സോക്രട്ടീസും പ്ലേറ്റോയും അരിസ്റ്റോട്ടിലും അലക്സാണ്ടറും ഡയോജനീസും നടന്ന വഴിത്താരയിലൂടെ - ഏതന്‍‌സ് യാത്ര അവസാന ഭാഗം

സോക്രട്ടീസും പ്ലേറ്റോയും അരിസ്റ്റോട്ടിലും അലക്സാണ്ടറും ഡയോജനീസും നടന്ന വഴിത്താരയിലൂടെ – ഏതന്‍‌സ് യാത്ര അവസാന ഭാഗം

ഞങ്ങളുടെ മൂന്നാമത്തെ ദിവസത്തെ യാത്ര രാവിലെ 8.00 മണിക്ക് തന്നെ ആരംഭിച്ചു ബസില്‍ കയറി ആതന്‍സിലെ ഏറ്റവും പഴയ മാര്‍ക്കെറ്റിന്റെ അടുത്തുള്ള ബസ് സ്റ്റോപ്പില്‍ ഇറങ്ങി ആഗോറ എന്നാണ് ഈ മാര്‍ക്കറ്റിന്‍റെ പേര്. തത്വചിന്തയുടെ പിതാവ് എന്നറിയപ്പെടുന്നസോക്രട്ടീസ് ഇവിടെ ഈ തെരുവില്‍ കൂടി നടന്നായിരുന്നു ആളുകളെ ചിന്തിപ്പിക്കാന്‍ പഠിപ്പിച്ചത് . അന്നുവരെ ഒളിമ്പിയന്‍ ഗിരിനിരകളില്‍ ജീവിച്ചിരുന്നു എന്നു അഥീനിയക്കാര്‍ വിശ്വസിച്ചിരുന്ന 12 ദൈവങ്ങള്‍ അനര്‍ത്ഥങ്ങളാണ് എന്ന്‍ അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു.

യുവാക്കളുടെ ഇടയില്‍ ചോദ്യങ്ങള്‍ എറിഞ്ഞുകൊടുത്ത അദ്ദേഹം അവരെ യുക്തി ഭദ്രമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്‍ പ്ലേറ്റോയും, പ്ലേറ്റോയുടെ ശിഷ്യന്‍ അരിസ്റ്റോട്ടിലും ഈ തെരുവില്‍ കൂടി നടന്നു ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. അരിസ്റ്റോട്ടിലിന്റെ ശിഷ്യന്‍ മഹാനായ അലക്‌സണ്ടാറും ഈ തെരുവില്‍ കൂടി നടന്നിട്ടുണ്ട്. പകല്‍ റാന്തല്‍ കത്തിച്ചു കൊണ്ട് മനുഷ്യരുടെ അടുത്ത് ചെന്ന് ഞാന്‍ ഒരു മനുഷ്യനെ അന്വേഷിക്കുകയാണ് എന്നു പറഞ്ഞ ഡയോജനിസും ഈ ആഗോറ മാര്‍ക്കെറ്റിന്റെ ബാക്കിപത്രമാണ്.

a1

സോക്രട്ടീസിന് വിഷം പകര്‍ന്ന് നല്‍കിയ കുടങ്ങള്‍

ആഗോറ എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം കൂടി ചേരുന്ന സ്ഥലം എന്നാണ്. BC 600 മുതല്‍ ഇവിടെ മാര്‍ക്കെറ്റ് പ്രവര്‍ത്തിച്ചിരുന്നു. ഇതു കേവലം ഒരു മാര്‍ക്കറ്റ് മാത്രം ആയിരുന്നില്ല അഥീനിയക്കാര്‍ ഇവിടെ കൂടിയാണ് അവരുടെ സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്. ആഗോറയുടെ മുന്‍വശത്ത് BC 86 ല്‍ റോമന്‍ അധിനിവേശത്തിന്റെ കാലത്ത് പണിത ചെറിയ ഓഡിയന്‍ തീയേറ്ററിന്റെ അവശിഷ്ടങ്ങള്‍ കാണാം.

