പകരം കാണിക്കാന്‍ മറ്റൊരാളില്ലാതെ ജോസ് ആന്റണി; യുകെ മലയാളികള്‍ക്കിടയിലെ വ്യത്യസ്തനായ ചിത്രകാരന്‍

പകരം കാണിക്കാന്‍ മറ്റൊരാളില്ലാതെ ജോസ് ആന്റണി; യുകെ മലയാളികള്‍ക്കിടയിലെ വ്യത്യസ്തനായ ചിത്രകാരന്‍

മുരുകേഷ് പനയറ 

ഇവിടെ ഇയാളുണ്ട്; പകരം പറയാന്‍ മറ്റൊന്നില്ലാതെ.
************************
‘നോ ആള്‍ട്ടര്‍നേറ്റിവ്’ എന്ന പേരില്‍ ശ്രീ ജോസ് ആന്റണിയുടെ സൃഷ്ടികളുടെ പ്രദര്‍ശനം ലണ്ടനില്‍ നടക്കുന്നു. വിവിധ തലങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്ന ബഹുമുഖമുള്ള കലാകാരനാണ് ശ്രീ ജോസ് ആന്റണി. അദ്ദേഹത്തിന്റെ, സൃഷ്ടികള്‍ അടക്കമുള്ള, പ്രവര്‍ത്തനങ്ങളുടെ അന്തര്‍ധാരയാകുന്നത്, മനസ്സും മാനസികാവസ്ഥയും വ്യക്തിസത്തയില്‍ മദ്ധ്യവര്‍ത്തിയായി സ്വരൂപിക്കുന്ന അദൃശ്യമായ ഇടങ്ങളെ സംബന്ധിക്കുന്ന ആശയങ്ങളാണ്. സമാധാനത്തിന്റെ സ്വഛ ശാന്തതയില്‍ ആത്മാവബോധത്തിനുള്ള ആഗ്രഹം ഓരോ മനസ്സിലുമുണ്ട്. ഒപ്പം ഭയമുണര്‍ത്തുന്ന ബിംബങ്ങളും ആശയങ്ങളും വസ്തുക്കളും നൊമ്പരത്തോടെ വ്യക്തിയുടെ മനസ്സില്‍ ഇടം നേടുന്നു. ഇവ തമ്മില്‍ ഗണ്യമായ ഒരന്തരം മനസ്സില്‍ നിലനില്‍ക്കുന്നു. ആയത് വ്യക്തിയുടെ സാമൂഹിക ജീവിതത്തില്‍ പ്രതിഫലിക്കുന്നു. ബോധ/അബോധപൂര്‍വ്വമായ ഈ അന്തര്‍ സംഘര്‍ഷം കാലഗതിയിലൂടെ തുടരുകയും സമൂര്‍ത്തമായ വര്‍ത്തമാന നിമിഷങ്ങളില്‍ ഓരോന്നിലും അനുഭവവേദ്യമാവുകയും ചെയ്യുന്നു.

jose6

ഫൈന്‍ ആര്‍ട്ടില്‍ തന്റെ ഉപാസനക്ക് വേറിട്ട ഒരു മാനം ജോസ് നേടുന്നത് സ്വാഭാവികം. പെയിന്റിംഗ് ആയാലും ശില്‍പ്പ നിര്‍മ്മിതിയായാലും ഇന്‍സ്‌റലേഷന്‍ ആയാലും തന്റെ സൃഷ്ടികള്‍ അത് കാണുന്നയാളുടെ മനസ്സില്‍ അനിതരസാധാരണമായ സ്വാധീനം ചെലുത്താന്‍ പോന്നവയാകണമെന്നള്ള ജാഗ്രത ജോസ് പുലര്‍ത്തുന്നു. അത് ക്രമാനുഗതമായി സാധിതമാക്കുന്നതിനുതകുന്ന ദര്‍ശന വ്യാപ്തി നിലനിറുത്തിപ്പോരുന്നു. ഇത് സമൂഹത്തിനുകൂടി ഉപയോഗപ്രദമായി വരാന്‍ തക്ക വണ്ണമുള്ള സന്ദേശം പകരുന്ന പ്രദര്‍ശനമാണ് ‘നോ ആള്‍ട്ടര്‍നേറ്റിവ്’. ജോസിന്റെ പ്രദര്‍ശനം തുടങ്ങിയത് ഡിസംബര്‍ പതിമൂന്നിനാണ്. ഡിസംബര്‍ ഇരുപത്തിയേഴുവരെ അത് തുടരും.

