ആഷ്‌ഫോര്‍ഡ്: കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കെ.വി. ജോര്‍ജുകുട്ടി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക് വേണ്ടിയുള്ള ഒന്നാമത് അഖില യു.കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആഷ്‌ഫോര്‍ഡില്‍ നോര്‍ട്ടണ്‍ നാച്ച്ബൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് അതിവിപുലലമായി നടന്നു. രാവിലെ 10 മണിക്ക് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.

യു.കെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്ന്, ടീമുകള്‍ മാറ്റുരയ്ക്കാന്‍ എത്തുകയും, വാശിയേറിയ മത്സരങ്ങള്‍ 4 കോര്‍ട്ടുകളിലായാണ് ക്രമികരിച്ചിരുന്നത്. പ്രസ്തുത മത്സരങ്ങള്‍ ദര്‍ശിക്കുവാന്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി പേര്‍ പവലിയനില്‍ സന്നിഹിതരായിരുന്നു.

അതികഠിനമായ പ്രാഥമിക റൗണ്ടിന് ശേഷം മത്സരങ്ങള്‍ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുകയും, ക്വാര്‍ട്ടര്‍ കടന്ന് ജിന്‍സ്, ലെവിന്‍ എന്നിവരടങ്ങിയ നോര്‍ത്താംപ്ടണ്‍, ജോമ്പിയും സിനുവും അണിനിരന്ന വോക്കിംഗ്, കേംബ്രിഡ്ജില്‍ നിന്നുള്ള ബിജു, പ്രവീണ്‍, മെയ്ഡ് സ്റ്റോണിനെ പ്രതിനിധീകരിച്ച് നിപ്പിയും അമലും സെമിഫൈനല്‍ മത്സരങ്ങളില്‍ ഏറ്റുമുട്ടി.

വാശിയേറിയ സൈമിഫൈനലുകള്‍ക്ക് ശേഷം നോര്‍ത്താംപ്ടണും മെയ്ഡ് സ്റ്റോണും ഫൈനലില്‍ പ്രവേശിക്കുകയും മറ്റ് രണ്ട് ടീമുകള്‍ ലൂസേഴ്‌സ് ഫൈനലില്‍ ഏറ്റുമുട്ടി. വോക്കിംഗില്‍ നിന്നുള്ള ജോബിയും സിനുവും മൂന്നാം സ്ഥാനം കരസ്ഥമാക്കി. അത്യന്ത്യം ആവേശം നിറഞ്ഞ കലാശപോരില്‍ നോര്‍ത്താംപ്ടണ്‍ ഒരു സെറ്റിനെതിരെ രണ്ട് സെറ്റുകള്‍ക്ക് മെയിഡ് സ്റ്റോണിനെ തോല്‍പ്പിച്ച് കിരീടമണിഞ്ഞു.

ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജിന്‍സും ലെവിനും കെ.വി ജോര്‍ജ്ജുകുട്ടി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 250 പൗണ്ട് ക്യാഷ് അവാര്‍ഡും രണ്ടാം സ്ഥാനം നേടി നിപ്പി, അമല്‍ എന്നിവര്‍ക്ക് 125 പൗണ്ടും ട്രോഫിയും മുന്നാം സ്ഥാനം നേടിയ ജോബിയും സിനുവിനും 75 പൗണ്ടും സമ്മാനം നല്‍കുകയുണ്ടായി. ജസ്റ്റിന്‍ ജോസഫ്(പ്രസിഡന്റ്), മോജി ജോളി(വൈസ്. പ്രസിഡന്റ്), സിജോ ജെയിംസ്(ജോ. സെക്രട്ടറി), ജെറി ജോസ്(ട്രഷറര്‍) എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

തോമസ്, ജോണ്‍സണ്‍ തോമസ്, ബൈജു, രാജീവ്, സോനു, ജോണ്‍സണ്‍ മാത്യൂസ്, ഡോ. റിതേഷ്, ജോജി കോട്ടക്കല്‍, ജോളി ആന്റണി, ജോളി തോമസ് എന്നിവര്‍ മത്സരം നിയന്ത്രിച്ചു. സാംചീരന്‍, സജി ഗോപാലന്‍, സോജാ മധു, സൗമ്യ, ലിന്‍സി, മനോജ് ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ തയ്യറാക്കിയ വിഭവ സമൃദ്ധമായ ഭക്ഷണം ഏവര്‍ക്കും ഇഷ്ടപ്പെട്ടു.

തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷത്തിന്റെ ലോഗോ ”ഉദയം” അസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് പ്രോഗ്രാം കമ്മറ്റി കണ്‍വിനര്‍ ജോണ്‍സണ്‍ മാത്യൂസിന് നല്‍കികൊണ്ട് പ്രകാശനം ചെയ്തു. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വന്‍ വിജയമാക്കി തീര്‍ത്ത ഏവരോടും ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ സെക്രട്ടറി ട്രീസാ സുബിന്‍ നന്ദി, സന്ദേശത്തിലൂടെ അറിയിക്കുകയുണ്ടായി.

സജ്ജീകരണത്തിലും ആതിഥേത്വത്തിലും മികച്ച നിലവാരം പുലര്‍ത്തിയെന്ന് മത്സരങ്ങളില്‍ പങ്കെടുത്ത ടീമുകള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

‘ഉദയം’
…………………….
ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 14-ാമത് ക്രിസ്മസ്, പുതുവത്സര ആഘോഷം ‘ഉദയം’-2019 ജനുവരി 5-ാം തിയതി ശനിയാഴ്ച്ച വൈകുന്നേരം 4 മണി മുതല്‍ നോര്‍ട്ടണ്‍ നാച്ച്ബൂള്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായി ആഘോഷിക്കുന്നു.

ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്രിസ്മസ്-പുതുവത്സര പരിപാടികള്‍ക്ക് 2018 ഡിസംബര്‍ 4-ാം തിയതി വെള്ളിയാഴ്ച്ച മുതല്‍ കരോള്‍ സര്‍വീസോടെ തുടക്കം ആരംഭം കുറിച്ചു. തപ്പിന്റെയും തുടിയുടെയും കിന്നരത്തിന്റെയും അകമ്പടിയോടെ പുതിയതും പഴയതുമായ കരോള്‍ ഗാനങ്ങളുമായി അംഗങ്ങളുടെ ഭവനങ്ങളില്‍ കരോള്‍ഗാനം ആലപിക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി വമ്പിച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. ഡിസംബര്‍ 22-ാം തിയതി നടക്കുന്ന പുല്‍ക്കൂട് മത്സരത്തിന് അത്യാകര്‍ഷകമായ സമ്മാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.