MAIN NEWS
UK
ബേസിൽ ജോസഫ് ഇന്ന് പെസഹാ വ്യാഴം. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വിശ്വാസ ജീവിതത്തിൻ്റെ അടിസ്ഥാനമായ വിശുദ്ധ കുർബാന സ്ഥാപിതമായ ദിവസം. പരമ്പരാകൃതമായി ക്രിസ്ത്യാനികൾ ആചരിച്ചുപോരുന്ന അപ്പം മുറിക്കൽ ശുശ്രൂഷ പുതു തലമുറയിലേയ്ക്കെത്തുമ്പോൾ പെസഹാ വ്യാഴത്തിൻ്റെ പവിത്രത ഒട്ടും നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കുകയാണ് വീക്കൻ്റ് കുക്കിംഗിൻ്റെ അമരക്കാരൻ ബേസിൽ ജോസഫ്. പ്രവാസി മലയാളികൾക്കായി പെസഹാ അപ്പത്തിൻ്റെയും പാലിൻ്റെയും റെസിപ്പി ഒരിക്കൽ കൂടി പരിചയപ്പെടുത്തുന്നു. ചേരുവകള്‍ അരിപ്പൊടി 1 കപ്പ് ഉഴുന്ന് 1/ 4 കപ്പ് തേങ്ങ 1 കപ്പ് ചിരകിയത് വെളുത്തുള്ളി 1 എണ്ണം കുഞ്ഞുള്ളി 4 എണ്ണം ജീരകം 1 പിഞ്ച് വെള്ളം 1 കപ്പ് പെസഹ അപ്പം ഉണ്ടാക്കുന്ന വിധം രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ഉഴുന്ന് പരിപ്പ് നന്നായി അരച്ച് എടുക്കുക. തേങ്ങ, ജീരകം, വെളുത്തുള്ളി, കുഞ്ഞുള്ളി എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരച്ച് എടുക്കുക. ഒരു പാത്രത്തിലേയ്ക്ക് അരച്ചു വച്ച പരിപ്പ്, തേങ്ങാ, അരിപ്പൊടി. അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് നല്ല കട്ടിയുള്ള ഒരു ബാറ്റര്‍ ആക്കി ഒരു 20 മിനിറ്റ് വയ്ക്കുക. ഒരു ഇഡലിപാത്രത്തില്‍ ഒരു തട്ടു വച്ച് ഈ ബാറ്റെര്‍ അതിലേയ്ക്ക് ഒഴിക്കുക. ഓശാന ഞായറാഴ്ച പള്ളിയില്‍നിന്നും കിട്ടിയ ഓല ഒരു കുരിശുരൂപത്തില്‍ മധ്യത്തില്‍ വച്ച് ചെറുതീയില്‍ 20 മിനിട്ട് കുക്ക് ചെയ്യുക. അപ്പം നന്നായി വെന്തോ എന്നറിയാന്‍ ഒരു ടൂത്ത്പിക്ക് കൊണ്ട് കുത്തി നോക്കുക. ടൂത്ത് പിക്കില്‍ പറ്റിപ്പിടിച്ചിട്ടില്ല എങ്കില്‍ നന്നായി കുക്ക് ആയി എന്നര്‍ത്ഥം. പാലുണ്ടാക്കുന്നതിനായി വേണ്ട ചേരുവകള്‍ ശര്‍ക്കര 400 ഗ്രാം രണ്ടാംപാല്‍ 3 കപ്പ് ഒന്നാംപാല്‍ 1 കപ്പ് അരിപ്പൊടി 1/ 4 കപ്പ് ചുക്ക്‌പൊടിച്ചത് 1/ 2 ടീസ്പൂണ്‍ ഏലക്കപൊടിച്ചത് 1/ 2 ടീസ്പൂണ്‍ ജീരകംപൊടിച്ചത് 1/ 2 ടീസ്പൂണ്‍ പാല്‍ ഉണ്ടാക്കുന്ന വിധം ഒരു പാനില്‍ ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കി എടുത്തു അരിച്ചെടുക്കുക. അരിപ്പൊടി ഒരു പാനില്‍ ചൂടാക്കി അതിലേയക്ക് രണ്ടാം പാല്‍ ചേര്‍ത്ത് കുറുക്കി എടുക്കുക. ഇതിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കരപാനി, ചുക്ക്, ഏലക്ക, ജീരകം പൊടിച്ചത് ചേര്‍ത്ത് ചൂടാക്കുക. നന്നായി ചൂടായിക്കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഓഫ് ചെയ്യുക. പെസഹാ അപ്പവും പാലും റെഡിയായിക്കഴിഞ്ഞു. എല്ലാ പ്രവാസി മലയാളികൾക്കും പെസഹായുടെ ആശംസകൾ നേരുന്നു. [caption id="attachment_91913" align="alignleft" width="158"] ബേസിൽ ജോസഫ്[/caption] ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.  
LATEST NEWS
INDIA / KERALA
മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തിങ്കളാഴ്ച വരെ ഇ.ഡി കസ്റ്റഡിയിൽ തുടരും. നാലു ദിവസത്തേക്ക് കൂടിയാണ് കേജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഡൽഹി റൗസ് അവന്യു കോടതി നീട്ടിയത്. ഏപ്രിൽ ഒന്നിന് രാവിലെ 11.30നു മുൻപായി കേജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദേശം. അതേസമയം, കേജ്‌രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം. കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ കോടതി ഇടപെടൽ സാധ്യമല്ലെന്നു ജഡ്‌ജി പറഞ്ഞു. കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണു ഹർജി തള്ളിയത്. കേജ്‍രിവാളിന്റെ ഭാര്യ സുനിത, മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരും കോടതിയിൽ എത്തിയിരുന്നു. തന്റെ അറസ്റ്റിനു പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു കോടതിയിലേക്കു കൊണ്ടുപോകുന്നതിനിടെ കേജ്‍രിവാൾ മാധ്യമങ്ങളോടു പറഞ്ഞു. കേജ്‍രിവാള്‍ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്നും ഇ.ഡി കോടതിയിൽ വാദിച്ചു. കേസിലെ മറ്റു പ്രതികൾക്കൊപ്പമിരുത്തി കേജ്‍രിവാളിനെ ചോദ്യം ചെയ്യണമെന്നും പഞ്ചാബിലെ മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യണമെന്നും ഇ.ഡി വ്യക്തമാക്കി. കോടതിയിൽ സംസാരിക്കണമെന്നു കേജ്‍രിവാൾ ആവശ്യപ്പെട്ടു. പറയാനുള്ളത് എഴുതിത്തന്നുകൂടെയെന്ന കോടതിയുടെ ചോദ്യത്തിനു സംസാരിക്കുക തന്നെ വേണമെന്നു കേജ്‍രിവാൾ പറഞ്ഞു. എന്നാൽ അഞ്ചുമിനിറ്റിൽ കൂടുതൽ സംസാരിക്കാൻ കേജ്‍രിവാളിന് അനുമതിയില്ലെന്നു കോടതി അറിയിച്ചു. തനിക്കെതിരായ കുറ്റം തെളിഞ്ഞിട്ടില്ല, സിബിഐ 31,000 പേജുകളുള്ള കുറ്റപത്രവും ഇഡി 25,000 പേജുള്ള കുറ്റപത്രവും സമർപ്പിച്ചു. അവ ഒന്നിച്ചു വായിച്ചാലും എന്തിനാണ് എന്നെ അറസ്റ്റ് ചെയ്തതെന്ന ചോദ്യം അവിടെത്തന്നെ നിൽക്കുന്നു? ഈ മൊഴികൾ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമാണോ? തന്റെ വസതിയിൽ മന്ത്രിമാർ എത്തിയെന്ന് പറഞ്ഞുകൊണ്ട് അറസ്റ്റ് ചെയ്യാമോ എന്നും കേജ്‍രിവാൾ ചോദിച്ചു. നേരത്തേ അറസ്റ്റിലായവർക്കുമേൽ തന്റെ പേരു പറയാൻ സമ്മർദമുണ്ടായി. ഇ.ഡിക്കു തന്റെ അറസ്റ്റ് രേഖപ്പെടുത്താൻ നേരത്തേ പദ്ധതിയുണ്ടായിരുന്നു. മദ്യനയ അഴിമതിയിലെ ഇ.ഡി പറയുന്ന 100 കോടി എവിടെ എന്നും കേജ്‍രിവാൾ ചോദിച്ചു. ബിജെപി പണം വാങ്ങിയെന്നു കേജ്‍രിവാൾ പറഞ്ഞു. പി.ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് 55 കോടി നൽകിയെന്നു കേജ്‍രിവാൾ പറഞ്ഞു. 50 കോടി നൽകിയതു താൻ അറസ്റ്റിലായതിനു ശേഷമാണെന്നും ഇതിന്റെ തെളിവുകൾ ഉണ്ടെന്നും കേജ്‌രിവാൾ പറഞ്ഞു. സൗത്ത് ഗ്രൂപ്പിൽനിന്ന് 100 കോടി രൂപ എഎപി കോഴ വാങ്ങിയെന്ന് ഇ.ഡി കോടതിയിൽ പറഞ്ഞു. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനായില്ലെന്നും കേജ്‍രിവാൾ പാസ്‍വേഡ് നൽകുന്നില്ലെന്നും ഇ‍.