ചരിത്രമുറങ്ങുന്ന വീഥികളിലൂടെ - ആതന്‍സ് യാത്ര രണ്ടാം ഭാഗം

ചരിത്രമുറങ്ങുന്ന വീഥികളിലൂടെ – ആതന്‍സ് യാത്ര രണ്ടാം ഭാഗം

ടോം ജോസ് തടിയംപാട്, ജോസ് മാത്യു

ഭാഗം – 2

രാവിലെ തന്നെ ഞങ്ങള്‍ താമസിച്ച അപ്പോളോ ഹോട്ടലില്‍ നിന്നും ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിനു ശേഷം സിറ്റി കാണിക്കുന്ന ബസിന്റെ ടിക്കെറ്റ് എടുത്തു. ഞങ്ങള്‍ ബസ് കയറാന്‍ നില്‍ക്കുന്ന സ്ഥലത്ത് ടൂറിസ്റ്റ്കളെ സഹായിക്കാന്‍ നില്‍ക്കുന്ന യവനസുന്ദരിയോട് വിവരങ്ങള്‍ തിരക്കുന്നതിനിടയില്‍ പുതിയതായി വന്ന ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിനു ശേഷം എന്തുമാറ്റമാണ് അനുഭാപ്പെടുന്നത് എന്ന ചോദൃത്തിനു ഒരു മാറ്റവും അനുഭവപ്പെടുന്നില്ല എന്നായിരുന്നു മറുപടി. അവിടെ നിന്നും, ഞങ്ങള്‍ ബസില്‍ കയറി. വിവിധ ഭാഷകളില്‍, ബസ് പോകുന്ന സ്ഥലങ്ങളെ പറ്റിയുള്ള വിവരണങ്ങള്‍ ഈയര്‍ ഫോണില്‍ കേള്‍ക്കാം നമുക്ക് വേണ്ട ഭാഷ തിരഞ്ഞെടുത്താല്‍ മതി, പോകുന്ന വഴിയില്‍ കണ്ട റോഡുകളുടെയും ഹോട്ടലുകളുടെയും ഒക്കെ പേരുകള്‍ പഴയ ഗ്രീക്ക് ദൈവങ്ങളായ അപ്പോളോ , അക്കിലസ്, അഥീനിയ, സിയുസ് എന്നിങ്ങനെ പോകുന്നു.

ബസ് ആതന്‍സ് പട്ടണത്തിലെ ഒട്ടേറെ ചരിത്ര സ്മാരകങ്ങള്‍ ചുറ്റിക്കറങ്ങി ചരിത്രത്തിലെ ഏറ്റവും വലിയ തിരുശേഷിപ്പുകളില്‍ ഒന്നായ ആക്രോപൊളിസ് മലയുടെ താഴെ എത്തിയപ്പോള്‍ ഞങ്ങള്‍ അവിടെ ഇറങ്ങി. ഈ മലയുടെ നിറുകയിലാണ് ആതന്‍സ് പട്ടണത്തിന്റെ രക്ഷാധികാരിയായ (Patron) ദേവി അഥീനയുടെ ക്ഷേത്രം നിലനില്‍ക്കുന്നത്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന, തീര്‍ത്തും നശിച്ചു പോകാത്ത ക്ഷേത്രങ്ങളില്‍ ഒന്നാണിത്. തന്നെയുമല്ല ഇതു UNSECO ഹെറിറ്റേജ് സൈറ്റ് കൂടിയാണ്. മറ്റൊരു കാര്യം ഈ ആര്‍ക്കൊപോളിസ് മലയില്‍ നിന്നുമാണ് യുറോപ്പ്യന്‍ സംസ്‌കാരത്തിന്റെ എന്നല്ല ലോക സംസ്‌കാരത്തിന്റെ ഉറവ പൊട്ടി ലോകത്തിന്റെ ഇതരമേഖലകളിലേക്ക് നിരന്നൊഴുകിയത്.
താഴെ നിന്നും നടന്നു മുകളില്‍ ചെന്നപ്പോള്‍ അവിടെ കയറുന്നതിനു അന്ന് പാസ് വേണ്ടാത്ത ദിവസം ആയിരുന്നത് കൊണ്ട് ഞങ്ങള്‍ക്ക് 48 യൂറോ ലാഭം കിട്ടി.

a3

ജര്‍മ്മന്‍ സുഹൃത്തുക്കളോടൊപ്പം ലേഖകര്‍

ഇത്രയും വലിയ ഒരു സ്മാരകത്തില്‍ കയറുമ്പോള്‍ ഒരു ഗൈഡിനെ കൂട്ടി കയറുന്നതണേല്ലോ നല്ലത് എന്നു കരുതി ഗൈഡിനെ അന്വഷിച്ചപ്പോള്‍ ഗൈഡിന്റെ ചാര്‍ജ് 100 യുറോ ആണെന്ന് പറഞ്ഞു. അങ്ങനെ നിന്നപ്പോള്‍ ജര്‍മ്മന്‍ കാരായ രണ്ടു PHD വിദ്യാര്‍ത്ഥികളും ഗൈഡിനെ അന്വഷിച്ച് വന്നു. ഞങ്ങള്‍ നാലു പേരും കൂടി 100 യൂറോ കൊടുത്തു ഗൈഡിനെയും കൂട്ടി ആര്‍ക്കൊപോളിസ് മല കയറാന്‍ തുടങ്ങി .