ഞങ്ങള്‍ ആദ്യം കാണാന്‍ ശ്രമിച്ചത് അവിടുത്തെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയമായിരുന്നു. അവിടെ ആഗോറയില്‍ നിന്നും കണ്ടെത്തിയ പാത്രങ്ങള്‍, അന്ന് മനുഷ്യര്‍ ഉപയോഗിച്ചിരുന്ന നാണയങ്ങള്‍, ആയുധങ്ങള്‍ എല്ലാം പ്രദര്‍ശിപ്പിച്ചിട്ടുണ്ട് .
ദൈവ ദൂഷണം ആരോപിച്ചു കൊലചെയ്ത സോക്രട്ടീസിനെ കൊല്ലാന്‍ ഉപയോഗിച്ച ഹേംലോക്ക് എന്ന വിഷം പകര്‍ന്നു നല്‍കി എന്നു വിശ്വസിക്കുന്ന ചെറിയ മണ്‍കുടങ്ങള്‍ അദ്ദേഹത്തെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു എന്നു വിശ്വസിക്കുന്ന ഗുഹയില്‍ നിന്നും ലഭിച്ചത് അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് . ഈ വിഷത്തിന്റെ പ്രത്യേകത ഇതു കഴിച്ചാല്‍ കാലിന്റെ വിരല്‍ മുതല്‍ മരിച്ചു, പതുക്കെ പതുക്കെ മാത്രമാണ് മനുഷ്യന്‍ മരിക്കുകയുള്ളു എന്നതാണ്. വിഷം കഴിച്ചു മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ അടുത്തിരുന്നു കരയുന്ന പ്ലേറ്റോയോട് അദ്ദേഹം ചോദിച്ചു നീ എന്തിനു കരയുന്നു ഞാന്‍ ഇതിലും നല്ല ലോകത്തേക്ക് ആണ് പോകുന്നതെങ്കില്‍ നീ ചിരിക്കുകയല്ലേ വേണ്ടത് ? എന്താണെങ്കിലും കാലം കഴിഞ്ഞപ്പോള്‍ ഗ്രീക്ക് ദൈവങ്ങള്‍ വിശ്വാസികള്‍ ഇല്ലാതെ അസ്തമിച്ചു.

a2

ആഗോറ മാര്‍ക്കറ്റ്

ആ കാലത്ത് മാര്‍ക്കറ്റില്‍ വെള്ളം വിതരണം ചെയ്തിരുന്ന ചെറിയ തോടുകള്‍ ഇപ്പോഴും കാണാം. അന്നത്തെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ അങ്ങിങ്ങു ചിതറികിടക്കുന്നു. ആഗോറയിലെ മറ്റൊരു കാഴ്ച BC 450 ല്‍ പണിത ഹെഫെസ്റ്റസിന്റെ അമ്പലമാണ്. കാലം ഇത്രയും കഴിഞ്ഞെങ്കിലും പൂര്‍ണ്ണമായി തകരാതെ അത് നിലനില്‍ക്കുന്നുണ്ട്. മാര്‍ക്കെറ്റ് കാണാന്‍ വരുന്നത് കൂടുതലും സ്‌കൂള്‍കുട്ടികളാണ്. അവിടെ വച്ച് കണ്ട ഒരു ടീച്ചറിനോട് ഇവിടെ ഒരുവിധം എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടല്ലോ അതിനു കാരണം എന്താണ് എന്നു ചോദിച്ചപ്പോള്‍ ഇവിടെ സ്‌കൂളുകളില്‍ ഇംഗ്ലീഷ് പഠന വിഷയമാണ്, അതാണ് കാരണം എന്നു പറഞ്ഞു.

a3

ആഗോറ മാര്‍ക്കറ്റ്

ചരിത്രത്തിന്റെ തിരു ശേഷിപ്പുകള്‍ എല്ലാം കണ്ടു ഞങ്ങള്‍ ആഗോറയില്‍ നിന്നും ഇറങ്ങി നേരെ സീയൂസ് ടെമ്പിള്‍ കാണാന്‍ പോയി . ഒളിമ്പിയന്‍ ഗിരിനിരകളില്‍ ജീവിച്ചിരുന്നു എന്നു അഥീനിയക്കാര്‍ വിശ്വസിച്ചിരുന്ന ദൈവങ്ങളുടെ ദൈവം ആയിരുന്നു സീയൂസ്. ആതന്‍സിലുള്ള സിയുസ് ദേവന്റെ അമ്പലം നിര്‍മ്മാണം ആരംഭിച്ചത് BC 550ലാണ് എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അത് പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് റോമന്‍ കാലഘട്ടത്തിലാണ് ഇതു പണി പൂര്‍ത്തീകരിച്ചത്. പൂര്‍ത്തീകരിക്കുന്ന കാലഘട്ടത്തില്‍ ഗ്രീസിലെ ഏറ്റവും വലിയ അമ്പലങ്ങളില്‍ ഒന്നയിരുന്നു ഇത് എന്നാണ് ഗൈഡ് പറഞ്ഞത് . ആ കാലഘട്ടത്തിലെ ആതന്‍സ് പട്ടണം സംരക്ഷിക്കാന്‍ റോമന്‍ ഭരണാധികാരി ആയിരുന്ന ഹാര്‍ഡിയന്‍ പണിത മതില്‍ ഈ ക്ഷേത്രത്തിന് പുറത്തു കാണാം. അവിടെ കാണുന്ന ഹാര്‍ഡിയന്‍ ഗേറ്റ് ഒരു ചരിത്ര സ്മാരകം കൂടിയാണ്.

a4

സീയൂസ് ദേവന്‍റെ ആരാധനാലയം

സിയുസിന്‍റെ അമ്പലം ചുറ്റി നടന്നു കണ്ടതിനു ശേഷം ഞങ്ങള്‍ ബസില്‍ കയറി ഒളിമ്പിക് സ് സ്റ്റേഡിയം കാണാന്‍ പോയി. ഈ സ്റ്റേഡിയം അറിയപ്പെടുന്നത് panathenaic ആല്ലെങ്കില്‍ Kilimanjaro എന്നപേരില്‍ ആണ്. ഇതിന്റെ അര്‍ത്ഥം മനോഹരമായി മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ചത് എന്നാണ് bc 5ാം നൂറ്റാണ്ടില്‍ ആതിന്‍സിന്റെ ദേവി അഥീനയെ പ്രീതിപ്പെടുത്താന്‍ നടത്തിയിരുന്ന മത്സരങ്ങള്‍ ആയിട്ടാണ് ഇവിടെ മത്സരങ്ങള്‍ നടന്നിരുന്നത്. പിന്നീട് BC 329 ല്‍ മാര്‍ബില്‍ ഉപയോഗിച്ച് പുതുക്കി പണിതു. വീണ്ടും AD 140 ല്‍ ഒരിക്കല്‍ കൂടി പുതുക്കി പണിത് 50000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാക്കി മാറ്റി. ആദ്യകാലത്ത് ഇവിടെ നടന്ന മത്സരങ്ങള്‍ ഓട്ടം , ബോക്‌സിങ്ങ്, പഞ്ചഗുസ്തി , രഥ ഓട്ട മത്സരം, ജാവലിന്‍ ത്രോ, ലോംഗ് ജമ്പ് മുതലായവയായിരുന്നു എന്നാണ് അവിടെ നിന്നും അറിയാന്‍ കഴിഞ്ഞത്.

a6

ജോര്‍ജ്ജ് അവെറോഫിന്‍റെ പ്രതിമ

ക്രിസ്റ്റ്യനിറ്റി ഗ്രീസില്‍ കടന്നു വന്നപ്പോള്‍ അന്നു വരെ നിലനിന്നിരുന്ന എല്ല പേഗന്‍ ദൈവആരാധനയും നിര്‍ത്തുകയും തല്‍സ്ഥാനത് ഗ്ലാഡിയെറ്റര്‍ മത്സരങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പിന്നിട് ഉണ്ടായ രാഷ്ട്രിയ കാരണങ്ങള്‍ കൊണ്ട് സ്റ്റേഡിയം ഉപേക്ഷിക്കപ്പെട്ടു. പിന്നിട് ഒളിമ്പിക് കമ്മറ്റി രൂപികരിച്ചു ആധുനിക ഒളിമ്പിക്‌സ് മത്സരങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ടി സ്റ്റേഡിയം പുതുക്കി പണിത് 1896 ല്‍ ഒളിമ്പിക്‌സ് ആരംഭിച്ചു. സ്റ്റേഡിയം പുതിക്കി പണിയാന്‍ മുന്‍കൈഎടുത്ത George Averoff ന്റെ പ്രതിമ സ്റ്റെഡിത്തിന്റെ മുന്‍പില്‍ തന്നെ കാണാം.

a7

ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തിലെ പ്രതിമ

സ്റ്റേഡിയത്തില്‍ പ്രവേശിക്കണമെങ്കില്‍ 6 യൂറോ കൊടുത്തു ടിക്കെറ്റ് എടുക്കണമായിരുന്നു ഞങ്ങള്‍ ടിക്കെറ്റ് എടുത്തു അകത്തു കയറി. അറുപതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണിത് എന്നാണ് ഗൈഡ് പറഞ്ഞത്. സ്റ്റേഡിയത്തിന്റെ അകത്തു രണ്ടു പ്രതിമകള്‍ കാണാം ഒന്ന് ഒരു വയസായ മനുഷ്യന്റെയും ഒരു യുവതിയുടെയും രണ്ടു തലകളോട് കൂടിയ പ്രതിമയാണ്. ഇതു സൂചിപ്പിക്കുന്നത് യുവാവായ അത്ലറ്റിനെയും, ബുദ്ധിമാനായ ഒരു വയസനെയുമാണ്. രണ്ടാമത്തെ പ്രതിമ ഗ്രീക്ക് സൗന്ദര്യത്തെ സൂചിപ്പിക്കുന്നു. ഞങ്ങള്‍ സ്റ്റേഡിയം കണ്ടു വിജയികളെ കയറ്റി നിറുത്തി മെഡല്‍ കൊടുക്കുന്ന സ്റ്റാന്‍ഡില്‍ കയറി നിന്ന് ഫോട്ടോയും എടുത്തു പുറത്തിറങ്ങി. റോഡിന്റെ മറു വശത്തു വളരെ മനോഹരമായ ഒരു ഡിസ്‌ക്കസ് ത്രോ എറിഞ്ഞു കൊണ്ട് നില്‍ക്കുന്ന പ്രതിമയും കാണാം .

ആധുനിക ഒളിമ്പിക്‌സ്ന്റെ ചരിത്രം ഇവിടെ നിന്നുമാണ് തുടങ്ങുന്നത് എങ്കിലും പഴയ ഒളിമ്പിക്‌സ്ന്റെ ചരിത്രം ആരംഭിക്കുന്നത് ഏതന്‍സില്‍ നിന്നും വളരെ അകലെയുള്ള ഒളിമ്പിയന്‍ മലയിലെ ദൈവങ്ങളുടെ ദൈവമായ സിയൂസ് ദേവന്റെ അമ്പലത്തില്‍നിന്നുമാണ്. ക്രിസ്തുവിനു 2700 വര്ഷം മുന്‍പാണ് ഇവിടെ മത്സരങ്ങള്‍ ആരംഭിച്ചത്. സിയുസ് ദേവനെ പ്രകീര്‍ത്തിക്കുന്നതിന് വേണ്ടി നടക്കുന്ന ഉല്‍സവം ആയിട്ടാണ് ഒളിമ്പിക്‌സ് ആരംഭിക്കുന്നത്. B C 776 മുതല്‍ എല്ലാ നാലു വര്‍ഷങ്ങളിലും അവിടെ ഒളിമ്പിക്‌സ് നടന്നിരുന്നതായി തെളിവുണ്ട് എന്നാണ് ഗൈഡ് പറഞ്ഞത് , പിന്നിട് ക്രിസ്റ്റ്യാനിറ്റി ഗ്രീക്ക് കീഴടക്കിയപ്പോള്‍ എല്ലാ പേഗന്‍ ദൈവരാധനയും നിരോധിച്ചപ്പോളാണ് ഒളിമ്പിക്‌സ് നിന്നുപോയത്.

BBC ഹിസ്റ്ററി പറയുന്നത് ഇങ്ങനെയാണ് (The Olympic Games began over 2,700 years ago in Olympia, in south west Greece. Every four years, around 50,000 people came from all over the Greek world to watch and take part. The ancient games were also a religious festival, held in honour of Zeus, the king of the gods)

a8

മാര്‍ക്കറ്റ് സ്ക്വയറിലെ ഭക്ഷണ വിതരണം

ആതന്‍സില്‍ നിന്നും രണ്ടു മണിക്കൂര്‍ അകലെയായത് കൊണ്ട് ഞങ്ങള്‍ക്ക് ഒളിമ്പിയന്‍ സിയുസിന്‍റെ ക്ഷേത്രം കാണാന്‍ കഴിഞ്ഞില്ല. ഈ ക്ഷേത്രത്തില്‍ നിന്നുമാണ് ഒളിമ്പിക്‌സ് ദീപം തെളിയിക്കുന്നത്. അവിടെ നിന്നും രണ്ടു ദിവസം എടുക്കും ദീപം ആതന്‍സിലെ ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ എത്താന്‍. അവിടെ നിന്നുമാണ് ഒളിമ്പിക്‌സ് നടക്കുന്ന രാജ്യത്തേക്ക് ദീപം കൊണ്ടുപോകുന്നത്.
ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ നിന്നും ഞങ്ങള്‍ പോയത് ആതെന്‍സിലെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം കാണാനായിരുന്നു. BC 6000 ത്തില്‍ ഗ്രീക്ക്കാര്‍ ഉപയോഗിച്ചിരുന്ന നാണയങ്ങളും ആഭരണങ്ങളും ആ കാലത്തെ മനോഹരമായ മാര്‍ബിള്‍ പ്രതിമകളും എല്ലാം അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

a5

ഒളിമ്പിക് സ്റ്റേഡിയത്തിലെ വിജയപീഠത്തില്‍

പിന്നിട് മാര്‍ക്കെറ്റ് സ്‌ക്വയര്‍ കാണാന്‍പോയി . അവിടെ വച്ച് മുഹമ്മദ്‌ എന്ന ഒരു സിറിയന്‍ അഅഭയാര്‍ഥിയെയും കുടുംബത്തെയും കണ്ടു സംസാരിച്ചു. സിറിയന്‍ പ്രസിഡണ്ട് ബഷീര്‍ അല്‍ അസാദിന്റെ സൈന്യം ഇയാളുടെ കുടുബത്തെ മുഴുവന്‍ കൊന്നുകളഞ്ഞു. അവിടെ നിന്നും രക്ഷപെട്ട് ഇയാളും ഭാര്യയും മൂന്നു കുട്ടികളും കൂടി ബോട്ടില്‍ ഗ്രീസില്‍ എത്തിയതാണ്. ബില്‍ഡിംഗ് എന്‍ജിനീയറിങ്ങ് പാസായ മുഹമ്മദ് ഏതെങ്കിലും യൂറോപ്യന്‍ രാജ്യം അവര്‍ക്ക് അഭയം നല്‍കും എന്നു പ്രതിക്ഷിച്ചിരിക്കുന്നു. ഒരു നേരമാണ് പലപ്പോഴും ഭക്ഷണം കഴിക്കുന്നത് എന്നും അയാള്‍ പറഞ്ഞു.

പിന്നീട് ഞങ്ങള്‍ പോയത് പഴയ റോമന്‍ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ഒരു ലൈബ്രറി കാണാന്‍ ആയിരുന്നു ഇതു മാര്‍ക്കെറ്റ് സ്‌ക്വയറിനോട് ചേര്‍ന്നായിരുന്നു സ്ഥിതി ചെയ്തിരുന്നത് . ലൈബ്രറി മുഴുവന്‍ തകര്‍ന്നടിഞ്ഞു കിടക്കുന്നു. അവിടം ഇന്നു ഒരു വലിയ കച്ചവട കേന്ദ്രം കൂടിയാണ്. ഒട്ടേറെ സിറിയന്‍ അഭയാര്‍ഥികളെ അവിടെ കാണാന്‍ ഇടയായി. അവര്‍ക്ക് ഭക്ഷണം ഫ്രീ ആയി വിതരണം ചെയ്യുന്ന ഒരു സാമൂഹിക സംഘടനയെയും കാണാന്‍ ഇടയായി. അവര്‍ പണം സംഭാവനയായി ആളുകളില്‍ നിന്നും സ്വീകരിച്ചാണ് ഇങ്ങനെ ഭക്ഷണം വിതരം ചെയ്യുന്നത്. ഇങ്ങനെ ഭക്ഷണം വിതരണം ചെയ്യാന്‍ കാരണം മനുഷ്യ സ്‌നേഹം മാത്രമാണ് എന്നാണ് ആ ചാരിറ്റി സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുമായി സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്.
അവിടെ നിന്നും ഞങ്ങള്‍ ഹോട്ടലില്‍ പോയി കിടന്നുറങ്ങി. പിറ്റേദിവസം രാവിലെ ഞങ്ങളുടെ ആതന്‍സ് യാത്ര അവസാനിക്കുകയാണ്. രാവിലെ തന്നെ ഞങ്ങള്‍ ട്രെയിനില്‍ കയറി. ആതെന്‍സ് എയര്‍ പോര്‍ട്ടിലേക്ക് തിരിച്ചു പോരുന്നവഴില്‍ റെയില്‍വേയുടെ രണ്ടു സൈഡിലും മനോഹരമായ ഒലിവ് കൃഷി കാണാമായിരുന്നു. ട്രെയിനില്‍ കയറാനുള്ള തിരക്കിനിടയില്‍ എന്റെ പേഴ്‌സ് പോക്കറ്റടിച്ചു പോയി. പേഴ്സില്‍ കാര്‍ഡുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു . അതെല്ലാം അപ്പോള്‍ തന്നെ വിളിച്ചു ക്യാന്‍സല്‍ ചെയ്തു.
ഇംഗ്ലണ്ടിലെ സിറ്റികളെ പോലെ ഒരു ക്ലീന്‍ സിറ്റിയായി ആതന്‍സ് തോന്നിയില്ല. ആളുകളുടെ പെരുമാറ്റവും ഇംഗ്ലണ്ടിലെ പോലെ അത്രയും നിലവാരം തോന്നിയില്ല. ഗ്രീസ് വളരെ ചെറിയ ഒരു രാജ്യമാണ്. 1കോടി 77 ലക്ഷം മാത്രമാണ് ജനസംഖ്യ. അതില്‍ 98 % ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ അംഗങ്ങളാണ്. 1.3 % മുസ്ലിം സമൂഹവുമാണ്, അറിവിന്‍റെ പട്ടണം എന്നറിയപ്പെടുന്ന ഈ പട്ടണം കാണാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കാണുന്നു. യാത്രാ വിവരണം അവസാനിക്കുന്നു. വായിച്ച എല്ലാവര്‍ക്കും നന്ദി.

ടോം ജോസ് തടിയംപാട് , ജോസ് മാത്യു

മനുഷ്യസംസ്‌കൃതിയുടെ ഗര്‍ഭഗൃഹത്തിലൂടെ ഒരു യാത്ര – ആതന്‍സ് യാത്ര ഒന്നാം ഭാഗം

ചരിത്രമുറങ്ങുന്ന വീഥികളിലൂടെ – ആതന്‍സ് യാത്ര രണ്ടാം ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,649

More Latest News

ഓർമ്മക്കുറവ്.... വിഎസിനെ പരിഹസിച്ച എംഎം മണിക്ക് വിഎസ് കൊടുത്ത മറുപടി; ആ

ദേവികുളം എംഎൽഎ എസ്.രാജേന്ദ്രന്റെ വാദം പൊളിയുന്ന രേഖകൾ പുറത്തുവന്നിരുന്നു. ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയം നൽകിയതെന്ന രാജേന്ദ്രന്റെ വാദം തെറ്റാണെന്നു പൊളിഞ്ഞു. 2000 ൽ എ.കെ.മണി ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ചെയർമാനായിരുന്ന കാലയളവിലാണു പട്ടയം നൽകിയതെന്നായിരുന്നു വാദം. എന്നാൽ രാജേന്ദ്രൻ പറയുന്ന കാലയളവിൽ കമ്മിറ്റി യോഗം ചേർന്നിട്ടില്ലെന്നാണ് ദേവികുളം താലൂക്കിൽനിന്നും ലഭിച്ചിരിക്കുന്ന വിവരാവകാശ രേഖയിൽനിന്നും വ്യക്തമായി.

മന്ത്രിയെ കുടുക്കിയത് അഞ്ചംഗ സംഘം; മംഗളം ചാനലില്‍ പൊട്ടിത്തെറി, മാധ്യമപ്രവര്‍ത്തക രാജിവെച്ചു

മംഗളം ചാനലില്‍ നടക്കുന്ന പ്രവൃത്തികളില്‍ മനം മടുത്ത് ചാനൽ ജീവനക്കാരി രാജിവെച്ചു. മാധ്യമപ്രവര്‍ത്തക എന്ന നിലയിലും സ്ത്രീ എന്ന നിലയിലും അവിടുത്തെ അവസ്ഥകൾ അസഹ്യമാണെന്നും അതിനാലാണ് രാജി എന്നും മാധ്യമപ്രവര്‍ത്തക ഫേസ്ബുക്കില്‍ കുറിച്ചു. തന്‍റെ പ്രതീക്ഷയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തന ശൈലി അല്ല അവിടെ നടക്കുന്നതെന്നും അൽ നീമ അഷറഫ് എന്ന മാധ്യമ പ്രവര്‍ത്തക ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി.

ഗർഭിണിയാണെന്ന് അറിഞ്ഞത് പ്രസവിച്ചപ്പോൾ മാത്രമെന്ന് യുവതി; ജനിച്ചപ്പോള്‍ തന്നെ മരിച്ച കുഞ്ഞിനെ ആരും അറിയാതെ

മാസം തികയാതെ ജ​നി​ച്ച കു​ഞ്ഞി​നു മ​തി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​തെ മ​റ​വു ചെ​യ്ത കേ​സി​ൽ വീ​ട്ട​മ്മ അ​റ​സ്റ്റി​ൽ. പ​റ​ക്കോ​ട് ടി​ബി ജം​ഗ്ഷ​നി​ൽ സ​ബ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള വീ​ടി​ന്‍റെ തെ​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് ഒ​രു കാ​ൽ ഇ​ല്ലാ​ത്ത ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ട്ട​മ്മ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ ഇ​ന്ന​ലെ അ​ടൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.എന്നാല്‍ വീട്ടമ്മ പറയുന്ന വിചിത്ര കഥ കേട്ട് ഞെട്ടിയത് പോലിസ് ആയിരുന്നു .

മന്ത്രി ശശീന്ദ്രനെ കുടുക്കിയ മാധ്യമപ്രവര്‍ത്തക എന്ന പേരില്‍ സുനിത ദേവദാസിന്റെ ചിത്രം പ്രചരിപ്പിച്ച ഓണ്‍ലൈന്‍

മന്ത്രി ശശീന്ദ്രനെ കുടുക്കിയ മാധ്യമപ്രവര്‍ത്തക എന്ന പേരില്‍ ഒരു മലയാള ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയില്‍ തന്റെ ചിത്രം ഉപയോഗിച്ചതിനു എതിരെ മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ് രംഗത്ത് വന്നു . ആരോപണവിധേയമായ ഓണ്‍ലൈന്‍ പത്രം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും തന്റെ അറിവോ സമ്മതമോ ഇല്ലാത്ത ചിത്രം എടുക്കുകയും അത് മുഖം മറച്ച നിലയില്‍ വാര്‍ത്തയില്‍ ചേര്‍ക്കുകയും ചെയ്തതിനു എതിരെയാണ് സുനിത ശക്തമായ പ്രതികരണവുമായി വന്നത് .

ഓസ്‌ട്രേലിയയിലെ മക്കളോടൊപ്പം അഞ്ച് വര്‍ഷംവരെ മാതാപിതാക്കള്‍ക്ക് കഴിയാന്‍ പുതിയ വിസപദ്ധതി വരുന്നു

ഓസ്‌ട്രേലിയയിലുള്ള തങ്ങളുടെ കുട്ടികളെയും പേരക്കുട്ടികളെയും കാണാനും അവര്‍ക്കൊപ്പം കുറച്ച് കാലം താമസിക്കാനും മാതാപിതാക്കള്‍ക്ക് അവസരമേകുന്ന വിസ പദ്ധതി ഓസ്ട്രേലിയ നടപാക്കാന്‍ ഒരുങ്ങുന്നു .ഓസ്‌ട്രേലിയക്കാരുടെ മാതാപിതാക്കന്‍മാര്‍ക്കായി ഒരു പുതിയ ടെംപററി വിസ ഏര്‍പ്പെടുത്താനുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പദ്ധതി ജൂലൈ 2017 മുതല്‍ ഇത് നടപ്പിലാകുമെന്നാണ് അറിയുന്നത് .

വിവാഹശേഷം ആശ തന്നോട് ഒരേയൊരു കാര്യം മാത്രമാണ് ആവശ്യപെട്ടത്‌ എന്ന് മനോജ്‌ കെ ജയന്‍;

മനോജും ഉര്‍വശിയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം ആണ് .ഇവരുടെ മകള്‍ കുഞ്ഞാറ്റ ഇപ്പോഴും മനോജിനോപ്പം ആണ് കഴിയുന്നത്‌ .ഉര്‍വശിയുമായുള്ള വിവാഹമോചനത്തിന് ശേഷം 2011ലാണ് മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്.

​മിഷേലിനെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന പിതാവിന്റെ സംശയം തള്ളി ക്രൈംബ്രാഞ്ച്; അസ്വാഭാവികമായി മറ്റാരുടെയെങ്കിലും കൈവിരൽപാടുകൾ

കേസിൽ മിഷേലിന്റെ കാമുകനായിരുന്ന ക്രോണിനെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന മിഷേലിന്റെ കൂട്ടുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. ക്രോണിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് ഉടൻ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് വിവരം.

ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്താന്‍ ആണെങ്കില്‍ എനിക്ക് വിനീത്, ജയറാം അവരെയൊക്കെ ഭീഷണിപെടുത്താമായിരുന്നല്ലോ; ഗര്‍ഭിണിയായ എന്റെ

താന്‍ ഭീഷണിപെടുത്തി കിഷോര്‍ സത്യയെ വിവാഹംചെയ്തു എന്ന ആരോപണത്തിനു എതിരെ തുറന്നടിച്ച് നടി ചാര്‍മിള രംഗത്ത് .കിഷോര്‍ സത്യയ്ക്ക് നേരെ ഗുരുതര ആരോപണങ്ങള്‍ ആണ് നടി ഉന്നയിക്കുന്നത് .അയാള്‍ എന്റെ കുഞ്ഞിനെ കൊന്നു, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി ഇത് സഹിക്കാന്‍ പറ്റാതെയാണ് ഞാന്‍ അയാളെ ഉപേക്ഷിച്ചത് എന്ന് ചാര്‍മിള പറയുന്നു .

അമ്മയ്ക്കും തുല്യം അമ്മ മാത്രം; ഒടുവില്‍ മീനാക്ഷി മഞ്ജുവിനൊപ്പം താമസിക്കാന്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്

ഒടുവില്‍ ആ വാര്‍ത്ത‍ സത്യമാകുന്നുവോ? മറ്റൊന്നുമല്ല ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷി അമ്മയ്ക്കൊപ്പം പോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് .കാവ്യാ ദിലീപ് വിവാഹത്തിനു മുന്‍പന്തിയില്‍ നിന്ന മകള്‍ മീനക്ഷിയ്ക്ക് ഇതെന്തു പറ്റി എന്നാണ് ഇപ്പോള്‍ എല്ലാവരുടെയും സംശയം .

റിലീസിന് ഒരു ദിവസം ഇരിക്കെ ‘ഗ്രേറ്റ് ഫാദര്‍’ രംഗങ്ങള്‍ പുറത്തായി; ഇത് മറ്റൊരു വിപണനതന്ത്രമോ

മമ്മൂട്ടി ഫാന്‍സ് മഞ്ചേരി യൂണിറ്റ് പ്രതിനിധിയെന്ന് അവകാശപ്പെടുന്ന ആള്‍ ഷാജി നടേശനെ വിളിച്ച് ഇക്കാര്യം അറിയിച്ചപ്പോള്‍ വീഡിയോ പ്രചരിക്കുന്നത് തടയേണ്ട, ഫാമിലി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രംഗമാണെന്ന് പറയുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതായാലും രംഗം ലീക്ക് ആയതില്‍ മമ്മൂട്ടി ആരാധകര്‍ അമര്‍ഷത്തിലാണ്. ശക്തമായ നിയമ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത് ഷാജി നടേശന്റെ ശബ്ദമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

100 കിലോയുടെ സ്വർണനാണയം കയറും ഉന്തുവണ്ടിയും ഉപയോഗിച്ച് മോഷ്ടിച്ചു; എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിട്ടുള്ള

എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിട്ടുള്ള ‘ബിഗ് മേപ്പിൾ ലീഫ്’ എന്ന ഭീമൻ സ്വർണനാണയമാണ് മോഷണം പോയത്. ലോകത്തിലെ പ്രശസ്ത നാണയ നിര്‍മാണ കമ്പനിയായ റോയല്‍ കനേഡിയന്‍ മിന്റ് 2007ല്‍ നിര്‍മിച്ചതാണ് ഇത്. മൂന്നു സെന്റിമീറ്റർ കനവും 53 സെന്റിമീറ്റർ വ്യാസവുമാണ് നാണയത്തിനുള്ളത്. 45 ലക്ഷം ഡോളർ (ഏതാണ്ട് 30 കോടി രൂപ) ആണ് മൂല്യമായി കരുതുന്നത്.

ബ്രിട്ടിഷ് ചാനലായ ചാനൽ 4ലെ ഏഡെൻ എന്ന റിയാലിറ്റി ഷോ; അവരറിഞ്ഞില്ല ഷോ നിർത്തിയത്,

തങ്ങളുടെ കാട്ടുജീവിതം ബ്രിട്ടണെ മുൾമുനയിൽ നിർത്തിയിരിക്കുകയാണെന്ന ധാരണയിൽ അവർ കാട്ടിൽ ജീവിക്കുകയും ആ ജീവിതം ചിത്രീകരിച്ച് സ്റ്റുഡിയോയിലേക്ക് അയക്കുകയും ചെയ്തുകൊണ്ടിരുന്നു. കാട്ടിനുള്ളിൽ ഒരു വർഷം പൂർത്തിയാക്കി കഴിഞ്ഞയാഴ്ച നാട്ടിലെത്തിയപ്പോഴാണ് തങ്ങൾ ഇതുവരെ പങ്കെടുത്ത റിയാലിറ്റി ഷോ ഏഴു മാസം മുൻപേ നിർത്തിയ വിവരം മൽസരാർഥികൾ അറിയുന്നത്.

പ്രക്ഷോഭകര്‍ വിമാനം വളഞ്ഞു; സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചു

സ്റ്റാന്‍സ്‌റ്റെഡ്: പ്രക്ഷോഭകര്‍ വിമാനം വളഞ്ഞതിനെത്തുടര്‍ന്ന് സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചിട്ടു. ചൊവ്വാഴ്ചയാണ് സംഭവം. അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്ന വിമാനം തടയാനാണ് തങ്ങള്‍ ശ്രമിച്ചതെന്നാണ് പ്രക്ഷോഭകര്‍ പറഞ്ഞത്. ജനങ്ങള്‍ അതിക്രമിച്ചു കയറിയതിനാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇപ്രകാരം ചെയ്തതെന്ന് വിമാനത്താവളം അധികൃതര്‍ പറഞ്ഞു.

യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് താമസത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ ബ്രെക്‌സിറ്റ് നടപടികള്‍ എംഇപിമാര്‍ എതിര്‍ക്കും

ബ്രസല്‍സ്: അടുത്ത രണ്ടു വര്‍ഷത്തേക്ക് യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് താമസത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ തടയുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. യൂറോപ്യന്‍ പാര്‍ലമെന്റ് ചീഫ് നെഗോഷ്യേറ്റര്‍ ഗയ് വെര്‍ഹോഫ്സ്റ്റാറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകും. ഇക്കാലയളവില്‍ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടാന്‍ പാടില്ലെന്നാണ് ആവശ്യം.

ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനം ഇന്ന്; ബ്രിട്ടീഷുകാര്‍ ഒന്നിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി

ലണ്ടന്‍: ബ്രെക്‌സിറ്റ് നടപടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ലിസ്ബണ്‍ ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50 ഇന്ന് പ്രഖ്യാപിക്കും. യൂറോപ്യന്‍ യൂണിയനുമായി കഴിഞ്ഞ 44 വര്‍ഷമായി തുടരുന്ന ബന്ധം അവസാനിപ്പിച്ച് സ്വതന്ത്രമാകുന്നതിനുള്ള ആദ്യ പടിയാണ് ഇത്. രണ്ടു വര്‍ഷം നീളുന്ന നടപടിക്രമങ്ങളാണ് ഇനി ശേഷിക്കുന്നത്. അതോടെ ബ്രിട്ടന്‍ പൂര്‍ണ്ണമായും യൂണിയനില്‍ നിന്ന് സ്വതന്ത്രമാകും.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.