'അഥേനീയം അക്ഷര ഗ്രന്ഥാലയം' യുകെ മലയാളിയുടെ ആദ്യ ഓണ്‍ലൈന്‍ വായനശാല, ഓണത്തിന് സാഹിത്യ രചനാ ശില്പശാല സംഘടിപ്പിക്കുന്നു.

‘അഥേനീയം അക്ഷര ഗ്രന്ഥാലയം’ യുകെ മലയാളിയുടെ ആദ്യ ഓണ്‍ലൈന്‍ വായനശാല, ഓണത്തിന് സാഹിത്യ രചനാ ശില്പശാല സംഘടിപ്പിക്കുന്നു.

ചാനലുകളുടെയും ഇലക്ട്രോണിക് മാധ്യമങ്ങളുടെയും സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളുടെയും കടന്നുകയറ്റം വായനാ ശീലത്തെ ഇല്ലാതാക്കി കൊണ്ടിരിക്കുന്ന ഈ കാലത്ത് നല്ല വായനയ്ക്കുള്ള സൗകര്യമൊരുക്കി, അതിനുള്ള ബുക്കുകളെയും ആനുകാലികങ്ങളെയും പരിചയപ്പെടുത്താന്‍ മലയാളികള്‍ക്കായി ഒരു ഓണ്‍ലൈന്‍ വായനശാല തുറക്കുക എന്ന ആശയം വഴി ആരംഭിച്ചതാണ് ‘അഥേനീയം അക്ഷര ഗ്രന്ഥാലയം’.

സംസ്‌കാരത്തിന്‍റെ, പ്രകൃതിയുടെ, അദ്ധ്വാനത്തിന്‍റെ ഒരുമയുടെ കലകളുടെ, സര്‍വ്വോപരി മനസ്സിന്റെയും ശരീരത്തിന്റെയും നിറവാര്‍ന്ന ഓണം വരവായി. പൂത്തുമ്പികളും പൂവിളികളും നിറഞ്ഞ ഈ ഓണക്കാലത്ത് ‘അഥേനീയം അക്ഷര ഗ്രന്ഥാലയം’ പ്രമുഖ പ്രസാധകരായ കോട്ടയം DC Booksന്റെ സഹകരണത്തോടെ നടത്തുന്ന ‘സാഹിത്യ രചനാ ശില്‍പ്പശാലയിലേക്ക്’ കൃതികള്‍ ക്ഷണിക്കുന്നു. കവിതാരചനയിലും കഥാരചനയിലും ആണ് കൃതികള്‍ ക്ഷണിക്കുന്നത്.

ഇത് ഒരു മല്‍സരമായിട്ടല്ല നടത്തുന്നത്. മികച്ച കൃതികള്‍ കണ്ടെത്തുക അതിനു ഉപഹാരം നല്കുക എന്നുള്ളതാണ് രീതി. നിങ്ങളുടെ സാഹിത്യ വാസനയെ തേച്ച് മിനുക്കിയെടുക്കുവാന്‍ അക്ഷരഗ്രന്ഥാലയം നടത്തുന്ന ഒരു എളിയ കാല്‍വെയ്പ്പ്.

നിബന്ധനകള്‍:

മുന്‍പ് പ്രസിദ്ധീകരിക്കാത്ത രചനകളാണ് പരിഗണിക്കുക. വിഷയം എന്തുമാവാം. ഒരാള്‍ക്ക് ഒരു വിഭാഗത്തില്‍ ഒരു രചന മാത്രമേ അയക്കുവാന്‍ പാടുള്ളൂ. രചനകള്‍ മലയാളത്തില്‍ റ്റൈപ്പ് ചെയ്തതായിരിക്കണം. യൂണിക്കോഡ് ഫോണ്ടുകളില്‍ റ്റൈപ്പ് ചെയ്തവയാണ് അഭികാമ്യം. 5 പേജില്‍ കവിയാത്ത (500 വാക്ക്) കഥയും 40 വരിയില്‍ കവിയാത്ത കവിതയുമാണ് ക്ഷണിക്കുന്നത്.

ag2ലഭിക്കുന്ന കൃതികള്‍ സാഹിത്യമേഖലയിലെ പ്രമുഖര്‍ വിലയിരുത്തും. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച കൃതികള്‍ക്ക് DC Booksന്റെ ഓണ ഉപഹാരം ലഭിക്കുന്നതാണ്. യുകെയിലുള്ള മലയാളികള്‍ക്ക് വേണ്ടിയാണ് ഈ സാഹിത്യ രചനാ ശില്‍പ്പശാല നടത്തുന്നത് എന്നു ഓര്‍മ്മിപ്പിക്കട്ടെ. കൃതികള്‍ കിട്ടേണ്ട അവസാന തീയതി 2015 സെപ്റ്റംബര്‍ 6. അയക്കേണ്ട വിലാസം ukvayanasala@gmail.com

എന്തുകൊണ്ടാണ് അക്ഷര ഗ്രന്ഥാലയം ഇങ്ങനെയൊരു സാഹിത്യ രചന ശില്‍പ്പശാല സംഘടിപ്പിക്കുന്നത്?

എഴുത്ത് എല്ലാവരിലും ഉള്ള ഒരു കഴിവാണ്. അത് സ്വയം തിരിച്ചറിഞ്ഞ് തേച്ചു മിനുക്കി പൂര്‍ണ്ണമായ നിലയില്‍ കൊണ്ടുവരേണ്ടത് ഓരോ ആളുടെയും കടമയാണ്. അതിനു എഴുത്തിനെ സ്‌നേഹിക്കുകയും അല്പ്പം സമര്‍പ്പണം നല്കുകയും ആണ് വേണ്ടത്. ഓരോ വ്യക്തിക്കും ഒരു ഇരിപ്പിടം ഉള്ള മേഖല ആണ് സാഹിത്യ രചന. അവിടെ സ്വപ്രയത്‌നം കൊണ്ട് എത്തിച്ചേരുക എന്നതാണ് ആവശ്യം. ഇവിടെയാണ് അക്ഷരഗ്രന്ഥാലയം നടത്തുന്ന ഈ സാഹിത്യ രചനാ ശില്‍പ്പശാലയുടെ പ്രസക്തിയും. ജീവിതാനുഭവങ്ങളാണ് എഴുത്തുകാരനെ സൃഷ്ടിക്കുന്നത്. ബാഹ്യവും ആന്തരികവുമായ അനുഭവങ്ങളാണ് എഴുത്തായി പലപ്പോഴും പരിണമിക്കുന്നത്. അതിനായി ഓരോ എഴുത്തുകാരനോ എഴുത്ത്കാരിയോ എഴുത്തില്‍ സ്വന്തം ശൈലികള്‍ കണ്ടെത്തുകയും തന്ത്രങ്ങള്‍ പ്രയോഗിക്കുകയും ചെയ്യണം. ജീവിതവൃത്തി എന്തായാലും വാക്കുകളുടെ മോഹവലയത്തില്‍ വീണ് സര്‍ഗ സാഹിത്യ രചന ഹൃദയ താളമാക്കിയവര്‍ക്ക് ഈ സാഹിത്യ രചനാ ശില്പശാല ഒരു പുത്തന്‍ അനുഭവമായിരിക്കും.

എന്താണ് അഥേനീയം അക്ഷര ഗ്രന്ഥാലയം?

ആധുനിക വിവര ശാസ്ത്ര സാങ്കേതികതയിലൂടെ വളര്‍ന്ന് പന്തലിച്ച ഡിജിറ്റല്‍ യുഗത്തിന്റെ ഈ കാലത്ത് തിരക്കുകളുടെ തിരത്തള്ളലില്‍ ഉറകെട്ട് പോകുന്ന മലയാളിയുടെ വായനാശീലവും സാഹിത്യവാസനയും രചനാ വൈഭവവും വീണ്ടും ഉയര്‍ത്തിക്കൊണ്ട് വരുവാനാണ് ‘അഥേനീയം അക്ഷരഗ്രന്ഥാലയം’ എന്ന ഓണ്‍ലൈന്‍ വായനശാല എന്ന ആശയത്തിന് രൂപം കൊടുത്തത്. ഒരുകാലത്ത് നമ്മളെയെല്ലാം അറിവിന്റെയും സംസ്‌കാരത്തിന്റെയും സംസ്‌കൃതിയുടെയും ലോകത്തേക്ക് കൈപിടിച്ച് നടത്തിയ ഗ്രാമീണ വായനശാലയുടെ പൈതൃകം ഈ തലമുറയ്ക്കും വരും തലമുറയ്ക്കും പകര്‍ന്ന് കൊടുക്കുക പുതിയതും പഴയതുമായ സാഹിത്യ കൃതികളെയും, മറ്റും പ്രസിദ്ധീകരണങ്ങളെയും പ്രവാസികളും സ്വദേശികളുമായ മലയാളികള്‍ക്ക് പരിചയപ്പെടുത്തുക സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുക എന്നുള്ളതുമാണ് ഈ പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.

