പ്രശസ്ത കാനേഡിയൻ പോണ്‍ താരം ആഗസ്റ്റ് അമെസ് മരിച്ച നിലയില്‍

പ്രശസ്ത കാനേഡിയൻ പോണ്‍ താരം ആഗസ്റ്റ് അമെസ് മരിച്ച നിലയില്‍
December 07 12:22 2017 Print This Article

പ്രശസ്ത പോണ്‍ താരം മരിച്ച നിലയില്‍. 23 കാരിയായ കനേഡിയന്‍ താരം ആഗസ്റ്റ് അമെസിനെ ആണു മരിച്ചനിലയില്‍ കണ്ടെത്തിയത്. എനിക്ക് അറിയാവുന്ന ഏറ്റവും നല്ല വ്യക്തിയാണ് അവളെന്നും തന്റെ ലോകത്തെ അര്‍ഥ പൂര്‍ണ്ണമാക്കിയ അവള്‍ ഇന്നു തന്നോടൊപ്പം ഇല്ല എന്നും മരണ വിവരം സ്ഥിരീകരിച്ചു കൊണ്ടു ഭര്‍ത്താവ് കെവിന്‍ മൂര്‍ പറഞ്ഞു. ഈ ബുദ്ധിമുട്ടുള്ള സമയത്തില്‍ ഇത് ഒരു സ്വകാര്യ കുടുംബവിഷയമായി വിട്ടു തരണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നാലു വര്‍ഷം മുമ്പ് പോണ്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയ അമെസ് 270 അധികം പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Image result for August Ames Cause Of Death: Adult Film Star May Have Committed Suicide After Backlash Over
രണ്ടു തവണ അഡല്‍റ്റ് വീഡിയോ ന്യൂസ് അവാര്‍ഡ് നേടി. മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. എന്നാല്‍ മരണത്തിനു പിന്നില്‍ എന്തെങ്കിലും അസ്വഭാവികത ഉണ്ടെന്നു കരുതുന്നില്ല എന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ പറയുന്നു. അതേസമയം അമെസ് അടുത്തിടെ നടത്തിയ ട്വീറ്റുകള്‍ വ്യാപകമായ പരിഹാസത്തിനും ട്രോളുകള്‍ക്കും ഇടയാക്കിരുന്നു. ഇതുമൂലം ഇവര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നു സുഹൃത്തുക്കളെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles