ആഷ്‌ഫോഡ്കാർ കായികമേള മഹാമേള യാക്കി ” പൂരം2019″ നായി കാത്തിരിക്കുന്നു. അവതരണ ഗാനം തയ്യാറായി, സ്വാഗത നൃത്ത പരിശീലനം അണിയറയിൽ തുടങ്ങി.

ആഷ്‌ഫോഡ്കാർ കായികമേള മഹാമേള യാക്കി ” പൂരം2019″ നായി കാത്തിരിക്കുന്നു. അവതരണ ഗാനം തയ്യാറായി, സ്വാഗത നൃത്ത പരിശീലനം അണിയറയിൽ തുടങ്ങി.
August 09 11:45 2019 Print This Article

ആഷ്ഫോഡ് കെൻറെ കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനായ ആഷ്ഫോർഡ് വില്ലേസ്ബോറോ റിജിനൽ ഗ്രൗണ്ടിൽ പ്രൗഢഗംഭീരമായി നടന്നു. ആഷ്ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സജികുമാർ ഗോപാലൻ കായികമേള ഉദ്ഘാടനം ചെയ്തു ഭാരവാഹികളായ ആൻസി സാം , ജോജി കോട്ടക്കൽ ജോസ് കണ്ണൂക്കാടൻ, സുബിൻ തോമസ് എന്നിവരും കമ്മിറ്റി അംഗങ്ങളും നൂറുകണക്കിന് അസോസിയേഷൻ അംഗങ്ങളും ചേർന്ന് കായികമേള മഹാ സംഭവമാക്കി മാറ്റി.

മലയാളീ അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷ പരിപാടിയുടെ ലോഗോ “പൂരം2019” പ്രസിഡന്റ് സജികുമാർ ഗോപാലൻ പ്രകാശനം ചെയ്ത് പ്രോഗ്രാം കമ്മിറ്റിക്ക് കൈമാറി. അതിനുശേഷം കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രായ ക്രമമനുസരിച്ച് വിവിധ കായിക മത്സരങ്ങൾ പല വേദികളിലായി അരങ്ങേറി.

കെന്റ് ഫുട്ബോൾ ലീഗിലെ വിവിധ ക്ലബ്ബുകളിൽ കളിക്കുന്ന ആഷ്ഫോഡ് മലയാളി അസോസിയേഷനിലെ കൗമാരക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫുട്ബോൾ മത്സരത്തോടെ കൂടി കായികമേള ആരംഭിച്ചു. കൗൺസിലർ ജോർജ്ജ് കുവാരി മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളെ പരിചയപ്പെട്ടു. പ്രസ്തുത മത്സരം ദർശിക്കുവാൻ സ്വദേശികളും വിദേശികളുമടക്കം അനവധി ആളുകൾ പവലിയനിൽ സന്നിഹിതരായിരുന്നു. നാട്ടിൽനിന്ന് കടന്നുവന്ന മാതാപിതാക്കളുടെ നടത്ത മത്സരം ലെമൺ ആൻഡ് സ്പൂൺ റേസ് എന്നിവ കാണികളിൽ കൗതുകമുണർത്തി. സാം ചീരൻ, ജോജി കോട്ടക്കൽ ആൻഡ് എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഉച്ചഭക്ഷണവും സജി കുമാറും ജോസ് കണ്ണൂർ ഒരുക്കിയ നാടൻ നാരങ്ങാവെള്ളവും മുതിർന്നവർക്കും കുട്ടികൾക്കും വേറിട്ട അനുഭവമായിരുന്നു കാണികൾക്കും മത്സരാർത്ഥികൾക്കും ആയി അസോസിയേഷൻ തയ്യാറാക്കിയ ഫുഡ് സ്റ്റാൾന് ലിൻസി അജിത്ത് , അക്സ സാം, സ്നേഹ അജിത്ത്, ഡോക്ടർ റിതേഷ് എന്നിവർ നേതൃത്വം നൽകി.

മുതിർന്നവരുടെ ഫുട്ബോൾ ക്രിക്കറ്റ് ചെസ്സ് കാരംസ് ചീട്ടുകളി എന്നീ മത്സരങ്ങളുടെ തീയതി പുറകെ അറിയിക്കുന്നതാണ് സ്പോർട്സ് കമ്മിറ്റി അറിയിച്ചു കാണികൾക്ക് കായികമേള സൗകര്യപ്രദമായ വീക്ഷിക്കുവാൻ ശീതളിമ ഉള്ള വിശ്രമകേന്ദ്രം നിശാന്തും ഷിബു വർഗീസും ചേർന്ന് ഒരുക്കി.

ആഷാഡ മലയാളി അസോസിയേഷന്റെ പതിനഞ്ചാമത് കായികമേള മുൻവർഷങ്ങളേക്കാൾ മികച്ചതും ജനകീയമാക്കിയ അംഗങ്ങൾക്കും മത്സരങ്ങൾ നിയന്ത്രിച്ച രാജീവ് തോമസ്, മനോജ് ജോൺസൺ, സോനു സിറിയക്, ജോൺസൺ തോമസ്, സൗമ്യ ജിബി, ട്രീസ സുബിൻഎന്നിവർക്കും വിദേശികളായ കാണികൾക്കും അസോസിയേഷൻ സെക്രട്ടറി ജോജി കോട്ടക്കൽ നന്ദി പ്രകാശിപ്പിച്ചു.

ഈ വർഷത്തെ ഇന്ത്യൻ സ്വാതന്ത്രദിനാഘോഷം ഓഗസ്റ്റ് മാസം പതിനാറാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വില്ലെസ്ബോറോ ഹാളിൽ വച്ച് വിവിധ കലാപരിപാടികളോടെ ആഘോഷമായി സംഘടിപ്പിക്കുമെന്ന് ട്രഷറർ ജോസ് കണ്ണൂക്കാടൻ അറിയിച്ചു.

പൂരം 2019

ഗൃഹാതുര സ്മരണകൾ നിറയുന്ന തിരുവോണത്തെ വരവേൽക്കാൻ ആഷ്‌ഫോഡ് മലയാളി അസോസിയേഷൻ ഒരുക്കങ്ങളാരംഭിച്ചു. നിറപറയും നിലവിളക്കും സാക്ഷിയാക്കി കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനായ ആഷ്‌ഫോഡ് മലയാളി അസോസിയേഷൻ സെപ്റ്റംബർ ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച ഓണം അതിവിശാലമായ ആഘോഷിക്കുന്നു സമൃദ്ധമായ ഓണ സദ്യക്ക് ശേഷം പൂരം2019ന് തിരിതെളിയും കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം സാംസ്കാരിക ഘോഷയാത്ര വടംവലി മത്സരം പാസ്പോർട്ട് മലയാളി അസോസിയേഷൻ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

 

 

 

 

 

 

 

 

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles