ഏകത്വം

ഏകത്വം
February 04 05:47 2019 Print This Article

രാജേഷ് ജോസഫ്

ഭാരത സംസ്‌കാരം ലോകത്തിന് സമ്മാനിച്ച പദമാണ് ശാന്തി. പൂര്‍ണ്ണതയെന്ന അവസ്ഥാ വിശേഷമായി വ്യഖ്യാനിക്കാവുന്ന വാക്ക് തന്നെയാണ് ശാന്തി. ഒരാള്‍ അയാളുടെ ജീവിതത്തിലെ ആന്തരിക മനുഷ്യനെ കണ്ടെത്തുന്ന അടയാളം ജീവിതം നാടകമാണ് അതിലെ കലാകാരന്മാരും കലാകാരികളും ആണ് നാമെല്ലാവരും അനവധി നിരവധി വേഷവിധാനങ്ങളിലൂടെ അനുദിനം കടന്ന് പോകുന്നു എന്ന വിശേഷം വിഖ്യാതനായ ഷേക്‌സപിയര്‍ ലോകത്തിന് നല്‍കി. ചുരുങ്ങിയ 80-90 വയസ് നീളുന്ന ലോകജീവിത്തില്‍ എന്തെല്ലാം വേഷങ്ങളിലൂടെ നാം കടന്ന് പോകുന്നു.

ചുറ്റുമുള്ളവയിലേക്ക് കണ്ണോടിച്ചാല്‍ മനസിലാകും ജീവിനും ജീവിതങ്ങളും ശാന്തരഹിതമായ വര്‍ദ്ധിക്കുന്ന കാഴ്ച്ചകളാണ് ഒരേ സമൂഹമായി ജീവിതം നയിച്ചവരെ ചില പ്രത്യേയ ശാസ്ത്ര അനുഷ്ടാനങ്ങളുടെ പേരില്‍ വിഭജിക്കുന്നു. നിഷ്‌കളങ്കമായിരുന്നു സൗഹൃദങ്ങളിലേക്ക് ഹിന്ദുവും ക്രിസ്ത്യനും ഇസ്ലാമും എന്ന മാര്‍ഗരേഖകള്‍ സ്ഥാപിക്കുന്നു. തൊട്ട്കൂടായ്മയും നിയന്ത്രണങ്ങളും അടിച്ചേല്‍പ്പിക്കുന്നു. ശാസ്ത്രവും സാങ്കേതിക വിദ്യയും നൂതനമായ കാലഘട്ടത്തിലേക്ക് നീളുമ്പോള്‍ ശിലായുഗത്തെ പറിച്ച് നടാനുള്ള മനുഷ്യരുടെ അഭിനിവേശം. തെരുവില്‍ അലയുവാന്‍ വിധിക്കപ്പെട്ട ജന്മങ്ങളായി മുദ്രകുത്തിയ യാചകരുടെ അവസ്ഥ വിശേഷണങ്ങളിലേക്ക് സംസ്‌കാരം സര്‍വ്വതും നഷ്ടപ്പെട്ട് അശാന്തിയുടെ തീരങ്ങളെ പുല്‍കുന്നു.

യൂറോപ്പിലെ ശൈത്വം ജീവിതങ്ങളെ ബാധിച്ചിരിക്കുന്നത്‌പോലെ പ്രായം അനുഭവിക്കുന്ന പ്രവാസിയില്‍ നിന്ന് പ്രായാണം ചെയ്യുന്നവരായി മാറിയിരിക്കുന്നു. ചുറ്റുമുള്ളവയെ മറന്ന് വിദൂരത്തുള്ളവയെ വെട്ടിപിടിക്കാനുള്ള പ്രയാണം കബീറിന്റെ കവിതയിലെ മനോഹരമായി വാക്യമാണ്. കസ്തൂരിവാന്‍ തന്റെ ഉള്ളിലെ കസ്തൂരി അറിയാതെ കസ്തൂരി തേടി നടക്കുന്ന യാത്ര.

അവനവനിലെ ആന്തരിക മനുഷ്യനെ കണ്ടെത്താന്‍ ശാന്തി മന്ത്രം ജീവിത മേഖലകളിലേക്ക് പരത്തുവാന്‍ സാധിക്കുമ്പോള്‍ മാത്രമെ ഏകത്വം എന്ന അവസ്ഥ സംജാതമാകൂ. നാനാത്വത്തിലെ ഏകത്വം കുറയുടെ പേരിലും കൂദാശലയുടെ പേരിലും ആചാര അനുഷ്ടാനങ്ങളുടെ പേരിലും അനീതി വിളയാടുമ്പോള്‍ മനസിന്റെ കോവിലിലെ പരാശക്തി പടിയിറങ്ങും മനുഷ്യന്‍ മൃഗത്തിന് തുല്യമാകും മനുഷ്യ നിര്‍മിതമല്ലാത്ത ആലയങ്ങള്‍ സൃഷ്ടിക്കാം. നാനാത്വത്തെ ഏകത്വമാക്കുന്ന സ്‌നേഹത്തിന്റെ ശാന്തിമാത്രം ഉരുവിടുന്ന മനസാകുന്ന ദേവാലയം.

‘All that we are in bthe result of what we have thought. The mind in everything what we think we become’ Lord Budha

Rajesh Joseph

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles