back to homepage

Posts From Shibu Mathew

ഇസ്രായേലും അമേരിക്കയും ഇന്ത്യയോടൊപ്പം. സര്‍വ്വ സന്നാഹങ്ങളുമായി ഇന്ത്യ തിരിച്ചടിക്കും. ആകാംക്ഷയോടെ ഉറ്റുനോക്കി ലോകം 0

സര്‍വ്വ സന്നാഹങ്ങളുമായി ഇന്ത്യ തയ്യാര്‍, ആകാംക്ഷയോടെ ഉറ്റുനോക്കി ലോകം
ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി എഫ് ജവാന്‍മാരുടെ ജീവനെടുത്ത ഭീകര ആക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഇന്ത്യ.

Read More

രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാസര്‍ഗോഡ് വെട്ടേറ്റു മരിച്ചു. നാളെ ഹര്‍ത്താല്‍. സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം. 0

കാസര്‍ഗോഡ്. പെരിയയില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. കല്ലിയോട്ട് സ്വദേശി കൃപേഷിനെയും ശരത്‌ലാലിനെയുമാണ് വെട്ടി കൊലപ്പെടുത്തിയത്.

Read More

രാഷ്ട്രീയക്കാര്‍ സമ്മാനിക്കുന്ന സ്ഥാനചലനത്തില്‍ സബ് കലക്ടര്‍ രേണു രാജ് വീഴുമോ..?? 0

അഞ്ചുവര്‍ഷം മുമ്പ് നടന്ന ഒരു സംവാദം. പങ്കെടുക്കുന്നത് ആ വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ഡോ. രേണുരാജും കോളജ് വിദ്യാര്‍ഥികളും. പതിവുചോദ്യങ്ങള്‍ക്കിടെ അപ്രതീക്ഷിതമായ ഒരു ചോദ്യം രേണുവിനോട്. ദീര്‍ഘദൃഷ്ടിയുള്ള ചോദ്യം. ഔദ്യോഗിക ജീവിതത്തില്‍ രാഷ്ട്രീയം, പണം, അധികാരം തുടങ്ങിയവയുടെ സ്വാധീനമുണ്ടായാല്‍ എന്തു ചെയ്യും? ചോദ്യം കേട്ടു പതറിയില്ല ഐഎഎസുകാരി.

Read More

കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ നാളെ കപ്പലോട്ടം. എന്താണ് മൂന്ന് നോമ്പ് തിരുന്നാള്‍.??? 0

സുറിയാനി സഭകളില്‍ നിലവിലുള്ള അനന്യമായൊരു പാരമ്പര്യമാണ് മൂന്ന് നോമ്പ്. വലിയ നോമ്പാരംഭത്തിന് 18 ദിവസം മുമ്പുള്ള തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മൂന്നു നോമ്പ് ആചരിക്കുന്നു. അതിനാല്‍ ഈ നോമ്പ് പതിനെട്ടാമിടം എന്നുകൂടി അറിയപ്പെട്ടിരുന്നു.

Read More

ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്നു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി വത്തിക്കാനില്‍ നിന്ന് പുറപ്പെട്ടു. സമാധാനത്തിന്റെ പാതയില്‍ ഒന്നിച്ച് നീങ്ങാനാണ് ഈ യാത്രയെന്ന് പാപ്പ. 0

ആഗോള കത്തോലിക്കാ സഭാ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്നുദിവസത്തെ യുഎഇ സന്ദര്‍ശനത്തിന് വത്തിക്കാനില്‍ നിന്നു പുറപ്പെട്ടു. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയോടെ അദ്ദേഹം അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ എത്തും. യാത്രപുറപ്പെടും മുമ്പേ അദ്ദേഹം എല്ലാവരോടും പ്രാര്‍ഥനാസഹായം ആവശ്യപ്പെട്ട് ട്വീറ്റു ചെയ്തു.

Read More

ലീഡ്സ്സിലെ തറവാട് റെസ്റ്റോറന്റില്‍ ഉഴവൂര്‍ കോളേജ് വിശേഷം പുസ്തക പ്രകാശനം നടന്നു. 0

ലീഡ്‌സ്. മലയാളം യുകെ ന്യൂസില്‍ പ്രസിദ്ധീകരിച്ച ഉഴവൂര്‍ കോളേജ് വിശേഷം പുസ്തകമായി. സഫലം സൗഹൃദം സഞ്ചാരം എന്ന തലക്കെട്ടില്‍ പ്രൊഫ. ബാബു പൂഴിക്കുന്നേല്‍ ഉഴവൂര്‍ കോളേജിലെ തന്റെ മുപ്പത്തഞ്ച് വര്‍ഷത്തെ അധ്യാപന ജീവിതത്തിന്റെ രസകരമായ അനുഭവങ്ങളാണ് പുസ്തക രൂപത്തിലാക്കിയത്. ഈ പുസ്തകത്തിന്റെ ഔദ്യോഗീക പ്രകാശനം കഴിഞ്ഞ നവംബറില്‍ 20ന് കോട്ടയത്ത് നടന്നിരുന്നു. ഉഴവൂര്‍ കോളേജ് വിശേഷം പുസ്തകമാകുന്നതിന് വളരെ മുമ്പ് തന്നെ അതിലെ അധ്യായങ്ങള്‍ മലയാളം യുകെ ന്യൂസില്‍ പ്രസിദ്ധീകരണം ആരംഭിച്ചിരുന്നു.

Read More

വിവാഹിതരെ വൈദികരാക്കുന്നത് പരിഗണിക്കാമെന്ന് മാര്‍പാപ്പ 0

മാര്‍പാപ്പയുടെ വിമാനത്തില്‍ നിന്ന് കത്തോലിക്ക സഭയില്‍ വൈദികര്‍ക്കു നിര്‍ബന്ധമായ ബ്രഹ്മചര്യം ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍, അജപാലനപരമായ ആവശ്യം പരിഗണിച്ച് ചിലയിടങ്ങളില്‍ വിവാഹിതരായ പ്രായമായ പുരുഷന്മാരെ വൈദികരാക്കുന്നതു പരിഗണിക്കാമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.

Read More

തെറി വിളിച്ച് പി. സി. ജോര്‍ജ്ജ് വീണ്ടും.. ഇത്തവണ സ്വന്തം നാട്ടുകാര്‍ക്കിട്ട് (വീഡിയോ) 0

സ്വന്തം നാട്ടില്‍ വോളി ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനിടെ കൂവി വിളിച്ച നാട്ടുകാരെ സ്വതസിദ്ധമായ ശൈലിയില്‍ തെറി വിളിച്ച് പിസി ജോര്‍ജ്ജ്. പൂഞ്ഞാറില്‍ ചേന്നാട്ട് കവലയില്‍ നടന്ന ഈരാറ്റ്‌പോട്ട വോളി ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനിടെയാണ് പൂഞ്ഞാര്‍ എംഎല്‍യെ നാട്ടുകാര്‍ കൂവി നാണം കെടുത്തിയത്. കാണികള്‍ ഒന്നടങ്കം കൂവിവിളിച്ചതോടെ കണ്‍ട്രോള് പോയ പിസി ജോര്‍ജ്ജും മൈക്കിലൂടെ തിരിച്ചു കൂവി. പിന്നെ നല്ല മുട്ടന്‍ തെറിവിളിയും നടത്തി.

Read More

ലീഡ്‌സ് മിഷന്‍ നിര്‍മ്മിച്ച ടെലിഫിലിം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ജനശ്രദ്ധ നേടുന്നു. മാര്‍. ജോസഫ് സ്രാമ്പിക്കലിന്റെ വാല്‍സിംഹാമിലെ പ്രസംഗം പശ്ചാത്തലം. 0

ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ നിര്‍മ്മിച്ച് ജേക്കബ് കുയിലാടന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ടെലിഫിലിം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ജനപ്രിയമേറുന്നു. ബൈബിള്‍ കലോത്സവം 2018 ന് ‘കുട്ടികള്‍ എന്റെയടുത്തു വരട്ടെ. അവരെ തടയെണ്ട ‘ എന്ന ബൈബിള്‍ വാക്യത്തിനെ ആസ്പദമാക്കി നടത്തിയ ടെലിഫിലിം മത്സരത്തിനു വേണ്ടി റവ. ഫാ. മാത്യൂ മുളയോലില്‍ ഡയറക്ടറായ ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ നിര്‍മ്മിച്ചതായിരുന്നു പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ടെലിഫിലിം. രൂപതയുടെ 2018 ലെ ബൈബിള്‍ കലോത്സവത്തില്‍ ടെലി ഫിലിം വിഭാഗ മത്സരത്തില്‍ ലീഡ്‌സ് മിഷന്‍ മൂന്നാമതെത്തിയിരുന്നു.

Read More

പെണ്ണുകാണാന്‍ ചെല്ലുമ്പോള്‍ ഏറ്റവും അഹന്തയോടു കൂടി പെരുമാറിയിട്ടുള്ളത് ചങ്ങനാശ്ശേരിക്കാരാണ്. പെണ്ണ് കിട്ടാതെ നില്‍ക്കുന്നവരില്‍ അധികവും പാലാക്കാരും. വിവിഷ് റോള്‍ഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. 0

വയസ്സൊക്കെ കുറെയായില്ലേ..? ഇനിയൊരു പെണ്ണൊക്കെ കെട്ടെണ്ടേ..? ഒട്ടുമിക്ക യുവാക്കളെയും നിരാശരാക്കാന്‍ ഈ ഒരു ചോദ്യം ധാരാളം. നിരാശ്ശയാണെങ്കിലും ആ ചോദ്യത്തിന് ഒരു മറു ചോദ്യമായിരിക്കും ഉത്തരം. പെണ്ണു കിട്ടേണ്ടേ ഇഷ്ടാ..?? എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയുമായി പൊലീസ്. മുപ്പത് വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തവരെ തേടി പൊലീസ് ഇറങ്ങിയിട്ടുണ്ട്. ഈ പ്രായത്തിലുള്ള യുവാക്കളെ തെരഞ്ഞുപിടിച്ച് പെണ്ണുകെട്ടിക്കുക എന്ന വലിയ ദൗത്യവുമായിട്ടിറങ്ങിയിരിക്കുകയാണ് പാനൂര്‍ പോലീസ്.

Read More