ആഷ്‌ഫോർഡ് മലയാളി അസോസിയേഷൻ ഏഴാമത് അഖില യുകെ ക്രിക്കറ്റ് ടൂർണമെന്റിന് ഒരുക്കം തുടങ്ങി. ആഷ്‌ഫോഡിൽ പോരാട്ടം തീപാറും…

by News Desk | July 2, 2019 7:30 am

ആഷ്‌ഫോഡ് : ആഷ്‌ഫോർഡ് മലയാളി അസോസിയേഷൻ റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജോസഫ് മൈലാടും പാറ യിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കുവേണ്ടി ഉള്ള ഏഴാമത് യുകെ ക്രിക്കറ്റ് ടൂർണമെന്റ് വില്ലേസ്ബോറോ കെന്റ് റീജിയണൽ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ വെച്ച് 2019 ജൂലൈ 28 ആം തീയതി ഞായറാഴ്ച രാവിലെ മുതൽ നടത്തപ്പെടുന്നു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏഴാം വർഷം വളരെ ആഘോഷമായി നടക്കുമ്പോൾ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തമായ ടീമുകൾ വീറും വാശിയോടും കൂടി ഇ ക്രിക്കറ്റ് ടൂർണമെന്റിൽ മാറ്റുരക്കുന്നു.

ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് ജോസഫ് മൈലാടും പാറ യിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫി ക്ക് പുറമെ 501 പൗണ്ടും രണ്ടാം സ്ഥാനക്കാർക്ക് 251 പൗണ്ടും ട്രോഫിയും സമ്മാനമായി നൽകുന്നതാണ്. ഇതിനുപുറമേ ബെസ്റ്റ് ബാറ്റ്സ്മാനും ബെസ്റ്റ് ബൗളർക്കും ഹോളിസ്റ്റിക് കെയർ യുകെ സ്പോൺസർ ചെയ്യുന്ന ട്രോഫികളും നൽകും. കെന്റ് റീജിയണൽ ക്രിക്കറ്റ്‌ ലീഗിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ആഷ്‌ഫോർഡ് മലയാളി അസോസിയേഷനിലെ ഒരുപറ്റം ചെറുപ്പക്കാർ ആരംഭിച്ച ക്രിക്കറ്റ് ടൂർണമെന്റ് യുകെയിലെ വലിയ ഒരു കായിക മാമാങ്കമായി തീർന്നിരിക്കുകയാണ്.

മത്സര ദിവസം രാവിലെ മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമായി അസോസിയേഷൻ കാർണിവൽ( കുലുക്കിക്കുത്ത് വായിലേറു, വളയംഏറു, പാട്ടഏറു ) സംഘടിപ്പിക്കുന്നതാണ്. കൂടാതെ രാവിലെ മുതൽ മത്സരങ്ങൾ അവസാനിക്കുന്ന സമയം വരെ വൈവിധ്യവും രുചികരവുമായ ഭക്ഷണശാല “കൈയ്യേന്ദി ഭവൻ ” പ്രവർത്തിക്കുന്നതാണ്.

വർഷം തോറും നൂറ് കണക്കിന് ക്രിക്കറ്റ് പ്രേമികൾ യുകെയുടെ പല ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്നു കൊണ്ടിരിക്കുന്ന ഈ ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾക്ക് രൂപം കൊടുത്തു. ഹോളിസ്റ്റിക് കെയർ യുകെ, ഡോക്ടർ റിതേഷ് പരീക് എന്നിവർ സ്പോൺസർ ചെയ്യുന്ന ഈ ടൂർണമെന്റ് വൻ വിജയമാക്കുവാൻ ഫോർഡ് മലയാളി അസോസിയേഷൻ എല്ലാ അംഗങ്ങളുടെയും നിസ്സീമമായ സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്നും യുകെയിലെ കായികപ്രേമികൾ ആയ എല്ലാ ആൾക്കാരെയും പ്രസ്തുത ദിവസം ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ബോർഡ് മലയാളി അസോസിയേഷൻ ഭാരവാഹികളായ സജികുമാർ ജി (പ്രസിഡന്റ് )ആൻസി സാം (വൈസ് പ്രസിഡണ്ട്) ജോജി കോട്ടക്കൽ (സെക്രട്ടറി ) സുബിൻ പി തോമസ് (ജോയിന്റ് സെക്രട്ടറി ) ജോസ് കണ്ണൂക്കാടൻ (ട്രഷറർ ) ജെറി ജോസ് ( സ്പോർട്സ് കൺവീനർ) എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

ടൂർണമെന്റ് നെ പറ്റി കൂടുതൽ അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടുക
സുബിൻ :07515672274
ജെറി ജോസ്: 07861653060
സജികുമാർ:07392007611
ജോസ് കണ്ണൂക്കാടൻ:07956775931

മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ വിലാസം
Willesborough Regional cricket ground
Ashford
Kent
TN24OQE

Endnotes:
  1. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 6-ാമത് അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഒരുക്കം തുടങ്ങി; ജേതാക്കള്‍ക്ക് യുകെയിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക; ആഷ്‌ഫോര്‍ഡില്‍ ഇത്തവണ പോരാട്ടം തീപാറും: http://malayalamuk.com/ashford-cricket-tournament-2/
  2. ഈസ്റ്റ് ആംഗ്ലിയ റീജിയൻ കായിക മേള; സൗത്തെൻഡ് മലയാളി അസോസിയേഷൻ ചാമ്പ്യന്മാർ, എൻഫീൽഡ് മലയാളി അസോസിയേഷൻ റണ്ണർ അപ് .: http://malayalamuk.com/east-anglia-sports/
  3. ജൂലൈ 28ന് ആശ ആഷ്ഫോർഡിൽ ആദ്യമത്സരം മുതൽ തീപാറും :ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. വിജയം ആർക്കൊപ്പം?: http://malayalamuk.com/ashford-cricket-news-2/
  4. ആഷ്‌ഫോഡ്കാർ കായികമേള മഹാമേള യാക്കി ” പൂരം2019″ നായി കാത്തിരിക്കുന്നു. അവതരണ ഗാനം തയ്യാറായി, സ്വാഗത നൃത്ത പരിശീലനം അണിയറയിൽ തുടങ്ങി.: http://malayalamuk.com/ashford-sports-news/
  5. കെന്റിലെ ആദ്യത്തെ അഖില യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനായി ആഷ്‌ഫോര്‍ഡുകാര്‍ അണിഞ്ഞൊരുങ്ങുന്നു: http://malayalamuk.com/badminton-tournament/
  6. കെന്റില്‍ ആദ്യമായി ആഷ്‌ഫോര്‍ഡില്‍ ആവേശകരമായ അഖില യു.കെ ബാഡ്മിന്റണ്‍ മത്സരം ഡിസംബര്‍ ഒന്നിന്: http://malayalamuk.com/badminton-tournaments-in-ashford/

Source URL: http://malayalamuk.com/ashford-cricket-news/