back to homepage

Posts From editor

നാണമില്ലേ രാഹുല്‍ഗാന്ധി താങ്കള്‍ക്ക് ? ജഡ്ജിമാരും , മുഖ്യമന്ത്രിമാരും , മാധ്യമങ്ങളും , ഭൂരിപക്ഷം പ്രതിപക്ഷ പാര്‍ട്ടികളും , ജനങ്ങളും രാജ്യം തകരുന്നു എന്ന് വിളിച്ച് പറഞ്ഞ് തെരുവില്‍ ഇറങ്ങിയിട്ടും പ്രതികരിക്കാന്‍ താങ്കള്‍ക്ക് നട്ടെല്ല് ഇല്ലെങ്കില്‍ പിന്നെ ആര്‍ക്ക് വേണ്ടിയാണ് ഇനിയും ഈ മുത്തശി പാര്‍ട്ടി ? വര്‍ഗീയതയ്ക്കെതിരെയാണ് ഞങ്ങള്‍ എന്ന് പറയാന്‍ ഇനിയും കോണ്‍ഗ്രസ്സിന് അവകാശമുണ്ടോ ? നിങ്ങള്‍ സ്വയം കുഴിച്ച കുഴിയില്‍ വീണ് അടുത്ത തെരഞ്ഞെടുപ്പോടെ ഇന്ത്യയില്‍ തകര്‍ന്നടിയില്ലേ ? 0

നാണമില്ലേ മിസ്റ്റര്‍ രാഹുല്‍ഗാന്ധി നിങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് നേതാവ് എന്ന് പറഞ്ഞ് ഞെളിഞ്ഞ് നടക്കാന്‍ ?. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇത്രയധികം തകര്‍ന്നടിഞ്ഞിട്ടും ഇന്ത്യന്‍ ജനതയ്ക്കൊപ്പം തെരുവിലിറങ്ങി ഒന്ന് പ്രതിക്ഷേധിക്കാന്‍ പോലുമുള്ള നട്ടെല്ല് ഇല്ലെങ്കില്‍ പിന്നെ താങ്കള്‍ എങ്ങനെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും?. എന്തിനാണ് വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന താങ്കളുടെ ഈ പാര്‍ട്ടി ഇനിയും ഇന്ത്യയില്‍ ?.

Read More

മോദി വടി കൊടുത്ത് അടി വാങ്ങി ; മോദിക്കെതിരെ കൂറ്റന്‍ റാലിയുമായി ആം ആദ്മി പാര്‍ട്ടി നാളെ പ്രധാനമന്ത്രിയുടെ വീട്ടിലേയ്ക്ക് ; ബിജെപിയെയും കോണ്‍ഗ്രസ്സിനെയും ഒരേപോലെ കുടുക്കി കെജരിവാള്‍ ; ആം ആദ്മി പാര്‍ട്ടി നാളെ ദില്ലി സ്തംഭിപ്പിക്കും 0

ന്യൂഡല്‍ഹി : കേജരിവാളിനെ തല്ലാന്‍ എടുത്ത വടികൊണ്ട് സ്വയം അടി വാങ്ങി മോദി  വീണ്ടും പരിഹാസ്സനായി .  മോദിക്കെതിരെ പ്രതിക്ഷേധവുമായി ആം ആദ്മി പാര്‍ട്ടി നാളെ പ്രധാനമന്ത്രിയുടെ വീട്ടിലേയ്ക്ക് കൂറ്റന്‍ റാലിയും നടത്തുന്നു . ബിജെപിയെയും കോണ്‍ഗ്രസ്സിനെയും ഒരേപോലെ കുടുക്കി കെജരിവാള്‍ . കേജരിവാളിനെ തളയ്ക്കാന്‍ കഴിയാതെ മോദിയും കോണ്‍ഗ്രസ്സും കുഴങ്ങുന്നു . ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണയുമായി നിരവധി പ്രമുഖര്‍ രംഗത്ത് .

Read More

ഡെല്‍ഹിയില്‍ പുതിയ രാഷ്ട്രീയ നീക്കം ; പിണറായി ഉള്‍പ്പെടെ നാല് മുഖ്യമന്ത്രിമാര്‍ കേജ്‌രിവാളിന് പിന്തുണയുമായി ഡെല്‍ഹിയില്‍ ; മോദി സമ്മര്‍ദത്തില്‍ 0

ന്യൂഡല്‍ഹി : ലഫ്​റ്റനന്‍റ്​ ഗവര്‍ണര്‍ അനില്‍ ബെയ്​ജാലി​​ന്റെ വസതിയില്‍ ആറ്​ ദിവസമായി കുത്തിയിരിപ്പ്​ സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്​ പിന്തുണയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയനടക്കം നാല്​ മുഖ്യമന്ത്രിമാര്‍. ചന്ദ്ര ബാബു നായിഡു , മമത ബാനര്‍ജി , എച്ച്‌​ ഡി കുമാരസ്വാമി എന്നിവരാണ്​ പിണറായിക്കൊപ്പമുള്ളത്​. കെജ്​രിവാളി​​​​ന്റെ  വസതിയില്‍ എത്തിയാണ്​ നാല്‍വര്‍ സംഘം പിന്തുണയറിയിച്ചത്​.

Read More

ഞായറാഴ്ചയ്ക്ക് ശേഷം ഡെല്‍ഹി യുദ്ധക്കളമാകും ; ലെഫ്റ്റനന്റ് ഗവര്‍ണര്‍ തീരുമാനമെടുത്തില്ലെങ്കില്‍ മോദി കുടുങ്ങും ; പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്ക് സമരം നടത്താന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറെടുക്കുന്നു 0

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനം ഞായറാഴ്ചയ്ക്ക് ശേഷം വീണ്ടും  യുദ്ധക്കളമാകും. ഞായറാഴ്ചയ്ക്കുള്ളില്‍ ഐ.എ.എസ് ഓഫീസര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തീരുമാനമെടുത്തില്ലെങ്കില്‍ പ്രധാനമന്ത്രി മോദിയായിരിക്കും കുടുങ്ങുന്നത് . ഉദ്യോഗസ്ഥവൃന്ദം തുടരുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് ആം ആദ്മി പ്രവര്‍ത്തകര്‍ . വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും എ.എ.പി രാജ്യസഭാ അംഗം സഞ്ജയ് സിങ് മുന്നറിയിപ്പു നല്‍കി. രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിനായിരിക്കും ഞായറാഴ്ചയ്ക്ക് ശേഷം ഡെല്‍ഹി സാക്ഷ്യം വഹിക്കുക.

Read More

ഔസേപ്പച്ചനും വിൽസ്വരാജും ഡോ: വാണി ജയറാമും സംഗീത സന്ധ്യയുമായി യുകെയില്‍ ; ഔസേപ്പച്ചൻ – രവീന്ദ്രൻ – ജോൺസൺ ടീമിന്റെ നിത്യഹരിത ഗാനങ്ങള്‍ ആസ്വദിക്കാന്‍ ആകാംഷയോടെ യുകെയിലെ സംഗീത പ്രേമികൾ 0

യുകെയിലെ സംഗീത പ്രേമികൾ ആകാംഷാപൂർവം കാത്തിരുന്ന ” The Maestros” ന്  അരങ്ങൊരുങ്ങുന്നു . ആദ്യ പരിപാടിക്ക് ഇനി ഒരു നാൾ കൂടി മാത്രം. പരിപാടിക്ക് ഒരുക്കമായി പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. ഔസേപ്പച്ചൻ , ശ്രീ. വിൽസ്വരാജ് എന്നിവർ ഇന്നലെ ഉച്ചക്ക് ലണ്ടനിൽ എത്തികഴിഞ്ഞു . ഹീത്രൂ വിമാനത്തവാളത്തിൽ എത്തിയ ഇവരെ V4 Entertainments UK യുടെ പേരിൽ ശ്രീ.വിനോദ് നവധാര , സോജൻ എരുമേലി , തോമസ് കാക്കശ്ശേരി എന്നിവർ ചേർന്ന് സ്വീകരിച്ചു.

Read More

കേരളത്തിലെ പാവം നഴ്സുമാരെ .. ഒരു രൂപ പോലും കമ്മീഷന്‍ കൊടുക്കാതെ നിങ്ങള്‍ക്ക് യുകെയില്‍ ജോലി നേടാന്‍ സഹായവുമായി യുകെയിലെ ആം ആദ്മി പ്രവര്‍ത്തകര്‍ ; പാവങ്ങളെ തട്ടിച്ച് പണം ഉണ്ടാക്കുന്ന ഇടനിലക്കാരെ ഇല്ലാതാക്കുന്ന കെജരിവാള്‍ മോഡല്‍ പദ്ധതിയുമായി ബ്രിട്ടണിലെ ആം ആദ്മി കൂട്ടായ്മ ; രാവും പകലും കാഴ്ടപ്പെട്ടിട്ടും മിനിമം വേതനം പോലും ലഭിക്കാത്തത്തിന്റെ പേരില്‍ സമരം ചെയ്യുന്ന കേരളത്തിലെ മാലാഖമാര്‍ക്ക്‌ സുവര്‍ണ്ണാവസരം 0

