back to homepage

Posts From Bijo Thomas

മഹാരാഷ്ട്രയിലെ ബിജെപിയുടെ ആയുസ്സ് ഒരു വര്‍ഷം കൂടി മാത്രം; ‘ഇനി ഭരണം മോഹം മാത്രം’ മോഡിയെ വെല്ലുവിളിച്ച് ശിവസേന നേതാവ് ആദിത്യ താക്കറെ 0

ഒരുവര്‍ഷത്തിനുള്ളില്‍ ബിജെപിയെ മാറ്റി നമുക്ക് അധികാരത്തിലെത്താം. അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഉദ്ധവ് സാഹബും നിങ്ങളുമാണ്. എന്തൊക്കെ സംഭവിച്ചാലും തനിച്ച് അധികാരത്തിലെത്തുന്നതിനായിട്ട് ആകണം നാം പ്രവര്‍ത്തിക്കേണ്ടതെന്നും ആദിത്യ പറഞ്ഞു. അഹമ്മദ്‌നഗറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

വിവാഹശേഷം ഫേസ് ബുക്ക് കാമുകൻ മുങ്ങി; കോട്ടയം കുറുപ്പുന്തറയിൽ യുവതി ഭര്‍ത്തൃവീട്ടിലെ വരാന്തയില്‍ സമരത്തിൽ 0

ഒക്ടോബര്‍ 21ന് കടുത്തുരുത്തി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹിതരായി. വിവാഹത്തിന് അവന്റെ വീട്ടുകാര്‍ എത്തിയില്ല. ഞങ്ങളെ എന്റെ വീട്ടുകാര്‍ അവന്റെ വീട്ടിലെത്തിച്ചെങ്കിലും അവര്‍ അവിടെ ഇല്ലായിരുന്നു. എന്റെ ബന്ധുക്കള്‍ വാതില്‍ ചവിട്ടി പൊളിച്ചാണ് ഞങ്ങളെ വീട്ടില്‍ കയറ്റിയത്. എന്നാല്‍ വീട്ടുകാര്‍ വന്ന് പ്രശ്‌നമായതോടെ ഞങ്ങള്‍ക്ക് അവിടെ നിന്ന് ഇറങ്ങേണ്ടിവന്നു.

Read More

സംഘപരിവാർ ആക്രമണം വൈദികർക്കും സെമിനാരി വിദ്യാർത്ഥികൾക്കും നേരെ; മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്നയിൽ പോലീസിന്റെ ഒത്താശയിൽ വൈദികരെ തടഞ്ഞു വച്ചു, വിട്ടയച്ചത് വീണ്ടും ഹാജരാകണമെന്ന നിർദ്ദേശത്തിൽ 0

സ​ത്ന​യി​ൽ നി​ന്നു പ​ന്ത്ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തു​ള്ള ബും​കാ​ർ ഗ്രാ​മ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് ബജ്‌രംഗ്ദൾ പ്രവർത്തകർ എത്തി സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​ത്. പു​റ​ത്തു നി​ന്നെ​ത്തി​യ ബ​ജ്‌രംഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ വൈ​ദി​ക​രെ​യും വൈ​ദി​കാ​ർ​ഥി​ക​ളെ​യും ത​ട​യു​കയാ​യി​രു​ന്നു. തുടർന്ന് പോലീസ് എത്തി വൈദിക സംഘത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരെ സ്റ്റേഷനിൽ എത്തിച്ചതോടെ കൂടുതൽ ബജ്‌രംഗ്ദൾ പ്രവർത്തകർ എത്തി സ്റ്റേഷൻ വളയുകയായിരുന്നു.

Read More

മീശവടിച്ചതല്ല…. എല്ലാം ഗ്രാഫിക്സ് മായാജാലം! സാങ്കേതികവിദ്യയിലൂടെയാണ് മീശവടിച്ചതായി കാണിച്ചത് എന്ന ആരോപണത്തിന് മറുപടി. മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു 0

പല രാജ്യത്തും ശരീരം ആയുധമാക്കി ജീവിക്കുന്ന നടന്മാര്‍ക്കും കലാകാരന്മാര്‍ക്കും പ്രത്യേക പരിശീലകരുണ്ട്. നമ്മുടെ നാട്ടില്‍ അത്തരം രീതികളെല്ലാം വരുന്നതെയുള്ളു. ശരീരത്തെ പരിപാലിക്കണമെന്നു ആയുര്‍വേദവും മറ്റും നമ്മോടു പറഞ്ഞതു നാം മറന്നിരിക്കുന്നു. ചെറിയ മസില്‍ വേദന ഉണ്ടാകുമ്പോള്‍ നാം അതു മറക്കുന്നു. ആ വേദനയുമായി വീണ്ടും ജോലി ചെയ്യുമ്പോള്‍ അടുത്ത തവണ അത് ഇരട്ടിയായി തിരിച്ചുവരുന്നു. ഇതിനൊന്നും കൃത്യമായി മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ മുന്‍പൊന്നും ആരും ഇല്ലായിരുന്നു.

Read More

ഷാർജയിൽ സഹോദരിയുടെ അടുത്ത് സന്ദര്‍ശനത്തിനെത്തിയ മലയാളി യുവാവ് മരിച്ച നിലയിൽ 0

ഇന്നലെ രാവിലെ 9 മണിക്ക് തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങിക്കൊടുത്ത ശേഷം നടക്കാനെന്ന് പറഞ്ഞ് ഒന്നാംനിലയിലെ ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങിയതായിരുന്നു. സമീപത്തെ താമസക്കാരാണ് കെട്ടിടത്തിന് സമീപം ഉണ്ണിക്കൃഷ്ണന്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതായി സഹോദരിയെ അറിയിച്ചത്.

Read More

ബ്രിട്ടീഷ് യുവതിക്ക് നേരെ ഹൗസ് ബോട്ടില്‍ പീഡനശ്രമം; ജീവനക്കാരൻ റിമാന്റില്‍ 0

ഹൗസ്‌ബോട്ടില്‍ നിന്ന് ഇറങ്ങിയ ഉടന്‍ യുവതി പോലീസില്‍ പരാതിയും നല്‍കി. പിന്നാലെ ബ്രിട്ടീഷ് എംബസിയിലും യുവതി വിവരമറിയിച്ചു. ബ്രിട്ടീഷ് എംബസി ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടുകയും കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിഷയത്തില്‍ ഇടപെടുകയുമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശ പ്രകാരം ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ ടൂറിസം ഉദ്യോഗസ്ഥരെ അന്വേഷിക്കാനായി ചുമതലപ്പെടുത്തി

Read More

ആഷസിൽ കോഴകളി !!! ആഷസ് ക്രിക്കറ്റ് ടെസ്റ്റിൽ ഒത്തുകളി വിവാദം ആളിക്കത്തിച്ചു ബ്രിട്ടീഷ് മാധ്യമം ദി സണ്‍ റിപ്പോർട്ട് 0

കോഴ നല്‍കിയാല്‍ കളിയിലെ കാര്യങ്ങള്‍ നേരത്തെ തന്നെ കൈമാറാമെന്ന് വാതുവെയ്പ്പുകാര്‍ പറയുന്നതിന്റെ ദൃശ്യങ്ങളാണ് ദി സണ്‍ പുറത്തുവിട്ടിരിക്കുന്നത്. രണ്ടു വാതുവെയ്പ്പുകാരുമായുള്ള സംഭാഷണമാണ് പുറത്തു വിട്ടിരിക്കുന്നത്. ഈ ആരോപണം ഗൗരവത്തിലാണെടുക്കന്നതെന്നും കര്‍ശനമായ അന്വേഷണമുണ്ടാകുമെന്നും ഐ.സി.സി വ്യക്തമാക്കി.

Read More

എന്ത് തെറ്റ് ഞാൻ ചെയ്തു !!! ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഇതുകൊണ്ടാണ് നിങ്ങള്‍ എപ്പോഴും അപമാനിതനാകുന്നത്, യുവാവിന്റെ മറുപടി വൈറൽ ആകുന്നു 0

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നരേന്ദ്രമോദിയുടെ ഈ ചോദ്യം ബിജെപി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിരുന്നു. പലരും പലരീതിയിലുള്ള ഉത്തരങ്ങളും നല്‍കിയെങ്കിലും കൊല്‍ക്കത്ത സ്വദേശിയായ ദേവ്ദന്‍ ചൗധരിയുടെ ഉത്തരങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Read More

ഉണ്ണിമുകുന്ദൻ ബ്ലാക്‌മെയ്‌ലിംഗ് കേസ് ; യുവതിക്കെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കാൻ തയ്യാറെന്ന് നടൻ, തിരക്കഥ കേ​ൾ​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു 0

ചേ​രാ​നെ​ല്ലൂ​ർ എ​സ്ഐ സു​നു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​പ​മാ​നി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി​യും സു​ഹൃ​ത്തു​ക​ളും ചേ​ർ​ന്നു പ​ണം ത​ട്ടാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നു​കാ​ട്ടി ന​ട​ൻ ഒ​റ്റ​പ്പാ​ലം പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി ഇ​വി​ടെ​നി​ന്നു ചേ​രാ​ന​ല്ലൂ​ർ പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന​തു ചേ​രാ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തി​നാ​ലാ​ണു കേ​സ് കൈ​മാ​റി​യ​ത്.

Read More

‘മുങ്ങിയ മൊബൈൽ ഷോപ്പ് ഉടമയും കാമുകി വീട്ടമ്മയും’ ഒളിവിൽ താമസിച്ച വീട്ടിൽ നിന്നും കണ്ടെടുത്തത് ഞെട്ടിക്കുന്ന രഹസ്യങ്ങളുടെ കലവറ; പ്രമുഖ ചാനലിന്റെ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചുള്ള ഒളിവുജീവിതം ഇങ്ങനെ ? 0

500 രൂപ സമ്മാനം ലഭിച്ച കേരള ഭാഗ്യക്കുറിയുടെ 26 ടിക്കറ്റുകളും ഇവര്‍ വ്യാജമായ നിര്‍മ്മിച്ചിരുന്നു. ഇതില്‍ ചിലതു കോഴിക്കോട്ടെ ലോട്ടറി വില്‍പ്പനക്കാരനു നല്‍കി തുക വാങ്ങുകയും ചെയ്തിട്ടുണ്ട്. മൂന്നു പ്രിന്റര്‍, ഒരു ലാപ് ടോപ്പ്, ഒരു ടാബ്, കട്ടിങ് മെഷീന്‍ രണ്ടു കെട്ടു കടലാസ് എന്നിവയുടെ സഹായത്തോാടെയാണു കള്ളനോട്ടു നിര്‍മ്മാണം. ഒര്‍ജിനല്‍ നോട്ട് സ്‌ക്യാന്‍ ചെയ്തു കളര്‍ പ്രിന്റ് എടുത്താണു നോട്ടു നിര്‍മ്മാണം നടത്തുന്നത്.

Read More