത്തിലേക്ക് കൂപ്പു കുത്തിയ കാലഘട്ടം വരെയും അനുഗ്രഹീതമായ പരിസ്ഥിതിയെ നശിപ്പിച്ചവര്‍ ഇന്ന് പ്രകൃതിയില്‍ നിന്നും ശിക്ഷ ഏറ്റു വാങ്ങുന്ന ദുര്‍ഗ്ഗതിവരെയും പാരമ്പര്യ സംസ്‌കാരത്തെ തള്ളി പറഞ്ഞവര്‍ നന്മയും ശക്തിയും മനസ്സിലാക്കി തങ്ങളുടെ ആര്‍ഷ സംസ്‌കാരത്തിലേക്ക് തിരികെയെത്തുന്നതുവരെയും കാലചക്രം ഈ നോവലിലൂടെ മുന്നോട്ടു നീങ്ങുന്നു.

ഓരോ ഖണ്ഡികയും സമ്പുഷ്ടമായ കഥാ തന്തുക്കളാല്‍ കോര്‍ത്തിണക്കി ജീവന്‍ ത്രസിപ്പിക്കുന്ന കഥാപാത്രങ്ങള്‍ വന്നു പോവുന്ന ‘അരയാലിന്റെ ഇലകള്‍’ മലയാള സാഹിത്യ ലോകത്തെ സമസ്ത സൃഷ്ടികള്‍ക്കൊപ്പം ശ്രദ്ധേയം ആവും എന്ന് തീര്‍ച്ച. ലണ്ടനിലെ സ്വഭവനത്തില്‍ ഇരുന്നു നോവല്‍ എഴുതുമ്പോഴും താനിന്നു വരെ കാണാത്ത അമേരിക്കയിലെ വിവിധ സ്ഥലങ്ങള്‍, ആമസോണ്‍ വനാന്തരങ്ങള്‍ ഒരിക്കലും ചുറ്റി സഞ്ചരിക്കുവാന്‍ അനുഗ്രഹം ലഭിക്കാതെ പോയ ഏഴു ഭൂഖണ്ഡങ്ങള്‍, തന്നില്‍ തെല്ലും കൌതുകം ഉണര്‍ത്താത്ത സസ്യ ശാസ്ത്രം പോലും എല്ലാം വിശ്വസ്തതയോടെ ചിര പരിചിതം പോലെ സവിസ്തരം ഉള്‍ക്കൊള്ളിക്കുവാന്‍ കഴിഞ്ഞത് നോവലിസ്റ്റിന്റെ ആത്മാര്‍ത്ഥമായ പഠനവും താല്‍പ്പര്യവും അര്‍പ്പണവും മുതല്‍ക്കൂട്ടാക്കിയ ഭാവനാ ശ്രമം ഒന്നുകൊണ്ട് മാത്രമാണ്.

അമേരിക്കയിലെ ലോങ് അയലന്റില്‍ വീശുന്ന ചുഴലിക്കാറ്റിന്റെ ഭീതിതമായ ചൂളം വിളി വരെയും കാതോര്‍ത്താല്‍ കേള്‍ക്കുമാറു ജീവന്‍ പകരുന്ന തൂലികയാണ് ഈ നോവലിന്റെ കരുത്ത്. ആമസോണ്‍ വനാന്തരങ്ങളും ആന്‍ണ്ടീസ് പര്‍വ്വത നിരകളും നെയ്ഗ്രോ നദിയും പോലെ പലതും നോവലിലെ ശക്തമായ തൂലികയിലൂടെ ജീവന്‍ തുടിക്കുന്ന രചനയും, അതിന്റെ വര്‍ണ്ണനക്കായി ചാലിച്ച നിറങ്ങളും അവ കണ്‍മുമ്പില്‍ കാണുന്ന പ്രതീതി വിടര്‍ത്തുന്ന നോവലിസ്റ്റിന്റെ ഭാവനാ സൃഷ്ടി അതുല്യം തന്നെ.

അക്ഷരങ്ങളുടെ തമ്പുരാക്കന്മാര്‍ ജനിച്ചു വളര്‍ന്ന ചങ്ങനാശ്ശേരിയിലെ താമരശ്ശേരിയില്‍, മനസ്സിലെ അക്ഷരങ്ങള്‍ സ്രാഷ്ടാംഗം പ്രണാമം ചെയ്യുമ്പോള്‍ ‘നന്ദിനിക്കുട്ടി’ വായനക്കാരുടെ ഇഷ്ട നായിക ആയിക്കഴിഞ്ഞിരിക്കുന്നു. പ്രവാസ ജീവിതത്തിലെ ഇണയും തുണയും ആയി കാലം ഭരമേല്പിച്ച ‘പ്രഭാകരന്‍’ പക്ഷെ സ്വാര്‍ത്ഥ ലോകത്തെ കഥാപാത്രമായി മാറി പോയി. ആദ്യ കാലങ്ങളില്‍ നിഴലുപോലെ കൂടെ ഉണ്ടായിരുന്നെങ്കിലും കുടുംബ നാഥന്റെ തലത്തില്‍ പരാജയം ആയിപ്പോയ ‘ഭര്‍ത്താവ് പ്രഭാകരന്‍’ വായനക്കാരുടെയിടയില്‍ വേറിട്ട കഥാപാത്രമാവും. മിക്ക കഥകളിലും മികവുറ്റ അമ്മയെ ഹൃദയത്തില്‍ താലോലിക്കുവാന്‍ കൊതിയാവുമാറു പ്രതിഷ്ഠിക്കാറുള്ള എഴുത്തുകാരി മലയാള ഭാഷാദ്ധ്യാപിക കൂടിയായ സ്വന്തം അമ്മക്കായി കാഴ്ചവെക്കുന്ന സാഹിത്യ സമര്‍പ്പണങ്ങള്‍ ആണോ ഡോ. ഓമനയുടെ സൃഷ്ടികള്‍ എന്നു തോന്നിപ്പോവുന്നതില്‍ തീര്‍ത്തും അതിശയോക്തിയില്ല. ബാല്യത്തിലെ സംരക്ഷകനും വികൃതിയും കളിക്കൂട്ടുകാരനുമായ സഹോദരന്‍ ‘നന്ദന്‍’ നന്നേ ചെറുപ്പത്തില്‍ തന്നെ മരണത്തിനു കീഴടങ്ങുമ്പോള്‍ ഉണ്ടായ വ്യഥ വായനക്കാരിലും ദുംഖം ഉളവാക്കും. പ്രവാസ ലോകത്തു കൈവിട്ടു പോയേക്കാവുന്ന കുടുംബ ബന്ധങ്ങളും, പാശ്ചാത്യവല്‍ക്കരിക്കപ്പെടുന്ന മക്കളും പ്രവാസികളുടെ നേര്‍ക്കാഴ്ചയേകുന്നു. പ്രവാസ വിശ്രമ ജീവിതത്തില്‍ ഒത്തുകൂടുവാനായി പുട്ടുകടയില്‍ എത്തുന്ന ‘ന്യുയോര്‍ക്ക് നുണയന്‍ ക്ലബ്ബ്’ നോവലില്‍ ഏറെ ചിരിക്കു വക നല്‍കുന്ന ഘടകം തന്നെ.

ആദിത്യന്‍ എന്ന കാമുകനുമൊരുമിച്ചു ആയിരം ശിവരാത്രികള്‍ കണ്ട് കൊതിതീരുവോളം ഒന്നിച്ചു ജീവിക്കണമെന്ന അതീവ പ്രേമദാഹത്തിനിടയില്‍ അകാല മരണം ഉണ്ടാക്കുന്ന വിയോഗം, ലോങ് അയലന്റിലെ ചുഴലിക്കാറ്റ് പോലെ മനസ്സിനെ കലുഷിതം ആക്കുന്ന വ്യഥ, നന്ദിനിക്കുട്ടി ഇലഞ്ഞി പൂക്കളേപ്പോലെ പെറുക്കി കോര്‍ത്തെടുക്കുന്നു ‘അരയാലിന്റെ ഇലകളിലൂടെ’. മനസ്സില്‍ എന്നും ഭക്തിയോടെ വണങ്ങുന്ന ആതിര കാവിലമ്മയെയും, കല്ലോലിപ്പാലം, കൈതോല പാടം തുടങ്ങിയ നല്‍സ്മരണകളുടെ ഇടത്താവളങ്ങളും വിവേകമുള്ളവരേക്കാള്‍ എന്നും സ്‌നേഹം മാത്രം പേറി കൂട്ടിനു ഒത്തുണ്ടായിരുന്ന ‘സോന’ എന്ന വളര്‍ത്തു നായയയും കഥയില്‍ പലയിടത്തും പ്രത്യക്ഷപ്പെടുമ്പോള്‍ മനസ്സില്‍ തിളങ്ങുന്ന വികാരങ്ങള്‍ക്കു ആര്‍ദ്രത നേരും.

പ്രവാസ ലോകത്തു വന്ന മറ്റുള്ളവര്‍ക്കു പ്രകാശമാനമായി മാര്‍ഗ്ഗം കാട്ടിത്തരുന്ന ‘നന്ദിനിക്കുട്ടി’ എന്ന കഥാപാത്രം മലയാളികളുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടും എന്നു തീര്‍ച്ച. സഞ്ചാരികളുടെയും ഭക്ത ജനങ്ങളുടെയും അഗതികളുടെയും ഇടത്താവളമായി ഇനിയും ഇലകള്‍ നിറഞ്ഞു നില്‍ക്കുന്ന ഈ അരയാല്‍ അത്താണിയാവട്ടെ എന്നാവും ഓരോ വായനക്കാരന്റെയും ഉള്ളില്‍ ഉതിരുന്ന പ്രാര്‍ത്ഥന.

ഭൂലോകത്തുള്ള എല്ലാ സസ്യലതാദികളില്‍ ശ്രേഷ്ടവും ലോകത്ത് അറിവിന്റെ അശ്വത്ഥ മരമായി പൂക്കള്‍ ഇല്ലാതെ കായ്ക്കുന്ന, വേരുകള്‍ മുകളിലോട്ടും ശിഖരങ്ങള്‍ താഴോട്ടും വളരുന്ന പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന അരയാലിനോട് ചെറുപ്പം മുതലേയുള്ള ഭക്തിയും ചങ്ങാത്തവും കൗതുകവും അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയപ്പോഴും പക്ഷെ സൂക്ഷിക്കുന്ന നന്ദിനിക്കുട്ടി തന്റെ ആത്മമിത്രമായ അരയാലിനെ നോക്കിയിരുന്നു ധ്യാനത്തില്‍ മുഴുകി, കൊതി തീരുവോളം അനുഭവിച്ചു തീരാത്ത മക്കളുടെ സ്‌നേഹവും കണ്ടിട്ടില്ലാത്ത പേരക്കിടാവിന്റെ പാല്‍ പുഞ്ചിരിയും കൊഞ്ചലും കളികളും സ്വപ്നം കണ്ടു അഗാധതയില്‍ നിദ്ര പൂണ്ടത് തികച്ചും ആത്മ സംതൃപ്തിയോടെ ആവട്ടെ.

അഞ്ചു വിളക്കിന്റെ നാട്ടിലെ ചുറ്റുവട്ടമായ ചങ്ങനാശ്ശേരിയുടെ താമരശ്ശേരിയില്‍ നിന്നും മനസ്സു മടിച്ചു തിരിച്ചു മടങ്ങാനാവാത്ത നന്ദിനിക്കുട്ടി കഥാവസാനത്തിന്റെ പൂര്‍ണ്ണത വായനക്കാര്‍ക്കായി മാറ്റിവെക്കുകയാണ്.

‘അരയാലിന്റെ ഇലകള്‍’ പ്രസാധനം ചെയ്യുന്നത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ആണ്. നോവലിന്റെ പ്രസിദ്ധീകരണം നാഷണല്‍ ബുക്കു സ്റ്റാള്‍ (എന്‍. ബി. എസ്) ഏറ്റെടുത്തു നിര്‍വ്വഹിക്കുന്നത്. എന്‍. ബി. എസിന്റെ എല്ലാ സെന്ററുകളിലും കൂടാതെ ഇന്ദുലേഖ. കോം (indulekha. com) ല്‍ ഓണ്‍ലൈന്‍ ആയും ‘അരയാലിന്റെ ഇലകള്‍’ ലഭ്യമായിരിക്കും.

ഡോ. ഓമന ഗംഗാധരന്‍ : omanag@hotmail. com

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,649

More Latest News

ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കായി വീസ ഓണ്‍ അറൈവൽ പദ്ധതിക്ക് യുഎഇ ഭരണകൂടം അംഗീകാരം നൽകി.

യുഎസ് വീസയോ ഗ്രീൻ കാർഡോ ഉള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കായി വീസ ഓണ്‍ അറൈവൽ പദ്ധതിക്ക് യുഎഇ ഭരണകൂടം അംഗീകാരം നൽകി. ബുധനാഴ്ചയാണ് യുഎഇ കാബിനറ്റ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ടുകൾക്കായി 14 ദിവസത്തേക്കാണ് വീസ ഓണ്‍ അറൈവലിന്‍റെ ആനുകൂല്യം ലഭിക്കുന്നത്.

ഓർമ്മക്കുറവ്.... വിഎസിനെ പരിഹസിച്ച എംഎം മണിക്ക് വിഎസ് കൊടുത്ത മറുപടി; ആ

ദേവികുളം എംഎൽഎ എസ്.രാജേന്ദ്രന്റെ വാദം പൊളിയുന്ന രേഖകൾ പുറത്തുവന്നിരുന്നു. ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയം നൽകിയതെന്ന രാജേന്ദ്രന്റെ വാദം തെറ്റാണെന്നു പൊളിഞ്ഞു. 2000 ൽ എ.കെ.മണി ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ചെയർമാനായിരുന്ന കാലയളവിലാണു പട്ടയം നൽകിയതെന്നായിരുന്നു വാദം. എന്നാൽ രാജേന്ദ്രൻ പറയുന്ന കാലയളവിൽ കമ്മിറ്റി യോഗം ചേർന്നിട്ടില്ലെന്നാണ് ദേവികുളം താലൂക്കിൽനിന്നും ലഭിച്ചിരിക്കുന്ന വിവരാവകാശ രേഖയിൽനിന്നും വ്യക്തമായി.

മന്ത്രിയെ കുടുക്കിയത് അഞ്ചംഗ സംഘം; മംഗളം ചാനലില്‍ പൊട്ടിത്തെറി, മാധ്യമപ്രവര്‍ത്തക രാജിവെച്ചു

മംഗളം ചാനലില്‍ നടക്കുന്ന പ്രവൃത്തികളില്‍ മനം മടുത്ത് ചാനൽ ജീവനക്കാരി രാജിവെച്ചു. മാധ്യമപ്രവര്‍ത്തക എന്ന നിലയിലും സ്ത്രീ എന്ന നിലയിലും അവിടുത്തെ അവസ്ഥകൾ അസഹ്യമാണെന്നും അതിനാലാണ് രാജി എന്നും മാധ്യമപ്രവര്‍ത്തക ഫേസ്ബുക്കില്‍ കുറിച്ചു. തന്‍റെ പ്രതീക്ഷയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തന ശൈലി അല്ല അവിടെ നടക്കുന്നതെന്നും അൽ നീമ അഷറഫ് എന്ന മാധ്യമ പ്രവര്‍ത്തക ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി.

ഗർഭിണിയാണെന്ന് അറിഞ്ഞത് പ്രസവിച്ചപ്പോൾ മാത്രമെന്ന് യുവതി; ജനിച്ചപ്പോള്‍ തന്നെ മരിച്ച കുഞ്ഞിനെ ആരും അറിയാതെ

മാസം തികയാതെ ജ​നി​ച്ച കു​ഞ്ഞി​നു മ​തി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​തെ മ​റ​വു ചെ​യ്ത കേ​സി​ൽ വീ​ട്ട​മ്മ അ​റ​സ്റ്റി​ൽ. പ​റ​ക്കോ​ട് ടി​ബി ജം​ഗ്ഷ​നി​ൽ സ​ബ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള വീ​ടി​ന്‍റെ തെ​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് ഒ​രു കാ​ൽ ഇ​ല്ലാ​ത്ത ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ട്ട​മ്മ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ ഇ​ന്ന​ലെ അ​ടൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.എന്നാല്‍ വീട്ടമ്മ പറയുന്ന വിചിത്ര കഥ കേട്ട് ഞെട്ടിയത് പോലിസ് ആയിരുന്നു .