jose5

കേരളത്തിലെ ആര്‍ട്ട്‌സ് കോളേജില്‍ നിന്ന് ഫൈന്‍ ആര്‍ട്ടില്‍ ഡിപ്ലോമ നേടിയ ജോസ് ഏറെക്കാലം ബോംബെയില്‍ (മുംബൈ) ആയിരുന്നു. പിന്നെ സൗദിഅറേബ്യയിലെ പ്രവാസ ജീവിതം. വീണ്ടും ബോംബെയിലേക്ക്. അപ്പോഴും കലയെ ശ്വാസമായി കൊണ്ടുനടന്നു. ആധുനിക കലയുടെ ( മോഡേണ്‍ ആര്‍ട്ട് ) സങ്കേതങ്ങളെ അപഗ്രഥിച്ചു മനസ്സിലാക്കണം എന്നുള്ള ആഗ്രഹത്തിന്റെ അര്‍ത്ഥ പൂര്‍ണ്ണമായ നിര്‍വ്വഹണമാണ് യു കെ യിലെ ജീവിതം കൊണ്ട് സാധിച്ചത് എന്ന് ആ വാക്കുകളില്‍ നിന്ന് തിരിച്ചറിഞ്ഞു. യൂനിവേഴ്‌സിറ്റി ഓഫ് ബോള്‍ട്ടനില്‍ നിന്ന് അദ്ദേഹം ഫൈന്‍ ആര്‍ട്ട്‌സില്‍ ബീ എ ഓണേഴ്‌സ് ഒന്നാം ക്ലാസ്സോടെ പാസായിട്ടുണ്ട്. ലങ്കാഷയറിലെ റണ്‍ഷോ കോളേജില്‍ നിന്ന് ഡ്രായിംഗിലും പെയിന്റിങ്ങിലും ഡിപ്ലോമയും നേടിയിട്ടുണ്ട്. സറിയിലെ യൂണിവേഴ്‌സിറ്റി ഫോര്‍ ക്രിയേറ്റിവ് ആര്‍ട്‌സില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ എം ഏ യും അദ്ദേഹം കരസ്ഥമാക്കി. ജോസിന്റെ സപര്യയില്‍ ജോസ് പുലര്‍ത്തുന്ന നിഷ്‌ക്കര്‍ഷയും അന്വേഷണ ത്വരയും അദ്ദേഹത്തിന്റെ അക്കാഡെമിക് യോഗ്യതകള്‍ തന്നെ വ്യക്തമാക്കുന്നു..

jose7

കലാ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായ ഇടത്താണ് പ്രദര്‍ശനം നടക്കുന്നത്.
വിലാസം
യൂണിറ്റ് 3 പ്രോജക്റ്റ് സ്‌പേസ്
ഏ എസ്സ് സീ സ്റ്റുഡിയോ
എംപ്‌സന്‍ സ്ട്രീറ്റ്
ലണ്ടന്‍

നാല് സൃഷ്ടികളുടെ പ്രദര്‍ശനമാണ് ഒരുക്കിയിരിക്കുന്നത്. ‘ഇന്‍ഫ്യൂസ്’ പ്രഥമ സ്ഥാനത്തെന്നു തോന്നി. മൂന്നര മീറ്ററോളം നീളമുള്ള ഒരു ‘സ്‌കള്‍പ്ചര്‍’ ആണിത്. പ്രസിദ്ധ റൊമേനിയന്‍ കലാകാരന്‍ കോണ്‍സ്റ്റാന്റൈന്‍ ബ്രാന്‍കുഷിന്റെ ‘എന്‍ഡ്‌ലെസ് കോളം’ എന്ന സൃഷ്ടിയെ ഇത് ഓര്‍മ്മിപ്പിക്കുന്നു. റൊമേനിയന്‍ സൈനികരുടെ പരിധിയില്ലാത്ത ത്യാഗപൂര്‍ണ്ണമായ ആത്മസമര്‍പ്പണത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുകയാണ് ഈ സൃഷ്ടി ചെയ്തിട്ടുള്ളത് . ഇതുപോലെ ഓരോ വ്യക്തിയുടെയും ഭയത്തോടുള്ള നിരന്തര പ്രതികരണവും, സമൂഹത്തിലും മനസ്സിലും അത് നേടുന്ന ഇടവും സ്വാധീനവും ജോസിന്റെ സൃഷ്ടി പ്രതിബിംബിപ്പിക്കുന്നു. സ്വാഭാവികമായും ഭയത്തിനു നിദാനമായ കാരണങ്ങള്‍ അവലോകനം ചെയ്യപ്പെടുകയും ചെയ്യും. ഇന്‍ഫ്യൂസിന്റെ സൃഷ്ടിക്കായി ജോസ് ഉപയോഗിച്ചിട്ടുള്ളത് പൊതുസ്ഥലങ്ങളില്‍ പൊതുവേ ഉപയോഗിക്കപ്പെടുന്ന സ്‌റ്റൈരോഫോം കപ്പുകളാണ് . ഈ കപ്പുകളിന്മേല്‍ അക്രിലിക് ബ്ലാക്ക് പെയിന്റ് കൊണ്ടുള്ള വരകള്‍. വരയുടെ വണ്ണം മുകളില്‍ നിന്ന് താഴേക്ക് വരുമ്പോള്‍ കൂടുന്നു. തറയില്‍ കറുപ്പ് പൂര്‍ണ്ണമായും പടര്‍ന്നു നിറയുന്നു . പൂര്‍ണ്ണമായി വിഴുങ്ങി ക്കളയുന്ന ഒരു ബിംബം അത് മനസ്സില്‍ വളര്‍ത്തുന്നു. ഭയം വളരുന്നത് പ്രതീകാത്മകമാവുകയാണ്.

jose8

‘അണ്‍ഹോളി’യാണ് മറ്റൊരു പ്രധാന സൃഷ്ടി. ഏകദേശം എഴായിരത്തില്‍ കൂടുതല്‍ തെര്‍മോ കപ്പുകളും പ്ലാസ്റ്റിക് പാറ്റകളും കൊണ്ട് തീര്‍ത്തിരിക്കുന്ന ഈ സൃഷ്ടി നഗര ജീവിതത്തിലെ ഭയം എന്നതിനെസംബന്ധിച്ച് ഉറക്കെ സംസാരിക്കുന്നു. നഗരം ഗ്രാമങ്ങളെ അപേക്ഷിച്ചു ഭയം വളരുന്നതിനുള്ള ആവാസ വ്യവസ്ഥയായി പരിണമിച്ചിരിക്കുന്നു. മനുഷ്യര്‍ ഭയം വളര്‍ത്തുന്ന ഘടകങ്ങളെ ഓര്‍ത്ത് വ്യാകുലരായിരിക്കുന്നു. അത് സമാന്യ മനോ നിലയില്‍ ശക്തമായ ആഘാതങ്ങള്‍ എല്പ്പിക്കുന്നുണ്ട്. സൃഷ്ടി കാണുന്ന ആള്‍ കാരണങ്ങളെ കുറിച്ച് ചിന്തിക്കുകയും ആ ചിന്ത യാളുടെ അവബോധത്തില്‍, ചിന്തയില്‍ വ്യത്യാസം ഉണ്ടാക്കുകയും ചെയ്യുന്നു.

പിന്നെയുള്ള രണ്ടു സൃഷ്ടികളിലും ബിംബകല്‍പ്പനക്ക് പ്ലാസ്റ്റിക് പാറ്റകളെ ജോസ് ഉപയോഗപ്പെടുത്തിയിരിക്കുന്നു. അവയോരോന്നും വ്യത്യസ്ത ചിന്താ സാങ്കേതങ്ങളിലൂടെ സമാന ആശയത്തെ സംവേദനം ചെയ്യുക തന്നെയാണ്. ഭയം മനസ്സിലും മനോനിലയിലും വരുത്തുന്ന മാറ്റത്തെ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന ഒരു സൃഷ്ടിയുടെ പേര് ‘ നോ ഇല്യൂഷന്‍’
ഇന്നത്തെ യൂ കെ സാഹചര്യത്തില്‍ കലയെന്നാല്‍ പെര്‍ഫോമിംഗ് ആര്‍ട്ട് എന്ന കേവലാര്‍ത്ഥത്തിലേക്ക് ചുരുങ്ങിയ മാനസിക അപചയത്തിന് അടിമപ്പെട്ടുപോയിരിക്കുകയാണ് മലയാളിയെന്ന ശക്തമായ അഭിപ്രായമുള്ള ആളാണ് ലേഖകന്‍. ആധുനിക ചിത്ര കലയും, സമകാലീന കലാരൂപങ്ങളുമൊക്കെ നമ്മുടെ ചിത്ര കലാ പരമ്പരാഗത സങ്കേതങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായതുകൊണ്ടായിരിക്കാം നാം പലര്‍ക്കും ആയതിന്റെയൊന്നും രുചിഭേദങ്ങള്‍ പെട്ടെന്ന് തന്നെ എത്തിപ്പിടിക്കുവാന്‍ സാധിക്കാത്തത്.അതിന്റെ അര്‍ത്ഥ തലങ്ങള്‍ എന്തൊക്കെയാണ്? അതിന്റെ വികാസ പരിണാമം എന്നിവയെ പറ്റിയൊക്കെ കുറച്ച് മനസ്സിലാക്കുവാന്‍ ഈ പ്രദര്‍ശനം മലയാളികളെ സഹായിക്കും എന്നതുറപ്പ്.

jose1

ജോസിനെ പോലെയുള്ള കലാകാരന്മാര്‍ ഫൈന്‍ ആര്‍ട്ട്, മോഡേണ്‍ ആര്‍ട്ട് രംഗത്ത് നടത്തുന്ന ഇടപെടലുകള്‍ വിജയിപ്പിക്കാനുള്ള ധാര്‍മ്മിക ബാധ്യത ഓരോരുത്തര്‍ക്കും ഉണ്ട്. അതിനു ചെയ്യാവുന്നത് അദ്ദേഹത്തിന്റെ പ്രദര്‍ശനം പോയി കാണുകയും അതിനെ കുറിച്ച് മനസ്സിലാക്കുകയും ചെയ്യുകയാണ്. അത് എല്ലാവരും ചെയ്യണം. കല വളരണം.

ലോകോത്തരമായ ഒന്നിനെ ലളിതമായി പ്രതിനിധീകരിക്കുന്ന ഈ കലാകാരനെ അറിയുന്നതും അതിനു ശ്രമിക്കുന്നതുംഒപ്പം അദ്ദേഹത്തിന്റെ സേവനങ്ങള്‍ പുതിയ തലമുറയ്ക്ക് ഉപയുക്തമാക്കുകയും ചെയ്യുന്നത് അടുത്ത തലമുറയോട് ( ലേഖകന്‍ അമ്പത് കാരനാണ് ) ചെയ്യുന്ന ഉത്തരവാദിത്വ പൂര്‍ണ്ണമായ പ്രവൃത്തിയാണ്. അതുണ്ടാവണം.

jose3

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,497

More Latest News

കാമുകന്‍ വിവാഹത്തില്‍ നിന്നും പിന്മാറി; ദേഷ്യം തീര്‍ക്കാന്‍ യുവതി കാമുകന്റെ മുഖത്തു ആസിഡ് ഒഴിച്ച്;

വിവാഹത്തില്‍ നിന്ന് പിന്‍മാറിയ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ നഴ്‌സായ യുവതി അറസ്റ്റില്‍. ബംഗളൂരു വിക്രം ആശുപത്രിയിലെ നഴ്‌സ് ലിഡിയ (26) ആണ് അറസ്റ്റിലായത്. വസ്ത്രവ്യാപാരിയായ ജയകുമാറാണ് (32) ആക്രമണത്തിന് ഇരയായത്. ബംഗളൂരു വിജയ്‌നഗറിലായിരുന്നു സംഭവം.

കേരള മുഖ്യമന്ത്രി ഇത്ര സിമ്പിള്‍ ആണോ?; നടന്‍ സുര്യയെ ഞെട്ടിച്ചു പിണറായി വിജയന്‍

തന്റെ പുതിയ ചിത്രമായ സിങ്കം 3 ന്റെ പ്രചരണാര്‍ഥം കൊച്ചിയില്‍ എത്തിയ എന്ന് പറഞ്ഞാല്‍ മതിയല്ലോ .തമിഴ് രാഷ്ട്രീയത്തിലെ പോര് ആവോളം കണ്ട സുര്യയ്ക്ക് കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ സത്യത്തില്‍ അത്ഭുതം അടക്കാന്‍ കഴിഞ്ഞില്ല .കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യയാണ് ഇരുവരും വിമാനത്തില്‍വച്ച് കണ്ടുമുട്ടിയത്.

''ഞങ്ങള്‍ ആത്മഹത്യ ചെയ്‌താല്‍ ഇവരാണ് ഉത്തരവാദികള്‍''; ഹിന്ദു യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച മുസ്ലിം

ഹിന്ദു യുവാവിനെ പ്രണയിച്ചു വിവാഹം ചെയ്ത മുസ്ലിം പെണ്‍കുട്ടിക്ക് നേരെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വധഭീഷണി.തൃശൂര്‍ തേവലക്കര സ്വദേശി ജാസ്മി ഇസ്മയില്‍ എന്ന യുവതിയാണ് എസ്ഡിപിഐ പ്രവര്‍ത്തകരായ ഷംനാദ്, ഷെമീര്‍, ഷാനവാസ് എന്നിവര്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. താനോ തന്റെ ഭര്‍ത്താവോ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്താല്‍ പരാതിയില്‍ പറയുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും യുവതി പറയുന്നു. ഡിജിപിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പെന്ന രീതിയിലാണ് ഇത് യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഖത്തറിൽ ചെക്ക് കേസിൽ ജയിലിലായിരുന്നു മലയാളിയുവാവ് മരിച്ചു

ചെക്ക് കേസില്‍ അകപ്പെട്ട് ദോഹയില്‍ ജയിലിലായിരുന്ന തൃശൂര്‍ സ്വദേശി മരിച്ചു. ഖത്തറില്‍ ഏറെ നാള്‍ പ്രവാസിയായിരുന്ന വിനീത് വിജയന്‍ (30) ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് ജയിലില്‍ മരിച്ചത്. ആറു മാസങ്ങള്‍ക്കു മുമ്പാണ് വിനീത് ചെക്ക് കേസില്‍പ്പെട്ട് ജയിലിലാകുന്നത്. തുടര്‍ന്ന് അഞ്ചു കൊല്ലത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു.

ഹോളിവുഡ് നടി ലിന്‍ഡ്‌സേ ലോഹന് ഇസ്‌ളാമതത്തിലേക്ക്; സാമൂഹ്യമാധ്യമ പേജിലെ പ്രൊഫൈലില്‍ ഖുറാന്‍ സൂക്തം

വിഖ്യാത അമേരിക്കന്‍ പാട്ടുകാരിയും ഹോളിവുഡ് നടിയുമായ ലിന്‍ഡ്‌സേ ലോഹന്‍ മതം മാറി എന്ന് അഭ്യൂഹം.നടിയുടെ ഈ മനം മാറ്റത്തിന് പിന്നില്‍ ഒരു സൗദി സുഹൃത്താണ് കാരണം .സൗദി സുഹൃത്ത് സമ്മാനമായി നൽകിയ ഖുറാൻ ജീവിതവീക്ഷണം മാറ്റിയതിനെ തുടർന്നാണ് ലിൻഡ്സെ ഇപ്പോള്‍ ഈ തീരുമാനത്തിലേക്ക് എത്തിയത് എന്നറിയുന്നു .ഇപ്പോള്‍ നടി പൂർണമായും ഇസ്ലാമിക ജീവിതത്തിലേക്ക് മാറിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

മലപ്പുറത്ത് വാഹനാപകടം; രണ്ട് ശബരിമല തീര്‍ഥാടകര്‍ മരിച്ചു

ദേശീയപാത 66ൽ മലപ്പുറം കൊളപ്പുറത്തിനു സമീപം ഇരുമ്പുചോലയിൽ കാറും ബസ്സും കൂട്ടിയിടിച്ച് വടകര സ്വദേശികളായ രണ്ട് ശബരിമല തീർഥാടകർ മരിച്ചു. വടകര തിരുവാളൂർ പതിയോരത്ത് ശ്രീധരന്റെ മകൻ ജിതിൻ (30), പതിയാരക്കര വലിയപറമ്പത്ത് വിനോദൻ (40) എന്നിവരാണു മരിച്ചത്. ഒപ്പമുണ്ടായിരുന്നു രണ്ടുപേർക്കു പരുക്കുണ്ട്. ശബരിമലയിൽനിന്നു മടങ്ങുകയായിരുന്ന സംഘമാണു കാറിലുണ്ടായിരുന്നത്. മിനി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം.

ആമിര്‍ഖാന്‍ നോ പറഞ്ഞിരുന്നെങ്കില്‍ ആ വേഷം മോഹന്‍ലാലിനു ലഭിക്കുമായിരുന്നു

ബോളിവുഡില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ജൈത്രയാത്ര തുടരുന്ന ആമിര്‍ഖാന്‍ ചിത്രമാണ് ദംഗല്‍. ചിത്രത്തില്‍ ആമിര്‍ അഭിനയിക്കാന്‍ താത്പര്യം കാണിച്ചില്ലെങ്കില്‍ ആ വേഷം മലയാളത്തിന്‍റെ സൂപ്പര്‍ താരം മോഹന്‍ലാലിനെ കൊണ്ട് അഭിനയിപ്പിക്കാന്‍ ആലോചിച്ചിരുന്നുവെന്നു ദംഗലിന് പിന്നിലെ മലയാളി സാന്നിധ്യവും യുടിവി മോഷന്‍ പിക്‌ചേഴ്‌സിന്റെ ക്രിയേറ്റീവ് ഹെഡുമായ ദിവ്യ റാവു പറയുന്നു.

പാമ്പും എലിയും തമ്മിലുള്ള പോരാട്ടം, ന്യൂ മെക്സികോയില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ -

അണലി വിഭാഗത്തില്‍ പെട്ട റാറ്റില്‍ സ്നേക്കും കംഗാരു മൗസ് വിഭാഗത്തിലുള്ള എലിയും തമ്മിലുള്ള പോരാട്ട രംഗങ്ങളാണു ക്യാമറയില്‍ പതിഞ്ഞത്. എലിയെ പിടിക്കാനുള്ള റാറ്റില്‍ സ്നേക്കിന്‍റെ രണ്ട് ശ്രമങ്ങളും പരാജയപ്പെടുന്നുണ്ട്. അതേസമയം ഈ സമയത്തെ റാറ്റില്‍ സനേക്കിന്‍റെ ചലനങ്ങളും ക്രൗര്യതയും വ്യക്തമായി ക്യാമറയില്‍ കാണാം. ഒപ്പം അവസാനനിമിഷത്തില്‍ ശരീരത്തിന്‍റെ പിന്‍ഭാഗം മാത്രം വായുവില്‍ ഉയര്‍ന്നു നില്‍ക്കെ വെട്ടിച്ചു മാറ്റുന്ന എലിയുടെ മെയ്‌വഴക്കവും.

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി;ആര്‍ ശ്രീലേഖയെ ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്നും മാറ്റി

ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം മുന്‍കൂട്ടി മനസിലാക്കി സര്‍ക്കാരിന് വിവരം നല്‍കാന്‍ ഇന്റലിജന്‍സിന് കഴിയാത്തതും ശ്രീലേഖയുടെ സ്ഥാന ചലനത്തിന് കാരണമായി പറയുന്നുണ്ട്.ടോമിന്‍ ജെ തച്ചങ്കരിയെ കോസ്റ്റല്‍ എഡിജിപിയാക്കി നിയമിച്ചു. നിതിന്‍ അഗര്‍വാളാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. എഡിജിപി പദ്മകുമാര്‍ പോലീസ് അക്കാദമി ഡയറക്ടറാകും. എസ്. ശ്രീജിത്ത്, മഹിപാല്‍ യാദവ് എന്നിവരെ ക്രൈംബ്രാഞ്ച് ഐജിമാരാക്കി.

നടി ജലജയുടെ വീട്ടില്‍ പോയ റിമി ടോമിക്ക് പറ്റിയ അബദ്ധം

മലയാളത്തിന്റെ നായികാ വസന്തങ്ങളും റിമിയും ഒന്നിച്ചപ്പോള്‍ ആ താരവേദി ഒരു ഉത്സവമാവുകയായിരുന്നു. പ്രേക്ഷകരുടെ ആകാംക്ഷയ്ക്കു വിരാമമിട്ടുകൊണ്ടാണ് എണ്‍പതുകളുടെ ഹരമായിരുന്ന രഞ്ജിനിയും ജലജയും ഒന്നും ഒന്നും മൂന്നിന്റെ വേദിയിലേക്കെത്തിയത്. സിനിമാലോകത്തിനു നീണ്ടഇടവേള നല്‍കി പോയ ഇരുവരുടെയും തിരിച്ചുവരവ് ഒരര്‍ഥത്തില്‍ ആരാധകര്‍ കാത്തിരിക്കുക തന്നെയായിരുന്നു.

ബ്രിസ്‌റ്റോളില്‍ മലയാളി കുടുംബത്തെ കത്തിമുനയില്‍ നിര്‍ത്തി മോഷണം: ഭയന്ന് വിറച്ച് മലയാളി കുടുംബങ്ങള്‍

ബ്രിസ്റ്റോള്‍: മലയാളി കുടുംബത്തെ കത്തിമുനയില്‍ നിര്‍ത്തികൊണ്ട് ബ്രിസ്‌റ്റോളില്‍ ഇന്നലെ മോഷണം നടന്നു. ഭയന്ന് വിറച്ച് യുകെയിലെ മലയാളി കുടുംബങ്ങള്‍. വീടിന്റെ മുന്‍ വശത്തെ വാതില്‍ കുത്തിപൊളിച്ച് അക്രമികള്‍ അകത്തു കയറുകയായിരുന്നു. വീട്ടമ്മയേയും മകനേയും കത്തിമുനയില്‍ നിര്‍ത്തി മകളോട്‌ ആഭരണങ്ങളെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു അക്രമികള്‍. യുകെ മലയാളികളുടെ സ്വസ്ഥത കെടുത്തുന്ന മറ്റൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇടക്കാലം കൊണ്ട് മോഷണ ശ്രമങ്ങള്‍ കുറഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ വീണ്ടും എല്ലാവരുടേയും നെഞ്ചിടിപ്പ് കൂട്ടി മറ്റൊരു മോഷണം കൂടി നടന്നിരിക്കുകയാണ്. ബ്രിസ്റ്റോളിലെ ഫില്‍ട്ടണില്‍ താമസിക്കുന്ന മലയാളി കുടുംബമാണ് മോഷണത്തിന് ഇരയായത്. ഇന്നലെ വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം നടന്നത്. ദീര്‍ഘകാലം പ്രവാസ ജീവിതം കഴിഞ്ഞ് ബ്രിസ്റ്റോളില്‍ സ്ഥിരതാമസത്തിനെത്തിയ മലയാളി കുടുംബത്തിന് ഈ ആക്രമണം വലിയൊരു ആഘാതമായി മാറിയിരിക്കുകയാണ്

ശബരിമലയില്‍ വെച്ച് മൂകനായ ആള്‍ക്ക് സംസാരശേഷി ലഭിച്ചു? ദിവ്യാത്ഭുത വാര്‍ത്തയിലെ വസ്തുത ഇങ്ങനെ

മലപ്പുറം: ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ഉണ്ടാകുന്ന പ്രചാരണങ്ങളില്‍ പലതിലും സത്യത്തിന്റെ കണിക പോലും ഉണ്ടാകാറില്ലെന്നതാണ് വസ്തുത. നുണപ്രചാരണം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ പോലും സ്വാധീനിച്ചതായുള്ള വെളിപ്പെടുത്തലുകള്‍ അടുത്തിടെ നാം കണ്ടതാണ്. ജന്മനാ മൂകനായ അയ്യപ്പ ഭക്തന് ശബരിമലയില്‍വെച്ച് സംസാരശേഷി ലഭിച്ചു എന്ന ഫോസ്ബുക്ക് പ്രചരണത്തിലും വാസ്തവമില്ലെന്നാണ് പുതിയ വാര്‍ത്ത.

ഉപഭോക്തൃ സേവനത്തില്‍ ആസ്ദാ മുന്നില്‍; പഠന റിപ്പോര്‍ട്ട് പുറത്ത്

ബ്രിട്ടണിലെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റുകളെ ഉള്‍പ്പെടുത്തി വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്ന സൂപ്പര്‍ മാര്‍ക്കറ്റിനെ കണ്ടെത്താനുള്ള പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. പഠന റിപ്പോര്‍ട്ട് പ്രകാരം ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ തുകയ്ക്ക് ഉയര്‍ന്ന മൂല്യമുള്ള ഉല്പന്നങ്ങള്‍ വില്‍ക്കുന്നത് ആസ്ദയാണ്. ഉപഭോക്താക്കള്‍ ചെലവഴിക്കുന്ന തുകയ്ക്ക് ഉയര്‍ന്ന മൂല്യം നല്‍കുന്നുന്നുണ്ടെങ്കിലും ബ്രിട്ടണിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കിടയില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക് ആസ്ദയ്ക്കാണെന്നത് വിരോധാഭാസമാണ്. 2016-ല്‍ ആസ്ദയുടെ വില്പന 7.5 ശതമാനം കുറഞ്ഞത് സര്‍വ്വകാല റെക്കോര്‍ഡ് ആണ്.

ഇഷ്ടമാകാത്ത കാപ്പി ഓടയില്‍ ഒഴിച്ചതിന് 65കാരിക്ക് ലഭിച്ചത് 80 പൗണ്ടിന്റെ പിഴ

ലണ്ടന്‍: കാപ്പി ഓടയിലൊഴിച്ച് കളഞ്ഞതിന് 65കാരിക്ക് പിഴ നല്‍കേണ്ടി വന്നത് 80 പൗണ്ട്. വാങ്ങിയ കാപ്പിയുടെ രുചി ഇഷ്ടപ്പെടാഞ്ഞതുകൊണ്ട് കാപ്പി കളയാന്‍ തീരുമാനിച്ച സ്യു പെക്കിറ്റ് എന്ന സ്ത്രീയാണ് പുലിവാല് പിടിച്ചത്. കാപ്പി വേസ്റ്റ് ബിന്നിലൊഴിക്കാതെ ഓടയിലൊഴിച്ചതാണ് വിനയായത്. വാങ്ങിയ കാപ്പി ഇഷ്ടപ്പെടാത്തതിനാല്‍ താന്‍ അത് ഓടയിലൊഴുക്കിയതിന് പെക്കിറ്റിന് കൃത്യമായ ന്യായമുണ്ട്. വേസ്റ്റ് ബിന്നില്‍ കാപ്പിയും കപ്പും നിക്ഷേപിച്ചാല്‍ കാപ്പി അതില്‍ പരന്നൊഴുകി മറ്റ് വേസ്റ്റുകളും അതില്‍ പെട്ടുപോകും. വൃത്തിയാക്കാന്‍ എത്തുന്നവര്‍ക്ക് അത് ഇരട്ടിപ്പണിയാകുമെന്നും അവര്‍ കരുതി.

ഫണ്ട് വര്‍ധിപ്പിച്ചില്ലെങ്കില്‍ എന്‍എച്ച്എസ് നാമാവശേഷമാകുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: സര്‍ക്കാര്‍ എന്‍എച്ച്എസിനായി ചെലവഴിക്കുന്ന ബജറ്റില്‍ വര്‍ധന വരുത്തിയില്ലെങ്കില്‍ എന്‍എച്ച്എസ് സംവിധാനം നാമാവശേഷമാകുമെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റിയുടെ മുന്നറിയിപ്പ്. 2067 ആകുമ്പോഴേക്കും എന്‍എച്ച്എസ് ബജറ്റ് വിഹിതം 88 ബില്ല്യണ്‍ പൗണ്ട് ആവുന്ന രീതീയില്‍ കാര്യങ്ങള്‍ ക്രമീകരിക്കേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പാണ് ഒബിആര്‍ നല്കുന്നത്. എന്‍എച്ച്എസ് ബജറ്റില്‍ 2020-21ല്‍ 140 ബില്ല്യണ്‍ പൗണ്ടിന്റെ വര്‍ധനയും 2066-67ല്‍ 228ബില്ല്യണ്‍ പൗണ്ടിന്റെ വര്‍ധയും ആയെങ്കില്‍ മാത്രമേ അപകടനില തരണം ചെയ്യാനാവൂ.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ശിവപ്രസാദിന്റെ കുടുംബത്തെ സഹായിക്കാനായി നടത്തിയ അപ്പീല്‍ അവസാനിച്ചു; ഇതുവരെ ലഭിച്ചത്

കഴിഞ്ഞദിവസം ലണ്ടനില്‍ മരിച്ച ശിവപ്രസാദിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഫണ്ട് ശേഖരണം ഇന്നലെ അവസാനിച്ചു. ഇതുവരെ 2130 പൗണ്ട് ലഭിച്ചു. പണം ഞങ്ങള്‍ ശിവപ്രസാദിന്റെ ഭാര്യക്ക് എത്രയും പെട്ടെന്നു കൈമാറും. അപ്പീല്‍ അവസാനിച്ചതായി അറിയിക്കുന്നു. ഞങ്ങള്‍ നടത്തിയ ഈ എളിയ പ്രവര്‍ത്തനത്തെ സഹായിച്ച എല്ലാവര്‍ക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി നന്ദി അറിയിക്കുന്നു. ആരും ഏതും ഇല്ലാത്തവരെ സഹായിക്കുമ്പോളാണ് നമ്മള്‍ മനുഷ്യരാകുന്നത്. അതുകൊണ്ട് നമ്മള്‍ ശിവപ്രസാദിന്റെ കുടുംബത്തെ സഹായിക്കാന്‍ മുന്നിട്ടിറങ്ങണമെന്നു കെറ്ററിങ്ങില്‍ താമസിക്കുന്ന മനോജ് മാത്യുവിന്റെ വാക്കുകളാണ് ഞങ്ങള്‍ക്കു പ്രചോദനമായത്. മനോജ് കെറ്ററിങ്ങിലെ വീടുകള്‍ കയറിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി ഫണ്ട് ശേഖരിച്ചത്. മനോജിനു ഞങ്ങളുടെ പ്രത്യേക നന്ദി അറിയിക്കുന്നു.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.