എത്രയും പെട്ടെന്ന് അച്ഛനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി പോലീസ് സ്റ്റേഷനിലെത്തിയ പന്ത്രണ്ട്കാരന്‍റെ പരാതി കേട്ട് പോലീസുകാര്‍ ചെയ്തത്

by News Desk 1 | January 9, 2018 1:37 pm

സ്വന്തം അച്ഛനെ അറസ്റ്റു ചെയ്യണമെന്ന പരാതിയുമായി പന്ത്രണ്ടുകാരന്‍ പോലീസ് സ്‌റ്റേഷനിലെത്തി. ഉത്തര്‍പ്രദേശിലെ ഇറ്റാവ സ്വദേശിയായ ഓം നാരായണ്‍ ഗുപ്ത എന്ന് 12 വയസ്സുകാരനാണ് പിതാവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പിതാവിന് കുടുംബം നോക്കാന്‍ സമയമില്ലെന്നാണ് ബാലന്റെ പരാതി. അതുകൊണ്ട് പൊലീസുകാര്‍ അച്ഛനെ അറസ്റ്റ് ചെയ്ത് ഉപദേശിക്കണമെന്നാണ് ഓം നാരയണ്‍ ഗുപ്ത പൊലീസിനോട് പറഞ്ഞത്.

അയല്‍ വീടുകളിലുള്ള എല്ലാ കുട്ടികളെയും കൊണ്ട് അവരുടെ മാതാപിതാക്കള്‍ നഗരത്തില്‍ പുതുതായി വന്ന മേളയ്ക്ക് പോയപ്പോള്‍ തങ്ങള്‍ മാത്രം പോയില്ല എന്നും ബാലന്‍ പറയുന്നു, ഇക്കാര്യം ഞാന്‍ പൊലീസിനോട് പറയുമെന്ന് പറഞ്ഞപ്പോള്‍ തന്നെ പേടിപ്പിച്ച് ഓടിച്ചതായും ഓം നാരയണ്‍ ഗുപ്ത പോലീസിനോട് പരാതിപ്പെട്ടു.

നഗരത്തില്‍ കച്ചവടക്കാരനാണ് ഓം നാരായണ്‍ ഗുപ്തയുടെ പിതാവ്. അതു കൊണ്ട് തന്നെ അദ്ദേഹത്തിന് തിരക്കൊഴിഞ്ഞ് കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കിട്ടാറില്ല. ബാലന്റെ പരാതി കേട്ട പൊലീസുകാര്‍ ഓം നാരായണിനെയും പ്രദേശത്തെ പാവപ്പെട്ട കുടുംബങ്ങളിലെ 40 ഓളം കുട്ടികളെയും കൂട്ടി മേള കാണാന്‍ പോയാണ് പ്രശ്‌നം പരിഹരിച്ചത്.

 

 

Endnotes:
  1. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ അദ്ധ്യായം 22 പോലീസിനെ ഭയന്ന് ഡല്‍ഹിയിലേക്ക്: http://malayalamuk.com/autobiography-of-karoor-soman/
  2. വീണ്ടും പോലീസുകാരുടെ കൊലവിളി !!! മദ്യസേവ കഴിഞ്ഞു മഫ്തിയിൽ വന്ന പോലീസുകാർ സഞ്ചരിച്ച കാർ ബൈക്കിൽ വന്ന പ്രവാസി മലയാളിയെ തട്ടിയിട്ടു, ചോദ്യം ചെയ്ത യുവാവിനെ വലിച്ചിഴച്ചു കാറിൽ കയറ്റി ലോക്കപ്പിൽ കൊടിയ മർദ്ദനം…..: http://malayalamuk.com/aluva-police-cruelty-usman-in-hospital/
  3. പോലീസ് ഡ്രൈവറെ സഹപ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടികൂടി. കെവിന്‍റെ മരണത്തില്‍ മൂന്നു പ്രതികള്‍ കൂടി അറസ്റ്റില്‍: http://malayalamuk.com/more-arrests-in-kevins-murder/
  4. മാതൃകയായി ഒരു പോലീസ് സ്റ്റേഷന്‍, ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ നാട്ടുകാര്‍ക്ക് സ്വന്തം വീട് പോലെ ചെല്ലാവുന്നയിടം: http://malayalamuk.com/chakkarakkal-police-station/
  5. ഇത് കേരള ഡി.ജി.പിയോ….! അതോ പാഷാണം ഷാജിയോ ? ലോക് നാഥ് ബെഹ്‌റയ്‌ക്കെതിരെ ശക്തമായി ആഞ്ഞടിച്ച് മാദ്ധ്യമ പ്രവര്‍ത്തക സുനിത ദേവദാസ്….: http://malayalamuk.com/sunitha-devadas-journalist-fb-comment-agnisted-loknadh-bahra/
  6. മാമനെങ്കിലും പറയണം…. എന്തിനാണ് എന്‍റെ അച്ഛനെ കഴുത്തറുത്ത് കൊന്നതെന്ന്. ബിജെപി നേതാവ് കൃഷ്ണദാസിന് കൊല്ലപ്പെട്ട ബാബുവിന്‍റെ മകള്‍ അനാമികയുടെ കത്ത്: http://malayalamuk.com/anamikas-letter-to-krishnadas/

Source URL: http://malayalamuk.com/arrest-my-father/