അഥേനീയം അക്ഷര ഗ്രന്ഥാലയം ഫെയ്‌സ്ബുക്ക് പേജ് https://www.facebook.com/groups/1464857217130870/

പ്രമുഖ പ്രസാധകരായ DC ബുക്‌സിന്റെയും കറന്റ് ബുക്‌സിന്റെയും മാനേജിങ് ഡയറക്റ്ററായ രവി ഡീ സീയാണ് ഈ ഓണ്‍ലൈന്‍ ലൈബ്രറിക്ക് ‘അക്ഷര ഗ്രന്ഥാലയം’ എന്ന പേര് നിര്‍ദ്ദേശിച്ചത്. യുകെ സാഹിത്യമേഖലയിലെ പ്രമുഖനായ മുരുകേഷ് പനയറ ഉദ്ഘാടനം ചെയ്ത അഥേനീയം അക്ഷര ഗ്രന്ഥാലയത്തില്‍ അനവധി ആളുകള്‍ ഇതിനകം പങ്കുകാരായി.

ag1

എങ്ങനെ ഇത് പ്രവര്‍ത്തിക്കുന്നു?

വളരെ ലളിതമാണ് ഇതിന്റെ പ്രവര്‍ത്തനം. തങ്ങളുടെ കൈവശമുള്ളത്തും മറ്റുള്ളവര്‍ക്ക് വായിക്കുവാന്‍ കൊടുക്കാന്‍ താല്‍പ്പര്യമുള്ളതുമായ സാഹിത്യ കൃതികള്‍ അഥേനീയം അക്ഷര ഗ്രന്ഥാലയം ഫെയ്‌സ്ബുക്ക് പേജില്‍ നിങ്ങള്‍ പോസ്റ്റു ചെയ്യുക. അങ്ങനെ ബുക്കുകളുടെ ഒരു ഓണ്‍ലൈന്‍ ഇണ്ടെക്‌സ് ഉണ്ടാക്കുന്നു. ബുക്കുകള്‍ വായിക്കുവാന്‍ താല്‍പ്പര്യമുള്ള സാഹിത്യസ്‌നേഹികള്‍ അതാത് വ്യക്തികളെ സമീപിക്കുന്നു. ഇവിടെ ‘അഥേനീയം അക്ഷരഗ്രന്ഥാലയം’ ഒരു മാധ്യമമായി വര്‍ത്തിക്കുക മാത്രമേയുള്ളൂ.

വായനയെയും സാഹിത്യവാസനയെയും കൂടുതല്‍ ജനകീയമാക്കുവാനുള്ള ഈ പ്രവര്‍ത്തനത്തില്‍ പങ്കുകാരകുവാന്‍ എല്ലാവരെയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു. ukvayanasala@gmail.com

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,585

More Latest News

സ്വിമ്മിങ് പൂളിൽ വീണ് മലയാളി സഹോദരങ്ങൾ മരിച്ചു 

രണ്ട് മലയാളി കുരുന്നുകൾ ഉൾപ്പെടെ മൂന്ന് കുട്ടികൾ സ്വിമ്മിങ് പൂളിൽ വീണ് മുങ്ങി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസിന്റെ മക്കളായ ഷമാസ് (7), ഷൗഫാൻ (6 ), ഗുജറാത്ത്‌ സ്വദേശിയുടെ മകൻ ഹാർട്ട് (6 )എന്നിവരാണ് മരിച്ചത്. ഇന്ന് പ്രാദേശിക സമയം അഞ്ച് മണിയോടുകൂടിയാണ് പ്രവാസി മലയാളികളെ നടുക്കിയ മരണം ഉണ്ടായത്. കുറച്ചുകാലമായി ഉപയോഗിക്കാതെ കിടന്ന സ്വിമ്മിങ് പൂളിൽ

അഭിഭാഷക ജോലി മടുത്തു; പകരം ഈ യുവതി കണ്ടെത്തിയ ജോലി കേള്‍ക്കണോ ?