പോകുന്ന വഴിയില്‍ താഴേക്ക് നോക്കിയാല്‍ ആദ്യം കാണുന്നത് റോമന്‍ കാലഘട്ടത്തില്‍ A D 174 ല്‍ പണിതീര്‍ത്ത ഓഡിയോന്‍ തിയേറ്ററാണ്. കാലപ്പഴക്കം കൊണ്ട് തിയേറ്റര്‍ കുറെയേറെ നശിച്ചു പോയത് പഴമ കളയാതെ നിലനിര്‍ത്തിയിട്ടുണ്ട്. എല്ലാ വര്‍ഷവും ലോകത്തിലെ ഏറ്റവും വലിയ ഗായകര്‍ വന്നു അവിടെ വലിയ ഗാനമേളകള്‍ നടത്താറുണ്ട്. AD 174 പണി തീര്‍ത്ത ഈ തിയേറ്റര്‍ ഇന്നും ഉപയോഗയോഗ്യമായി നിലനില്‍ക്കുന്നു എന്നത് ഒരു അതിശയകരമായി തോന്നി .

a1

ഓഡിയോന്‍ തിയേറ്റര്‍

അവിടെ നിന്നും മലയുടെ മുകളിലെ അഥിനയുടെ ക്ഷേത്രത്തിന്റെ ഗേറ്റില്‍ എത്തി. ഗേറ്റ് തന്നെ വളരെ ശില്‍പ്പമനോഹരമായിരുന്നു . പിന്നിട് കുറച്ചു കൂടി മുകളിലുള്ള, ചരിത്രം ഉറങ്ങുന്ന ഏറ്റവും വലിയ പാര്‍ഥിനോന്‍ (parthenon) എന്ന അഥീനയുടെ ക്ഷേത്രത്തില്‍ എത്തി. BC 432 ലാണ് ഈ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. 15 വര്ഷം എടുത്തു പണി പൂര്‍ത്തികരിക്കാന്‍. 69.5 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയും 15 മീറ്റര്‍ ഉയരവുണ്ട് ഈ ചരിത്ര സ്മാരകത്തിന്. ആ കാലത്തെ അഥീനിയക്കാരുടെ എന്‍ജിയറിങ്ങിന്റെ ഉത്തമഉദാഹരണമാണ് ഈ അമ്പലം. UNESCO അതിന്റെ ചിഹ്നമായി ഉപയോഗിക്കുന്നത് ഈ അമ്പലമാണ്.

a2

അഥിന ദേവിയുടെ ക്ഷേത്രം

ഇത്രയും ഭീമാകാരമായ മാര്‍ബിള്‍ കല്ലുകള്‍ എങ്ങനെ ഇവിടെ കൊണ്ടു വന്നു? ഇത് എങ്ങനെയാണു ഉയര്‍ത്തി മുകളില്‍ കയറ്റിയത്? എന്നിങ്ങനേകുറെ ചോദൃങ്ങള്‍ ജര്‍മന്‍ വിദ്യാര്‍ത്ഥികള്‍ ചോദിച്ചു. അകലെ ആഥന്‍സിലെ ഏറ്റവും ഉയരമുള്ള മല ചൂണ്ടി കാണിച്ചു കൊണ്ട് ഗൈഡ് പറഞ്ഞു. അവിടെ നിന്നുമായിരുന്നു ഈ മാര്‍ബിള്‍ കല്ലുകള്‍ കൊണ്ട് വന്നിരുന്നത്. ഈ കല്ലുകള്‍ എല്ലാം കൈകൊണ്ടു കൊത്തി എടുത്തതാണ്. കുതിരവണ്ടികളായിരുന്നു കല്ല് കൊണ്ടുവരുന്നതിനു വേണ്ടി ഉപയോഗിച്ചിരുന്നത് . ഒരു വണ്ടി ഒരു കഷണം കല്ലുമായി ഇവിടെ എത്താന്‍ രണ്ടു ദിവസം എടുത്തിരുന്നു എന്നു ഗൈഡ് വിശദീകരിച്ചു. കാലപ്പഴക്കം കൊണ്ടും ഭൂകമ്പങ്ങള്‍ കൊണ്ടും ക്ഷേത്രത്തിന്റെ മേല്‍കൂരയും മറ്റു ഭാഗങ്ങളും നഷ്ടപ്പെട്ടു കഴിഞ്ഞു. എങ്കിലും ലോകത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും എല്ലാ മത, വര്‍ണങ്ങളിലും പെട്ടവര്‍ ഈ മഹാ ചരിത്ര സ്മാരകം കാണാന്‍ ഇവിടെ എത്തിച്ചേരുന്നു.

a4

ഡയോണിസ് തിയേറ്റര്‍

ആര്‍ക്കൊപോളിസ് മലയുടെ മുകളില്‍ നിന്നും നോക്കിയാല്‍ അഥന്‍സ് പട്ടണം മുഴുവന്‍ കാണാം. താഴെ BC 500 ല്‍ അഥനിയക്കാര്‍ പണിത മനോഹരമയ തീയറ്റര്‍ കാണാം. വൈന്‍, പ്രകൃതിസംരക്ഷണം, ഭൂമിയുടെ ഫലഭൂയിഷ്ട്ടി, മുതലായവയുടെ ദേവന്‍ ആയിരുന്ന ഡയോണിയസ് (Dionysus) ദേവന്റെ ആരാധനാ കേന്ദ്രം ആയിരുന്നു ഈ തീയേറ്റര്‍. ഇവിടെ ആളുകള്‍ ഡയോണിയസ് (Dionysus) ദേവനെ ആരാധിക്കാന്‍ പാട്ടുകളും ഡാന്‍സുമാണ് നടത്തിയിരുന്നത്. സിയുസ് ദേവന്റെ മകനായിരുന്നു ഡയോണിയസ് (Dionysus).

ഡയോണിയസ് (Dionysus). തീയറ്ററിന്റെ അവശിഷ്ടങ്ങളോടു ചേര്‍ന്ന് , ലോകത്തെ ഏറ്റവും പഴക്കം ചെന്ന ആശുപത്രിയുടെ അവശിഷ്ടങ്ങള്‍ കാണാം. ഈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മനുഷ്യരായിരുന്നില്ല, Asclepius ദേവന്റെ അമ്പലമായിരുന്നു ഇത് . Asclepius അറിയപ്പെട്ടിരുന്നത് മരുന്നുകളുടെ ദേവന്‍ എന്നാണ് . രോഗികള്‍ രാത്രികളില്‍ ഇവിടെ വന്നു താമസിക്കുന്നു. രോഗികള്‍ ഉറങ്ങുമ്പോള്‍ ദേവന്റെ വിഷം ഇല്ലാത്ത പാമ്പുകള്‍ അവരുടെ ഇടയിലൂടെ ഇഴഞ്ഞു നടക്കുന്നു അപ്പോള്‍ അവര്‍ കാണുന്ന സ്വപ്നങ്ങളുടെ അര്‍ഥം അമ്പലത്തിലെ പൂജാരി അവര്‍ക്ക് വിശദീകരിച്ചു കൊടുക്കുന്നു . അതിന്റെ അടിസ്ഥാനത്തില്‍ പൂജാരി നിര്‍ദേശിക്കുന്ന മരുന്നുകള്‍ അവര്‍ കഴിച്ചു രോഗം മാറുന്നു. ഇതായിരുന്നു ചികിത്സരീതി . മെഡിക്കല്‍ സായന്‍സിന്റെ കുലപതി എന്നറിയപ്പെടുന്ന Hippocrates ഇവിടെ ചികില്‍സിച്ചിട്ടുണ്ടാകാം എന്നു ഗൈഡ് പറഞ്ഞു.B C 500 ലാണ് ഈ അമ്പലം അഥവാ ഹോസ്പിറ്റല്‍ പണികഴിപ്പിച്ചത്.

a5

ആശുപത്രി

മലയില്‍ നിന്ന് നോക്കിയാല്‍ ജനാധിപത്യം ഉടലെടുത്തു എന്നു വിശ്വസിക്കുന്ന PNYX മലയും, ലോകത്തിന്റെ കോടതി എന്നറിയപ്പെടുന്ന AREOPGUS COURTഉം കാണാം. AREOPGUS മലയുടെ മുകളിലായിരുന്നു കോലപാതകം ഉള്‍പ്പെടെ ഉള്ള കുറ്റങ്ങള്‍ ചെയ്തവര്‍ക്ക് അഥീനിയക്കാര്‍ കോടതികൂടി ശിക്ഷ വിധിച്ചിരുന്നത് .അതുകൊണ്ടാണ് ഈ മലയെ ലോകത്തിന്‍റെ സുപ്രീംകോടതി എന്നറിയപ്പെടാന്‍ കാരണം.

AREOPGUS മലയിലാണ് സെന്റ് പോള്‍ ഗ്രീക്ക്കാരോട് ക്രിസ്തുവിനെ പറ്റി സംസാരിച്ചത്‌. അതുകൊണ്ട് ഈ മലയെ ഗ്രീക്ക് ക്രിസ്റ്റിയനിറ്റിയുടെ ഉല്‍ഭാവകെന്ദ്രമയിട്ടുകൂടിയായിട്ടാണ് കാണുന്നത് സൈന്റ്‌റ് പോള്‍ ന്റെ AREOPGUS മലയിലെ പ്രസംഗത്തെപറ്റി ബൈബിളിലെ പുതിയ നിയമത്തില്‍ അദ്ധൃായം 17 ല്‍ 22 മുതല്‍ 30 വരെയുള്ള വാകൃങ്ങളില്‍ വിശധികരിച്ചിട്ടുണ്ട് .

a6

AREOPGUS COURT

ആക്രോപൊളിസ് മലയില്‍ നിന്നു നോക്കുമ്പോള്‍ താഴെ കാണുന്ന മറ്റൊരു കാഴ്ച എന്നു പറയുന്നത് ആഗോറ എന്നാ പഴയ അഥിനിയന്‍ ചന്തയായിരുന്നു അവിടെ ആയിരുന്നു സോക്രെട്ടീസ് ജനങ്ങളെ പഠിപ്പിച്ചിരുന്നത് . അഥിനയുടെ അമ്പലത്തിനു ചുറ്റും നടന്നു ഗ്രീക് പട്ടണം ഒരു വിഹഗ വീക്ഷണം നടത്തി. അഥിനയും പോസിഡോണും ( poseidon) ഒരുമിച്ചു ജീവിച്ച ക്ഷേത്രവും അതിന്റെ മുന്‍പില്‍ അഥീന സൃഷ്ടിച്ച ഒലിവ്മരം നിന്ന സ്ഥലത്ത് നില്‍ക്കുന്ന ഒലിവു മരവും കണ്ടു ഞങ്ങള്‍ ചരിത്രം ഉറങ്ങുന്ന ആക്രോപോളിസ് മലയിറങ്ങി.

a7

സോക്രട്ടീസിനെ തടവിലിട്ടിരുന്ന ജയില്‍

കുറച്ചു സമയം വിശ്രമിച്ചതിനു ശേഷം ഞങ്ങള്‍ സോക്രെട്ടീസിനെ തടവില്‍ ഇട്ടിരുന്നു എന്നു വിശ്വസിക്കുന്ന തടവറ കാണാന്‍ പോയി അമേരിക്കന്‍ ആര്‍കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്ന്റെ സഹായത്തോടെയാണ് ഈ തടവറ കണ്ടെത്തിയത്. തടവറ കണ്ടതിനു ശേഷം ജനാധിപത്യത്തിന്റെ ഉദയം നടന്നു എന്നു പറയുന്ന PNYX എന്നാ സ്ഥലത്തേക്ക്‌പോയി. BC 507 അഥന്‍സ് ഭരിച്ചിരുന്ന ജനാധിപത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന CLEISTHENES അധികാരം ഉപരിവര്‍ഗ്ഗത്തിന്റെ കൈയില്‍ നിന്നും താഴെതട്ടിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി സാധാരണക്കാരുടെ കൂട്ടം എന്നുവിളിക്കുന്ന (EKKILESIA) അഥവാ (democratic assembly) കൂടിയിരുന്നത് ഇവിടെയായിരുന്നു. ഗ്രീക്ക് ജനാതിപതൃത്തിന്റെ അടിസ്ഥാന മൂലൃങ്ങളായ എല്ലാ പൗരനും തുലൃവകാശം, എല്ലാവര്രും നിയമത്തിനുമുന്‍പില്‍ തുല്യരായിരിക്കും. രാഷ്ട്രിയ നേത്രുതിലേക്ക് ആര്‍ക്കും ഉയരാം എന്നിവ ഉരുത്തിരിഞ്ഞത് ഇവിടെ നിന്നുംമയിരുന്നു.

IMG_4700

ജനാധിപത്യത്തിന് തുടക്കം കുറിച്ച സ്ഥലം

പാറയില്‍ കൊത്തിഎടുത്ത ഒരു സ്റ്റേജ് ഇവിടെകാണാം ഇവിടെ നിന്നാണ് പ്രസംഗികര്‍ പ്രസംഗിച്ചിരുന്നത്. ഏകദേശം 6000 തോളം ആളുകള്‍ ഇവിടെ കൂടിയായിരുന്ന് . അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരികരിക്കുകയും ചെയ്തിരന്നത് ഇവിടെയായിരുന്നു . . അവിടെ കണ്ട കല്ലുകൊണ്ട് കൊത്തിയുണ്ടാക്കിയ സ്റ്റേജില്‍ ആളുകള്‍ കയറാതിരിക്കാന്‍ കയറു കൊണ്ട് കെട്ടി തിരിച്ചിരുന്നു എങ്കിലും അതില്‍ കയറി നില്‍ക്കാനുള്ള കൊതികൊണ്ട് ഞാന്‍ കയറുകള്‍ ചാടി കടന്നു സ്റ്റേജില്‍ കയറിനിന്ന് ഫോട്ടോ എടുത്തപ്പോളെക്കും സെക്യൂരിറ്റി ഓടി വന്നു ഇറങ്ങാന്‍ പറഞ്ഞു. ഞാന്‍ സോറി പറഞ്ഞു രക്ഷപെട്ടു നിയമം നിഷേധിക്കേണ്ടി വന്നതില്‍ ദുഖംതോന്നിയെങ്കിലും ചരിത്രം സൃഷ്ട്ടിച്ച ആ മഹത്തായ സ്ഥലത്ത് അങ്ങനെ എങ്കിലും ഒന്നുനില്ക്കാന്‍ കഴിഞ്ഞെല്ലോ എന്നതില്‍ ഉണ്ടായ സന്തോഷം ചെറുതല്ല . PNYX നടന്നു കണ്ടു കഴിഞ്ഞപ്പോള്‍ സമയം ആറുമണി കഴിഞ്ഞു ഞങ്ങള്‍ തിരിച്ചു ബസില്‍ കയറി , ഹോട്ടലില്‍ പോയി ഗ്രീക്ക് ഭക്ഷണവും കഴിച്ചു, കണ്ടകരൃങ്ങള്‍ ഒക്കെ എഴുതി വച്ചിട്ട് കിടന്നുറങ്ങി .

(തുടരും)

മനുഷ്യസംസ്‌കൃതിയുടെ ഗര്‍ഭഗൃഹത്തിലൂടെ ഒരു യാത്ര – ആതന്‍സ് യാത്ര ഒന്നാം ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,649

More Latest News

ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കായി വീസ ഓണ്‍ അറൈവൽ പദ്ധതിക്ക് യുഎഇ ഭരണകൂടം അംഗീകാരം നൽകി.

യുഎസ് വീസയോ ഗ്രീൻ കാർഡോ ഉള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കായി വീസ ഓണ്‍ അറൈവൽ പദ്ധതിക്ക് യുഎഇ ഭരണകൂടം അംഗീകാരം നൽകി. ബുധനാഴ്ചയാണ് യുഎഇ കാബിനറ്റ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ടുകൾക്കായി 14 ദിവസത്തേക്കാണ് വീസ ഓണ്‍ അറൈവലിന്‍റെ ആനുകൂല്യം ലഭിക്കുന്നത്.

ഓർമ്മക്കുറവ്.... വിഎസിനെ പരിഹസിച്ച എംഎം മണിക്ക് വിഎസ് കൊടുത്ത മറുപടി; ആ

ദേവികുളം എംഎൽഎ എസ്.രാജേന്ദ്രന്റെ വാദം പൊളിയുന്ന രേഖകൾ പുറത്തുവന്നിരുന്നു. ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയം നൽകിയതെന്ന രാജേന്ദ്രന്റെ വാദം തെറ്റാണെന്നു പൊളിഞ്ഞു. 2000 ൽ എ.കെ.മണി ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ചെയർമാനായിരുന്ന കാലയളവിലാണു പട്ടയം നൽകിയതെന്നായിരുന്നു വാദം. എന്നാൽ രാജേന്ദ്രൻ പറയുന്ന കാലയളവിൽ കമ്മിറ്റി യോഗം ചേർന്നിട്ടില്ലെന്നാണ് ദേവികുളം താലൂക്കിൽനിന്നും ലഭിച്ചിരിക്കുന്ന വിവരാവകാശ രേഖയിൽനിന്നും വ്യക്തമായി.

മന്ത്രിയെ കുടുക്കിയത് അഞ്ചംഗ സംഘം; മംഗളം ചാനലില്‍ പൊട്ടിത്തെറി, മാധ്യമപ്രവര്‍ത്തക രാജിവെച്ചു

മംഗളം ചാനലില്‍ നടക്കുന്ന പ്രവൃത്തികളില്‍ മനം മടുത്ത് ചാനൽ ജീവനക്കാരി രാജിവെച്ചു. മാധ്യമപ്രവര്‍ത്തക എന്ന നിലയിലും സ്ത്രീ എന്ന നിലയിലും അവിടുത്തെ അവസ്ഥകൾ അസഹ്യമാണെന്നും അതിനാലാണ് രാജി എന്നും മാധ്യമപ്രവര്‍ത്തക ഫേസ്ബുക്കില്‍ കുറിച്ചു. തന്‍റെ പ്രതീക്ഷയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തന ശൈലി അല്ല അവിടെ നടക്കുന്നതെന്നും അൽ നീമ അഷറഫ് എന്ന മാധ്യമ പ്രവര്‍ത്തക ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി.

ഗർഭിണിയാണെന്ന് അറിഞ്ഞത് പ്രസവിച്ചപ്പോൾ മാത്രമെന്ന് യുവതി; ജനിച്ചപ്പോള്‍ തന്നെ മരിച്ച കുഞ്ഞിനെ ആരും അറിയാതെ

മാസം തികയാതെ ജ​നി​ച്ച കു​ഞ്ഞി​നു മ​തി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​തെ മ​റ​വു ചെ​യ്ത കേ​സി​ൽ വീ​ട്ട​മ്മ അ​റ​സ്റ്റി​ൽ. പ​റ​ക്കോ​ട് ടി​ബി ജം​ഗ്ഷ​നി​ൽ സ​ബ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള വീ​ടി​ന്‍റെ തെ​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് ഒ​രു കാ​ൽ ഇ​ല്ലാ​ത്ത ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ട്ട​മ്മ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ ഇ​ന്ന​ലെ അ​ടൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.എന്നാല്‍ വീട്ടമ്മ പറയുന്ന വിചിത്ര കഥ കേട്ട് ഞെട്ടിയത് പോലിസ് ആയിരുന്നു .

മന്ത്രി ശശീന്ദ്രനെ കുടുക്കിയ മാധ്യമപ്രവര്‍ത്തക എന്ന പേരില്‍ സുനിത ദേവദാസിന്റെ ചിത്രം പ്രചരിപ്പിച്ച ഓണ്‍ലൈന്‍

മന്ത്രി ശശീന്ദ്രനെ കുടുക്കിയ മാധ്യമപ്രവര്‍ത്തക എന്ന പേരില്‍ ഒരു മലയാള ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയില്‍ തന്റെ ചിത്രം ഉപയോഗിച്ചതിനു എതിരെ മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ് രംഗത്ത് വന്നു . ആരോപണവിധേയമായ ഓണ്‍ലൈന്‍ പത്രം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും തന്റെ അറിവോ സമ്മതമോ ഇല്ലാത്ത ചിത്രം എടുക്കുകയും അത് മുഖം മറച്ച നിലയില്‍ വാര്‍ത്തയില്‍ ചേര്‍ക്കുകയും ചെയ്തതിനു എതിരെയാണ് സുനിത ശക്തമായ പ്രതികരണവുമായി വന്നത് .

വിവാഹശേഷം ആശ തന്നോട് ഒരേയൊരു കാര്യം മാത്രമാണ് ആവശ്യപെട്ടത്‌ എന്ന് മനോജ്‌ കെ ജയന്‍;

മനോജും ഉര്‍വശിയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം ആണ് .ഇവരുടെ മകള്‍ കുഞ്ഞാറ്റ ഇപ്പോഴും മനോജിനോപ്പം ആണ് കഴിയുന്നത്‌ .ഉര്‍വശിയുമായുള്ള വിവാഹമോചനത്തിന് ശേഷം 2011ലാണ് മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്.

​മിഷേലിനെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന പിതാവിന്റെ സംശയം തള്ളി ക്രൈംബ്രാഞ്ച്; അസ്വാഭാവികമായി മറ്റാരുടെയെങ്കിലും കൈവിരൽപാടുകൾ

കേസിൽ മിഷേലിന്റെ കാമുകനായിരുന്ന ക്രോണിനെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന മിഷേലിന്റെ കൂട്ടുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. ക്രോണിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് ഉടൻ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് വിവരം.

ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്താന്‍ ആണെങ്കില്‍ എനിക്ക് വിനീത്, ജയറാം അവരെയൊക്കെ ഭീഷണിപെടുത്താമായിരുന്നല്ലോ; ഗര്‍ഭിണിയായ എന്റെ

താന്‍ ഭീഷണിപെടുത്തി കിഷോര്‍ സത്യയെ വിവാഹംചെയ്തു എന്ന ആരോപണത്തിനു എതിരെ തുറന്നടിച്ച് നടി ചാര്‍മിള രംഗത്ത് .കിഷോര്‍ സത്യയ്ക്ക് നേരെ ഗുരുതര ആരോപണങ്ങള്‍ ആണ് നടി ഉന്നയിക്കുന്നത് .അയാള്‍ എന്റെ കുഞ്ഞിനെ കൊന്നു, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി ഇത് സഹിക്കാന്‍ പറ്റാതെയാണ് ഞാന്‍ അയാളെ ഉപേക്ഷിച്ചത് എന്ന് ചാര്‍മിള പറയുന്നു .

അമ്മയ്ക്കും തുല്യം അമ്മ മാത്രം; ഒടുവില്‍ മീനാക്ഷി മഞ്ജുവിനൊപ്പം താമസിക്കാന്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്

ഒടുവില്‍ ആ വാര്‍ത്ത‍ സത്യമാകുന്നുവോ? മറ്റൊന്നുമല്ല ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷി അമ്മയ്ക്കൊപ്പം പോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് .കാവ്യാ ദിലീപ് വിവാഹത്തിനു മുന്‍പന്തിയില്‍ നിന്ന മകള്‍ മീനക്ഷിയ്ക്ക് ഇതെന്തു പറ്റി എന്നാണ് ഇപ്പോള്‍ എല്ലാവരുടെയും സംശയം .

റിലീസിന് ഒരു ദിവസം ഇരിക്കെ ‘ഗ്രേറ്റ് ഫാദര്‍’ രംഗങ്ങള്‍ പുറത്തായി; ഇത് മറ്റൊരു വിപണനതന്ത്രമോ

മമ്മൂട്ടി ഫാന്‍സ് മഞ്ചേരി യൂണിറ്റ് പ്രതിനിധിയെന്ന് അവകാശപ്പെടുന്ന ആള്‍ ഷാജി നടേശനെ വിളിച്ച് ഇക്കാര്യം അറിയിച്ചപ്പോള്‍ വീഡിയോ പ്രചരിക്കുന്നത് തടയേണ്ട, ഫാമിലി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രംഗമാണെന്ന് പറയുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതായാലും രംഗം ലീക്ക് ആയതില്‍ മമ്മൂട്ടി ആരാധകര്‍ അമര്‍ഷത്തിലാണ്. ശക്തമായ നിയമ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത് ഷാജി നടേശന്റെ ശബ്ദമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

വെനീസിലെ സുന്ദരിമാര്‍

ഓരോ വ്യക്തിയും ഓരോ രാജ്യങ്ങളും ഓരോരോ സംസ്‌ക്കാരത്തിന് ഉടമകളാണ് അടയാളങ്ങളാണ്. വികസിത രാജ്യങ്ങള്‍ സമ്പത്തില്‍ മാത്രമല്ല വളരുന്നത് വായനയിലും വളര്‍ന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണവര്‍ അവരുടെ ഭാഷയെയും സംസ്‌കാരത്തെയും ഹൃദയത്തോട് ചേര്‍ത്ത് ജീവിക്കുന്നത്. നമുക്ക് മുന്നേ നടന്നവരേ നാമറിയില്ലെങ്കില്‍ അവരെ മനുഷ്യനെന്ന് വിളിച്ചിട്ട് കാര്യമില്ല. ദരിദ്രരാജ്യങ്ങളിലെ കുട്ടികള്‍ ചരിത്രപാഠങ്ങള്‍ അധികം പഠിക്കാതെ കച്ചവട സിനിമകളെ കാണാപാഠമാക്കുന്നു. അതിനു കൂട്ടുനില്ക്കുന്നതും കച്ചവടസിനിമ ദൃശ്യമാധ്യമങ്ങളാണ്. ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ വെനീസിലെ വ്യാപാരി എന്ന കഥ വായിച്ചിരുന്നു. കിഴക്കിന്റെ വെനീസായ ആലപ്പുഴയും, ഇറ്റലിയിലെ പടിഞ്ഞാറന്‍ വെനീസും കേട്ടിരുന്നു. ആലപ്പുഴ ചാരുംമൂടുകാരനായ എനിക്ക് ആലപ്പുഴയെ ആരും പഠിപ്പിക്കേണ്ടതില്ല. യാത്രകള്‍ എപ്പോഴും എനിക്ക് അറിവു തേടിയുളള തീര്‍ത്ഥാടനങ്ങളാണ്. പഠിച്ചിരുന്ന കാലത്ത് തന്നെ പടിഞ്ഞാറന്‍ വെനീസ് കാണാന്‍ അതിയായ മോഹമായിരുന്നു. പാശ്ചാത്യജീവിതത്തിനിടയില്‍ ലണ്ടനില്‍ നിന്ന് റോമിലേക്കും അവിടെ നിന്ന് വെനീസിലേക്കും ഞാന്‍ യാത്ര തിരിച്ചു. വെനീസ് കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി. വെനീസ് ഒന്നേയുളളൂ അത് ഇറ്റലിയിലാണ്. മുന്‍ കാലങ്ങളിലെ വ്യാപാരികളാണ് ആലപ്പുഴയെ വെനീസുമായി താരതമ്യം ചെയ്തത്. അതിന്റെ പ്രധാന കാരണം ആലപ്പുഴയുടെ പ്രകൃതിരമണീയതയും തോടുകളും കനാലുകളുമാണ്. എന്നാല്‍ പടിഞ്ഞാറന്‍ വെനീസ് സൗന്ദര്യമാര്‍ന്ന ഒരു നഗരമാണ്. ഇവിടെ തോടുകളിലൂടെ മനുഷ്യമനസ്സിനെ തൊട്ടുണര്‍ത്തുന്നവിധം വളഞ്ഞുപുളഞ്ഞ് തോണികള്‍ ഒഴുകികൊണ്ടിരിക്കുന്നു. ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം എന്തെന്ന് ചോദിച്ചാല്‍ ചെറുതും വലുതുമായ ബോട്ടുകള്‍, ആഡംബര കപ്പലുകള്‍ തന്നെ. ആലപ്പുഴയില്‍ ആഡംബര കപ്പലുകള്‍ ഇല്ലെങ്കിലും രണ്ടിടത്തുളള ജലനൗകകളും ജലസവാരികളും കായലിന്റെ വിശാലമായ ജലപരപ്പും മറ്റും സമാനതകളുണ്ട്. കിഴക്കിന്റെ വെനീസില്‍ ബോട്ടുയാത്രകള്‍ ചെയ്യുന്നവര്‍ കാണുന്ന കാഴ്ച ചപ്പുകളും ചവറുകളും കെട്ടിപ്പുണര്‍ന്ന് കിടക്കുന്നതാണ്. തലയുയര്‍ത്തി നോക്കിയാല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാത്രമല്ല കേരളമാകെ മാലിന്യങ്ങളാണ്. ഇതു സഞ്ചാരികള്‍ക്കു ലഭിക്കുന്ന ഒരു പ്രഹരമാണ്. ഇതിന്റെ പ്രത്യാഘാതം എന്തെന്ന് ചോദിച്ചാല്‍ ലോകഭൂപടത്തില്‍ മുന്‍നിരയില്‍ നില്‌ക്കേണ്ട നമ്മുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഇവിടുത്തേ ഭരണാധിപന്മാര്‍ വെറും ടൂറിസ്റ്റ് കോലങ്ങളാക്കി മാറ്റിയിരിക്കുന്നു.

വളര്‍ത്തുനായയുടെ ആക്രമണത്തില്‍ ഉടമ മരിച്ചു; സംഭവം ബിബിസി സംഘത്തിനു മുന്നില്‍

ലണ്ടന്‍: ബിബിസി സംഘത്തിനു മുന്നില്‍ വളര്‍ത്തുനായയയുടെ ആക്രമണത്തിന് ഇരയായയാള്‍ മരിച്ചു. മാരിയോ പെരിവോയിറ്റോസ് എന്ന 41കാരനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരിച്ചത്. നായയുടെ ആക്രമണത്തിലേറ്റ പരിക്കുകളില്‍ രക്തം വാര്‍ന്നാണ് മരണമെന്ന് പോലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ച് അറിയിച്ചു. മാര്‍ച്ച് 20ന് സംഭവമുണ്ടാകുമ്പോള്‍ ഇയാള്‍ക്കൊപ്പം ബിബിസി സംഘമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഷൂട്ട് ചെയ്യുകയല്ലായിരുന്നുവെന്ന് വക്താവ് പറഞ്ഞു.

യൂറോപ്പിലേക്ക് സഞ്ചാര സ്വാതന്ത്ര്യവും യൂറോപ്യന്‍ കോടതിയുടെ അധികാരവും നിലനിര്‍ത്തും; ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ലണ്ടന്‍: യൂറോപ്പില്‍ നിലവിലുള്ള സഞ്ചാര സ്വാതന്ത്രം ചില നിയന്ത്രണങ്ങളോടെ പൗരന്‍മാര്‍ക്ക് ലഭ്യമാകുമെന്ന് പ്രധാനമന്ത്രി തെരേസ മേയ്. യൂറോപ്യന്‍ നീതിന്യായ കോടതിയുടെ അധികാര പരിധിയില്‍ യുകെ തുടരുമെന്നും അവര്‍ വ്യക്തമാക്കി. ബ്രെക്‌സിറ്റിന്റെ ആദ്യ നടപടിയായ ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ചുകൊണ്ടാണ് മേയ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലുള്ളവ നിലനിര്‍ത്തുമെന്ന് യൂറോപ്യന്‍ പാര്‍മെന്റിന്റെ ചോര്‍ന്ന രേഖകളും വ്യക്തമാക്കുന്നു.

ബ്രെക്‌സിറ്റിനു ശേഷവും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പൗരാവകാശങ്ങള്‍ തുടരാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പദ്ധതി

ബ്രസല്‍സ്: ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയായാലും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പൗരാവകാശങ്ങള്‍ തുടരാന്‍ യൂറോപ്യന്‍ പാര്‍ലമെന്റിന് പദ്ധതിയുള്ളതായി സൂചന. പുറത്തായ രേഖകളാണ് ഇതു സംബന്ധിച്ച് സൂചന നല്‍കുന്നത്. പൗരാവകാശങ്ങളും യൂറോപ്പില്‍ ഇപ്പോള്‍ ലഭിച്ചു വരുന്ന ആനുകൂല്യങ്ങളും തുടരാനാകും. യൂണിയന്‍ പ്രാഥമിക നിയമങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ട് സഞ്ചാര സ്വാതന്ത്ര്യം പോലെയുള്ള അവകാശങ്ങള്‍ നിലനിര്‍ത്തണമെന്നാണ് പാര്‍ലമെന്റിലെ ചീഫ് നെഗോഷ്യേറ്റര്‍ ഗയ് വെര്‍ഹോഫ്‌സ്റ്റാറ്റ് അവതരിപ്പിക്കാനിരിക്കുന്ന പ്രമേയം പറയുന്നത്.

100 കിലോയുടെ സ്വർണനാണയം കയറും ഉന്തുവണ്ടിയും ഉപയോഗിച്ച് മോഷ്ടിച്ചു; എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിട്ടുള്ള

എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിട്ടുള്ള ‘ബിഗ് മേപ്പിൾ ലീഫ്’ എന്ന ഭീമൻ സ്വർണനാണയമാണ് മോഷണം പോയത്. ലോകത്തിലെ പ്രശസ്ത നാണയ നിര്‍മാണ കമ്പനിയായ റോയല്‍ കനേഡിയന്‍ മിന്റ് 2007ല്‍ നിര്‍മിച്ചതാണ് ഇത്. മൂന്നു സെന്റിമീറ്റർ കനവും 53 സെന്റിമീറ്റർ വ്യാസവുമാണ് നാണയത്തിനുള്ളത്. 45 ലക്ഷം ഡോളർ (ഏതാണ്ട് 30 കോടി രൂപ) ആണ് മൂല്യമായി കരുതുന്നത്.

ബ്രിട്ടിഷ് ചാനലായ ചാനൽ 4ലെ ഏഡെൻ എന്ന റിയാലിറ്റി ഷോ; അവരറിഞ്ഞില്ല ഷോ നിർത്തിയത്,

തങ്ങളുടെ കാട്ടുജീവിതം ബ്രിട്ടണെ മുൾമുനയിൽ നിർത്തിയിരിക്കുകയാണെന്ന ധാരണയിൽ അവർ കാട്ടിൽ ജീവിക്കുകയും ആ ജീവിതം ചിത്രീകരിച്ച് സ്റ്റുഡിയോയിലേക്ക് അയക്കുകയും ചെയ്തുകൊണ്ടിരുന്നു. കാട്ടിനുള്ളിൽ ഒരു വർഷം പൂർത്തിയാക്കി കഴിഞ്ഞയാഴ്ച നാട്ടിലെത്തിയപ്പോഴാണ് തങ്ങൾ ഇതുവരെ പങ്കെടുത്ത റിയാലിറ്റി ഷോ ഏഴു മാസം മുൻപേ നിർത്തിയ വിവരം മൽസരാർഥികൾ അറിയുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.