രാവും പകലും കാഴ്ടപ്പെട്ടിട്ടും മിനിമം വേതനം പോലും ലഭിക്കാത്തത്തിന്റെ പേരില്‍ സമരം ചെയ്യുന്ന , കേരളത്തിലെ എല്ലാ പാര്‍ട്ടികളാലും തഴയപ്പെട്ട പാവപ്പെട്ട നഴ്‌സുമാര്‍ക്ക് സഹായവുമായി ബ്രിട്ടണിലെ ആം ആദ്മി പ്രവര്‍ത്തകര്‍ . ലക്ഷങ്ങള്‍ ചിലവാക്കി പഠിച്ചിറങ്ങുന്ന പാവപ്പെട്ട നഴ്‌സുമാരെ പറ്റിച്ച് കോടീശ്വരന്മാരാകുന്ന ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കി , ഒരു രൂപ പോലും കമ്മീഷന്‍ വാങ്ങാതെ യുകെയില്‍ ജോലി നേടാന്‍ സഹായിക്കുന്നകെജരിവാള്‍ മോഡല്‍ പദ്ധതിയാണ് യുകെയിലെ ആം ആദ്മി കൂട്ടായ്മ തയ്യാറാക്കിയിരിക്കുന്നത് .

Read More

ബ്രിട്ടണിലെ മലയാളികള്‍ ആം ആദ്മി പാര്‍ട്ടി യുകെ ഘടകം രൂപീകരിച്ചു ; 200 മൈല്‍ ദൂരത്ത്‌ നിന്ന് വരെ ആം ആദ്മികള്‍ ലണ്ടനിലെ യോഗത്തിലേയ്ക്കെത്തി ; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് എല്ലാവിധ സഹായങ്ങളും നല്കാന്‍ തീരുമാനം 0

ബ്രിട്ടണിലുള്ള മലയാളികള്‍ ഒത്ത് ചേര്‍ന്ന് മലയാളികള്‍ക്കായി ആം ആദ്മി പാര്‍ട്ടി യുകെ ഘടകം രൂപീകരിച്ചു . ആം ആദ്മി പാര്‍ട്ടി യുകെ ഘടകത്തിന്റെ രൂപീകരണവും പ്രഥമ സൗഹൃദ യോഗവും ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് വെംബ്ലിയിലെ ചല്‍ക്കില്‍ കമ്മൂണിറ്റി സെന്ററില്‍ വെച്ച് നടക്കുകയുണ്ടായി. 200 മൈല്‍ ദൂരത്ത്‌ നിന്ന് വരെ ആം ആദ്മികള്‍ ലണ്ടനിലെ യോഗത്തിലേയ്ക്ക് എത്തിച്ചേര്‍ന്നിരുന്നു

Read More

പിണറായി വിജയന്‍ രാജീവ് പള്ളത്തിനെ ഭയക്കുന്നുവോ ? ചെങ്ങന്നൂരില്‍ ആം ആദ്മി പാര്‍ട്ടിക്ക് വിജയസാധ്യതയേറുന്നു ; വി വി പാറ്റ് മെഷീനിലെ പേപ്പര്‍ സ്ലിപ്പുകള്‍ എണ്ണാതിരിക്കാന്‍ ഇടത് – വലത് – ബിജെപി മുന്നണികള്‍ ഒന്നിക്കുന്നു ; ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലൂടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പും അട്ടിമറിക്കപ്പെടുമോ ? 0

മോഡിയെപ്പോലെ തന്നെ പിണറായി വിജയനും ആം ആദ്മി പാര്‍ട്ടിയെയും ,  ചെങ്ങന്നൂരിലെ ആം ആദ്മി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിനെയും വല്ലാതെ ഭയക്കുന്നു എന്നാണ്‌ സമീപകാല സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത് . ആം ആദ്മി പാര്‍ട്ടി വെറും ഫേസ്ബുക്ക് പാര്‍ട്ടിയാണ് , അവര്‍ക്ക് പ്രത്യേകശാസ്ത്രമില്ല , അവര്‍ക്ക് ഭരിക്കാന്‍ അറിയില്ല , അവര്‍ ഒരു പ്രതിഭാസം മാത്രമാണ് , ഒരു വര്‍ഷംകൊണ്ട് അവര്‍ ഇല്ലാതാകും എന്നൊക്കെ പറഞ്ഞ് പരിഹസിച്ചിരുന്ന സിപിഎം തന്നെയാണ് ചെങ്ങന്നൂരിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തിനെ ഏറ്റവും കൂടുതല്‍ ഭയക്കുന്നതും .

Read More