ചെയ്തുകൊണ്ടിരിക്കുന്ന ജാലി ഉപേക്ഷിച്ച് മറ്റൊരു ജോലി തേടിപ്പോകുന്നത് മനുഷ്യര്‍ക്കിടയില്‍ സാധാരണമാണ്. ബ്രസീലുകാരി ക്ലൗഡിയ ഡി മാര്‍ചി എന്ന യുവതി അഭിഭാഷക ജോലി ഉപേക്ഷിച്ച് പകരം കണ്ടെത്തിയ ജോലി ഏവരെയും മൂക്കത്ത് വിരല്‍ വയ്പ്പിക്കും. ഭരണഘടനാ നിയമങ്ങളില്‍ പ്രാവീണ്യമുള്ള ക്ലൗഡിയ ഇപ്പോള്‍ ചെയ്യുന്ന ജോലി അഭിസാരികയുടെ ജോലിയാണ്.

സെക്‌സി ദുര്‍ഗ്ഗ റിലീസിനു മമ്പേ എനിക്കു ഒരുപാട് അശ്ലീല സന്ദേശങ്ങളും വീഡിയോകളും കിട്ടുന്നു;സെക്‌സി ദുര്‍ഗ്ഗയില്‍

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ്ഗ റിലീസിനു മമ്പേ വിവാദത്തില്‍ പെട്ട ചിത്രമായിരുന്നു. ബോപാല്‍ സ്വദേശി രാജശ്രീ ദേശ്പാണ്ഡെയാണു ചിത്രത്തിന്റെ കേന്ദ്ര കഥാപത്രമായ ദുര്‍ഗ്ഗയെ അവതരിപ്പിക്കുന്നത്. ആ സിനിമ ചെയ്തതു മുതല്‍ താന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണു രാജശ്രീ പറയുന്നത്.

വലതു കൈയ്യില്ലാതെ ജനിച്ച കുഞ്ഞിനെ സ്വീകരിക്കാന്‍ മടിച്ച് പിതാവ് ; ഒടുവില്‍ കുഞ്ഞിനെ ഏറ്റെടുക്കാന്‍

വലതു കൈയ്യില്ലാതെ ജനിച്ച നവജാത ശിശുവിനെ സ്വീകരിക്കാന്‍ കുട്ടിയുടെ പിതാവ് വിസമ്മതിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചത് എസ്‌ഐയുടെ ഇടപെടല്‍.

കേരളത്തിൽ നിന്നും വീണ്ടും ഒരു രാഷ്ട്രപതിയോ ? മോദിയുടെ മനസില്‍ മെട്രോമാനും; നിയമസഭാ

ലോക്സഭാ, രാജ്യസഭാ അംഗങ്ങളും സംസ്ഥാനങ്ങളിലെ എം.എല്‍.എമാരും വോട്ട്ചെയ്താണു രാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. ഇതുപ്രകാരം 4,120 എം.എല്‍.എമാരും 776 എം.പിമാരും ഉള്‍പ്പെടെ 4,896പേരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഇലക്ടറല്‍ കോളജിലുണ്ടാവുക. ജനസംഖ്യാനുപാതികമായി പരിഗണിച്ചു പത്തുലക്ഷത്തോളം ഇലക്ടറല്‍ വോട്ടുകളാണ് ആകെയുള്ളത്. ഒരു എം.പിയുടെ വോട്ടിന് 708 വോട്ടുകളുടെ മൂല്യമുണ്ടാവും. എം.എല്‍.എമാരുടെ വോട്ടുകള്‍ക്ക് അവരുടെ സംസ്ഥാനങ്ങളിലെ ജനസംഖ്യാനുപാതികമാവും മൂല്യം. വിജയിക്കാന്‍ 5,49,001 വോട്ടുകളാണ് ലഭിക്കേണ്ടത്. 338 എം.പിമാരുടെയും 1126 എം.എല്‍.എമാരുടെയും ശക്തിയാണ് ഇപ്പോള്‍ ബി.ജെ.പിക്കുള്ളത്.

പിസി ജോർജ് എംഎൽഎ ക്യാന്റീന്‍ ജീവനക്കാരന്റെ മുഖത്തടിച്ചു; പരാതിയുമായി ജീവനക്കാരൻ നിയമസഭ സെക്രട്ടേറിയറ്റിൽ

പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് എംഎല്‍എ ഹോസ്റ്റലിലെ ജീവനക്കാരന്‍റെ മുഖത്തടിച്ചു. എംഎല്‍എ ഹോസ്റ്റലിലെ ക്യാന്റീന്‍ ജീവനക്കാരനാണ് രംഗത്തെത്തിയത്. ഹോസ്റ്റലിലെ ക്യാന്റീനില്‍ എത്തിയ പി.സി ജോര്‍ജ് എംഎല്‍എയ്ക്ക് ഊണ് നല്‍കാന്‍ വൈകിയതിന് തന്നെ മര്‍ദിച്ചെന്നാണ് കഫേ കുടുംബശ്രീ ജീവനക്കാരനായ മനു നല്‍കിയ പരാതി.

വീണ്ടും വിവാദത്തിന് തിരികൊളുത്തി പല്ലിശ്ശേരിയുടെ ലേഖനം; നടിയെ ആക്രമിച്ചത് സൂപ്പര്‍സ്റ്റാര്‍ തന്നെ, കാരണവും സൂപ്പർതാരത്തിന്റെ

ഇങ്ങനെ പലപ്പോഴും നടനും നടന്റെ ആളുകളും ഇരയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എല്ലാം എഴുതി തരാന്‍ തയ്യാറാണെന്നും അത് നടന്റെ മുന്‍ഭാര്യയുടെ പേരിലേ എഴുതി നല്‍കൂവെന്നും ഇര വെളിപ്പെടുത്തി. അന്നുമുതല്‍ വൈരാഗ്യ ബുദ്ധിയോടെ എല്ലാ രേഖകളും എങ്ങനെയെങ്കിലും പിടിച്ചു വാങ്ങണമെന്ന ചിന്തയിലായിരുന്നു. ഇരയെ കുടുക്കാനും രേഖകള്‍ സ്വന്തം പേരിലോ രണ്ടാം ഭാര്യയുടെ പേരിലോ മാറ്റാനും ശ്രമം തുടര്‍ന്നു. അതിന് ക്വട്ടേഷന്‍ നല്‍കിയത് പള്‍സര്‍ സുനിക്കായിരുന്നു. ഇരയുടെ വിവാഹം മുടങ്ങുന്ന തരത്തിലും പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നതായാണ് അറിയുന്നത്. അവസരം കിട്ടിയപ്പോള്‍ പള്‍സര്‍ സുനി അത് ശരിക്കും മുതലാക്കി.

സിനിമാ ചിത്രീകരണത്തിനിടെ തടാകത്തിൽ വീണു മരിച്ച നടൻമാരുടെ പ്രേതത്തെ കണ്ടെന്നു നാട്ടുകാർ; ത്രികാലങ്ങളിൽ തടാകത്തിൽ

സിനിമാ ചിത്രീകരണത്തിനിടെ തടാകത്തിൽ വീണു മരിച്ച നടൻമാരുടെ പ്രേതസാന്നിധ്യം ഇപ്പോഴും ആ തടാകക്കരയിലുണ്ടെന്നു പ്രദേശവാസികൾ. നടൻമാരുടെ പ്രേതത്തെ കണ്ടെന്നു നാട്ടുകാർ അവകാശപ്പെട്ടു. മരിച്ച അനിൽ, ഉദയ് എന്നീ നടൻമാരുടെ പ്രേതങ്ങൾ ഇപ്പോഴും ആ തടാകക്കരയിൽ അലഞ്ഞു നടക്കുന്നുണ്ടെന്നാണ് നാട്ടുകാർ അവകാശപ്പെടുന്നത്.

തമിഴ്നാട്ടിൽ ഫിഷിങ് ബോട്ടിൽ കടൽ കാണാൻ പോയ ഒന്‍പത് സഞ്ചാരികൾ മുങ്ങി

തമിഴ്നാട്ടിലെ തിരിച്ചെന്തുരില്‍ കടലില്‍ വള്ളം മുങ്ങി ഒന്‍പത് പേര്‍ മരിച്ചു. മത്സ്യത്തൊഴിലാളികളുടെ വള്ളത്തില്‍ കടല്‍ കാണാന്‍ പോയ വിനോദ സഞ്ചാരികളാണ് മരിച്ചത്. സംഘത്തില്‍ 20 പേരാണ് ഉണ്ടായിരുന്നു. രണ്ട് കുട്ടികളടക്കം ഏഴ് പേരെ രക്ഷപെടുത്തി. നാല് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.

യുഎഇയിൽ കനത്ത മഴ; മലയാളികളുടെ മഴകാഴ്ചകൾക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ

രാജ്യത്ത് ഇന്ന് പ്രഭാതം മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. പെയ്യാൻ മടിച്ചു നിന്ന മഴ ഉച്ചയോടെ എമിറേറ്റുകളിൽ പലഭാഗങ്ങളിലും തിമർത്തു പെയ്തു. ചാറ്റൽ മഴയായി ചിലയിടത്ത് പെയ്തപ്പോൾ മറ്റിടങ്ങളിൽ മഴ ശക്തിയാർജിച്ചു. കാറ്റും ഇടിയും അകമ്പടിയായാണ് ചിലയിടങ്ങളിൽ മഴപെയ്തത്. കുട്ടികളടക്കമുള്ള കുടുംബം മഴ ആസ്വദിക്കൻ പുറത്തിറങ്ങി. ഫുജൈറയിൽ മലമുകളിൽ നിന്നു വെള്ളം താഴേക്ക് ഒഴുകിയിറങ്ങുന്ന കാഴ്‌ച കാണാൻ ആളുകൾ തടിച്ചുകൂടി. മഴവിടാത്ത മൂടിക്കെട്ടിയ അന്തരീക്ഷം എമിറേറ്റുകളെ തണുപ്പിലേക്ക് താഴ്ത്തി. ഇന്നലെയും മിക്കയിടത്തും മഴ പെയ്തിരുന്നു.

ടൂറിസ്റ്റുകള്‍ മദ്യം നല്‍കുന്നു; ബഹാമാസിലെ നീന്തുന്ന പന്നികള്‍ ചത്തൊടുങ്ങുന്നു

ബഹാമാസ്: ബഹാമാസിലെ പ്രശസ്തമായ നീന്തുന്ന പന്നികള്‍ വ്യപകമായി ചാകുന്നതായി റിപ്പോര്‍ട്ട്. വിനോദസഞ്ചാരികള്‍ ഇവയ്ക്ക് ബിയറും റമ്മും നല്‍കുന്നതാണ് കാരണം. രാജ്യത്തെ എക്‌സുമ കേയയ്‌സ് എന്ന പ്രദേശത്ത് ഏഴ് പന്നികളെ ചത്ത നിലയില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഈ പന്നികള്‍ക്ക് ആഹാരമുള്‍പ്പെടെ നല്‍കുന്നതില്‍ നിന്ന് സഞ്ചാരികളെ വിലക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും വിവരമുണ്ട്.

നാട്കടത്തല്‍ പാര്‍ലമെന്റിലും ചര്‍ച്ചയായി; ശ്രീലങ്കന്‍ വിദ്യാര്‍ത്ഥിനിയെ തിരിച്ചയക്കാനുള്ള തീരുമാനം അവസാന നിമിഷം മാറ്റി

ലണ്ടന്‍: എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ശ്രീലങ്കന്‍ വംശജയെ തിരിച്ചയക്കാനുള്ള തീരുമാനം അവസാന നിമിഷം ഹോം ഓഫീസ് മാറ്റി. ചൊവ്വാഴ്ച രാവിലെ വിമാനത്തില്‍ കയറാനിരിക്കെയാണ് തീരുമാനം മാറ്റിയതായുള്ള വിവരം ലഭിച്ചത്. ബാംഗോര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ശിരോമിണി സഗ്ദുണരാജയെയാണ് പഠനം പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ നാട് കടത്താന്‍ ഹോം ഓഫീസ് തീരുമാനിച്ചത്.

അടുത്ത വര്‍ഷം രണ്ട് സഞ്ചാരികളെ ചന്ദ്രനിലെത്തിക്കുമെന്ന് സ്‌പേസ് എക്‌സ്

ലണ്ടന്‍: രണ്ട് സഞ്ചാരികളെ അടുത്ത വര്‍ഷം ചന്ദ്രനിലെത്തിക്കുമെന്ന സ്‌പേസ് എക്‌സ്. ചൊവ്വയിലേക്ക് സഞ്ചാരികളെ എത്തിക്കാനായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എലോണ്‍ മസ്‌കിന്റെ കമ്പനിയാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് പ്രാവര്‍ത്തികമായാല്‍ ബഹിരാകാശ ടൂറിസം രംഗത്ത് സ്വകാര്യ മേഖലയിലെ ആദ്യ കാല്‍വെയ്പ് എന്ന് വിശേഷിപ്പിക്കാവുന്ന നേട്ടമായിരിക്കും. അര നൂറ്റാണ്ട് മുമ്പ് നടന്ന അപ്പോളോ ദൗത്യമാണ് ചന്ദ്രനിലേക്കുള്ള അവസാന പര്യവേക്ഷണ യാത്ര. വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് വിക്ഷേപിച്ച് കമ്പനി ചരിത്രം സൃഷ്ടിച്ചിരുന്നു.

സേവനം യുകെയുടെ എയ്ൽസ്ബറി കുടുംബ യൂണിറ്റ് അംഗമായ അനീഷ്‌ ശശിയുടെ മാതാവ് നിര്യാതയായി 

എയ്ൽസ്ബറി: സേവനം യുകെയുടെ എയ്ൽസ്ബറി കുടുംബ യൂണിറ്റ് അംഗമായ അനീഷ്‌ ശശിയുടെ മാതാവ് കെ.കെ. വിജയകുമാരി (60) നിര്യാതയായി. കോട്ടയം പള്ളം ചിറക്കര വീട്ടിൽ പി.വി. ശശിയാണ് ഭർത്താവ്. അനീഷ്‌ (എയ്ൽസ്ബറി, ലണ്ടൻ), അനിത (നാഗമ്പടം, കോട്ടയം) എന്നിവരാണ് മക്കൾ. സംസ്കാരം ബുധനാഴ്ച(1/3 /17) വീട്ടുവളപ്പിൽ വച്ച് നടക്കും. പരേതയുടെ നിര്യാണത്തിൽ സേവനം യുകെയുടെ ആദരാഞ്ജലികൾ.

മക്കളെ കാണാനെത്തിയ പെരുമ്പാവൂര്‍ സ്വദേശിയായ പിതാവ് ഗ്ലോസ്‌റ്റെര്‍ഷെയറില്‍ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു

ട്വീക്‌സ് ബറി : ഗ്ലോസ്‌റ്റര്‍ഷെയറിലെ ട്വീക്‌സ് ബറിയില്‍ നാട്ടില്‍ നിന്ന് മക്കളെ കാണാനെത്തിയ പിതാവ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. മരണമടഞ്ഞത് പെരുമ്പാവൂര്‍ ഓടക്കാലി ഉദയകവല സ്വദേശി മേയ്ക്കമാലില്‍ എം റ്റി ജോര്‍ജ്ജ്(64) ആണ്. ഹൃദയസ്തംഭനം ഉണ്ടായി ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജോര്‍ജ്ജിന്റെ നില വഷളാവുകയും ഇന്നലെ വൈകുന്നേരത്തോടെ മരണം

ഓസ്‌കറില്‍ ‘മൂണ്‍ലൈറ്റ്’ മികച്ച ചിത്രം; ആറ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ഡാമിയന്‍ ചസെല്‍ ചിത്രം ‘ലാ

2017 ഓസ്‌കറില്‍ പ്രതീക്ഷിച്ചിരുന്നതുപോലെ മികച്ച പ്രകടനം നടത്തി ഡാമിയന്‍ ചസെല്‍ സംവിധാനം ചെയ്ത മ്യൂസിക്കല്‍ റൊമാന്റിക് കോമഡി 'ലാ ലാ ലാന്‍ഡ്'. മികച്ച നടിയും സംവിധായകനും ഛായാഗ്രഹണവുമടക്കം ആറ് പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബിലും ചിത്രം മികച്ച പ്രകടനം നടത്തിയിരുന്നു. ബാരി ജെങ്കിന്‍സ് സംവിധാനം ചെയ്ത 'മൂണ്‍ലൈറ്റ്' ആണ് മികച്ച ചിത്രം
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.