മന്ത്രി ശശീന്ദ്രനെ കുടുക്കിയ മാധ്യമപ്രവര്‍ത്തക എന്ന പേരില്‍ സുനിത ദേവദാസിന്റെ ചിത്രം പ്രചരിപ്പിച്ച ഓണ്‍ലൈന്‍

മന്ത്രി ശശീന്ദ്രനെ കുടുക്കിയ മാധ്യമപ്രവര്‍ത്തക എന്ന പേരില്‍ ഒരു മലയാള ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയില്‍ തന്റെ ചിത്രം ഉപയോഗിച്ചതിനു എതിരെ മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ് രംഗത്ത് വന്നു . ആരോപണവിധേയമായ ഓണ്‍ലൈന്‍ പത്രം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും തന്റെ അറിവോ സമ്മതമോ ഇല്ലാത്ത ചിത്രം എടുക്കുകയും അത് മുഖം മറച്ച നിലയില്‍ വാര്‍ത്തയില്‍ ചേര്‍ക്കുകയും ചെയ്തതിനു എതിരെയാണ് സുനിത ശക്തമായ പ്രതികരണവുമായി വന്നത് .

വിവാഹശേഷം ആശ തന്നോട് ഒരേയൊരു കാര്യം മാത്രമാണ് ആവശ്യപെട്ടത്‌ എന്ന് മനോജ്‌ കെ ജയന്‍;

മനോജും ഉര്‍വശിയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം ആണ് .ഇവരുടെ മകള്‍ കുഞ്ഞാറ്റ ഇപ്പോഴും മനോജിനോപ്പം ആണ് കഴിയുന്നത്‌ .ഉര്‍വശിയുമായുള്ള വിവാഹമോചനത്തിന് ശേഷം 2011ലാണ് മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്.

​മിഷേലിനെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന പിതാവിന്റെ സംശയം തള്ളി ക്രൈംബ്രാഞ്ച്; അസ്വാഭാവികമായി മറ്റാരുടെയെങ്കിലും കൈവിരൽപാടുകൾ

കേസിൽ മിഷേലിന്റെ കാമുകനായിരുന്ന ക്രോണിനെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന മിഷേലിന്റെ കൂട്ടുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. ക്രോണിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് ഉടൻ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് വിവരം.

ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്താന്‍ ആണെങ്കില്‍ എനിക്ക് വിനീത്, ജയറാം അവരെയൊക്കെ ഭീഷണിപെടുത്താമായിരുന്നല്ലോ; ഗര്‍ഭിണിയായ എന്റെ

താന്‍ ഭീഷണിപെടുത്തി കിഷോര്‍ സത്യയെ വിവാഹംചെയ്തു എന്ന ആരോപണത്തിനു എതിരെ തുറന്നടിച്ച് നടി ചാര്‍മിള രംഗത്ത് .കിഷോര്‍ സത്യയ്ക്ക് നേരെ ഗുരുതര ആരോപണങ്ങള്‍ ആണ് നടി ഉന്നയിക്കുന്നത് .അയാള്‍ എന്റെ കുഞ്ഞിനെ കൊന്നു, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി ഇത് സഹിക്കാന്‍ പറ്റാതെയാണ് ഞാന്‍ അയാളെ ഉപേക്ഷിച്ചത് എന്ന് ചാര്‍മിള പറയുന്നു .

അമ്മയ്ക്കും തുല്യം അമ്മ മാത്രം; ഒടുവില്‍ മീനാക്ഷി മഞ്ജുവിനൊപ്പം താമസിക്കാന്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്

ഒടുവില്‍ ആ വാര്‍ത്ത‍ സത്യമാകുന്നുവോ? മറ്റൊന്നുമല്ല ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷി അമ്മയ്ക്കൊപ്പം പോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് .കാവ്യാ ദിലീപ് വിവാഹത്തിനു മുന്‍പന്തിയില്‍ നിന്ന മകള്‍ മീനക്ഷിയ്ക്ക് ഇതെന്തു പറ്റി എന്നാണ് ഇപ്പോള്‍ എല്ലാവരുടെയും സംശയം .

റിലീസിന് ഒരു ദിവസം ഇരിക്കെ ‘ഗ്രേറ്റ് ഫാദര്‍’ രംഗങ്ങള്‍ പുറത്തായി; ഇത് മറ്റൊരു വിപണനതന്ത്രമോ

മമ്മൂട്ടി ഫാന്‍സ് മഞ്ചേരി യൂണിറ്റ് പ്രതിനിധിയെന്ന് അവകാശപ്പെടുന്ന ആള്‍ ഷാജി നടേശനെ വിളിച്ച് ഇക്കാര്യം അറിയിച്ചപ്പോള്‍ വീഡിയോ പ്രചരിക്കുന്നത് തടയേണ്ട, ഫാമിലി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രംഗമാണെന്ന് പറയുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതായാലും രംഗം ലീക്ക് ആയതില്‍ മമ്മൂട്ടി ആരാധകര്‍ അമര്‍ഷത്തിലാണ്. ശക്തമായ നിയമ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത് ഷാജി നടേശന്റെ ശബ്ദമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

വളര്‍ത്തുനായയുടെ ആക്രമണത്തില്‍ ഉടമ മരിച്ചു; സംഭവം ബിബിസി സംഘത്തിനു മുന്നില്‍

ലണ്ടന്‍: ബിബിസി സംഘത്തിനു മുന്നില്‍ വളര്‍ത്തുനായയയുടെ ആക്രമണത്തിന് ഇരയായയാള്‍ മരിച്ചു. മാരിയോ പെരിവോയിറ്റോസ് എന്ന 41കാരനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരിച്ചത്. നായയുടെ ആക്രമണത്തിലേറ്റ പരിക്കുകളില്‍ രക്തം വാര്‍ന്നാണ് മരണമെന്ന് പോലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ച് അറിയിച്ചു. മാര്‍ച്ച് 20ന് സംഭവമുണ്ടാകുമ്പോള്‍ ഇയാള്‍ക്കൊപ്പം ബിബിസി സംഘമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഷൂട്ട് ചെയ്യുകയല്ലായിരുന്നുവെന്ന് വക്താവ് പറഞ്ഞു.

യൂറോപ്പിലേക്ക് സഞ്ചാര സ്വാതന്ത്ര്യവും യൂറോപ്യന്‍ കോടതിയുടെ അധികാരവും നിലനിര്‍ത്തും; ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ലണ്ടന്‍: യൂറോപ്പില്‍ നിലവിലുള്ള സഞ്ചാര സ്വാതന്ത്രം ചില നിയന്ത്രണങ്ങളോടെ പൗരന്‍മാര്‍ക്ക് ലഭ്യമാകുമെന്ന് പ്രധാനമന്ത്രി തെരേസ മേയ്. യൂറോപ്യന്‍ നീതിന്യായ കോടതിയുടെ അധികാര പരിധിയില്‍ യുകെ തുടരുമെന്നും അവര്‍ വ്യക്തമാക്കി. ബ്രെക്‌സിറ്റിന്റെ ആദ്യ നടപടിയായ ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ചുകൊണ്ടാണ് മേയ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലുള്ളവ നിലനിര്‍ത്തുമെന്ന് യൂറോപ്യന്‍ പാര്‍മെന്റിന്റെ ചോര്‍ന്ന രേഖകളും വ്യക്തമാക്കുന്നു.

ബ്രെക്‌സിറ്റിനു ശേഷവും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പൗരാവകാശങ്ങള്‍ തുടരാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പദ്ധതി

ബ്രസല്‍സ്: ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയായാലും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പൗരാവകാശങ്ങള്‍ തുടരാന്‍ യൂറോപ്യന്‍ പാര്‍ലമെന്റിന് പദ്ധതിയുള്ളതായി സൂചന. പുറത്തായ രേഖകളാണ് ഇതു സംബന്ധിച്ച് സൂചന നല്‍കുന്നത്. പൗരാവകാശങ്ങളും യൂറോപ്പില്‍ ഇപ്പോള്‍ ലഭിച്ചു വരുന്ന ആനുകൂല്യങ്ങളും തുടരാനാകും. യൂണിയന്‍ പ്രാഥമിക നിയമങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ട് സഞ്ചാര സ്വാതന്ത്ര്യം പോലെയുള്ള അവകാശങ്ങള്‍ നിലനിര്‍ത്തണമെന്നാണ് പാര്‍ലമെന്റിലെ ചീഫ് നെഗോഷ്യേറ്റര്‍ ഗയ് വെര്‍ഹോഫ്‌സ്റ്റാറ്റ് അവതരിപ്പിക്കാനിരിക്കുന്ന പ്രമേയം പറയുന്നത്.

100 കിലോയുടെ സ്വർണനാണയം കയറും ഉന്തുവണ്ടിയും ഉപയോഗിച്ച് മോഷ്ടിച്ചു; എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിട്ടുള്ള

എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിട്ടുള്ള ‘ബിഗ് മേപ്പിൾ ലീഫ്’ എന്ന ഭീമൻ സ്വർണനാണയമാണ് മോഷണം പോയത്. ലോകത്തിലെ പ്രശസ്ത നാണയ നിര്‍മാണ കമ്പനിയായ റോയല്‍ കനേഡിയന്‍ മിന്റ് 2007ല്‍ നിര്‍മിച്ചതാണ് ഇത്. മൂന്നു സെന്റിമീറ്റർ കനവും 53 സെന്റിമീറ്റർ വ്യാസവുമാണ് നാണയത്തിനുള്ളത്. 45 ലക്ഷം ഡോളർ (ഏതാണ്ട് 30 കോടി രൂപ) ആണ് മൂല്യമായി കരുതുന്നത്.

ബ്രിട്ടിഷ് ചാനലായ ചാനൽ 4ലെ ഏഡെൻ എന്ന റിയാലിറ്റി ഷോ; അവരറിഞ്ഞില്ല ഷോ നിർത്തിയത്,

തങ്ങളുടെ കാട്ടുജീവിതം ബ്രിട്ടണെ മുൾമുനയിൽ നിർത്തിയിരിക്കുകയാണെന്ന ധാരണയിൽ അവർ കാട്ടിൽ ജീവിക്കുകയും ആ ജീവിതം ചിത്രീകരിച്ച് സ്റ്റുഡിയോയിലേക്ക് അയക്കുകയും ചെയ്തുകൊണ്ടിരുന്നു. കാട്ടിനുള്ളിൽ ഒരു വർഷം പൂർത്തിയാക്കി കഴിഞ്ഞയാഴ്ച നാട്ടിലെത്തിയപ്പോഴാണ് തങ്ങൾ ഇതുവരെ പങ്കെടുത്ത റിയാലിറ്റി ഷോ ഏഴു മാസം മുൻപേ നിർത്തിയ വിവരം മൽസരാർഥികൾ അറിയുന്നത്.

പ്രക്ഷോഭകര്‍ വിമാനം വളഞ്ഞു; സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചു

സ്റ്റാന്‍സ്‌റ്റെഡ്: പ്രക്ഷോഭകര്‍ വിമാനം വളഞ്ഞതിനെത്തുടര്‍ന്ന് സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചിട്ടു. ചൊവ്വാഴ്ചയാണ് സംഭവം. അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്ന വിമാനം തടയാനാണ് തങ്ങള്‍ ശ്രമിച്ചതെന്നാണ് പ്രക്ഷോഭകര്‍ പറഞ്ഞത്. ജനങ്ങള്‍ അതിക്രമിച്ചു കയറിയതിനാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇപ്രകാരം ചെയ്തതെന്ന് വിമാനത്താവളം അധികൃതര്‍ പറഞ്ഞു.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.