ലണ്ടന്‍: മാരത്തോണ്‍ ചരിത്രത്തില്‍ 6 മേജര്‍ മാരത്തോണ്‍ കുറഞ്ഞ കാലയളവില്‍ പൂര്‍ത്തിയാക്കിയ ആദ്യ മലയാളിയായ ശ്രീ അശോക് കുമാറിനെ ഈ വരുന്ന ഡിസംബര്‍ 2ന് ക്രോയ്ഡോണിലെ മലയാളി സമൂഹം ആദരിക്കുന്നു. ഇന്നേവരെ മലയാളികള്‍ കടന്നുചെല്ലാതിരുന്ന ഈ മേഖലയിലും ഒരുമലയാളിസാന്നിധ്യം നമ്മുക്കഭിമാനിക്കാവുന്നതാണ്. ലോകത്തില്‍ തന്നെ 6 മേജര്‍ മാരത്തോണ്‍ പൂര്‍ത്തീകരിച്ച 916 പേരില്‍ 5 ഇന്ത്യക്കാര്‍ മാത്രമാണുള്ളത്. അതില്‍ ആറാമതായി എത്തുന്നത് ഒരുമലയാളി സാന്നിദ്ധ്യവും.

2014 ല്‍ ലണ്ടന്‍ മരത്തോണില്‍ ഓടിതുടക്കം കുറിച്ച അദ്ദേഹം ഇതിനോടകം ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ബെര്‍ലിന്‍, ടോക്കിയോ, ചിക്കാഗോ എന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാജ്യാന്തര തലത്തില്‍ മാരത്തോണില്‍ പങ്കെടുത്തു. സില്‍വര്‍ സ്റ്റാന്‍, ഗ്രേറ്റ് നോര്‍ത്ത് റണ്‍(2) എന്നി ഹാഫ് മരത്തോണിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ കുറെ കാലമായി ക്രോയ്ഡോണിലെ കലാസാംസ്‌കാരിക മേഖലയിലും ശ്രീ അശോക് കുമാറിന്റെ സാന്നിധ്യം വളരെ വലുതാണ്.

ക്രോയ്‌ഡോണിലെ HMRC യില്‍ Inspector of Tax ആയി ഔദ്യോഗിക ജീവിതം നയിക്കുന്നതിനോടൊപ്പം തന്നെ. Action Against Hunger എന്ന ചാരിറ്റി പ്രവര്‍ത്തനത്തിനും അദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്. തന്റെ മാരത്തോണ്‍ ഓട്ടത്തില്‍ നിന്നും ലഭിച്ച 15000 പൗണ്ട് ഈ പ്രവര്‍ത്തനത്തിനായ് ചിലവഴിച്ചു. ഈ വരുന്ന ശനിയാഴ്ച ലാന്‍ഫ്രാങ്ക് സ്‌കൂളില്‍ വെച്ചു നടക്കുന്ന പൊതുചടങ്ങില്‍ ക്രോയ്ഡോണിലെ മലയാളി കൂട്ടായ്മകള്‍ ഒന്നു ചേര്‍ന്നാണ് അദ്ദേഹത്തെ ആദരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി

Prem: 07578314452, ടലയമേെശമി: 07830819151, Vivek: 07521318193, Rajagopal: 07979780765

Venue: Lanfranc School, Mitcham Road, Croydon, CR9 3AS

Date: 2-12-207

Time: 6:30 Pm