ഡി പറഞ്ഞു. എന്നാൽ അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നു കേജ്‍രിവാൾ പറഞ്ഞു. റോസ് അവന്യു കോടതിക്ക് പുറത്ത് കേജ്‍രിവാളിന് എതിരെ അഭിഭാഷകർ പ്രതിഷേധിച്ചു. കേജ്‍‍രിവാളിന്റെ ചിത്രത്തിൽ ബീയർ ഒഴിച്ച് പ്രതിഷേധിച്ച അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വെളിപ്പെടുത്തുമെന്നു കഴിഞ്ഞ ദിവസം കേജ്‌രിവാളിന്റെ ഭാര്യ സുനിത പ്രഖ്യാപിച്ചിരുന്നു. മദ്യനയ അഴിമതിയുടെ പിന്നിലെ പണത്തിന്റെ സ്രോതസ്സ് എവിടെനിന്നാണെന്ന് അദ്ദേഹം വെളിപ്പെടുത്തുമെന്നും സുനിത പറഞ്ഞു. ഡൽഹി ജനതയെ കഷ്ടപ്പെടുത്തുകയാണു ചെയ്യുന്നത് എന്നാരോപിച്ചു ബിജെപിയെയും അവർ കുറ്റപ്പെടുത്തി. ജയിലിൽ ഇരുന്നുകൊണ്ടു രണ്ട് ഉത്തരവുകളാണു കേജ്‌രിവാൾ പുറപ്പെടുവിച്ചത്. കേജ‍്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു പ്രസ്താവനകളുമായി യുഎസും ജർമനിയും രംഗത്തുവന്നിരുന്നു. സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് അവർ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് കേജ്‌രിവാളിനെ ഇഡി അറസ്റ്റുചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു. ഇതുസംബന്ധിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ ഏപ്രിൽ രണ്ടുവരെ ഇ.ഡിക്ക് കോടതി സമയം നൽകിയിരുന്നു.
VIDEO GALLERY
SPIRITUAL
Travel
ന്യൂസ് ഡെസ്ക് മലയാളം യുകെ റിട്ടയർമെന്റിന് ശേഷം വിദേശത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജീവിക്കാൻ അനുയോജ്യമായ രാജ്യങ്ങളുടെ ലിസ്റ്റ് പുറത്ത്. ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് സ്പെയിൻ. സ്പെയിനിലെ ജീവിതം യുകെയിലെ അപേക്ഷിച്ച് 700 പൗണ്ടിലധികം ചിലവ് കുറവാണ്. വിദേശ പ്രോപ്പർട്ടി വിദഗ്ധരായ പ്രോപ്പർട്ടി ഗൈഡ്‌സിൻ്റെ റിപ്പോർട്ടനുസരിച്ച് യുകെയിലെ പ്രവാസികൾക്ക് താമസിക്കാൻ ഏറ്റവും നല്ല രാജ്യങ്ങളിൽ ഒന്നാമത് സ്പെയിൻ ആണ്. യുകെയിൽ പ്രതിവർഷം പലചരക്ക് സാധനങ്ങൾ, ആരോഗ്യ സംരക്ഷണം, യാത്രകൾ, വിനോദങ്ങൾ എന്നിവയുൾപ്പെടെയുള്ള ശരാശരി ദൈനംദിന ചിലവുകൾ £1,996 വരുമ്പോൾ സ്പെയിനിൽ ഇത് £1,295 ആണ്. അതായത് യുകെയിലെ പോലെ തന്നെയുള്ള ജീവിത നിലവാരം നിലനിർത്തികൊണ്ട് യുകെയിലേതിനേക്കാൾ 35 ശതമാനം കുറഞ്ഞ നിരക്കിൽ ഈ മെഡിറ്ററേനിയൻ രാജ്യത്ത് ജീവിക്കാം. ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് ടീബാഗുകൾ പോലുള്ള മികച്ച ബ്രിട്ടീഷ് സ്റ്റേപ്പിൾസ് പോലും യുകെയിൽ ലഭ്യമാകുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് സ്പെയിനിൽ നിന്ന് വാങ്ങാം. പ്രോപ്പർട്ടി ഗൈഡ്‌സ് വിശകലനം ചെയ്‌ത ലോകമെമ്പാടുമുള്ള 13 പ്രവാസി ഹോട്ട്‌സ്‌പോട്ടുകളിൽ ഓസ്ട്രേലിയയും ന്യൂസിലൻഡും ആണ് ജീവിത ചിലവ് കൂടിയ രണ്ട് രാജ്യങ്ങൾ. സ്പെയിൻ അല്ലാതെ ഫ്രാൻസ്, പോർച്ചുഗൽ, ഗ്രീസ്, ജർമ്മനി, സൈപ്രസ്, യുഎസ് എന്നീ രാജ്യങ്ങളിലെ ജീവിത ചിലവും യുകെയെ അപേക്ഷിച്ച് കുറവാണ്. യുകെയിലെ 18 മാസത്തെ പണപ്പെരുപ്പവും മറ്റുമാണ് ഇതിന് പിന്നിലെ കാരണമായി വിദഗ്ദ്ധർ ചൂണ്ടി കാണിക്കുന്നത്. യുകെയിലെ വാർഷിക വിലക്കയറ്റം കഴിഞ്ഞ വർഷം അവസാനത്തോടെ രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് കുറഞ്ഞിരുന്നു. എന്നാൽ മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യത്തെ ജീവിത ചിലവ് ഇപ്പോഴും വർദ്ധിച്ച് വരികയാണ്. യുകെയെ വച്ച് സ്പെയിനിനെ താരതമ്യം ചെയ്യുമ്പോൾ വർഷത്തിൽ 3,000 മണിക്കൂർ സൂര്യപ്രകാശം സ്പെയിനിൽ ലഭിക്കുന്നുണ്ട്. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, സ്പെയിനിൽ ബ്രിട്ടീഷ് സ്റ്റേറ്റ് പെൻഷൻ സ്വീകരിക്കുന്ന 103,000-ത്തിലധികം ബ്രിട്ടീഷുകാരുള്ള ഒരു വലിയ പ്രവാസി സമൂഹം സ്പെയിനിൽ ഉണ്ട്.
BUSINESS / TECHNOLOGY
തുടർച്ചയായ 5-ാം തവണയും പലിശ നിരക്ക് കുറയ്ക്കാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് . നിലവിലെ പലിശ നിരക്കായ 5.25 % എന്നത് കുറയ്ക്കാനുള്ള സമയമില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി പറഞ്ഞു. ഇപ്പോൾ പലിശ നിരക്ക് 16 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. ബാങ്കിൻറെ മോണിറ്ററി പോളിസി കമ്മിറ്റിയിൽ 8 പേരും പലിശ നിരക്കുകൾ മാറ്റരുതെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഒരാൾ മാത്രം പലിശ നിരക്കുകൾ കുറയ്ക്കണമെന്ന അഭിപ്രായം രേഖപ്പെടുത്തി . ഉപഭോക്ത വിലകൾ വർദ്ധിക്കുന്നതിന്റെ വേഗത കുറയുന്നതിനാണ് ബാങ്ക് പലിശ നിരക്കുകൾ ഉയർന്ന തലത്തിൽ നിലനിർത്തണമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞദിവസം യുകെയിലെ പണപ്പെരുപ്പ നിരക്ക് 3.4 ശതമാനമായി കുറഞ്ഞത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. രണ്ടര വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിലെ പണപ്പെരുപ്പം. പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തിൽ പലിശ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറയ്ക്കുമോ എന്നത് രാജ്യമൊട്ടാകെ എല്ലാവരും ഉറ്റു നോക്കുകയായിരുന്നു. പണപ്പെരുപ്പം കുറയുന്നതിന്റെ കൂടുതൽ പ്രോത്സാഹജനകമായ സൂചനകൾ താൻ കണ്ടതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. വേനൽക്കാലത്ത് പണപ്പെരുപ്പം 2% താഴെ എത്തുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. എന്നാൽ മിഡിൽ ഈസ്റ്റിലെ സംഘർഷവും ചെങ്കടലിലെ ചരക്കുകൾ ഗതാഗതത്തിൽ ഉണ്ടാകുന്ന തടസ്സവും പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാം എന്ന വസ്തുത നിലവിലുണ്ട്. ഇപ്പോൾ പലിശ നിരക്ക് കുറയ്ക്കാൻ പറ്റുന്ന സാഹചര്യത്തിലല്ലെന്നും എന്നാൽ കാര്യങ്ങൾ ശരിയായ ദിശയിലാണ് പോകുന്നതെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ പറഞ്ഞു.
EDUCATION
SPECIALS
MOVIES / CHANNELS
Read more >>
WORLD
പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. അഗുവ ഡള്‍സ് ഹൈസ്‌കൂളിലെ അധ്യാപികയായ ജേഡൻ ചാള്‍സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യവും സിഗരറ്റും നല്‍കി പ്രലോഭിപ്പിച്ച്‌ നിരവധി ആണ്‍കുട്ടികളെയാണ് യുവതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. നാല് കുട്ടികളുടെ മാതാവ് കൂടിയാണ് ഇരുപത്തിനാലുകാരിയായ ജേഡൻ ചാള്‍സ്. അഗുവ ഡള്‍സ് ഹൈസ്‌കൂളിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവാണ് ചാള്‍സിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തങ്ങളുടെ മകൻ അനുമതിയില്ലാതെ ഒരു അധ്യാപികയ്ക്കൊപ്പം സ്കൂളില്‍ നിന്ന് പുറത്ത് പോകുന്നു എന്നായിരുന്നു പരാതി. ഇതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. നിലവില്‍ പരാതിയുമായി നാല് വിദ്യാർഥികള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും എന്നാല്‍ മൊത്തം 12 ഇരകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നുവെന്നും പൊലീസ് പറഞ്ഞു. ആരോപണത്തെ തുടർന്ന് യുവതി ജോലി രാജിവച്ചു. ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങളാണ് പ്രതി നേരിടുന്നത്. അധ്യാപികയായി ജോലി തുടങ്ങുന്നതിന് മുൻപ് തന്നെ പ്രതി ആണ്‍കുട്ടികള്‍ക്കായി സിഗരറ്റുകള്‍ വാങ്ങി തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. അഗുവ ഡള്‍സ് ഹൈസ്‌കൂളില്‍ ജോലി ചെയ്യുന്നതിന് മുൻപ് യുവതി രണ്ട് വിദ്യാർഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടിരുന്നു. പ്രതിവിദ്യാർഥികള്‍ക്കൊപ്പമുണ്ടായിരുന്നതിന് തെളിവുണ്ടെന്ന് ആലീസ് പൊലീസ് ഡിപ്പാർട്ട്‌മെൻറിലെ ചീഫ് ഈഡൻ ഗാർഷ്യ പറഞ്ഞു. യുവതി ഒരു ഹോട്ടലില്‍ ഒരു വിദ്യാർത്ഥിയുമായി നില്‍ക്കുന്ന വിഡിയോ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ഇരകളെ കണ്ടെത്താൻ പൊലീസ് പദ്ധതിയിടുന്നുണ്ട്. 2021ല്‍ ടെക്‌സസ് എ ആൻഡ് എം യൂണിവേഴ്സിറ്റി-കിങ്സ്‌വില്ലില്‍ നിന്ന്
LITERATURE
ഡിയോൺ വർഗ്ഗീസ് റെനി ജീവിതത്തിൽ നിരവധി അനുഭവങ്ങളുണ്ട്. ഈ അനുഭവങ്ങളിൽ ചിലത് നമ്മോട് ചേർന്നുനിൽക്കുന്നു.  കാരണം അവ നമ്മുടെ മനസ്സിലേക്ക് പകർന്നു നൽകിയ ആഴത്തിലുള്ള അർത്ഥങ്ങളും മൂല്യങ്ങളുമാണ്. അത്തരത്തിൽ ഒരു അനുഭവമാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ആദ്യ രചന നൽകിയപ്പോൾ എനിക്കുണ്ടായത്. നാടും നാട്ടിലെ ഓർമ്മകളും എക്കാലത്തും പ്രവാസിക്കൊരു നൊമ്പരമാണ്. ഓണത്തെ കുറിച്ചുള്ള ഓർമ്മ തീരാനൊമ്പരമാണ്. തിരക്കേറിയ പ്രവാസലോകത്തിൽ ഇതൊക്കെ ചിന്തിക്കാൻ ആർക്കാണ് നേരം . ജീവിതത്തിലെ ഇരുൾ നിറഞ്ഞ ഏകാന്ത നിമിഷങ്ങളിൽ, പ്രത്യാശയുടെ ഒരു കെടാവിളക്ക് പോലെ കത്തിജ്വലിക്കുകയാണ് ഓർമ്മയിലെ ഓണം . നാട്ടിലെ ഓണത്തിൽ നിന്നും വ്യത്യസ്ത മായി പ്രവാസലോകത്തെ ഓണം എനിക്ക് വല്ലാത്ത നൊമ്പരമായിരുന്നു. ആ നൊമ്പരത്തിൽ കുറിച്ച കവിതയാണ് ഓർമ്മയിലെ ഓണം . വ്യവസായവും മറ്റു സാമ്പത്തിക മേഘലകളിലും മുൻ പന്തിയിൽ ഉള്ള ഗൾഫ് രാജ്യങ്ങൾ പ്രത്യേകമായി യു എ ഇ അക്ഷരങ്ങൾക്കും അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കും പ്രാധാന്യം നൽകുന്ന നാടാണ്. യു എ ഇ യുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജയുടെ ഭരണാധികാരി ആയിട്ടുള്ള ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖസ്സിമിയുടെ മേൽനോട്ടത്തിൽ എല്ലാ വർഷവും നടത്തപ്പെടുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം പ്രവാസ ലോകത്തെ ഒട്ടനവധി രചയിതാക്കൾക്ക് താങ്ങും തണലുമാണ്. വായനക്കാർക്കും എഴുത്തുകാർക്കും ഒരു പോലെ പ്രചോദനം നൽകുന്ന അക്ഷരങ്ങളുടെ ഭവനമാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം. ലോകത്തെ എല്ലാ ഭാഷകളിലുമുള്ള സാഹിത്യ രചനകളും മറ്റു കലാ സൃഷ്ടികളും സമൂഹത്തോട് പങ്ക് വെയ്ക്കാനുള്ള വേദിയും കൂടിയാണ് ഈ പുസ്തകോത്സവം. മരുഭൂമിയുടെ മണലാരുണ്യത്തിന്റെ നടുവിൽ മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും തനിമ ഉയർത്തി കാട്ടുവാൻ ഈ പുസ്തകോത്സവം ഏറെ സഹായിക്കുന്നു. യുഎഇയിലെ പ്രമുഖ റേഡിയോ മാദ്ധJമപ്രവർത്തകരിൽ ഒന്നാണ് ക്ലബ് എഫ്എം. പാട്ടിലൂടെയും മറ്റു പരിപാടികളിലൂടെയും മലയാളിക്ക് തന്റെ മാതൃഭാഷയോടുള്ള സ്നേഹം നിലനിർത്താൻ സഹായിക്കുകയാണ് ക്ലബ് എഫ്എം. ക്ലബ് എഫമിന്റെ നേതൃത്വത്തിൽ ഇറക്കിയ കിത്താബ് എന്ന പുസ്തകത്തിലൂടെയാണ് എന്റെ സർഗ്ഗ സൃഷ്ടി സമൂഹത്തോടു പങ്ക് വെക്കാൻ സാധിച്ചത്. ഒട്ടനവധി കഥകളും കവിതകളും അടങ്ങിയ ഈ പുസ്തകത്തിന്റെഔദ്യോഗിക ഉൽഘാടനം നിർവഹിച്ചത് പത്മശ്രീ ഭരത് മമ്മൂട്ടി ആയിരുന്നു . അദ്ദേഹം ഉൽഘാടന വേളയിൽ പറഞ്ഞതു പോലെ ഒരോ കഥയിൽ ഒരോ കവിതയും ഒരോ കവിതയിൽ ഒരോ കഥയുമുണ്ട്. അനേകം രചയിതാക്കളുടെ കഥകളുടേയും കവിതകളുടേയും ഇടയിൽ എന്റെ നാടിന്റെ ആവേശമായ ഓണത്തെക്കുറിച്ച് അതിന്റെ ഓർമ്മകളെക്കുറിച്ച് എഴുതാൻ സാധിച്ചതിൽ ഞാൻ ദൈവത്തോടുള്ള നന്ദി അറിയിക്കുന്നു. ഇത്തരത്തിൽ ഒരു സാഹചര്യമൊരുക്കിയ ക്ലബ് എഫ്എം, പുസ്തക പ്രസാധകർ, ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം, മറ്റു ഭാരവാഹികൾ എന്നിവരോടുള്ള നന്ദി അറിയിക്കുന്നു. ഓണത്തെക്കുറിച്ചുള്ള എന്റെ കുഞ്ഞു മനസ്സിലെ അനുഭവങ്ങൾ സമൂഹത്തിലേക്ക് പങ്ക് വെക്കുവാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു. ഹരിത ഭൂമിയിലെ ഓണവും   മണലാരണ്യത്തിലെ ഓണവും വേർതിരിച്ചറിയാൻ എന്നെ അത് ഇടയാക്കി. എന്റെ നാടിന്റെ ഉത്സവത്തെ പറ്റി ഒരു രചന രചിക്കുവാൻ സാധിച്ചതിൽ അഭിമാനം തോന്നുകയാണ്. മലയാളി പ്രവാസികളുടെ വികാരമായ ഓണത്തെക്കുറിച്ചാണ് ഓർമ്മയിലെ ഓണം എന്ന എന്റെ കവിത സമൂഹത്തെ അറിയിക്കുന്നത്. മനുഷ്യജീവനിലേക്ക് രാഗം പകർന്നു നൽകുന്ന ഒരു ഓർമ്മയാണ് ഓണം എന്ന യാഥാർത്ഥ്യം തിരിച്ചറിയുവാൻ ഈ രചന ഇടയാക്കി. ഓണം ഒരു പ്രണയമാണ്, കണ്ടിട്ടും കേട്ടിട്ടും ഉണ്ടിട്ടും ആഘോഷിച്ചിട്ടും തീരാത്ത പ്രണയം. മലയാളിയുള്ള എക്കാലത്തും നിലനിൽക്കട്ടെ ഈ പ്രണയം ഓർമ്മയിലെ ഓണം. ഡിയോൺ വർഗ്ഗീസ് റെനി തിരുവല്ല മാർത്തോമ കോളജിലെ ഡിഗ്രീ വിദ്യാർത്ഥി ആണ് (B.A English language and literature). സാഹിത്യമെന്ന മഹാ സമുദ്രത്തെ ഇഷ്ടമുള്ള ഒരു മനുഷ്യൻ എന്ന് പറയാനാണ് എനിക്കിഷ്ടം. മലയാളത്തിൽ കവിതകൾ കഥകൾ എഴുതിയിട്ടുണ്ട്. ആദ്യ രചന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രസിദ്ധികരിച്ച ഓർമ്മയിലെ ഓണം എന്ന കവിത. പ്രവാസി വിദ്യാർത്ഥി ആണെങ്കിലും മാതൃഭാഷയിൽ രചനകൾ രചിക്കാനാണ് എനിക്കിഷ്ടം. അക്ഷരങ്ങളിലൂടെ കാണപ്പെടുന്നതും കാണപ്പെടാത്തതുമായ  ആശയങ്ങൾ ലോകത്തോടു പങ്ക് വെയ്ക്കാൻ സഞ്ചരിക്കുന്ന സാഹിത്യ സഞ്ചാരി.
EDITORIAL
Copyright © . All rights reserved